category_idCharity
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതലച്ചോറിൽ ട്യൂമര്‍ ബാധിച്ച ബാലികയുടെ മാതാപിതാക്കള്‍ സഹായത്തിനായി യാചിക്കുന്നു
Contentമകളുടെ ചികിൽസയ്ക്കു പണമില്ലാതെ വേദനിക്കുന്ന നിര്‍ധനരായ മാതാപിതാക്കളുടെ അവസ്ഥ ഇന്നു വായനക്കാരുടെ മുന്നില്‍ പങ്കുവെക്കുകയാണ്. വെഞ്ഞാറമൂട് ഗവ: എച്ച് എസ് എസ് എട്ടാം ക്ലാസ് വിദ്യാർഥിനി ആലിയാട് മുളയം വി.ആർ ഭവനിൽ എസ് വിജയകുമാറിന്റെയും റിനയുടെയും മകൾ മിത്ര (13) യെ ചികിൽസിക്കാനാണു നിർധന കുടുംബം ബുദ്ധിമുട്ടുന്നത്. മൂന്നു വയസിൽ തല ചുറ്റി വീണതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മിത്രക്ക് തലച്ചോറിൽ ട്യൂമർ ഉണ്ടെന്നു കണ്ടെത്തുകയായിരിന്നു. രണ്ടു ശസ്ത്രക്രിയകൾ നടന്നു. ഇതിനിടെ ഹ്യൂമൺ ഗ്രോത്ത് ഹോർമോൺ ഡിഫിഷ്യൻസി സിൻഡ്രോം എന്ന അസുഖം പിടിപെട്ടതായി കണ്ടെത്തി. ഇപ്പോൾ എസ് എ ടി ആശുപത്രിയിൽ ചികിൽസയിലുള്ള കുട്ടിക്ക് ഏഴുവർഷ കാലം വളർച്ചയ്ക്കുള്ള ഹോർമോൺ കുത്തിവയ്പ് എടുക്കണമെന്നാണ് ഡോക്റ്റർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഒരു കുത്തിവയ്പിന് ദിവസവും 1000/- രൂപ വേണം, മറ്റു മരുന്നുകൾകൂടി ആകെ 1500/- രൂപ ദിവസവും കണ്ടെത്തെണ്ട അവസ്ഥയാണിപ്പോൾ. ആകെയുള്ള സമ്പാദ്യങ്ങൾ വിറ്റും പണയപെടുത്തിയും നാട്ടുകാരുടെ സഹായത്തിലുമാണ് ഇതുവരെ ചിലവേറിയ ചികിൽസ നടത്തിവന്നത്. ആകെ അഞ്ച് സെന്റ് സ്ഥലവും വീടും മാത്രമാണ് ഇനി ബാക്കിയുള്ളത് . മിത്രയെ ചികിൽസിക്കുന്നതിനു പണം കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് സൗത്ത് ഇൻഡ്യൻ ബാങ്ക് ശാഖയിൽ മാതാവ് റീനയുടെ പേരിൽ ആരംഭിച്ചിട്ടുണ്ട്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ മിത്രയെ ഓര്‍ക്കാം. ഒപ്പം ആ ബാലികയ്ക്കു വേണ്ടി നിങ്ങളുടെ എളിയ സമ്പത്ത് പങ്കുവെക്കണമെന്ന് ദൈവം നിങ്ങളെ തോന്നിപ്പിക്കുന്നുവെങ്കില്‍, ദയവായി ബന്ധപ്പെടുക. #{red->n->n-> Name: Reena Account Number : 066 705 300 000 2753 IFSC CODE :- SIBL0000667 Contact : +91 80865 20420}# <br>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-16 11:35:00
Keywordsസഹായം
Created Date2017-01-16 11:35:57