Content | കൊച്ചി: യെമനില്‍ ഭീകരർ ബന്ധിയാക്കിയിരിക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേരളത്തിലെ കത്തോലിക്കാ സന്യാസ ഭവനങ്ങളില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കും. 14നാണ് പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. കേരളത്തിലെ മുഴുവൻ സന്യാസഭവനങ്ങളിലും ദിവ്യകാരുണ്യാരാധനയോടുകൂടിയ പ്രാർഥനാദിനമായി ആചരിക്കുമെന്ന് കെസിബിസി റിലിജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, കെസിഎംഎസ് പ്രസിഡന്റ് ഫാ. തോമസ് മഞ്ഞക്കുന്നേൽ സിഎംഐ, സെക്രട്ടറി സിസ്റ്റർ ലിന്റാ റോസ് സിഎംസിഎഎന്നിവരാണ് അറിയിച്ചിരിക്കുന്നത്.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|