category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading "ദാമ്പത്യ ജീവിതം ഒരു സുവിശേഷ പ്രഘോഷണം" സെഹിയോൻ യു കെ ഒരുക്കുന്ന " ദമ്പതീ ധ്യാനം " വെയിൽസിൽ ഫെബ്രുവരി 13 മുതൽ 16 വരെ
Contentക്രിസ്തുവിൽ ഒന്നായിത്തീരുന്ന ഭാര്യാഭർത്താക്കൻമാർ തങ്ങളുടെ കുടുംബജീവിതം വചനാധിഷ്ടിതമായ ദൈവവേലയായി കണക്കാക്കി നയിക്കുമ്പോൾ അത് ലോകത്തിലെ ഏറ്റവും മനോഹരമായ സുവിശേഷപ്രഘോഷണമായി എങ്ങനെ മാറുന്നു എന്ന് പരിചയപ്പെടുത്തുന്ന, നിരവധി കുടുംബങ്ങളെ കുടുംബങ്ങളാക്കിയ, വളരെ വ്യത്യസ്തതയാർന്ന ദമ്പതീ ധ്യാനം വീണ്ടും ഫെബ്രുവരി 13 മുതൽ 16 വരെ മിഡ് വെയിൽസിലെ കെഫൻലീ പാർക്കിൽ നടക്കും. പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ. ഫാ ഷൈജു നടുവത്താനിയും,ബ്രദർ ജോസ് കുര്യാക്കോസും സെഹിയോൻ ടീമുമാണ് ധ്യാനം നയിക്കുന്നത്. കുടുംബജീവിതത്തിലെ വിവിധ മേഖലകളിൽ വൈദികർ,ഡോക്ടർമാർ,സൈക്കോളജിസ്റ്റ്,തുടങ്ങി അതാതുമേഖലകളിലെ പ്രഗത്ഭരായ വ്യക്തികൾ ക്ലാസെടുക്കും.കുടുംബജീവിതത്തിലെ ദൈവികാനുഗ്രഹങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ, മാതൃകാ കുടുംബങ്ങളെ പരിചയപ്പെടൽ, വൈവാഹിക കൂദാശകളുടെ പുനരർപ്പണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംങ് തുടങ്ങിയവയിലൂടെ ഏറെ സവിശേഷമായ ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കുള്ള ബുക്കിംങ് തുടരുന്നു. കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും. ധ്യാനം 13 ന് തിങ്കൾ രാവിലെ 10 ന് ആരംഭിച്ച് 16 ന് വ്യാഴം വൈകിട്ട് 4 ന് സമാപിക്കും. #{red->n->n-> അഡ്രസ്സ്: }# Cefenly Park MidWales SY 16 4AJ. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ബെർളി 07825750356. ജോബി 07588809478.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-11 10:32:00
Keywordsസെഹിയോന്‍
Created Date2017-01-11 10:35:40