Contents

Displaying 3631-3640 of 25031 results.
Content: 3895
Category: 17
Sub Category:
Heading: തലച്ചോറിൽ ട്യൂമര്‍ ബാധിച്ച ബാലികയുടെ മാതാപിതാക്കള്‍ സഹായത്തിനായി യാചിക്കുന്നു
Content: മകളുടെ ചികിൽസയ്ക്കു പണമില്ലാതെ വേദനിക്കുന്ന നിര്‍ധനരായ മാതാപിതാക്കളുടെ അവസ്ഥ ഇന്നു വായനക്കാരുടെ മുന്നില്‍ പങ്കുവെക്കുകയാണ്. വെഞ്ഞാറമൂട് ഗവ: എച്ച് എസ് എസ് എട്ടാം ക്ലാസ് വിദ്യാർഥിനി ആലിയാട് മുളയം വി.ആർ ഭവനിൽ എസ് വിജയകുമാറിന്റെയും റിനയുടെയും മകൾ മിത്ര (13) യെ ചികിൽസിക്കാനാണു നിർധന കുടുംബം ബുദ്ധിമുട്ടുന്നത്. മൂന്നു വയസിൽ തല ചുറ്റി വീണതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മിത്രക്ക് തലച്ചോറിൽ ട്യൂമർ ഉണ്ടെന്നു കണ്ടെത്തുകയായിരിന്നു. രണ്ടു ശസ്ത്രക്രിയകൾ നടന്നു. ഇതിനിടെ ഹ്യൂമൺ ഗ്രോത്ത് ഹോർമോൺ ഡിഫിഷ്യൻസി സിൻഡ്രോം എന്ന അസുഖം പിടിപെട്ടതായി കണ്ടെത്തി. ഇപ്പോൾ എസ് എ ടി ആശുപത്രിയിൽ ചികിൽസയിലുള്ള കുട്ടിക്ക് ഏഴുവർഷ കാലം വളർച്ചയ്ക്കുള്ള ഹോർമോൺ കുത്തിവയ്പ് എടുക്കണമെന്നാണ് ഡോക്റ്റർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഒരു കുത്തിവയ്പിന് ദിവസവും 1000/- രൂപ വേണം, മറ്റു മരുന്നുകൾകൂടി ആകെ 1500/- രൂപ ദിവസവും കണ്ടെത്തെണ്ട അവസ്ഥയാണിപ്പോൾ. ആകെയുള്ള സമ്പാദ്യങ്ങൾ വിറ്റും പണയപെടുത്തിയും നാട്ടുകാരുടെ സഹായത്തിലുമാണ് ഇതുവരെ ചിലവേറിയ ചികിൽസ നടത്തിവന്നത്. ആകെ അഞ്ച് സെന്റ് സ്ഥലവും വീടും മാത്രമാണ് ഇനി ബാക്കിയുള്ളത് . മിത്രയെ ചികിൽസിക്കുന്നതിനു പണം കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് സൗത്ത് ഇൻഡ്യൻ ബാങ്ക് ശാഖയിൽ മാതാവ് റീനയുടെ പേരിൽ ആരംഭിച്ചിട്ടുണ്ട്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ മിത്രയെ ഓര്‍ക്കാം. ഒപ്പം ആ ബാലികയ്ക്കു വേണ്ടി നിങ്ങളുടെ എളിയ സമ്പത്ത് പങ്കുവെക്കണമെന്ന് ദൈവം നിങ്ങളെ തോന്നിപ്പിക്കുന്നുവെങ്കില്‍, ദയവായി ബന്ധപ്പെടുക. #{red->n->n-> Name: Reena Account Number : 066 705 300 000 2753 IFSC CODE :- SIBL0000667 Contact : +91 80865 20420}# <br>
Image: /content_image/Charity/Charity-2017-01-16-06:05:57.jpg
Keywords: സഹായം
Content: 3896
Category: 1
Sub Category:
Heading: ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി അറുപതിനായിരം പേർ ഒപ്പിട്ട ഹർജി
Content: രാമപുരം: യമനിൽ ഭീകരർ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഭീമ ഹർജി പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കും. ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ കോൺഗ്രസ് പ്രവർത്തകർ സമാഹരിച്ച സങ്കട ഹർജിയിൽ അറുപതിനായിരം പേരാണ് ഒപ്പിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭീമ ഹർജി പ്രധാനമന്ത്രിയ്ക്ക് കൈമാറും. ഫാ. ടോമിന്റെ രാമപുരത്തെ വീട്ടില്‍ എത്തിയ പ്രതിപക്ഷ നേതാവ് താന്‍ അവിടെ കണ്ടത് വികാരഭരിതമായ അന്തരീക്ഷമായിരിന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. വസതിയിൽ കാലെടുത്തു വച്ചപ്പോൾ തന്നെ പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്. മോചനത്തിനു പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാട് ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. സങ്കട ഹര്‍ജി ഇടുക്കി ഡിസിസി അധ്യക്ഷൻ ഇബ്രാഹിം കുട്ടി കല്ലാറിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ പ്രതീക്ഷയുടെ ഒരു തിരയിളക്കം ഫാദർ ടോമിന്റെ സഹോദരൻ ഡേവിസിന്റെ കണ്ണുകളിൽ കണ്ടു. യോജിച്ച മുന്നേറ്റത്തിലൂടെ വൈദികന്റെ മോചനം സാധ്യമാകും എന്ന് അടിയുറച്ചു വിശ്വസിക്കുന്നു. പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. വൈദികനെ ഉടൻ ഇന്ത്യയിലെത്തിക്കാൻ ആത്മാർത്ഥമായ ശ്രമം കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-16-06:30:45.jpg
Keywords: ഉഴു
Content: 3897
Category: 18
Sub Category:
Heading: കെആർഎൽസിസിയുടെ അധ്യക്ഷനായി ആർച്ച് ബിഷപ് സൂസപാക്യത്തെ വീണ്ടും തിരഞ്ഞെടുത്തു
Content: കൊച്ചി: കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെയും (കെആർഎൽസിസി) അധ്യക്ഷനായി ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തെ വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ബിഷപ് ഡോ. ജോസഫ് കരിയിലിനെയും തിരഞ്ഞെടുത്തു. ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലാണ് ജനറൽ സെക്രട്ടറി. മീഡിയ കമ്മിഷന്റെ ചെയർമാനും ലത്തീൻ കത്തോലിക്ക ഔദ്യോഗിക പ്രസിദ്ധീകരണമായ ജീവനാദത്തിന്റെ രക്ഷാധികാരിയുമായി ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെയും നിയമിച്ചിട്ടുണ്ട്. ബിഷപ് ഡോ. അലക്സ് വടക്കുംതലയാണു ഹെൽത്ത് കമ്മിഷൻ ചെയർമാൻ.
Image: /content_image/India/India-2017-01-16-08:08:59.jpg
Keywords: ലത്തീന്‍
Content: 3898
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ക്രൈസ്തവ ആരാധനാലയം ബുദ്ധമത വിശ്വാസികള്‍ അടിച്ചു തകര്‍ത്തു: മരത്തിന് ചുവട്ടില്‍ പ്രാര്‍ത്ഥന തുടര്‍ന്നു ക്രൈസ്തവര്‍
Content: കൊളംമ്പോ: ശ്രീലങ്കയിലെ ക്രൈസ്തവ ആരാധനാലയം ബുദ്ധമത സന്യാസിയുടെ നേതൃത്വത്തില്‍ അടിച്ചു തകര്‍ത്തു. വടക്കു കിഴക്കന്‍ ശ്രീലങ്കയിലെ പഹരാല്യ എന്ന ഗ്രാമത്തിലെ 'കിതു സേവന' (ക്രിസ്തുവിന്റെ വീട്) എന്ന ആരാധന കേന്ദ്രമാണ് ബുദ്ധമതവിശ്വാസികള്‍ നശിപ്പിച്ചത്. ഈ മാസം 5-ാം തീയതിയാണ് സംഭവം നടന്നത്. അതേ സമയം സംഭവം നടന്നിട്ട് പത്തു ദിവസങ്ങള്‍ പിന്നിടുമ്പോഴും പോലീസ് നിശ്ബ്ദത തുടരുകയാണെന്ന് ക്രൈസ്തവര്‍ പരാതിപ്പെടുന്നു. പഹരാല്യ ഗ്രാമത്തിലെ 15 കുടുംബങ്ങളിലെ അംഗങ്ങളും ദൂരെ നിന്നും വരുന്ന 20 വിശ്വാസികളുമുള്ള ചെറിയ ഒരു ക്രൈസ്തവ കൂട്ടായ്മയാണ് കിതു സേവനയില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തി കൊണ്ടിരിന്നത്. 15 വര്‍ഷത്തിന് മുമ്പാണ് ഇത്തരമൊരു കേന്ദ്രം ഇവിടെ ആരംഭിച്ചതെന്ന് വൈദികനായ രഞ്ജന്‍ പാലിത്ത പറഞ്ഞു. ചില ഭീഷണികള്‍ ബുദ്ധമതക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നുവെന്നതല്ലാതെ അവര്‍ ആക്രമണം അഴിച്ചുവിടുമെന്ന് ആരും കരുതിയിരുന്നില്ലെന്നും വൈദികന്‍ പറയുന്നു. ആരാധനാലയം അടിച്ചു തകര്‍ത്ത ബുദ്ധമത സന്യാസികള്‍ക്കും അക്രമികള്‍ക്കും എതിരെ 200 ദൃക്‌സാക്ഷികള്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. 12 പേരെ പോലീസ് കസ്റ്റഡില്‍ എടുത്തെങ്കിലും ഇവരെ പിന്നീട് വെറുതെ വിട്ടു. ബുദ്ധമത വിശ്വാസം ഉപേക്ഷിച്ച് അനേകര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതാണ് ആക്രമണത്തിന് പിന്നിലെ പ്രേരക ശക്തിയെന്ന്‍ വിലയിരുത്തപ്പെടുന്നു. അതേ സമയം പ്രാര്‍ത്ഥനാ ശുശ്രൂഷകളെ തടയാന്‍ ആര്‍ക്കും കഴിയില്ലായെന്നും മരത്തിന് ചുവട്ടില്‍ തങ്ങള്‍ പ്രാര്‍ത്ഥന തുടരുമെന്നും കിതു സേവനയിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന വസന്ത എന്ന കര്‍ഷകന്‍ 'ഏഷ്യാന്യൂസ്' എന്ന മാധ്യമത്തോട് പറഞ്ഞു. "ഒരു തരത്തിലുള്ള ആക്രമണത്തിനും ഞങ്ങളുടെ വിശ്വാസത്തെ തടയുവാന്‍ കഴിയുകയില്ല. ഇവിടെയുള്ള മരത്തിന്റെ ചുവട്ടില്‍ ഞങ്ങള്‍ പ്രാര്‍ത്ഥന തുടരുന്നു. ഞങ്ങളെ ആക്രമിച്ചവരോട് പകരം ചോദിക്കുവാന്‍ ഞങ്ങള്‍ തുനിയില്ല. കാരണം പ്രതികാരം കര്‍ത്താവിനുള്ളതാണെന്ന് അവിടുത്തെ വചനം പഠിപ്പിക്കുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരുടെ ശക്തമായ മാനസാന്തരത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു". വസന്ത പറഞ്ഞു. നേരത്തെ പുതുവര്‍ഷ ദിനത്തിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിന്നു.
Image: /content_image/News/News-2017-01-16-09:18:53.jpg
Keywords: ശ്രീലങ്ക
Content: 3899
Category: 1
Sub Category:
Heading: പരദൂഷണം പറയാൻ പ്രലോഭനമുണ്ടാകുമ്പോൾ നാവിനെ കടിച്ചുപിടിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പരദൂഷണം പറയുന്ന സ്വഭാവമുള്ള വിശ്വാസികള്‍, തങ്ങളുടെ നാവിനെ പൂര്‍ണ്ണമായും അടക്കി നിര്‍ത്തുവാന്‍ കര്‍ശനമായ പരിശീലനം നേടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി റോമിലെ സാന്താ മരിയ ദൈവാലയത്തില്‍ എത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് പരിശുദ്ധ പിതാവ് പരദൂഷണവും, നുണയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തിയായി രംഗത്തു വന്നത്. "നമ്മുടെ ഇടയില്‍ നിരവധിയായ പാപങ്ങളുണ്ട്. ചതി, പക, അസൂയ തുടങ്ങി ഇതിന്റെ പട്ടിക നീളുന്നു. പരദൂഷണം പറയുന്നത് മാരകമായ ഒരു പാപമാണ്. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ സ്വന്തം നാവിനെ കടിച്ചു പിടിക്കണം. രഹസ്യത്തില്‍ മറ്റൊരാളെ കുറിച്ച് തെറ്റായി സംസാരിക്കുന്നത് തീരെ ശരിയല്ല. വിശ്വാസികളുടെ ഇടയില്‍ ഇത്തരം പാപങ്ങള്‍ അനുദിനം പെരുകുകയാണ്. ഇതിനെ നാം മാറ്റേണ്ടിയിരിക്കുന്നു". പരിശുദ്ധ പിതാവ് പറഞ്ഞു. "ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" എന്നു ക്രിസ്തുവിനെ കുറിച്ച് വിശുദ്ധ സ്നാപക യോഹന്നാന്‍ പറയുന്ന ഭാഗത്തെയാണ് പാപ്പ തന്റെ പ്രസംഗത്തിന് ആധാരമായി സ്വീകരിച്ച ബൈബിള്‍ വാക്യം. യോഹന്നാന്റെ ഈ വലിയ സാക്ഷ്യമാണ് നമുക്ക് ദൈവത്തെ കൂടുതലായി വെളിപ്പെടുത്തി നല്‍കുന്നതെന്നു പാപ്പ പ്രസംഗത്തില്‍ പറഞ്ഞു. തികച്ചു സാധാരണക്കാരായ ശിഷ്യന്‍മാരാണ് ദൈവത്തിന്റെ സാക്ഷികളായതെന്ന കാര്യവും പരിശുദ്ധ പിതാവ് ചൂണ്ടികാണിച്ചു. "ക്രിസ്തുവിനു സാക്ഷ്യം വഹിച്ച അപ്പോസ്‌ത്തോലന്‍മാര്‍ തികച്ചും സാധാരണക്കാരായ മനുഷ്യരായിരിന്നു. നമ്മളെ പോലെ എല്ലാ കുറവുകളും അവര്‍ക്കുണ്ടായിരുന്നു. തങ്ങളില്‍ ആരാണ് ഏറ്റവും മികച്ചതെന്ന തര്‍ക്കം അവര്‍ക്കിടയില്‍ നടന്നിരുന്നു. പലപ്പോഴും അവര്‍ പലതിനേയും ഭയന്നിരുന്നു. സാക്ഷാല്‍ പത്രോസ് തന്നെ ക്രിസ്തുവിനെ ഭയം മൂലം പരസ്യമായി തള്ളി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ട ഈ മനുഷ്യര്‍ക്ക് എങ്ങനെയാണ് ദൈവത്തിന്റെ വലിയ സാക്ഷികളാകുവാന്‍ സാധിച്ചത്. ഇതിന് കാരണം ഒന്നേയുള്ള. അവിടുത്തെ പുനരുത്ഥാനത്തിന് അവര്‍ സാക്ഷ്യം വഹിച്ചു". "ക്രിസ്തുവിന്റെ സാക്ഷിയായി ജീവിക്കുന്നവര്‍ എല്ലാവരും വിശുദ്ധരാകണം എന്ന് പറയുന്നില്ല. സാധാരണ ജീവിതം നയിക്കുന്നവര്‍ക്കും അവിടുത്തെ സാക്ഷികളായി മാറാം. ഇതിന് ചെയ്യേണ്ടത് ചെറിയ ചെറിയ കാര്യങ്ങള്‍ മാത്രമാണ്. താന്‍ ഒരു പാപിയാണെന്നും, ക്രിസ്തുവാണ് തന്നെ രക്ഷിച്ചതെന്നുമുള്ള ചിന്ത കടന്നു വരണം. എല്ലാ ദിവസവും നന്മ പ്രവര്‍ത്തിക്കുവാന്‍ ആരംഭിക്കുമെന്ന് പ്രതിജ്ഞയെടുക്കണം. ജീവിതത്തെ നവീകരിക്കുവാനുള്ള നടപടികള്‍ ഓരോ ദിവസവും സ്വീകരിക്കുമെന്ന് തീരുമാനിക്കണം". പരിശുദ്ധ പിതാവ് വിശദീകരിച്ചു. ഒരാള്‍ക്ക് മറ്റൊരാളെ സംബന്ധിക്കുന്ന ഒരു പരാതിയോ, പരിഭവമോ ഉണ്ടെങ്കില്‍ അത് പ്രസ്തുത വ്യക്തിയോട് നേരില്‍ പറയുകയോ, ഇടവകയിലെ പുരോഹിതനെ അറിയിക്കുകയോ ആണ് ചെയ്യേണ്ടതെന്നും മാര്‍പാപ്പ വിശ്വാസ സമൂഹത്തേ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ആരുടെയും കുറ്റങ്ങള്‍ മറ്റു വ്യക്തികളോട് പറയില്ല എന്ന തീരുമാനം നാം സ്വീകരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
Image: /content_image/News/News-2017-01-16-12:04:08.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 3900
Category: 1
Sub Category:
Heading: റഷ്യന്‍ സര്‍ക്കാര്‍ മ്യൂസിയമായി സൂക്ഷിച്ചിരുന്ന കത്തീഡ്രല്‍ ദൈവാലയം ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചു
Content: മോസ്‌കോ: റഷ്യന്‍ സര്‍ക്കാര്‍ തങ്ങളുടെ നിയന്ത്രണത്തില്‍ സൂക്ഷിച്ചിരുന്ന ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയം പൂര്‍ണ്ണമായും സഭയ്ക്ക് വിട്ടുനല്‍കുവാന്‍ തീരുമാനിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സെന്റ് ഐസക്‌സ് കത്തീഡ്രല്‍ ദേവാലയത്തെയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക് വിട്ടു നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സഭയും സര്‍ക്കാരും ശക്തമായ രീതിയില്‍ അടുക്കുന്നുവെന്നതിന്റെ സൂചനയാണ് ഏറ്റവും പുതിയ ഈ നടപടിയെന്ന്‍ വിലയിരുത്തപ്പെടുന്നു. നിലവില്‍ മ്യൂസിയമായിട്ടാണ് സെന്റ് ഐസക്‌സ് കത്തീഡ്രല്‍ സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിന്നത്. സഭയ്ക്ക് ദേവാലയം കൈമാറിയാലും സന്ദര്‍ശകര്‍ക്ക് ഇവിടേയ്ക്ക് വരുന്നതിനു തടസ്സം ഉണ്ടാകില്ലായെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഡെപ്യൂട്ടി ഗവര്‍ണ്ണറായ മിഖായേല്‍ മൊക്‌റെറ്റ്‌സോവ് അറിയിച്ചു. ചരിത്ര പ്രധാന്യമുള്ള നിര്‍മ്മിതിയായ കത്തീഡ്രലിന്റെ അറ്റകുറ്റപണികള്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ സന്തോഷത്തോടെയാണ് സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വക്താവായ വ്ലാഡിമര്‍ ലിഗോയ്ഡാ പ്രതികരിച്ചു. "കത്തീഡ്രല്‍ ദേവാലയത്തിലേക്ക് വരുന്ന സന്ദര്‍ശകരെ നിയന്ത്രിക്കുന്ന ഒരുതരത്തിലുള്ള നടപടികളും സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുകയില്ല. ഈ ദേവാലയത്തെ ഒരു മ്യൂസിയമായി സംരക്ഷിക്കുക എന്നത് തന്നെയാണ് സഭയും ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി സര്‍ക്കാര്‍ ഈ പ്രവര്‍ത്തിയാണ് ചെയ്യുന്നത്". വ്ലാഡിമര്‍ ലിഗോയ്ഡാ പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബള്‍ട്ടി ഓര്‍ത്തഡോക്‌സ് രൂപതയുടെ ബിഷപ്പ് മാര്‍ഷല്‍ മിഹായിസ്‌കു പറഞ്ഞു. ക്രൈസ്തവ മൂല്യങ്ങളെ സംരക്ഷിക്കുന്ന രാജ്യമായിട്ടാണ് റഷ്യ എല്ലാകാലത്തും അറിയപ്പെട്ടിരുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. സുവിശേഷ പ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന തരത്തിലുള്ള ചില നിയമങ്ങള്‍ അടുത്തിടെ റഷ്യന്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പരമ്പരാഗത ഓര്‍ത്തഡോക്‌സ്, കത്തോലിക്ക സഭകളെ ദോഷകരമായി ബാധിക്കില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പുതിയ സര്‍ക്കാര്‍ തീരുമാനങ്ങള്‍ റഷ്യന്‍ സര്‍ക്കാറിനെ നയിക്കുന്ന വ്ലാഡിമര്‍ പുടിനും ക്രൈസ്തവ സഭയിലെ നേതാക്കന്‍മാരും തമ്മിലുള്ള ശക്തമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടികാണിക്കുന്നു. അതേ സമയം ദേവാലയത്തിന്റെ നിയന്ത്രണം സഭയ്ക്ക് കൈമാറുന്നതിനെ എതിര്‍ത്തു ഒരു വിഭാഗം ആളുകള്‍ രംഗത്തു വന്നിട്ടുണ്ട്.
Image: /content_image/News/News-2017-01-16-10:37:53.jpg
Keywords: റഷ്യ, കത്തീഡ്രല്‍
Content: 3901
Category: 18
Sub Category:
Heading: തയ്യല്‍ക്കാരനില്‍ നിന്ന് വൈദികനിലേക്ക്: ഗോഡ്വിന്‍ അച്ചന്റെ ദൈവവിളി ശ്രദ്ധേയമാകുന്നു
Content: നെയ്യാറ്റിന്‍കര: ഒരു തയ്യല്‍ക്കാരന്‍ വൈദികനാകുക. അതും നാല്‍പ്പത്തി മൂന്നാമത്തെ വയസ്സില്‍. ഇത് ഒരു കഥയല്ല. മറിച്ച് നെയ്യാറ്റിന്‍കരയിലെ ഗോഡ്വിന്‍ അച്ചന്റെ ജീവിതമാണ്. ഒരു കാലത്ത് നാട്ടുകാരുടെ പ്രിയപ്പെട്ട തയ്യല്‍ക്കാരനായിരിന്ന ഗോഡ്വിന്‍ ഇന്നലെ അതേ നാടിനെയും നാട്ടുകാരെയും സാക്ഷി നിര്‍ത്തിയാണ് തിരൂപട്ടം സ്വീകരിച്ചു പൌരോഹിത്യ ജീവിതത്തിലേക്ക് കടന്നത്. മാതൃഇടവകയായ പനയറക്കല്‍ സെന്റ് മേരീസ് ദേവാലയത്തിലായിരിന്നു മലങ്കര കത്തോലിക്കാസഭയിലെ അംഗമായ ഈ നവപുരോഹിതന്റെ പ്രഥമ ദിവ്യബലിയര്‍പ്പണം. നാലാഞ്ചിറ നവജീവനില്‍ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബീഷപ്പ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഫാ.ഗോഡ്വിന്റെ പൗരോഹിത്യ സ്വീകരണം നടന്നത്. തുടര്‍ന്നാണ് ഇടവക ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചത്. പാറശ്ശാല പനയ്ക്കല്‍ പരേതരായ ക്രിസ്തുദാസ്, ജെസ്സി ദമ്പതികളുടെ ആറാമത്തെ മകനായാണ് ഗോഡ്വിന്റെ ജനനം. ജീവിതത്തിന്റെ പ്രാരാബ്ദവും കുടുംബത്തിന്റെ അവസ്ഥയും മനസ്സിലാക്കിയാണ് തന്റെ പത്താം ക്ലാസില്‍ പഠനം നിര്‍ത്തി ഗോഡ്വിന്‍ തയ്യല്‍ക്കാരനായത്. ആദ്യം സഹോദരന്റെ കൂടെയും പിന്നീട് സ്വന്തമായും തയ്യല്‍ ജോലി ചെയ്തു. എന്നാല്‍ ഗോഡ്വിന്റെ വിളി മറ്റൊന്നായിരിന്നു. പനയറയ്ക്കല്‍ സെന്റ് മേരീസ് ദേവാലയത്തോട് ചേര്‍ന്നുള്ള ചെറിയ കടയില്‍ ജോലിയില്‍ വ്യാപൃതനായിരിക്കേയാണ് ഗോഡ്വിന്‍ തന്റെ ദൈവവിളി തിരിച്ചറിയുന്നത്. കുടുംബത്തിനായി തയ്യല്‍ ജോലിയിലേക്കിറങ്ങിയ ഗോഡ്വിന്‍ ക്രിസ്‌റ്റോ 29ാം വയസ്സില്‍ തന്റെ ദൈവവിളി തിരിച്ചറിഞ്ഞു. തുടര്‍ന്നു ഗോഡ്വിന്‍ സെമിനാരിയില്‍ ചേരുകയായിരിന്നു. 2003ല്‍ നാലാഞ്ചിറ ബഥനി ആശ്രമത്തില്‍ വൈദിക വിദ്യാര്‍ത്ഥിയായി പഠനം ആരംഭിച്ചു. ബഥനി കോളജില്‍ നിന്ന് ബിരുദ പഠനവും പൂര്‍ത്തിയാക്കി. പൂനെയില്‍ നിന്നാണ് ഫിലോസഫി പൂര്‍ത്തിയാക്കിയത്. 14 വര്‍ഷത്തെ സെമിനാരി പഠനത്തിനു ശേഷം കര്‍ത്താവിന്റെ അഭിഷിക്തനായി പൌരോഹിത്യ ജീവിതത്തിലേക്ക് പ്രവേശിച്ച ഗോഡ്വിന്‍ അച്ചന്‍ ദൈവവിളിയുടെ മറ്റൊരു സാക്ഷ്യം കൂടിയായി മാറുകയാണ്.
Image: /content_image/India/India-2017-01-16-11:11:10.jpg
Keywords: ഫാ. ജെയിം
Content: 3902
Category: 1
Sub Category:
Heading: ദനഹ തിരുന്നാള്‍ ദിനത്തിൽ ക്രൈസ്തവ ദേവാലയത്തില്‍ ഖുറാൻ വായിച്ച നടപടിക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നു
Content: എഡിന്‍ബര്‍ഗ്: യേശുക്രിസ്തു ദൈവപുത്രനും, ഏക രക്ഷകനാണെന്നുമുള്ള മാറ്റമില്ലാത്ത സത്യം ബൈബിൾ പഠിപ്പിക്കുമ്പോൾ, അതിനു വിരുദ്ധമായി, യേശുക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന ഖുറാനിലെ തെറ്റായ ഭാഗങ്ങൾ യുകെയിലെ ക്രൈസ്തവ ദേവാലയത്തിൽ വായിച്ച നടപടിക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നു. സ്‌കോട്ട്‌ലെന്‍ഡിലെ ആംഗ്ലിക്കന്‍ സഭയുടെ നിയന്ത്രണത്തിലുള്ള സെന്റ് മേരീസ് എപ്പിസ്‌ക്കോപ്പല്‍ കത്തീഡ്രല്‍ ദേവാലയത്തിലാണ് അറബി ഭാഷയിലെ ഖുറാന്‍ വാക്യങ്ങള്‍ ഒരു മുസ്ലീം വനിത പലവട്ടം ആവര്‍ത്തിച്ച് വായിച്ചത്. കഴിഞ്ഞ ദനഹ തിരുന്നാള്‍ ദിനത്തിലാണ് സംഭവം നടന്നത്. തിരുന്നാള്‍ ദിനത്തിലെ ആരാധന മധ്യേയാണ് ദേവാലയത്തിൽ വച്ചു ഖുറാൻ വായിച്ചത്. ബൈബിളിന്റെ സത്യപ്രബോധനങ്ങൾക്ക് നേരെ എതിരാണ് ഖുറാനിലെ ഈ വാക്യങ്ങള്‍. നടപടിയെ ന്യായീകരിക്കുന്ന തരത്തിലാണ് കത്തീഡ്രല്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. മുസ്ലീങ്ങളും യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് പരിപാടിയുടെ സംഘാടകര്‍ പറയുന്നു. റോച്ചെസ്‌റ്റെര്‍ ആംഗ്ലീക്കന്‍ രൂപതയുടെ മുന്‍ ബിഷപ്പ് മൈക്കിള്‍ നാസിര്‍ അലി സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിട്ടുണ്ട്. "സ്‌കോട്ട്‌ലെന്‍ഡ് എപ്പിസ്‌ക്കോപ്പല്‍ സഭയുടെ അധികാരികള്‍ സത്യവിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ദേവാലയത്തിന്റെ നടപടിക്ക് എതിരെ രംഗത്തു വരണം. ഇവന്‍ എന്റെ പ്രിയ പുത്രനാണെന്ന് ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന വേളയില്‍ സ്വര്‍ഗത്തില്‍ നിന്നും തന്നെ അരുളപ്പാട് ഉണ്ടാകുന്നുണ്ട്. സഭയുടെ എല്ലാ പഠിപ്പിക്കലുകളേയും ലംഘിക്കുന്ന കാര്യങ്ങളാണ് ഖുറാനിലൂടെ ദേവാലയത്തില്‍ വായിക്കപ്പെട്ടത്. ഇത് ക്രിസ്തുവിനെ അപമാനിക്കുവാന്‍ നാം തന്നെ അവസരം ഒരുക്കി നല്‍കിയതിന് തുല്യമാണ്". ബിഷപ്പ് മൈക്കിള്‍ നാസിര്‍ അലി പറഞ്ഞു. കാന്റർബറി ആര്‍ച്ച് ബിഷപ്പും ആംഗ്ലീക്കന്‍ സഭയുടെ തലവനുമായ ജസ്റ്റിന്‍ വെല്‍ബിയോട് ദേവാലയത്തിന്റെ ഈ തെറ്റായ പഠിപ്പിക്കലിനെതിരെ നടപടി സ്വീകരിക്കണമെന്ന് താന്‍ ആവശ്യപ്പെടുമെന്നും ബിഷപ്പ് മൈക്കിള്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-01-16-12:46:06.jpg
Keywords: മുസ്ലീ
Content: 3903
Category: 6
Sub Category:
Heading: ക്രൈസ്തവരുടെ ഗൗരവമായ ചുമതല
Content: "അതുവഴി അവന്റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്തനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ" (എഫേസോസ് 1:18). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 16}# ഓരോ കാലഘട്ടത്തിലും ക്രിസ്ത്യാനികളുടെയിടയില്‍ സ്ഥിരം പരീക്ഷകളാണ്. സ്വയം സത്യത്തിന്റെ മാതൃകയായിത്തീരാന്‍ ശ്രമിക്കുമ്പോള്‍ അത് കൂടുതലായി സംഭവിക്കുന്നു. നമ്മള്‍ ഒരു കാര്യം മനസ്സിലാക്കണം, 'സത്യത്തില്‍' ജീവിക്കുന്നവരുടെ അടയാളം താഴ്മയോടെ സ്‌നേഹിക്കുവാനുള്ള കഴിവാണ്. ദൈവവചനം നമ്മെ പഠിപ്പിക്കുന്നത് സത്യം സ്‌നേഹത്തിലൂടെ വെളിവാകുന്നു എന്നാണ്. നാം പ്രഘോഷിക്കുന്ന സത്യം വിഭാഗീയതയെ അല്ല, ഐക്യത്തെ പ്രോത്സാഹിപ്പിക്കാനാണ് ദൈവം നമ്മോട് ആഹ്വാനം ചെയ്യുന്നത്; വിദ്വേഷത്തിനും അസഹിഷ്ണുതയ്ക്കും പകരം അനുരജ്ഞനമാണ് നാം പ്രഘോഷിക്കേണ്ടത്! എല്ലാറ്റിനുമപരി നമ്മുടെ ഗൗരവമായ ചുമതല, യേശുക്രിസ്തു എന്ന്‍ സത്യത്തെ വിളംബരം ചെയ്യുക എന്നതാണ്. വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.91 {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-16-13:13:26.jpg
Keywords: ക്രിസ്ത്യാനി
Content: 3904
Category: 18
Sub Category:
Heading: ശുശ്രൂഷകളോടു വൈദികര്‍ക്കു തുറന്ന മനോഭാവം വേണം: മാര്‍ ആലഞ്ചേരി
Content: കൊച്ചി: ശുശ്രൂഷകളോടും ശുശ്രൂഷിക്കപ്പെടുന്നവരോടും വൈദികര്‍ക്കു തുറന്ന മനോഭാവം വേണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയിലെ നവവൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏല്‍പിക്കപ്പെടുന്ന ഏതു ശുശ്രൂഷകളെയും അജഗണങ്ങളെയും ചുമതലകളെയും സാഹചര്യങ്ങളെയും ഉള്‍ക്കൊള്ളാനുള്ള മനസ് വൈദികര്‍ വളര്‍ത്തിയെടുക്കണം. ശുശ്രൂഷാമേഖലകളുടെ അപര്യാപ്തതകളും പരിമിതികളും അസൗകര്യങ്ങളും അതിലേക്കു പ്രവേശിക്കുന്നതിനു നമുക്കു തടസമാകരുത്. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നിലുള്ള മിഷന്‍ മേഖലകളില്‍ സഹനങ്ങള്‍ക്കു നടുവിലും പ്രേഷിതശുശ്രൂഷ നിര്‍വഹിച്ച നൂറുകണക്കിനു മിഷനറിമാര്‍ നമുക്കു മുമ്പേ കടന്നുപോയിട്ടുണ്ട്. ഇപ്പോഴും അതേ തീക്ഷ്ണതയോടെ മിഷന്‍മേഖലകളില്‍ ജീവിച്ചു ക്രിസ്തുസാക്ഷ്യം പകരുന്നവര്‍ നിരവധിയാണ്. നമ്മുടെ ശുശ്രൂഷ ആഗ്രഹിക്കുന്നവര്‍ക്കരികില്‍ നിസ്വാര്‍ഥമായും ക്രിസ്തുസ്‌നേഹത്തിലും പൂര്‍ണമനസോടെ ആയിരിക്കാന്‍ സാധിക്കണം. അവശതയും രോഗവും ദാരിദ്ര്യവും പട്ടിണിയും നിരക്ഷരതയും പോലുള്ള പലവിധ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ കൂടുതല്‍ കരുണയുള്ള സമീപനം ആവശ്യപ്പെടുന്നുണ്ട്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി വര്‍ഷത്തില്‍ 308 നവവൈദികരെ സഭയ്ക്കു ലഭിച്ചുവെന്നത് അഭിമാനവും സന്തോഷവും പകരുന്നതാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. സഭയുടെ ക്ലര്‍ജി കമ്മീഷന്‍ സംഘടിപ്പിച്ച നവവൈദികസംഗമത്തില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍, സെക്രട്ടറി ഫാ. ജിമ്മി കര്‍ത്താനം, സിസ്റ്റര്‍ ജീവ മരിയ എന്നിവര്‍ പ്രസംഗിച്ചു. ഇംഗ്ലീഷ് സത്യദീപം ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട് ക്ലാസ് നയിച്ചു. നവവൈദികര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നവവൈദികര്‍ സമൂഹബലിയര്‍പ്പിച്ചു.
Image: /content_image/India/India-2017-01-16-15:39:54.JPG
Keywords: വൈദികര്‍