Content | കൊച്ചി: യെമനില്‍ ഭീകരർ ബന്ധിയാക്കിയിരിക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേരളത്തിലെ കത്തോലിക്കാ സന്യാസ ഭവനങ്ങളില്‍ ഇന്നു പ്രാര്‍ത്ഥനാദിനം ആചരിക്കും. കേരളത്തിലെ മുഴുവൻ സന്യാസഭവനങ്ങളിലും ദിവ്യകാരുണ്യാരാധനയോടുകൂടിയ പ്രാർഥനാദിനമായി ആചരിക്കുമെന്ന് കെസിബിസി റിലിജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റോമാണ് നേരത്തെ ആഹ്വാനം ചെയ്തത്. അതേ സമയം ടോമച്ചന്റെ മോചനത്തിനായി സീറോ മലബാർ സഭയിലെ ദൈവാലയങ്ങളിൽ ഇന്നലെ പൊതുപ്രാർത്ഥനയ്ക്കു തുടക്കമായി.
സിനഡിന്റെ ആഹ്വാനപ്രകാരം തയാറാക്കിയ പ്രത്യേകപ്രാർഥനയാണു ദേവാലയങ്ങളിൽ ഇന്നലെ മുതൽ ആരംഭിച്ചത്. വൈദികന്റെ മോചനത്തിനായി തീഷ്ണമായ പ്രാർത്ഥനകൾ തുടരണമെന്ന സഭാ സിനഡിന്റെ ആഹ്വാനപ്രകാരം കോതമംഗലം രൂപതയിൽ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ 26നു ജപമാല റാലി നടത്തും. അന്നേ ദിവസം വൈകുന്നേരം നാലിന് തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈനിൽ നിന്നു ആരംഭിക്കുന്ന ജപമാല റാലി ടൗണ്‍ പള്ളിയിൽ സമാപിക്കും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സന്ദേശം നൽകും.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |