Contents

Displaying 3591-3600 of 25031 results.
Content: 3854
Category: 9
Sub Category:
Heading: "ദാമ്പത്യ ജീവിതം ഒരു സുവിശേഷ പ്രഘോഷണം" സെഹിയോൻ യു കെ ഒരുക്കുന്ന " ദമ്പതീ ധ്യാനം " വെയിൽസിൽ ഫെബ്രുവരി 13 മുതൽ 16 വരെ
Content: ക്രിസ്തുവിൽ ഒന്നായിത്തീരുന്ന ഭാര്യാഭർത്താക്കൻമാർ തങ്ങളുടെ കുടുംബജീവിതം വചനാധിഷ്ടിതമായ ദൈവവേലയായി കണക്കാക്കി നയിക്കുമ്പോൾ അത് ലോകത്തിലെ ഏറ്റവും മനോഹരമായ സുവിശേഷപ്രഘോഷണമായി എങ്ങനെ മാറുന്നു എന്ന് പരിചയപ്പെടുത്തുന്ന, നിരവധി കുടുംബങ്ങളെ കുടുംബങ്ങളാക്കിയ, വളരെ വ്യത്യസ്തതയാർന്ന ദമ്പതീ ധ്യാനം വീണ്ടും ഫെബ്രുവരി 13 മുതൽ 16 വരെ മിഡ് വെയിൽസിലെ കെഫൻലീ പാർക്കിൽ നടക്കും. പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ. ഫാ ഷൈജു നടുവത്താനിയും,ബ്രദർ ജോസ് കുര്യാക്കോസും സെഹിയോൻ ടീമുമാണ് ധ്യാനം നയിക്കുന്നത്. കുടുംബജീവിതത്തിലെ വിവിധ മേഖലകളിൽ വൈദികർ,ഡോക്ടർമാർ,സൈക്കോളജിസ്റ്റ്,തുടങ്ങി അതാതുമേഖലകളിലെ പ്രഗത്ഭരായ വ്യക്തികൾ ക്ലാസെടുക്കും.കുടുംബജീവിതത്തിലെ ദൈവികാനുഗ്രഹങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ, മാതൃകാ കുടുംബങ്ങളെ പരിചയപ്പെടൽ, വൈവാഹിക കൂദാശകളുടെ പുനരർപ്പണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംങ് തുടങ്ങിയവയിലൂടെ ഏറെ സവിശേഷമായ ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കുള്ള ബുക്കിംങ് തുടരുന്നു. കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും. ധ്യാനം 13 ന് തിങ്കൾ രാവിലെ 10 ന് ആരംഭിച്ച് 16 ന് വ്യാഴം വൈകിട്ട് 4 ന് സമാപിക്കും. #{red->n->n-> അഡ്രസ്സ്: }# Cefenly Park MidWales SY 16 4AJ. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ബെർളി 07825750356. ജോബി 07588809478.
Image: /content_image/Events/Events-2017-01-11-05:05:40.JPG
Keywords: സെഹിയോന്‍
Content: 3855
Category: 1
Sub Category:
Heading: റോമിനെ ലക്ഷ്യമിട്ട് വന്‍ തീവ്രവാദ ആക്രമണത്തിന് സാധ്യതയെന്നു ഇറ്റാലിയന്‍ സുരക്ഷാസേന തലവന്റെ മുന്നറിയിപ്പ്
Content: റോം: റോമിനെ ലക്ഷ്യമിട്ട് തീവ്രവാദ ആക്രമണം നടക്കുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇറ്റാലിയന്‍ സുരക്ഷാ സേന തലവന്‍ ഫ്രാന്‍കോ ഗബ്രിയേലിന്റെ മുന്നറിയിപ്പ്. ഇറ്റാലിയന്‍ ദുരന്തനിവാരണ സേനയായ 'പ്രൊട്ടിസിയോണി സിവിലി'യുടെ തലവനായ ഫ്രാന്‍കോ ഗബ്രിയേലി 'ഇല്‍ ഗിയോര്‍നാലേ' എന്ന ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും, വത്തിക്കാനും നേരെ ആക്രമണം നടന്നേക്കാമെന്ന മുന്നറിയിപ്പ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഐഎസിന്റെ സ്ഥിരം പ്രസിദ്ധീകരണത്തില്‍ ഇത്തരത്തിലുള്ള സൂചനകള്‍ ഉണ്ടെന്ന് ഫ്രാന്‍കോ ഗബ്രിയേലി ചൂണ്ടികാണിക്കുന്നു. "തീവ്രവാദ സ്വഭാവമുള്ള ചില ഇസ്ലാമിക സംഘടനകള്‍ ഇറ്റലിക്ക് നേരെ നടത്തുവാന്‍ സാധ്യതയുള്ള ആക്രമണത്തെ ഗൗരവം കുറച്ചു കാണുന്നത് തികച്ചും ബുദ്ധിശൂന്യതയാണ്. ഐഎസുമായി ബന്ധമുള്ളവയും അല്ലാത്തവയുമായ ചില സംഘടനകള്‍ അണിയറയില്‍ ഇതിനുള്ള നീക്കം നടത്തുന്നുണ്ട്". "ഇത്തരം ആക്രമണങ്ങള്‍ക്ക് നാം വലിയ വില നല്‍കേണ്ടി വരും. ഏറെ ജാഗ്രതയോടെ വേണം ഇത്തരം ഭീഷണികളെ നാം കൈകാര്യം ചെയ്യുവാന്‍. അടുത്തിടെ പുറത്തുവന്ന ചില സന്ദേശങ്ങളില്‍ വത്തിക്കാനും, മാര്‍പാപ്പയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് തീവ്രവാദികള്‍ വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ഉണ്ട്". ഫ്രാന്‍കോ ഗബ്രിയേലി വിവരിക്കുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഒരു പ്രസിദ്ധീകരണത്തില്‍ റോമിന്റെ അറബിക് പേരായ 'റൂമിയാഹ്' എന്നതിനെ ആവര്‍ത്തിച്ച് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സൂചനകളെല്ലാം അടുത്തതായി തങ്ങള്‍ ആരെയാണ് ലക്ഷ്യമിടുന്നതെന്ന വിവരം അണികള്‍ക്കു നല്‍കുവാന്‍ വേണ്ടിയാണ് ഐഎസ് ഉപയോഗിക്കാറുള്ളതെന്നും ഫ്രാന്‍കോ ഗബ്രിയേലി ചൂണ്ടികാണിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന തീവ്രവാദ ആക്രമണവും ഭീഷണികളും റോമിലേക്കും വ്യാപിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് ഫ്രാന്‍കോ ഗബ്രിയേലിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
Image: /content_image/News/News-2017-01-11-06:39:01.jpg
Keywords: റോമി
Content: 3856
Category: 6
Sub Category:
Heading: മനസാക്ഷി രൂപീകരണത്തിന്റെ പ്രാധാന്യം
Content: "എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നത് എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കുണ്ടാകാനില്ല" (3 യോഹന്നാന്‍ 1:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 11}# മനസാക്ഷി രൂപീകരണം എന്ന സുപ്രധാന കര്‍മ്മത്തില്‍ കുടുംബം ഒരടിസ്ഥാനപങ്കാണ് വഹിക്കുന്നത്. ബാല്യകാലഘട്ടങ്ങളില്‍ നിന്നും സത്യം മനസ്സിലാക്കി, അതനുസരിച്ച് ജീവിക്കുന്നതിനും നന്മ തേടുന്നതിനും അത് പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ സഹായിക്കുക എന്ന ഗൗരവതരമായ കര്‍ത്തവ്യം മാതാപിതാക്കള്‍ക്കുണ്ട്. ഇത് കൂടാതെ മനസാക്ഷീ രൂപീകരണത്തിന്റെ അടിസ്ഥാനം വിദ്യാലയം കൂടിയാണ്. കുടുംബസാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായ വലിയ ലോകവുമായി കുട്ടികളും യുവജനങ്ങളും ബന്ധത്തിലേര്‍പ്പെടുന്നത് ഇവിടെയാണ്. സദാചാരത്തിന്റേയും ആത്മീയമൂല്യങ്ങളുടേയും കാര്യത്തില്‍ നിഷ്പക്ഷമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ പോലും, സന്മാര്‍ഗ്ഗികമായി വിദ്യാഭ്യാസം വിഭിന്നമല്ല. കുട്ടികളേയും യുവജനങ്ങളേയും വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ ഏതാനും മൂല്യങ്ങള്‍ പ്രതിഫലിക്കുകയും, അവ മറ്റുള്ളവരേയും സമൂഹത്തെ ആകമാനവും അവര്‍ മനസ്സിലാക്കുന്നതിനെ ക്രമേണ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ആയതിനാല്‍ മനുഷ്യന്റെ സ്വഭാവം, ദൈവത്തിന്റെ കല്പനക്കും ചേര്‍ന്നുപോകുന്ന രീതിയില്‍ ക്രമപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസകാലഘട്ടങ്ങളില്‍ യുവജനങ്ങളെ സഹായിച്ച്, വിവേകം ഉണ്ടാകുവാനും, സത്യം തേടുവാനും, ശരിയായ സ്വാതന്ത്ര്യം അനുഭവിക്കാനും അവരെ പ്രാപ്തരാക്കുകയും വേണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.91) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-11-06:01:41.jpg
Keywords: മനസാക്ഷി
Content: 3857
Category: 1
Sub Category:
Heading: രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയത്തിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്
Content: കെയ്‌റോ: രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയത്തിന്റെ നിര്‍മ്മാണം 2018-ല്‍ പൂര്‍ത്തീകരിക്കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുടെ പ്രഖ്യാപനം. ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളെ കാണാന്‍ സെന്റ് മാര്‍ക്ക്‌സ് ദേവാലയത്തിലേക്ക് എത്തിയപ്പോഴാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് തന്റെ തീരുമാനം അറിയിച്ചത്. സെന്റ് മാര്‍ക്ക്‌സ് ദേവാലയം നിര്‍മ്മിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന അടുത്ത വര്‍ഷം തന്നെയാകും ഏറ്റവും വലിയ ക്രൈസ്തവ ദേവാലയം രാജ്യത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെടുകയെന്നും അല്‍ സിസി പറഞ്ഞു. ദേവാലയം കൂടാതെ ഏറ്റവും വലിയ മോസ്ക്ക് നിര്‍മ്മിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇതിനായി ഒരു ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് താന്‍ സംഭാവന നടത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. ഈജിപ്റ്റിന്റെ തലസ്ഥാന നഗരത്തെ പുതുക്കി പണിയുന്ന പദ്ധതികളുടെ ഭാഗമായിട്ടാണ് പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നത്. പുതിയ ദേവാലയം നിര്‍മ്മിക്കുമെന്ന ഉറപ്പ് നല്‍കുമ്പോള്‍ തന്നെ, തന്റെ പഴയ വാഗ്ദാനത്തെ മറന്നിട്ടില്ലെന്നും അല്‍ സിസി പറഞ്ഞു. മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്ത് തകര്‍ക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങള്‍ എല്ലാം പുനര്‍നിര്‍മ്മിക്കുമെന്ന് അല്‍ സിസി പറഞ്ഞിരുന്നു. ഇനി രണ്ടു ദേവാലയങ്ങള്‍ കൂടിയാണ് ഇത്തരത്തില്‍ പുനര്‍നിര്‍മ്മിക്കുവാന്‍ ബാക്കിയുള്ളത്. മിനിയ, എല്‍-ആറിഷ് തുടങ്ങിയ സ്ഥലങ്ങളിലാണ് ദേവാലയ പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ കിടക്കുന്നത്. ഉടന്‍ തന്നെ ഇതിന്റെ പുനര്‍നിര്‍മ്മാണം നടത്തുമെന്നും അല്‍ സിസി വിശ്വാസികള്‍ക്ക് ഉറപ്പ് നല്‍കി. തകര്‍ക്കപ്പെട്ട മറ്റ് ക്രൈസ്തവ ദേവാലയങ്ങളുടെ പണികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ തവാദ്രോസ് രണ്ടാമന്റെ സാന്നിധ്യത്തിലാണ് പുതിയ പ്രഖ്യാപനം അല്‍ സിസി നടത്തിയത്. മൂന്നു വര്‍ഷം മുമ്പ് താന്‍ നടത്തിയ ചില പ്രഖ്യാപനങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുവാന്‍ കഴിയാതിരുന്നതിനെ സംബന്ധിച്ച് ഒരു പരാതിയും പറയാതിരുന്ന തവാദ്രോസ് രണ്ടാമനോട് അല്‍ സിസി പ്രത്യേകം നന്ദി അറിയിച്ചു. ക്രിസ്തുമസ് ദിനത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റാണ് അബ്ദല്‍ ഫത്താ അല്‍ സിസി. 2015 മുതല്‍ തുടര്‍ച്ചയായി ക്രിസ്തുമസ് ദിനങ്ങളില്‍ അദ്ദേഹം ദേവാലയത്തില്‍ എത്തിയ ശേഷം വിശുദ്ധ ബലിയില്‍ പങ്കെടുക്കാറുണ്ട്. 28 പേരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണം നടന്ന സെന്റ് മാര്‍ക്ക്‌സ് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് എത്തിച്ചേര്‍ന്ന അല്‍ സിസിക്ക് വന്‍ വരവേല്‍പ്പാണ് വിശ്വാസികള്‍ നല്‍കിയത്. "ഈജിപ്ഷ്യന്‍ ജനത ഒന്നാണ്. ലോകത്തിന് മുഴുവനും വെളിച്ചവും, സ്‌നേഹവും, സമാധാനവും പകര്‍ന്നു നല്‍കുവാന്‍ ഈജിപ്റ്റുകാര്‍ കടപ്പെട്ടിരിക്കുന്നു. ലോകത്തിന് മുന്നില്‍ മാതൃകയുള്ള ഒരു ജനതയായി നാം മാറണം. ഇതിനായി നാം ഒറ്റക്കെട്ടായി വേണം നില്‍ക്കുവാന്‍. തീവ്രവാദത്തിനും ഭിന്നതയ്ക്കും നമ്മുടെ ഇടയില്‍ സ്ഥാനമില്ല. സാഹോദര്യത്തിനും, സ്‌നേഹത്തിനുമാണ് നാം വിലകല്‍പ്പിക്കുന്നത്. ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ദൈവത്തിന്റെ ആലയത്തിനുള്ളിലാണ്. ഇവിടെ നിന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവമേ ഈജിപ്റ്റിനെ സുരക്ഷിതമായി കാത്തുകൊള്ളേണമേ". അബ്ദല്‍ ഫത്താ അല്‍ സിസി പറഞ്ഞു.
Image: /content_image/News/News-2017-01-11-08:05:22.jpg
Keywords: ഈജി
Content: 3858
Category: 1
Sub Category:
Heading: ലൊറെറ്റോ സന്യാസ സഭ ഏഷ്യയിലെ ശുശ്രൂഷകള്‍ ആരംഭിച്ചിട്ട് 175 വര്‍ഷം
Content: കൊല്‍ക്കത്ത: ആരംഭകാലഘട്ടത്തില്‍ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ കന്യാസ്ത്രീയായി ചേര്‍ന്ന കോണ്‍ഗ്രിഗേഷന്‍, ഏഷ്യയിലെ ശുശ്രൂഷകളില്‍ 175 വര്‍ഷം തികച്ചു. IBVM എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ ബ്ലെസ്ഡ് വിര്‍ജിന്‍ മേരി' കോണ്‍ഗ്രിഗേഷനാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ശുശ്രൂഷയുടെ 175-ാം വാര്‍ഷികം ആഘോഷിച്ചത്. സിസ്‌റ്റേഴ്‌സ് ഓഫ് ലൊറെറ്റോ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ക്രിസ്തുവിന്റെ വലിയ കാരുണ്യമാണ് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഇത്രയും നാള്‍ തങ്ങളെ പ്രവര്‍ത്തിക്കുവാന്‍ ശക്തിപ്പെടുത്തിയതെന്ന് സൗത്ത് ഏഷ്യ റിലീജിയന്‍സ് പ്രൊവിന്‍സിന്റെ അധ്യക്ഷയായ സിസ്റ്റര്‍ അനിത എം. ബ്രഗാന്‍സാ പറഞ്ഞു. 1609-ല്‍ മേരി വാര്‍ഡാണ് സിസ്‌റ്റേഴ്‌സ് ഓഫ് ലൊറെറ്റോ അയര്‍ലണ്ടില്‍ സ്ഥാപിച്ചത്. ഏഴു കന്യാസ്ത്രീകളും, മഠത്തിലേക്ക് ചേരുവാന്‍ പഠനം നടത്തിയിരുന്ന അഞ്ചു പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ചെറു സംഘമായിട്ടാണ് അയര്‍ലണ്ടില്‍ സിസ്റ്റേഴ്‌സ് ഓഫ് ലൊറെറ്റോ സേവനം ആരംഭിച്ചത്. മദര്‍ ഡെല്‍ഫൈന്‍ ഹാര്‍റ്റിന്റെ നേതൃത്വത്തിലുള്ള കന്യാസ്ത്രീകള്‍ 1841 ഡിസംബര്‍ 30-ാം തീയതി കൊല്‍ക്കത്തയില്‍ എത്തിയടെയാണ് കോണ്‍ഗ്രിഗേഷന്റെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. "23 വയസ് മാത്രമായിരുന്നു ഭാരതത്തില്‍ എത്തുമ്പോള്‍ മദര്‍ ഡെല്‍ഫൈന്‍ ഹാര്‍റ്റിന്റെ പ്രായം. അന്നു വന്ന സംഘത്തിലെ കന്യാസ്ത്രീമാരുടെ ശരാശരി പ്രായം 19 വയസും. സ്വന്തം ഭവനത്തേയും, ബന്ധുക്കളേയും, രാജ്യത്തേയുമെല്ലാം പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടാണ് ഇവര്‍ സേവനമാര്‍ഗവുമായി ഇവിടേയ്ക്ക് കടന്നുവന്നത്. കൊല്‍ക്കത്ത ആസ്ഥാനമാക്കിയുള്ള അവരുടെ പ്രവര്‍ത്തനം പിന്നീട് ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കും വ്യാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക പരിചരണം നടപ്പിലാക്കിയത് കോണ്‍ഗ്രിഗേഷനിലെ അംഗങ്ങളാണ്". സിസ്റ്റര്‍ അനിത എം ബ്രഗാന്‍സ പറഞ്ഞു. 'ഓര്‍ക്കുക, പുനര്‍ചിത്രീകരിക്കുക, നവീകരണം പ്രാപിക്കുക' എന്നതാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കായി സിസ്റ്റേഴ്‌സ് ഓഫ് ലൊറിറ്റോ തെരഞ്ഞെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ മാസം 17-ാം തീയതിയാണ് ആഘോഷപരിപാടികള്‍ക്ക് ആരംഭം കുറിച്ചത്. 1928-ല്‍ കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ തന്റെ 18-ാം വയസില്‍ കന്യാസ്ത്രീയാകുന്നതിനുള്ള പഠനത്തിന് ചേര്‍ന്നത് അയര്‍ലണ്ടിലെ സിസ്റ്റേഴ്‌സ് ഓഫ് ലൊറെറ്റോയിലാണ്. 1950-ല്‍ ആണ് വിശുദ്ധ മദര്‍ തെരേസ, മിഷ്‌നറീസ് ഓഫ് ചാരിറ്റി എന്ന പേരില്‍ സ്വന്തം കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത്.
Image: /content_image/News/News-2017-01-11-12:21:04.JPG
Keywords: സന്യാസ
Content: 3859
Category: 1
Sub Category:
Heading: നൈജീരിയായിലെ ക്രൈസ്തവ ഗ്രാമത്തില്‍ മുസ്ലീം ഗോത്രവിഭാഗം നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു
Content: അഡമാവ: മുസ്ലീം ഗോത്രവര്‍ഗ വിഭാഗമായ ഫുലാനി ഹെഡ്‌സ്‌മെന്‍ ക്രൈസ്തവ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ നൈജീരിയായിലെ അഡമാവ സംസ്ഥാനത്തിലെ ക്വയീന്‍ എന്ന ഗ്രാമത്തിലെ ആളുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആറു പോലീസ് ഉദ്യോഗസ്ഥരും നാല് ഗ്രാമീണരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് 'ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' എന്ന സംഘടന അറിയിച്ചു. ഇക്കഴിഞ്ഞ ഏഴാം തീയതി ഉച്ചക്ക് രണ്ടുമണിയോടെയാണ് ഫുലാനികള്‍ ക്രൈസ്തവ ഗ്രാമത്തിന് നേരെ ആക്രമണം നടത്തിയത്. പുതുവര്‍ഷ ദിവസത്തിന്റെ തലേരാത്രി ഗ്രാമത്തിലേക്ക് ആക്രമണം നടത്തുവാന്‍ ശ്രമിച്ച ഗോത്രവര്‍ഗത്തെ സുരക്ഷാ ഉദ്യോഗസ്ഥരും ഗ്രാമവാസികളും ചേര്‍ന്നു നടത്തിയ ചെറുത്തുനില്‍പ്പിലൂടെ ആക്രമണത്തില്‍ നിന്നും പിന്‍തിരിപ്പിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് ഒരാഴ്ച്ച തികയും മുമ്പാണ് ഫുലാനികള്‍ ക്രൈസ്തവ ഗ്രാമത്തിന് നേരെ പട്ടാപകല്‍ ആക്രമണം നടത്തുന്നത്. മുസ്ലീം ഗോത്ര വിഭാഗത്തിന്റെ ആക്രമണം സ്ഥിരമായി നേരിടുന്നതിനാലാണ് ഗ്രാമത്തിന്റെ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിന്നത്. "ഉച്ചതിരിഞ്ഞ സമയത്തു അപ്രതീക്ഷിതമായ ആക്രമണമാണ് ഫുലാനികള്‍ നടത്തിയത്. ഗ്രാമീണരെ വേട്ടയാടിയ അവര്‍, ഭവനങ്ങള്‍ക്ക് തീയിട്ടു. ഭാഗ്യത്തിനാണ് ജീവനോടെ അവിടെ നിന്നും രക്ഷപെടുവാന്‍ സാധിച്ചത്. ഗ്രാമത്തിലെ ആരെയൊക്കെ അവര്‍ കൊലപ്പെടുത്തിയെന്നതിനെ കുറിച്ച് എനിക്ക് ഒരു വിവരവുമില്ല". ഗ്രാമീണനായ ഒരാള്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിനോട് പറഞ്ഞു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയായുടെ യുവജനവിഭാഗം ചെയര്‍മാന്‍ അജീനി ഡിലോ ആക്രമണത്തെ ശക്തമായി അപലപിച്ചു. "വടക്കന്‍ നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. രാജ്യത്തെ ക്രൈസ്തവരെ മുസ്ലീം ഗോത്രത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു സാധിക്കാത്തത് ഏറെ പ്രതിഷേധാര്‍ഹമാണ്". അജീനി ഡിലോ പറഞ്ഞു. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ റീജിയണല്‍ മാനേജറായ ഡാനിയേല്‍ ഹാരിസും നൈജീരിയായിലെ ക്രൈസ്തവരോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. ക്രൈസ്തവരെ മൃഗീയമായി കൊലപ്പെടുത്തുന്ന നിലപാടില്‍ കഴിഞ്ഞ ഞായറാഴ്ച ദേശവ്യാപകമായി ദുഃഖാചരണം നടത്തിയിരുന്നു.
Image: /content_image/News/News-2017-01-11-13:04:21.jpg
Keywords: നൈജീ
Content: 3860
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനു സീറോ മലബാര്‍ മെത്രാന്മാരുടെ പ്രാര്‍ത്ഥാനാസംഗമം ഇന്ന്
Content: കൊച്ചി: ഭീകരര്‍ ബന്ധിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള പ്രത്യേക നിയോഗത്തോടെ സീറോ മലബാര്‍ സഭയിലെ 57 മെത്രാന്മാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കൊപ്പം എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഇന്നു പ്രാര്‍ഥനാസംഗമത്തിനായി ഒത്തുചേരും. വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന പ്രാര്‍ഥനാശുശ്രൂഷയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആമുഖസന്ദേശം നല്‍കും. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട് പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും. മെത്രാന്മാര്‍ക്കൊപ്പം സഭയിലെ വൈദികരും സന്യസ്തരും വിശ്വാസിസമൂഹവും പ്രാര്‍ഥനാകൂട്ടായ്മയില്‍ പങ്കുചേരും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ എത്താന്‍ സാധിക്കാത്തവര്‍ ഇടവകകളിലോ സ്ഥാപനങ്ങളിലോ കുടുംബങ്ങളിലോ ഒന്നുചേര്‍ന്നു പ്രാര്‍ഥനയില്‍ പങ്കുചേരണമെന്നും ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി എല്ലാ ഭാരതീയരും ആഗോളസമൂഹവും കൈകോര്‍ക്കണമെന്നും സീറോ മലബാര്‍ സിനഡ് ആഹ്വാനം ചെയ്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-12-03:47:30.jpg
Keywords: ടോം
Content: 3861
Category: 9
Sub Category:
Heading: ഫാ. ജെയിംസ് മഞ്ഞാക്കൽ നയിക്കുന്ന സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രീസ് ബൈബിൾ കൺവെൻഷൻ മെയ് 10,11,12 തീയതികളിൽ
Content: ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി,ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകൻ ഫാ. ജെയിംസ് മഞ്ഞാക്കൽ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും , പ്രേഷിതദൌത്യവുമായി യു കെ യിൽ എത്തുന്നു. ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്ട്രീസ് മെയ് 10,11,12 തിയതികളിലായി ഒരുക്കുന്ന " ന്യൂ ലൈഫ് ഇൻ ക്രൈസ്റ്റ് " കാത്തലിക് കോൺഫറൻസ് റവ.ഫാ.മഞ്ഞാക്കൽ നയിക്കും. 13 ന് രണ്ടാം ശനിയാഴ്ച കൺവെൻഷൻ ഫാ.സോജി ഓലിക്കലിനൊപ്പം ഫാ. മഞ്ഞാക്കലും ചേർന്നുനയിക്കും. ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ 10,11,12 തിയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് ന്യൂ ലൈഫ് ഇൻ ക്രൈസ്റ്റ് കാത്തലിക് കോൺഫറൻസ് നടക്കുക.13 ന് രണ്ടാം ശനിയാഴ്ച കൺവെൻഷൻ പതിവുപോലെ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ,അന്യഭാഷാസംസ്കാരങ്ങളിൽ പരിശുദ്ധാത്മാഭിഷേകത്താൽ സധൈര്യം കടന്നുകയറി യേശുക്രിസ്തുവിൽ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന അഭിഷിക്തകരങ്ങൾ കൈകോർക്കുന്ന ഈ ശുശ്രൂഷയിലേക്ക് (10,11,12 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. #{red->n->n->അഡ്രസ്സ്: }# ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം, B70 7JW #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്: }# സണ്ണി ജോസഫ്. 07877290779 പ്രോസ്പർ ഡി ജോമൊ.07728921567
Image: /content_image/India/India-2017-01-12-04:32:43.JPG
Keywords: ബൈബിൾ കൺവെൻഷൻ
Content: 3862
Category: 18
Sub Category:
Heading: വിദ്യാഭ്യാസമേഖലയില്‍ സഭയുടെ സേവനങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണം: സീറോ മലബാര്‍ സിനഡ്
Content: കൊച്ചി: സഭയുടെ വിദ്യാഭ്യാസരംഗത്തെ സേവനങ്ങളെ സര്‍ക്കാരുകള്‍ കൂടുതല്‍ ഗൗരവമായി കാണേണ്ടതുണ്ടെന്നു സീറോ മലബാര്‍ സഭ സിനഡ് അഭിപ്രായപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സഭ നിര്‍വഹിച്ചുവരുന്ന സേവനങ്ങള്‍ തുറന്ന മനസോടെ കാണാന്‍ സര്‍ക്കാരുകള്‍ക്കു സാധിക്കണം. ക്രൈസ്തവ സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഭാരതസമൂഹത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കു തിരിതെളിച്ചിട്ടുണ്ട്. സാമൂഹികമായും സാംസ്‌കാരികമായും താഴേക്കിടയിലും ചേരികളിലും ജീവിക്കുന്നവര്‍ക്കു അക്ഷരജ്ഞാനം പകര്‍ന്നുനല്‍കിയ പാരമ്പര്യമാണു സഭ ഇന്നും തുടരുന്നത്. യുവജനങ്ങളെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സേവനത്തിനായി ഒരുക്കുന്ന സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ സഹകരണ മനോഭാവത്തോടെ പെരുമാറണം. വ്യത്യസ്തമായ തത്വശാസ്ത്രങ്ങളുടെയും നിലപാടുകളുടെയും പേരില്‍ സര്‍ക്കാരുകള്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുടര്‍ച്ചയായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. മനുഷ്യരെയും പ്രകൃതിയെയും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഉത്തരവാദിത്വവും ബോധ്യങ്ങളും പുതിയ തലമുറയ്ക്കു കൈമാറാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ഈ രംഗത്തു സഭ നിര്‍വഹിച്ചുവരുന്ന പ്രവര്‍ത്തനങ്ങളുട തുടര്‍ച്ചയായി വിദ്യാഭ്യാസ പാരിസ്ഥിതിക മേഖലകളെ സംബന്ധിച്ച കൈപ്പുസ്തകം പ്രസിദ്ധീകരിക്കാനും കാക്കനാട് മൗണ്ട് സെന്റ് തോമസ് നടന്നുവരുന്ന സിനഡ് തീരുമാനിച്ചു.
Image: /content_image/India/India-2017-01-12-04:45:14.jpg
Keywords: സീറോ മലബാര്‍
Content: 3863
Category: 1
Sub Category:
Heading: ക്ഷണികമായ ഭൗതിക ബിംബങ്ങളിലുള്ള പ്രത്യാശ മനുഷ്യനെ നാശത്തിലേക്കു നയിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ക്ഷണികമായ ബിംബങ്ങളില്‍ അര്‍പ്പിക്കുന്ന പ്രത്യാശ അടിസ്ഥാനമില്ലാത്തതാണെന്നും അത് നമ്മേ നാശത്തിലേക്ക് നയിക്കുമെന്നും ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ചതോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലാണ്, ലോകപ്രകാരമുള്ള പ്രത്യാശകള്‍ വ്യര്‍ഥമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. ബിംബങ്ങളിലാണ് ചിലര്‍ തങ്ങളുടെ പ്രത്യാശ കണ്ടെത്തുന്നതെന്നും ഇത്തരം ബിംബങ്ങള്‍ എല്ലാം നശിച്ചുപോകുന്നതാണെന്നും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തിലൂടെ വിവരിച്ചു. "പ്രത്യാശയെന്നത് മനുഷ്യന്റെ ഒരടിസ്ഥാന ആവശ്യമാണ്. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ അധികം ആളുകളും തങ്ങളുടെ പ്രത്യാശ കണ്ടെത്തുന്നത് തകര്‍ന്നു പോകുന്ന ചില ബിംബങ്ങളിലാണ്. പണം, അധികാരം, സൗന്ദര്യം, ആരോഗ്യം തുടങ്ങി ഇത്തരം ബിംബങ്ങളുടെ പട്ടിക നീളുന്നു. ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുന്നതിനു പകരം, ഇത്തരം ബിംബങ്ങള്‍ മനുഷ്യജീവിതങ്ങളെ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് ഇതിനോടകം തന്നെ ലഭ്യമായിരിക്കുന്ന നിരവധി ഉദാഹരങ്ങളില്‍ നിന്നും നാം നേരില്‍ കണ്ടിട്ടുള്ളതാണ്. ബിംബങ്ങള്‍ എല്ലാം ഉടഞ്ഞു നശിക്കും". പരിശുദ്ധ പിതാവ് പറഞ്ഞു. സങ്കീര്‍ത്തനം 115-ല്‍ വെള്ളിയും, പൊന്നും കൊണ്ട് വിഗ്രഹങ്ങളെ നിര്‍മ്മിക്കുന്നതിനെ എടുത്ത് പറഞ്ഞാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. മനുഷ്യരുടെ കരവേലയായ ഇത്തരം വിഗ്രഹങ്ങള്‍ കണ്ണുണ്ടായിട്ടും കാണുകയോ, ചെവിയുണ്ടായിട്ടും കേള്‍ക്കുകയോ, അധരമുണ്ടായിട്ടു സംസാരിക്കുകയോ ചെയ്യുന്നില്ലെന്ന കാര്യവും പാപ്പ പ്രത്യേകം പരാമര്‍ശിച്ചു. ജീവനില്ലാത്ത വിഗ്രഹങ്ങളെ നിര്‍മ്മിക്കുന്നവര്‍ എല്ലാം അതു പോലെ തന്നെയാകുമെന്ന സങ്കീര്‍ത്തകന്റെ വാക്കും പാപ്പ ഓര്‍മ്മിപ്പിച്ചു. മനുഷ്യര്‍ ഇപ്പോള്‍ ഇത്തരം വിഗ്രഹങ്ങളുടെ പിന്നാലെയാണ് അവരുടെ പ്രത്യാശ കൊണ്ടുനടക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗത്തിലൂടെ ചൂണ്ടികാണിച്ചു. "വിശ്വാസമെന്നത് ദൈവത്തിലുള്ള ആശ്രയമാണ്. ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ പാതകളിലൂടെ കടന്നു പോകുമ്പോള്‍ ഇതിനെ കൂടുതല്‍ പ്രകടമാക്കുവാന്‍ നമുക്ക് സാധിക്കണം. മനുഷ്യര്‍ക്ക് ബിംബങ്ങളുടെ മേലുള്ള താത്പര്യങ്ങളെ കുറിച്ച് സങ്കീര്‍ത്തകന്‍ പലപ്പോഴും നമുക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ മുന്നറിയിപ്പിനെ ഓര്‍ത്തുകൊണ്ടു വേണം നാം മുന്നോട്ട് ജീവിക്കുവാന്‍. അപ്പോള്‍ മാത്രമേ നമുക്ക് ദൈവത്തില്‍ പൂര്‍ണ്ണമായി പ്രത്യാശിക്കുവാന്‍ സാധിക്കുകയുള്ളു". ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/TitleNews/TitleNews-2017-01-12-09:35:28.jpg
Keywords: ഫ്രാന്‍സിസ് പാപ്പ