Contents

Displaying 3621-3630 of 25031 results.
Content: 3884
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പുതിയ പ്രബോധനരേഖ പുറത്തിറക്കി
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ അജപാലന, ശുശ്രൂഷാമേഖലകളില്‍ വഴിത്തിരിവായി മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രബോധനരേഖ പുറത്തിറക്കി. 'ഒന്നായ് മുന്നോട്ട്' എന്ന പേരിലുള്ള പ്രബോധനരേഖ അജപാലനപ്രവര്‍ത്തനങ്ങള്‍ക്കു പുതിയ ദിശാബോധവും സഭയുടെ കര്‍മപരിപാടികള്‍ക്കു മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതാണ്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ പശ്ചാത്തലത്തിലുള്ളതാണു പ്രബോധനരേഖ. പ്രബോധനരേഖയുടെ പ്രകാശനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡിനോടനുബന്ധിച്ചു നടന്നു. സഭയുടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കു പ്രബോധനരേഖ കൈമാറിക്കൊണ്ടു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രകാശനം നിര്‍വഹിച്ചത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ ജനറല്‍ കണ്‍വീനറും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍, അസംബ്ലിയുടെ സിനഡല്‍ കമ്മിറ്റി അംഗങ്ങളായ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, സിഎസ്എന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ കരോളിന്‍, സീറോ മലബാര്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍, കുവൈറ്റിലെ പ്രവാസി വിശ്വാസികളുടെ പ്രതിനിധി ജോബി തോമസ് മറ്റത്തില്‍ എന്നിവര്‍ പ്രബോധനരേഖ ഏറ്റുവാങ്ങി. മൈഗ്രന്റ്‌സ് കമ്മീഷന്റെയും അസംബ്ലിയുടെയും സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സഭയുടെ നാലാമതു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നതായിരുന്നു മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍. അസംബ്ലി നിര്‍ദേശങ്ങളുടെയും തുടര്‍പഠനങ്ങളുടെയും വിശകലനങ്ങളുടെയും വെളിച്ചത്തില്‍ സഭയുടെ മുന്നോട്ടുള്ള പാതയില്‍ സ്വീകരിക്കേണ്ട ശുശ്രൂഷാശൈലികള്‍, നേതൃത്വശുശ്രൂഷകളിലുള്‍പ്പടെ നടപ്പാക്കേണ്ട കര്‍മപരിപാടികള്‍ എന്നിവയാണു പ്രബോധനരേഖയുടെ ഉള്ളടക്കം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി വര്‍ഷത്തില്‍ നല്‍കപ്പെടുന്ന പുതിയ അജപാലനനിര്‍ദേശങ്ങളെന്ന പ്രത്യേകതയും പ്രബോധനരേഖയ്ക്കുണ്ട്. സഭയില്‍ മനസമ്മതത്തിന് ഉപയോഗിക്കാനുള്ള ആരാധനാക്രമം സിനഡ് ചര്‍ച്ച ചെയ്തു. വിവാഹ വാഗ്ദാനത്തിനുശേഷം വിവാഹത്തിനൊരുങ്ങുന്നവരുടെ സമ്മതം ദേവാലയങ്ങളില്‍ അറിയിക്കുവാനും പൂര്‍ണമായ തീരുമാനമെടുക്കുന്നതിനും വൈദികരും സന്യസ്തരും അല്മായരും സഹായിക്കണമെന്നു സിനഡ് ആഹ്വാനം ചെയ്തു. വിവാഹവാഗ്ദാനം ലളിതമായി നടത്തുന്നതാണു ഉചിതം. പൗരസ്ത്യ കാനന്‍ നിയമത്തില്‍ വൈദികര്‍ക്കും, സന്യസ്തര്‍ക്കും അല്മായര്‍ക്കും വടവാതൂര്‍ മേജര്‍ സെമിനാരിയിലും പഠനസൗകര്യമൊരുക്കും. ധര്‍മാരാം കോളജിലും നിലവിലുള്ള ഈ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും സിനഡ് ആഹ്വാനം ചെയ്തു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി ആചരണത്തിന്റെ ഉദ്ഘാടനത്തോടെ സീറോ മലബാര്‍ സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനം ഇന്നു (ജനുവരി 14 ശനി) വൈകുന്നേരം സമാപിക്കും.
Image: /content_image/India/India-2017-01-14-05:06:15.jpg
Keywords: സീറോ മലബാര്‍
Content: 3885
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനായി സന്യാസഭവനങ്ങളില്‍ ഇന്നു പ്രത്യേക പ്രാര്‍ത്ഥന: കത്തോലിക്ക കോണ്‍ഗ്രസ് ജപമാല റാലി നടത്തും
Content: കൊ​ച്ചി: യെമനില്‍ ഭീ​ക​ര​ർ ബന്ധിയാക്കിയിരിക്കുന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ കത്തോ​ലി​ക്കാ സ​ന്യാ​സ ഭവനങ്ങളില്‍ ഇന്നു പ്രാര്‍ത്ഥനാദിനം ആചരിക്കും. കേ​ര​ള​ത്തി​ലെ മുഴു​വ​ൻ സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ലും ദിവ്യകാ​രു​ണ്യാ​രാ​ധ​ന​യോ​ടു​കൂ​ടി​യ പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് കെ​സി​ബി​സി റി​ലി​ജി​യ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബിഷപ്പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റോമാണ് നേരത്തെ ആഹ്വാനം ചെയ്തത്. അതേ സമയം ടോമച്ചന്‍റെ മോചനത്തിനായി സീറോ മലബാർ സഭയിലെ ദൈവാലയങ്ങളിൽ ഇന്നലെ പൊതുപ്രാർത്ഥനയ്ക്കു തുടക്കമായി. സിനഡിന്‍റെ ആഹ്വാനപ്രകാരം തയാറാക്കിയ പ്രത്യേകപ്രാർഥനയാണു ദേവാലയങ്ങളിൽ ഇന്നലെ മുതൽ ആരംഭിച്ചത്. വൈദികന്റെ മോ​ച​ന​ത്തി​നാ​യി തീ​ഷ്ണ​മാ​യ പ്രാ​ർ​ത്ഥ​ന​ക​ൾ തു​ട​ര​ണ​മെ​ന്ന സ​ഭാ സി​ന​ഡി​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം കോ​ത​മം​ഗ​ലം രൂ​പ​ത​യി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26നു ​ജ​പ​മാ​ല റാ​ലി ന​ട​ത്തും. അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​ന് തൊ​ടു​പു​ഴ ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ നി​ന്നു ആ​രം​ഭി​ക്കു​ന്ന ജ​പ​മാ​ല റാ​ലി ടൗ​ണ്‍ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-14-05:38:38.jpg
Keywords: ഫാ. ടോമി
Content: 3886
Category: 1
Sub Category:
Heading: ദൈവത്തിങ്കലേക്ക് ഇന്നു തന്നെ തിരിയുക, നാളെ നമ്മുക്ക് ഉണ്ടോയെന്നു അറിയില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ വഴിയിലേക്ക് തിരിയുന്നതിനും, അവിടുത്തെ സ്‌നേഹിക്കുന്നതിനും ഏറ്റവും യോജിച്ച സമയം 'ഇന്ന്' തന്നെയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നാളത്തെ ദിവസം മുതല്‍ ദൈവത്തെ സ്‌നേഹിക്കാമെന്ന ചിന്ത പൂര്‍ണ്ണമായും വ്യര്‍ത്ഥമാണെന്നും, ഇത്തരം ചിന്തകള്‍ നമ്മേ കൊണ്ടെത്തിക്കുക നാശത്തിലേക്കാണെന്നും പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസം വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തിലാണ് ഫ്രാന്‍സിസ് പാപ്പ തന്റെ ചിന്തകള്‍ പങ്കുവച്ചത്. 'ഇന്നു നിങ്ങള്‍ അവന്റെ സ്വരം ശ്രവിക്കുമ്പോള്‍ എതിര്‍പ്പിന്റെ കാലത്തെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്' എന്ന ഹെബ്രായര്‍ക്കെഴുതിയ ലേഖനത്തിലെ വചനത്തെ അടിസ്ഥാനപ്പെടുത്തിയാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം നടത്തിയത്. "ദൈവത്തിലേക്ക് നാം ഇന്നു തന്നെ തിരിയണമെന്നും, നാളത്തേക്കായി ഇതിനെ മാറ്റിവയ്ക്കരുതെന്നുമാണ് ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നത്. കാരണം നാളെ എന്ന ദിവസം നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. ഇത്തരം വാക്കുകളിലൂടെ ഞാന്‍ നിങ്ങളെ ഭയപ്പെടുത്തുവാനല്ല ശ്രമിക്കുന്നത്. പകരം പാപത്തിന്റെ എല്ലാ ബന്ധനങ്ങളില്‍ നിന്നും ഇപ്പോള്‍ തന്നെ നിങ്ങള്‍ വിടുതല്‍ പ്രാപിക്കണമെന്ന താല്‍പര്യത്തോടെയാണ് ഇതു പറയുന്നത്. നാളത്തെ ദിനം ഒരുപക്ഷേ, സൂര്യന്‍ അസ്തമിക്കാത്ത ദൈവത്തിന്റെ നിത്യദിനമായിരിക്കാം. ഇതിനെ കുറിച്ച് മനുഷ്യര്‍ക്ക് മുന്‍കൂട്ടി ഗ്രഹിക്കുവാന്‍ സാധിക്കില്ല". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. നാളത്തെക്കായി പലതും നീക്കിവയ്ക്കുന്നവര്‍, നാളെ എന്ന ദിവസം നമ്മുക്ക് മുന്നില്‍ ഉണ്ടാകുവാന്‍ സാധ്യതയില്ലെന്ന കാര്യത്തെ വേണം ആദ്യം ഓര്‍ക്കുവാനെന്നും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പത്തു കന്യകമാരുടെ ഉപമയും ഇതിനെ സംബന്ധിക്കുന്നതാണെന്നും മാര്‍പാപ്പ ചൂണ്ടികാണിച്ചു. കരുതലില്ലാത്ത പ്രവര്‍ത്തിയാണ് വിവേകശൂന്യകളായ കന്യകമാരെ പ്രശ്‌നത്തില്‍ ആക്കിയതെന്ന കാര്യംവും പാപ്പ ഓര്‍മ്മിപ്പിച്ചു. "ഇന്നത്തെ ദിവസത്തെ, ഈ സമയമാണ് ദൈവത്തോട് ഏറ്റവും അടുക്കുവാന്‍ പറ്റിയതെന്ന തിരിച്ചറിവിലേക്ക് നാം വളരണം. ഈ ദിവസത്തെ ഈ നിമിഷത്തില്‍ ഞാന്‍ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന കാര്യം പരിശുദ്ധാത്മാവിനോട് എല്ലായ്‌പ്പോഴും നാം ചോദിക്കണം. അവിടുന്നാണ് അനുദിനം നമ്മേ വഴിനടത്തുന്നത്. ദൈവത്തിങ്കലേക്ക് തുറന്ന ഒരു ഹൃദയം നമുക്ക് ആവശ്യമാണെന്ന കാര്യവും ഈ സമയം നാം ഓര്‍ക്കണം". പരിശുദ്ധ പിതാവ് വിശദീകരിച്ചു. നമ്മുടെ ഹൃദയങ്ങളില്‍ ദൈവത്തിനെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടിയുള്ള സ്ഥലം ലഭ്യമാക്കിയിട്ടുണ്ടോ എന്ന കാര്യത്തെ കുറിച്ച് നാം എല്ലായ്‌പ്പോഴും ചിന്തിക്കണമെന്ന ഓര്‍മ്മപെടുത്തലോടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. <br>
Image: /content_image/News/News-2017-01-14-09:38:13.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 3887
Category: 1
Sub Category:
Heading: കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തെ സ്മരിച്ചു റഷ്യയില്‍ ഗര്‍ഭഛിദ്രത്തിന് വിലക്കേര്‍പ്പെടുത്തി
Content: മോസ്‌കോ: കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തെ സ്മരിച്ചു റഷ്യയില്‍ ഗര്‍ഭഛിദ്രം നിര്‍ത്തിവച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ച് ഒരു ദിവസത്തേക്കു ഗര്‍ഭഛിദ്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. യാരോസ്ലാവല്‍ മേഖലയിലാണ് ഗര്‍ഭഛിദ്രം നിരോധിച്ചത്. 'ഗര്‍ഭഛിദ്രത്തെ ഒഴിവാക്കി ഒരു ദിവസം മൗനം ആചരിക്കാം' എന്നാണ് യാരോസ്ലാവല്‍ രൂപത തങ്ങളുടെ വെബ്‌സൈറ്റിലൂടെ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടത്. ഇതിനെ സര്‍ക്കാര്‍ സംവിധാനങ്ങളും പിന്‍തുണയ്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ 11-ാം തീയതി യാരോസ്ലാവല്‍ മേഖലയില്‍ ഗര്‍ഭഛിദ്രം നിരോധിച്ച് പ്രത്യേക ദിനം ആചരിച്ചുവെന്ന്‍ 'റഷ്യ ടുഡേ' പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍ ഗര്‍ഭഛിദ്രം ചെയ്യുന്നതിന് നിലവില്‍ വിലക്കുകള്‍ ഇല്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടി നടത്തുന്ന എല്ലാ ഗര്‍ഭഛിദ്രത്തേയും ഒരു ദിവസത്തേക്ക് വിലക്കുന്നതായി 11-ാം തീയതി പുറപ്പെടുവിച്ച ഉത്തരവില്‍ പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിയിച്ചു. മേഖലയിലെ സ്വകാര്യ ആശുപത്രികളോടും ഈ വലിയ പദ്ധതിയില്‍ പങ്കാളികളാകണമെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ക്രിസ്തു ജനിച്ചപ്പോള്‍, തന്റെ രാജത്വത്തിന് അത് ഭീഷണിയാകുമെന്ന് കരുതിയ ഹെറോദേസ് രാജാവ് പൈതലിനെ കൊല്ലുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷകനായ ദൈവം എവിടെയാണെന്ന് കണ്ടെത്തുവാന്‍ കഴിയാതിരുന്ന ഹെറോദേസ്, ക്രൂരമായ തന്റെ കല്‍പ്പനയിലൂടെ പ്രദേശത്തെ രണ്ടു വയസില്‍ താഴെ പ്രായമുള്ള ആണ്‍കുഞ്ഞുങ്ങളെ കൊല്ലുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ട നിഷ്‌കളങ്കരായ പൈതങ്ങളുടെ അനുസ്മരണമാണ് കുഞ്ഞിപൈതങ്ങളുടെ ദിനത്തില്‍ അനുസ്മരിക്കുന്നത്. റഷ്യയിലെ ക്രൈസ്തവ സഭകള്‍ ഏറെ പ്രാധാന്യത്തോടെയാണ് കുഞ്ഞിപൈതങ്ങളുടെ ഈ രക്തസാക്ഷിത്വത്തെ കാണുന്നത്. പ്രാദേശികമായി സംഘടിപ്പിച്ച വിവിധ ചടങ്ങുകളില്‍ നിരവധി വിശ്വാസികള്‍ കത്തിച്ചു പിടിച്ച മെഴുകുതിരികളുമായിട്ടാണ് കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തെ ആചരിക്കുവാന്‍ എത്തിയത്. ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിച്ച കുഞ്ഞുങ്ങളുടെ ആത്മാക്കള്‍ക്കു വേണ്ടിയും അവര്‍ പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ കിറില്‍ പാത്രീയാര്‍ക്കീസ് സര്‍ക്കാര്‍ ഫണ്ട് നല്‍കി നടത്തുന്ന ഗര്‍ഭഛിദ്രം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ രക്ഷിക്കുവാന്‍ ഗര്‍ഭഛിദ്രത്തെ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും കിറില്‍ പാത്രീയാര്‍ക്കീസ് ആവശ്യപ്പെട്ടു. സഭയുടെ ആഹ്വാന പ്രകാരം റഷ്യയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു ദിവസത്തേക്ക് ഗര്‍ഭഛിദ്രത്തെ നിരോധിച്ചതിനെ നിരീക്ഷകര്‍ നോക്കി കാണുന്നത് മറ്റു ചില തലങ്ങളില്‍ കൂടിയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിനും സഭയുമായി കൂടുതല്‍ ശക്തമായ ബന്ധങ്ങളിലേക്ക് വളരുകയാണെന്ന് നിരീക്ഷകര്‍ വലിയിരുത്തുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തെ തുടര്‍ന്നു നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ റഷ്യയിലെ ക്രൈസ്തവര്‍ക്കു പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
Image: /content_image/News/News-2017-01-14-12:17:17.jpg
Keywords: റഷ്യ
Content: 3888
Category: 1
Sub Category:
Heading: റവ.ഡോ. തോമസ് തറയിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ
Content: ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി റവ. ഡോ. തോമസ് തറയിലിനെ നിയമിച്ചു. ഉച്ചകഴിഞ്ഞ് 4.30നു കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പുതിയ മെത്രാനെ പ്രഖ്യാപിച്ചത്. മാർ ജോർജ് ആലഞ്ചേരിയും ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും നിയുക്‌ത മെത്രാനെ സ്‌ഥാനചിഹ്നങ്ങൾ അണിയിച്ചു. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ ആലപ്പുഴ പുന്നപ്രയിലുള്ള ധ്യാന, കൗൺസിലിംഗ് കേന്ദ്രമായ ദനഹാലയയുടെ ഡയറക്ടറായി സേവനം ചെയ്തു വരികെയാണ് റവ.ഡോ. ടോമി തറയിലിന് പുതിയ നിയമനം ലഭിക്കുന്നത്. ചങ്ങനാശേരി തറയിൽ പരേതനായ ജോസഫ്- മറിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ മകനാണ് നിയുക്ത മെത്രാന്‍. റോമിലായിരുന്നു ഉപരിപഠനം. ചങ്ങനാശ്ശേരി സെന്റ് മേരീസ് മെട്രോപ്പോലീത്തന്‍ ഇടവകാംഗമായ റവ. ഡോ. തോമസ് തറയില്‍ 2000-ത്തിലാണ് പട്ടം സ്വീകരിച്ചത്.
Image: /content_image/News/News-2017-01-14-11:19:22.jpg
Keywords: ചങ്ങനാശേരി
Content: 3889
Category: 1
Sub Category:
Heading: റവ.ഡോ. തോമസ് തറയിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ
Content: കൊച്ചി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തോമസ് (ടോമി) തറയില്‍ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നലെ സമാപിച്ച സീറോ മലബാര്‍ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്. പുതിയ മെത്രാനെ നിയമിച്ചുകൊണ്ടുള്ള സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കല്പന ഇന്നലെ വൈകുന്നേരം 4.30നു കാക്കനാടുള്ള മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയായില്‍ പ്രഖ്യാപിച്ചു. റോമന്‍ സമയം ഉച്ചയ്ക്കു പന്ത്രണ്ടിനു വത്തിക്കാനിലും നിയമനം പ്രസിദ്ധപ്പെടുത്തി. സീറോ മലബാര്‍ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തിയതിന്റെ രജതജൂബിലി ഉദ്ഘാടന സമ്മേളനത്തെത്തുടര്‍ന്നായിരുന്നു പുതിയ മെത്രാന്റെ നിയമനപ്രഖ്യപനം. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കല്പന കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പും ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും നിയുക്തമെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് നിയമനപത്രിക കൈമാറി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിയുക്തമെത്രാനു ബൊക്കെ നല്‍കി. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയുക്തമെത്രാന് ആശംസകര്‍ നേര്‍ന്നു സംസാരിച്ചു. നിയുക്തമെത്രാന്‍ മറുപടിപ്രസംഗം നടത്തി. സീറോ മലബാര്‍ സഭാ സിനഡിലെ എല്ലാ മെത്രാന്മാരുടെയും സഭയിലെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളുടെയും സാനിധ്യത്തിലായിരുന്നു നിയമനപ്രഖ്യാപനം. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഇടവക തറയില്‍ പരേതനായ ടി.ജെ. ജോസഫിന്റെയും മറിയാമ്മയുടെയും ഏഴുമക്കളില്‍ ഇളയവനാണു 45 വയസുകാരനായ ബിഷപ് മാര്‍ തറയില്‍. 1972 ഫെബ്രുവരി രണ്ടിനാണു ജനനം. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസവും സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും എസ്ബി കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. 1989 ല്‍ വൈദികപരിശീലനത്തിനായി കുറിച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തി. 2000 ജനുവരി ഒന്നിനു ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പള്ളികളില്‍ സഹവികാരിയായും താഴത്തുവടകര പള്ളിയില്‍ വികാര്‍ അഡ്മിനിസ്‌ട്രേറററായും ശുശ്രൂഷ ചെയ്തു. 2004 ല്‍ ഉപരിപഠനത്തിനു റോമിലേക്ക്. പ്രസിദ്ധമായ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മനശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. തുടര്‍ന്നു പുന്നപ്ര ദനഹാലയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് ഇടയനിയോഗം. അറിയപ്പെടുന്ന ധ്യാനഗുരുവും മനശാസ്ത്രജ്ഞനുമാണു നിയുക്ത മെത്രാന്‍. മനശാസ്ത്രസംബന്ധമായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. മാര്‍ തറയിലിന്റെ മെത്രാഭിഷേകം പുതുഞായര്‍ ദിനമായ ഏപ്രില്‍ 23നു നടക്കും. മാര്‍ തറയിലിന്റെ നിയമനത്തോടുകൂടി സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി. ഇവരില്‍ 17 പേര്‍ വിരമിച്ചവരും എട്ടു പേര്‍ സഹായമെത്രാന്മാരുമാണ്. സീറോ മലബാര്‍ സഭയ്ക്ക് 32 രൂപതകളും (ഇന്ത്യയില്‍ 29, വിദേശത്ത് മൂന്ന്) ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടണ്‍ എന്നിവയാണു വിദേശത്തുള്ള രൂപതകള്‍. കാനഡയില്‍ ഒരു അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റും, ഇന്ത്യ, ന്യൂസിലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ അപ്പസ്റ്റോലിക് വിസിറ്റേഷനുകളും സഭയ്ക്കുണ്ട്.
Image: /content_image/News/News-2017-01-15-01:15:50.JPG
Keywords: ചങ്ങ
Content: 3890
Category: 1
Sub Category:
Heading: അമേരിക്കയില്‍ 40,000 സ്ക്വയര്‍ ഫീറ്റില്‍ ബൈബിള്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ പദ്ധതി
Content: ഫിലാഡല്‍ഫിയ: ബൈബിളിന്റെ ചരിത്രത്തേയും, പ്രധാനപ്പെട്ട ബൈബിളുകളുടെ ശേഖരത്തേയും ഉള്‍പ്പെടുത്തി അമേരിക്കയില്‍ പ്രത്യേക ബൈബിള്‍ സെന്റര്‍ നിര്‍മ്മിക്കുവാന്‍ പദ്ധതിയിടുന്നു. 2018-ഓടെ ഇന്‍ഡിപെന്‍ഡന്‍സ് മാളിലാകും 'ഫെയ്ത്ത് ആന്റ് ലിബര്‍ട്ടി ഡിസ്‌കവര്‍ സെന്റര്‍' എന്ന പേരില്‍ പ്രത്യേക കേന്ദ്രം തുടങ്ങുക. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയാണ് ബൈബിള്‍ സെന്‍റര്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. രാജ്യത്തെ ജനതയുമായി ബൈബിളിനുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതിനാണ് പ്രത്യേക സെന്റര്‍ ബൈബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. 40,000-ല്‍ പരം സ്വകയര്‍ ഫീറ്റില്‍ പണികഴിപ്പിക്കുന്ന ഫെയ്ത്ത് ആന്റ് ലിബര്‍ട്ടി ഡിസ്‌കവര്‍ സെന്ററില്‍ യുഎസില്‍ അച്ചടിച്ച ആദ്യത്തെ ബൈബിളും, അന്ധതയെ തന്റെ എഴുത്തിലൂടെ മറികടന്ന് വിശ്വാസികള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയ ഹെലന്‍ കെല്ലറുടെ ബൈബിളും പ്രദര്‍ശിപ്പിക്കും. ഓരോ വര്‍ഷവും രണ്ടരലക്ഷത്തില്‍ പരം സന്ദര്‍ശകരെയാണ് ഇവിടേയ്ക്ക് പ്രതീക്ഷിക്കുന്നത്. വിവിധ വിശ്വാസങ്ങളുടെ കൂടിച്ചേരല്‍ നടക്കുന്ന ഒരു പ്രദേശമായി പുതിയ സെന്റര്‍ മാറുമെന്ന് അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ സിഇഒ റോയ് പീറ്റര്‍സണ്‍ പറഞ്ഞു. മേയര്‍ ജിം കെന്നഡിയും ഫെയ്ത്ത് ആന്റ് ലിബര്‍ട്ടി ഡിസ്‌കവര്‍ സെന്ററിന്റെ ആരംഭത്തെ സ്വാഗതം ചെയ്തു. 1800-കളില്‍ ഐറിഷ് കത്തോലിക്ക വിശ്വാസ സമൂഹത്തിന് നേരെ നടന്ന ആക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ചരിത്രപരമായ അറിവുകള്‍ ഈ സെന്ററില്‍ നിന്നും ലഭിക്കുമെന്നത് തന്നെ ഇതിന്റെ വലിയ പ്രത്യേകതയാണെന്നു മേയര്‍ ജിം കെന്നഡി പത്രസമ്മേളനത്തിലൂടെ അറിയിച്ചു. അമേരിക്കന്‍ സര്‍വകലാശാലയിലെ പ്രശസ്ത പ്രൊഫസര്‍ ഡാനിയേല്‍ ഡ്രിസ്ബാച്ച് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പുതിയ ബൈബിള്‍ സെന്ററിന് ആവശ്യമായ പിന്‍തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അടിമത്തവിരുദ്ധ മുന്നേറ്റം, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, സെപ്റ്റംബര്‍ 11-ലെ ആക്രമണം, കത്രിന ഉള്‍പ്പെടെയുള്ള ചുഴലിക്കാറ്റുകള്‍ തുടങ്ങി അമേരിക്കന്‍ ജനതയുടെ ജീവിതത്തെ ബാധിച്ചിട്ടുള്ള സംഭവങ്ങളെ ബൈബിള്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും പുതിയ സെന്ററില്‍ ഉണ്ട്. ജൂതമതവിശ്വാസികളും കേന്ദ്രത്തിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ജൂവിഷ് ഹിസ്റ്ററിയുടെ സിഇഒ ഐവി ബാര്‍സ്‌കി പറഞ്ഞു. 2018-ലെ വേനല്‍ക്കാലത്തോടെ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്നാണ് സംഘാടകര്‍ കരുതുന്നത്.
Image: /content_image/News/News-2017-01-14-13:51:46.jpg
Keywords: ബൈബിള്‍
Content: 3891
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുടെ രജതജൂബിലി ഉദ്ഘാടനം ചെയ്തു
Content: കൊച്ചി: സാമൂഹ്യപ്രതിബദ്ധതയും പ്രേഷിത തീക്ഷ്ണതയും നിറഞ്ഞ കര്‍മവഴികളിലൂടെ സീറോ മലബാര്‍ സഭയുടെ സാക്ഷ്യം കൂടുതല്‍ വ്യാപകമാവണമെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അപ്പസ്‌തോലിക പൈതൃകത്തിലും ആധ്യാത്മിക പാരമ്പര്യത്തിലും പ്രേഷിതശൈലിയിലും വളര്‍ന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുടെ രജതജൂബിലിയിലെത്തി നില്‍ക്കുമ്പോള്‍, ദൈവത്തിനു നന്ദിയര്‍പ്പിക്കേണ്ട അവസരമാണിതെന്നും കര്‍ദിനാള്‍ പറഞ്ഞു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുടെ രജതജൂബിലി ഉദ്ഘാടനം സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതവും ആശയസംപുഷ്ടവുമാകണം. സഭാവബോധത്തിലും കൂട്ടായ്മയിലും വളരുമ്പോള്‍ എല്ലാ മേഖലകളിലും സഭയ്ക്കു കൂടുതല്‍ വളര്‍ച്ചയുണ്ടാകും. സ്വയാധികാര സഭയായുള്ള സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായ സമൂഹവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രവാസി സമൂഹങ്ങളെ സഭാകൂട്ടായ്മയോടു കൂടുതല്‍ ചേര്‍ത്തുനിര്‍ത്തണം. ഗള്‍ഫിലും മറ്റിടങ്ങളിലും സഭയുടെ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. തുല്യമഹത്വത്തോടും പരസ്പരമുള്ള ആദരവോടുംകൂടി ഒന്നായി മുന്നേറുന്ന ശൈലി നാം പരിപോഷിപ്പിക്കണം. കുടുംബം, യുവജനം എന്നിവ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകള്‍ക്കു സഭ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. സിനഡ് സെക്രട്ടറി ബിഷപ് മാര്‍ ആന്റണി കരിയില്‍, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, സിഎംഐ സഭ പ്രിയോര്‍ ജനറാള്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, എസ്എബിഎസ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസി പെരുമ്പനാനി, എംഎംബി സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ഫ്രാങ്കോ കണ്ണമ്പുഴ, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബിജു പറയനിലം, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. സഭയിലെ മെത്രാന്മാര്‍, വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ എന്നിവരുടെ സാനിധ്യത്തിലാണ് രജതജൂബിലി ഉദ്ഘാടനം നടന്നത്.
Image: /content_image/India/India-2017-01-14-16:14:37.jpg
Keywords: സീറോ മലബാര്‍
Content: 3892
Category: 9
Sub Category:
Heading: ഡാർലിംഗ്ടണിൽ ഫാ. ജോര്‍ജ് പനക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
Content: ലണ്ടന്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കുടുംബ നവീകരണ ധ്യാനം നടത്തുന്നു. ഫെബ്രുവരി മൂന്ന് ,നാല് ,അഞ്ചു് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന ധ്യാനത്തിനു ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. കുര്യാക്കോസ് പുന്നോലില്‍ വിസി, ബ്രദര്‍ ടോമി പുതുക്കാട് ,ബ്രദര്‍ ചെറിയാൻ കവലക്കൽ , ആന്‍ഡ് ഡിവൈന്‍ ടീം ആണ് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം. #{red->n->n->വിവരങ്ങള്‍ക്ക്: }# ഫാ. കുര്യാക്കോസ് പുന്നോലില്‍ 074833750070, 01325469400 റെജി പോള്‍ 07723035457 റെജി മാത്യു 07552619237.
Image: /content_image/Events/Events-2017-01-14-18:06:20.jpg
Keywords: കുടുംബ നവീകരണ
Content: 3894
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ഇടവകാ സന്ദര്‍ശനം പുനരാരംഭിച്ചു
Content: വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പ നിറുത്തിവച്ചിരിന്ന ഇടവകാ സന്ദര്‍ശനം പുനരാരംഭിച്ചു. സേത്തെവീലെയിലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ദേവാലയമാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.30-നാണ് പാപ്പ റോമിനു പുറത്തായി സ്ഥിതി ചെയ്യുന്ന സാന്താ മരിയ ദേവാലയത്തിലേക്ക് സന്ദര്‍ശനത്തിനായി എത്തിയത്. നാഡീവ്യൂഹത്തിന് തകരാര്‍ ബാധിക്കുന്ന രോഗമായ എഎല്‍എസ് (ALS) ബാധിച്ച ഫാദര്‍ ഗിയൂസിപ്പി ബറാര്‍ഡിനോയെ നേരില്‍ കാണുക എന്നതും പാപ്പയുടെ സന്ദര്‍ശന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. റോമിന്റെ വികാരി ജനറാള്‍ ആയ കര്‍ദിനാള്‍ അഗോസ്റ്റീനോ വാലിനിയും വടക്കന്‍ റോമിന്റെ ബിഷപ്പായ ഗ്യൂറിനോ ഡീ ടോറായും ചേര്‍ന്നു പരിശുദ്ധ പിതാവിനെ ദൈവാലയത്തിലേക്ക് സ്വീകരിച്ചു. ദേവാലയത്തിലേക്ക് എത്തിയ ശേഷം പാപ്പ നേരെ പോയത് ഫാദര്‍ ഗിയൂസിപ്പി ബറാര്‍ഡിനോയെ സന്ദര്‍ശിക്കുവാനാണ്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാന്താ മരിയ ദേവാലയത്തിലേക്ക് എത്തിയതാണ് ഫാദര്‍ ഗിയൂസിപ്പി ബറാര്‍ഡിനോ. രോഗം തളര്‍ത്തുന്നതിന് മുമ്പ് വരെ സഭയുടെ സജീവ സേവനത്തിനായി അഹോരാത്രം പ്രയത്‌നിച്ച വൈദികനായിരിന്നു അദ്ദേഹം. യുവാക്കളോടൊപ്പമാണ് ഫാദര്‍ ഗിയൂസിപ്പി ബറാര്‍ഡിനോ തന്റെ ശുശ്രൂഷയുടെ ഭൂരിഭാഗവും ചെലവഴിച്ചത്. വൈദികനെ സന്ദര്‍ശിച്ച മാര്‍പാപ്പ തന്റെ സ്നേഹവും സാന്ത്വനവും പകര്‍ന്ന് നല്‍കി. തുടര്‍ന്നു ഇടവകാജനത്തിന് വേണ്ടി പരിശുദ്ധ പിതാവ് ദിവ്യബലി അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് മുമ്പ് ദേവാലയത്തിലെ രോഗികളായ 30 പേരെ പ്രത്യേകം സന്ദര്‍ശിക്കുവാനും, 40 ദമ്പതിമാരോട് ആശയവിനിമയം നടത്തുവാനും പാപ്പ സമയം കണ്ടെത്തി. 220-ല്‍ പരം യുവാക്കളുടെ വലിയ സംഘത്തിന് പാപ്പയോട് ചോദ്യങ്ങള്‍ ചോദിക്കുവാനും, അടുത്ത് ഇടപെഴുകുവാനും അവസരം ലഭിച്ചു. ഇടവകയിലെ നാലു പേരുടെ കുമ്പസാരം പാപ്പ നേരില്‍ കേട്ടു. ഇതില്‍ രോഗിയായ ഒരു കുട്ടിയുടെ പിതാവും, അടുത്തിടെ വിശ്വാസത്തിലേക്ക് വന്ന യുവാവും, ഫാദര്‍ ഗിയൂസിപ്പി ബറാര്‍ഡിനോയെ ശുശ്രൂഷിക്കുന്ന ദമ്പതിമാരും ഉള്‍പ്പെടുന്നു.
Image: /content_image/TitleNews/TitleNews-2017-01-16-07:52:42.jpg
Keywords: മാര്‍പാപ്പ