Content | ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി റവ. ഡോ. തോമസ് തറയിലിനെ നിയമിച്ചു. ഉച്ചകഴിഞ്ഞ് 4.30നു കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പുതിയ മെത്രാനെ പ്രഖ്യാപിച്ചത്. മാർ ജോർജ് ആലഞ്ചേരിയും ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും നിയുക്‌ത മെത്രാനെ സ്‌ഥാനചിഹ്നങ്ങൾ അണിയിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ ആലപ്പുഴ പുന്നപ്രയിലുള്ള ധ്യാന, കൗൺസിലിംഗ് കേന്ദ്രമായ ദനഹാലയയുടെ ഡയറക്ടറായി സേവനം ചെയ്തു വരികെയാണ് റവ.ഡോ. ടോമി തറയിലിന് പുതിയ നിയമനം ലഭിക്കുന്നത്. ചങ്ങനാശേരി തറയിൽ പരേതനായ ജോസഫ്- മറിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ മകനാണ് നിയുക്ത മെത്രാന്‍. റോമിലായിരുന്നു ഉപരിപഠനം. ചങ്ങനാശ്ശേരി സെന്റ് മേരീസ് മെട്രോപ്പോലീത്തന്‍ ഇടവകാംഗമായ റവ. ഡോ. തോമസ് തറയില്‍ 2000-ത്തിലാണ് പട്ടം സ്വീകരിച്ചത്. |