Content | "അതുവഴി അവന്റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്തനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ" (എഫേസോസ് 1:18).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 16}#
ഓരോ കാലഘട്ടത്തിലും ക്രിസ്ത്യാനികളുടെയിടയില്‍ സ്ഥിരം പരീക്ഷകളാണ്. സ്വയം സത്യത്തിന്റെ മാതൃകയായിത്തീരാന്‍ ശ്രമിക്കുമ്പോള്‍ അത് കൂടുതലായി സംഭവിക്കുന്നു. നമ്മള്‍ ഒരു കാര്യം മനസ്സിലാക്കണം, 'സത്യത്തില്‍' ജീവിക്കുന്നവരുടെ അടയാളം താഴ്മയോടെ സ്‌നേഹിക്കുവാനുള്ള കഴിവാണ്. ദൈവവചനം നമ്മെ പഠിപ്പിക്കുന്നത് സത്യം സ്‌നേഹത്തിലൂടെ വെളിവാകുന്നു എന്നാണ്. നാം പ്രഘോഷിക്കുന്ന സത്യം വിഭാഗീയതയെ അല്ല, ഐക്യത്തെ പ്രോത്സാഹിപ്പിക്കാനാണ് ദൈവം നമ്മോട് ആഹ്വാനം ചെയ്യുന്നത്; വിദ്വേഷത്തിനും അസഹിഷ്ണുതയ്ക്കും പകരം അനുരജ്ഞനമാണ് നാം പ്രഘോഷിക്കേണ്ടത്! എല്ലാറ്റിനുമപരി നമ്മുടെ ഗൗരവമായ ചുമതല, യേശുക്രിസ്തു എന്ന്‍ സത്യത്തെ വിളംബരം ചെയ്യുക എന്നതാണ്.
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.91
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }} |