Contents

Displaying 3541-3550 of 25028 results.
Content: 3802
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ കരുണയുടെ കാര്യത്തില്‍ ഏറെ മുന്നില്‍: ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ
Content: ലാഹോര്‍: കരുണയുടെ കാര്യത്തില്‍ പാക്കിസ്ഥാനി ക്രൈസ്തവര്‍ ഏറെ മുന്നിലാണെന്നും പോയ വര്‍ഷം രാജ്യത്തെ ക്രൈസ്തവര്‍ക്ക് ദുഃഖവും സന്തോഷവും ഒരുപോലെ ലഭിച്ച വര്‍ഷമായിരുന്നുവെന്നും ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഷാ. 'എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ പറ്റി ആര്‍ച്ച് ബിഷപ്പ് മനസ് തുറന്നത്. കരുണയുടെ ജൂബിലി വര്‍ഷം രാജ്യത്തെ സഭ മികച്ച രീതിയിലാണ് ആചരിച്ചതെന്ന് ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഷാ അഭിമുഖത്തില്‍ സൂചിപ്പിച്ചു. ആഗോള സഭയോടൊപ്പം പാക്കിസ്ഥാനിലെ സഭയും ജൂബിലി വര്‍ഷത്തില്‍ വിവിധ തരം കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കരുണയുടെ കാര്യത്തില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ യഥാര്‍ത്ഥ ചാമ്പ്യന്മാരാണെന്നു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. "കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ചില നേര്‍സാക്ഷ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ നേരില്‍ കണ്ടതാണ്. ഒരു വിവാഹം ആശീര്‍വദിക്കുവാന്‍ പോയ ദിനം ഇതെനിക്ക് നേരിട്ട് മനസിലാക്കുവാന്‍ സാധിച്ചു. വിവാഹം നടന്ന വീട്ടിലെ ഒരു മകന്‍, ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിലെ പാര്‍ക്കില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കാരുണ്യത്തിന്റെ ജൂബിലി വര്‍ഷത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനകളിലും, മറ്റ് കാരുണ്യ പ്രവര്‍ത്തികളിലും പങ്കെടുത്ത വീട്ടുകാര്‍ക്ക് തങ്ങളുടെ മകനുള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തിയ ആ ചാവേറിനോട് ക്ഷമിക്കുവാന്‍ സാധിച്ചതായി വീട്ടുകാര്‍ എന്നോട് പറഞ്ഞു. രാജ്യത്ത് കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുവാനും, മറ്റുള്ളവരോട് ക്ഷമിക്കുവാനും വിശ്വാസികള്‍ ഈ മഹാജൂബിലി വര്‍ഷത്തെ ഉപയോഗിച്ചു". ആര്‍ച്ച് ബിഷപ്പ് വിശദീകരിച്ചു. 2016 മാര്‍ച്ച് 27-ാം തീയതി, ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിലെ സെന്‍ട്രല്‍ ഗുല്‍ഷാന്‍ ഇക്ബാല്‍ പാര്‍ക്കില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ആക്രമണമാണ് പോയ വര്‍ഷം പാക്കിസ്ഥാനിലെ ക്രൈസ്തവരെ നടുക്കിയ സംഭവമെന്ന് ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ പറഞ്ഞു. 78 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ 300-ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ശേഷം നിരവധി ക്രൈസ്തവര്‍ പാര്‍ക്കിലേക്ക് വരുമെന്ന് മുന്‍കൂട്ടി അറിഞ്ഞ ചാവേറാണ് ആക്രമണം നടത്തിയത്. രാജ്യത്തെ ക്രൈസ്തവര്‍ ക്രിസ്തുമസ് ദിനങ്ങളെയും വലിയ ഉത്സാഹത്തോടും, സന്തോഷത്തോടുമാണ് വരവേറ്റതെന്നും അഭിമുഖത്തില്‍ പിതാവ് പറഞ്ഞു. "ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണം രാജ്യത്തെ ക്രൈസ്തവരെ ഒന്നടങ്കം ഞെട്ടിച്ചു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി കുറച്ചു കൂടി മെച്ചപ്പെട്ടതാണ്. ക്രൈസ്തവരുടെ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ സുരക്ഷാ സംവിധാനങ്ങള്‍ കുറച്ചു കൂടി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ക്രിസ്തുമസ് ദിനങ്ങളില്‍ ഇത് കൂടുതല്‍ പ്രകടമായിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും വിശ്വാസികള്‍ പലരും ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും വിട്ടുമാറിയിരുന്നില്ല. ഇത്തരം ആശങ്കകളോടെയാണ് പലരും ചടങ്ങുകളില്‍ പങ്കെടുത്തത്". ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക്രിസ്തുമസ് ദിനങ്ങളെയാണ് രാജ്യത്തെ ക്രൈസ്തവര്‍ ഏറെ ആഹ്ലാദത്തോടെ വരവേല്‍ക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ സൂചിപ്പിച്ചു. "പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഡിസംബര്‍ 16-ാം തീയതി മുതല്‍ പ്രത്യേക നൊവേനകള്‍ ചെല്ലിയാണ് ക്രിസ്തുമസ് ദിനങ്ങളെ വരവേല്‍ക്കുന്നത്. വിശ്വാസികള്‍ വീടുകളിലും, തെരുവുകളിലും ക്രിസ്തുമസ് വിളക്കുകള്‍ തൂക്കും. ക്രിസ്തുവിന്റെ വെളിച്ചം ഇരുളടഞ്ഞ മാനവരുടെ വഴികളെ പ്രകാശിപ്പിക്കുവാന്‍ ആവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് ക്രിസ്തുമസ് ദിനങ്ങളില്‍ വിശ്വാസികള്‍ നക്ഷത്രങ്ങള്‍ ഭവനങ്ങളിലും മറ്റു സ്ഥലങ്ങളിലും ഉയര്‍ത്തുന്നത്". ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ ആകെ ജനസംഖ്യ 190 മില്യനാണ്. ഇസ്ലാം മതരാഷ്ട്രമായ പാക്കിസ്ഥാനില്‍ വെറും രണ്ടു ശതമാനത്തില്‍ താഴെ മാത്രം ക്രൈസ്തവരാണ് വസിക്കുന്നത്. വിശ്വാസത്തില്‍ അതീവ തീഷ്ണതയുള്ള ക്രൈസ്തവരാണ് രാജ്യത്തുള്ളതെന്ന് ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ വ്യക്തമാക്കി. ഇസ്ലാം മതസ്ഥരുമായി മികച്ച ബന്ധമാണ് ക്രൈസ്തവര്‍ പുലര്‍ത്തുന്നതെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ്, ഇരുവിഭാഗക്കാരും മതപരമായ ആഘോഷങ്ങളില്‍ പരസ്പരം പങ്കെടുക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-01-05-12:15:46.jpg
Keywords: പാക്കിസ്ഥാന്‍
Content: 3803
Category: 1
Sub Category:
Heading: പ്രൊട്ടസ്റ്റന്റ് വിശ്വാസത്തില്‍ നിന്നു വിശുദ്ധ പദവിയിലേക്ക്: റോഡാ വൈസിന്റെ നാമകരണ നടപടികള്‍ക്ക് ആരംഭം
Content: കാന്‍ടണ്‍: പ്രൊട്ടസ്റ്റന്റ് വിശ്വാസം ഉപേക്ഷിച്ചു കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും നിരവധി പഞ്ചക്ഷതാനുഭവങ്ങള്‍ ഉണ്ടാവുകകയും ചെയ്ത ഒഹിയോ സ്വദേശി റോഡാ വൈസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി രൂപതാ തല നാമകരണ നടപടികള്‍ക്ക് ഔദ്യോഗിക തുടക്കമായി. യങ്സ്ടൌണ്‍ രൂപതയുടെ കീഴിലുള്ള കാന്‍ടണിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ നടന്ന നാമകരണ നടപടികളുടെ ഭാഗമായ വിശുദ്ധ ബലിയില്‍ ആയിരകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. പ്രൊട്ടസ്റ്റന്റ് വിശ്വാസിയായി ജനിക്കുകയും, വളര്‍ത്തപ്പെടുകയും ചെയ്ത ശേഷം നിരവധി പഞ്ചക്ഷതാനുഭവങ്ങള്‍ ഉണ്ടായ റോഡാ വൈസ് കത്തോലിക്ക വിശ്വാസത്തിലേക്ക് പിന്നീട് കടന്നു വരികയായിരുന്നു. ഈശോയുടെ തിരുഹൃദയത്തോടും, ജപമാലയോടും പ്രത്യേക ഭക്തിയും താല്‍പര്യവും കാണിച്ചിരുന്ന റോഡാ വൈസിന് തിക്തമായ പല ജീവിത സാഹചര്യങ്ങളിലൂടെയും കടന്നുപോകേണ്ടി വന്നു. ലിസ്യൂവിലെ വിശുദ്ധ തെരേസയോടുള്ള പ്രത്യേക ഭക്തിയും റോഡാ വൈസ് തന്റെ ജീവിതത്തില്‍ കാത്തുസൂക്ഷിച്ചിരുന്നു. ഭര്‍ത്താവിന്റെ കടുത്ത മദ്യപാനവും ഇളയ മകളുടെ വേര്‍പാടും സാമ്പത്തികമായ ക്ലേശങ്ങളും, റോഡാ വൈസിനെ ഏറെ വലച്ചിരുന്നു. ഇത്തരം ക്ലേശകരമായ ജീവിത സാഹചര്യങ്ങളിലും ദൈവവുമായുള്ള ബന്ധം നിലനിര്‍ത്തുവാന്‍ റോഡാ വൈസ് പ്രത്യേകം ശ്രദ്ധിച്ചു. വിവിധ രോഗങ്ങളെ തുടര്‍ന്നു ആശുപത്രി കിടക്കയില്‍ ആയിരുന്നപ്പോള്‍ ഒരു കന്യാസ്ത്രീയാണ് ജപമാലയെ കുറിച്ച് റോഡാ വൈസിനോട് പറഞ്ഞത്. ഇതുപ്രകാരമാണ് അവര്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് ആകൃഷ്ടയായത്. ലിസ്യൂവിലെ വിശുദ്ധ തെരേസയോടൊപ്പം യേശുവിന്റെ ദര്‍ശനം തനിക്ക് ലഭിച്ചിരിന്നതായി റോഡ വൈസ് സാക്ഷ്യപ്പെടുത്തിയിരിന്നു. ഡോക്ടറുമാര്‍ ഭേദമാകില്ലെന്ന് കല്‍പ്പിച്ച ആമാശയ ക്യാന്‍സര്‍, അത്ഭുതകരമായി സുഖപ്പെട്ട റോഡ വൈസ് വിശ്വാസത്തില്‍ കൂടുതല്‍ ഉറയ്ക്കുകയും ദൈവത്തിന്റെ ശക്തമായ സാക്ഷ്യമായി മാറുകയും ചെയ്തു. തന്റെ ജീവിത കാലത്തും, അതിനു ശേഷവും നിരവധി പേര്‍ക്ക് തന്റെ പ്രാര്‍ത്ഥനകളിലൂടെ ദൈവകൃപ സമ്മാനിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് റോഡാ വൈസ്. റോഡയുടെ മധ്യസ്ഥതയില്‍ അത്ഭുതങ്ങള്‍ നടന്നതായി നൂറുകണക്കിനു ആളുകള്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. EWTN നെറ്റ്വര്‍ക്കിന്റെ സ്ഥാപകയായ മദര്‍ ആഞ്ചലിക്കയ്ക്ക് ഉദരത്തില്‍ ഉണ്ടായ കഠിനമായ വേദന മാറുവാന്‍ റോഡാ വൈസിന്റെ മാദ്ധ്യസ്ഥം സഹായിച്ചിരുന്നതായി മദര്‍ സാക്ഷ്യപ്പെടുത്തിയിരിന്നു. യംഗ്‌സ്റ്റണ്‍ രൂപതയുടെ ബിഷപ്പായ ജോര്‍ജ് വി. മുരിയാണ് റോഡാ വൈസിന്റെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ദൈവദാസി എന്ന പദവിക്ക് റോഡാ വൈസ് അര്‍ഹയാണെന്ന് ബിഷപ്പ് ജോര്‍ജ് വി. മുരിയ പ്രഖ്യാപിച്ചു. നാമകരണ നടപടികളുടെ ഭാഗമായി പ്രത്യേക ട്രൈബ്യൂണലും രൂപീകരിച്ചിട്ടുണ്ട്. ഈ ട്രൈബ്യൂണല്‍ മുമ്പാകെ വിശ്വാസികള്‍ക്ക് റോഡാ വൈസുമായി ബന്ധപ്പെട്ട രേഖകളും സാക്ഷ്യങ്ങളും സമര്‍പ്പിക്കുവാനുള്ള അവസരമുണ്ട്. റോഡയുടെ ജീവിതത്തെ കുറിച്ച് വിശദമായ പഠനം ട്രൈബ്യൂണല്‍ നടത്തും. ഇതിനു ശേഷം വത്തിക്കാനിലേക്ക് പ്രത്യേക റിപ്പോര്‍ട്ട് ട്രൈബ്യൂണല്‍ അയച്ചു നല്‍കും. തുടര്‍ന്നാകും വത്തിക്കാനില്‍ നിന്നു മേല്‍ നടപടികള്‍ നടക്കുക.
Image: /content_image/TitleNews/TitleNews-2017-01-05-15:43:59.jpg
Keywords: നാമകരണ നടപടി
Content: 3804
Category: 6
Sub Category:
Heading: ക്രിസ്തു- സമാധാനത്തിന്റെ ഏക ഉറവിടം
Content: "ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ" (യോഹന്നാന്‍ 14: 27). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 6}# യഥാര്‍ത്ഥ സമാധാനത്തിന്റെ ഏക ഉറവിടം യേശുക്രിസ്തുവാണ്. ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. 'അവസാന അത്താഴ' വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്; അവന്‍ പറഞ്ഞു: "എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്." അവന്‍ നല്‍കുന്ന സമാധാനം ഉപരിപ്ലവമല്ല. മറിച്ച്, മനുഷ്യഹൃദയത്തിന്റെ അടിത്തട്ടില്‍ വരെ എത്തുന്നതാണ്. "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട". അവന്റെ സമാധാനം പ്രശാന്തത നല്‍കുന്നു; എല്ലാറ്റിലും പ്രശോഭിക്കുന്ന ആത്മാവിന്റെ ആന്തരിക സമാധാനമാണ് അത് നല്‍കുന്നത്. ഈ സമാധാനം ഉറപ്പാക്കാന്‍ ക്രിസ്തുവിന് എപ്രകാരമാണ് സാധിക്കുന്നത്? സ്വന്തം ബലിയിലുടെയാണ് അവന്‍ അതിന് അര്‍ഹത സമ്പാദിച്ചത്. ദൈവവും മനുഷ്യനും തമ്മിലുള്ള അനുരജ്ഞനം സാധ്യമാക്കാന്‍ അവന്‍ സ്വന്തം ജീവന്‍ നല്‍കി. പാപിക്ക് ദൈവത്തോടുള്ള മനോഭാവം ശത്രുതയാണെങ്കില്‍, രക്ഷകന്‍ നമ്മെ പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് വിടുവിച്ചു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 11.3.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-05-18:24:57.jpg
Keywords: സമാധാനം
Content: 3805
Category: 1
Sub Category:
Heading: qq
Content: qq
Image: /content_image/News/News-2017-01-06-04:13:28.jpg
Keywords:
Content: 3806
Category: 18
Sub Category:
Heading: സീറോ മലബാർ സഭ പ്രേഷിത വാരാചരണത്തിന് ഇന്നു ആരംഭം
Content: കൊച്ചി: മിഷനെ അറിയുക, മിഷനറിയാവുക എന്ന ആദർശവാക്യവുമായി സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രേഷിതവാരാചരണത്തിന് ഇന്നു തുടക്കമാകും. സഭയുടെ പ്രേഷിതപ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാനും പങ്കാളികളാകാനും സഹായിക്കുന്നതാണു പ്രേഷിതവാരാചരണം. ഇന്ന്‍ ആരംഭിക്കുന്ന പ്രേഷിതവാരാചരണം 12നു സമാപിക്കും. പ്രേഷിതവാരാചരണത്തിനുള്ള ഒരുക്കമായി എല്ലാ ഇടവകകളിലും ഭവനങ്ങളിലും പ്രാർത്ഥനാകാർഡുകളും ഒരാഴ്ചക്കാലത്തെ കർമപരിപാടികളുടെ രൂപരേഖയും എത്തിച്ചിട്ടുണ്ടെന്നു സീറോ മലബാർ മിഷൻ സെക്രട്ടറി ഫാ. ജോസഫ് പുലവേലിൽ അറിയിച്ചു. എല്ലാ ഇടവകകളിലും ഭവനങ്ങളിലും ദീപം തെളിയിച്ചു പ്രേഷിതവാര പ്രാർത്ഥന ചൊല്ലി ആരംഭിക്കുന്ന പ്രേഷിതവാരാചരണകാലത്ത് ഭവനസന്ദർശനം, ദൈവവിളിപ്രോത്സാഹനം, മിഷ്ണറിമാരെ ആദരിക്കൽ, പ്രേഷിതപ്രവർത്തന രൂപരേഖ തയാറാക്കൽ, പ്രേഷിതദൗത്യ പ്രഖ്യാപനം, പ്രേഷിത പ്രതിജ്‌ഞ തുടങ്ങിയ പരിപാടികളും ഈ ആഴ്ച നടക്കും. പ്രേഷിത ഞായറായി ആചരിക്കുന്ന എട്ടിന് ആഘോഷമായ കുർബാന, മിഷൻമേളകൾ, പ്രദർശനങ്ങൾ, മിഷൻറാലികൾ പൊതുസമ്മേളനം എന്നിവയും ഉണ്ടായിരിക്കും. മിഷൻ പ്രദേശങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി 2011 ഓഗസ്റ്റിൽ നടന്ന സീറോ മലബാർ സിനഡ്, അസോസിയേഷൻ ഓഫ് ദി സപ്പോർട്ടേഴ്സ് ഓഫ് സീറോ മലബാർ മിഷൻ (എഎസ്എസ്എം) എന്ന ഓഫീസിന് രൂപം നൽകുകയായിരിന്നു. എഎസ്എസ്മിന്റെ പ്രഥമ ഡയറക്ടറായി മാർ ഗ്രിഗറി കരോട്ടെമ്പ്രേലിനെയാണ് മേജർ ആർച്ച്ബിഷപ് നിയമിച്ചത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-06-04:52:06.JPG
Keywords: സീറോ മലബാര്‍
Content: 3807
Category: 18
Sub Category:
Heading: അര്‍ത്തുങ്കല്‍ തിരുനാളിനു പത്തിനു കൊടിയേറും
Content: ചേർത്തല: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസലിക്കയിലെ 371-ാമത്‌ തിരുനാളിനു പത്തിനു കൊടിയേറും. പുനർനിർമാണ പ്രവർത്തനം പൂർത്തിയാക്കിയ ദേവാലയത്തിന്റെ ആശീർവാദം എട്ടിനു നടക്കും. ദേവാലയം ആശീർവദിച്ചതിന്റെ ജൂബിലി വർഷത്തിലാണു പുനർനിർമാണം പൂർത്തിയാക്കിയതെന്നു റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ, സഹവികാരിമാരായ ഫാ. സെബാസ്റ്റ്യൻ ജൂഡോ മൂപ്പശേരി, ഫാ.ബെൻസി സെബാസ്റ്റ്യൻ കണ്ടനാട് എന്നിവർ പറഞ്ഞു. എട്ടാം തീയതി ഉച്ചകഴിഞ്ഞു 3.30ന് മദ്ബഹയുടെയും ബലിപീഠത്തിന്റെയും പ്രതിഷ് നടക്കും. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ സമൂഹബലി– ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ. 6.30ന് ചേരുന്ന ജൂബിലിസമ്മേളനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനംചെയ്യും. ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷവഹിക്കും. സാമൂഹ്യനീതി സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ജൂബിലിവർഷ സംഗീത ആൽബം പ്രകാശനംചെയ്യും. ഒമ്പതിനു വൈകുന്നേരം അഞ്ചിനു പുതിയതായി നിർമിച്ച കൊടിമരം ആശീര്‍വ്വദിക്കും. തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ റവ.ഡോ.ജെയിംസ് ആനാപറമ്പിൽ കാര്‍മ്മികത്വം വഹിക്കും. പത്തിന് ഉച്ചകഴിഞ്ഞു രണ്ടിനു പാലായിൽനിന്നുള്ള പതാകപ്രയാണം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ എത്തിച്ചേരും. മൂന്നിന് അർത്തുങ്കലിലേക്കു പ്രയാണം. വൈകീട്ട് ഏഴിനു ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ തിരുനാൾ കൊടിയേറ്റും. പതിനൊന്നാം തീയതി രാവിലെ അഞ്ചിനും വൈകുന്നേരം അഞ്ചിനും ദിവ്യബലി. 12ന് രാവിലെ 10.30ന് വിശുദ്ധ കുർബാന. വൈകുന്നേരം ആറിനു ദിവ്യബലി. 13ന് വൈകുന്നേരം ആറിനു വിശുദ്ധ കുർബാന. 14ന് വൈകുന്നേരം അഞ്ചിന് ജപമാല, നൊവേന, തുടർന്ന് ദിവ്യബലി എന്നിവ നടക്കും. 15ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് മധ്യസ്‌ഥ പ്രാർത്ഥനാദിനം. രാവിലെ അഞ്ചിനും ഏഴിനും ഒമ്പതിനും ദിവ്യബലി. 11ന് സീറോ മലബാർ റീത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ഫാ. സെബാസ്റ്റ്യൻ ചാമത്തറ നടക്കും. രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം ജലമന്ത്രി മാത്യു. ടി. തോമസ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ. പയസ് ആറാട്ടുകുളം അധ്യക്ഷത വഹിക്കും. മന്ത്രി പി. തിലോത്തമൻ കലാസന്ധ്യ ഉദ്ഘാടനംചെയ്യും. കെ.സി. വേണുഗോപാൽ എംപി, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 16ന് വൈകുന്നേരം ആറിന് ദിവ്യബലി. 17ന് രാവിലെ 11ന് ദിവ്യകാരുണ്യ ആരാധന. 18ന് രാവിലെ അഞ്ചിന് പ്രസിദ്ധമായ നട തുറക്കൽ, ദിവ്യബലി. 19ന് രാവിലെ ഒമ്പതിനും 10.30നും വൈകുന്നേരം ആറിനും രാത്രി 11 നും വിശുദ്ധ കുർബാന. 20ന് പ്രധാന തിരുനാൾ ദിനം. പുലർച്ചെ 5.30 മുതൽ രാവിലെ ഒമ്പതുവരെ ദിവ്യബലി. 11ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാൻ മാർ. ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. ഉച്ചകഴിഞ്ഞു മൂന്നിന് ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്കു മോൺ. പയസ് ആറാട്ടുകുളം കാർമികത്വം വഹിക്കും. 4.30ന് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. ഫാ. സെബാസ്റ്റ്യൻ ചുള്ളിക്കൽ കാർമികനാകും. ഏഴിനും രാത്രി ഒമ്പതിനും ദിവ്യബലി. 21ന് വൈകുന്നേരം നാലിന് ദിവ്യബലി. 22ന് ദൈവദാസൻ മോൺ. റെയ്നോൾഡ് പുരയ്ക്കൽ അനുസ്മരണദിനം. രാവിലെ 11ന് പാലാ രൂപതാ സഹായ മെത്രാൻ മാർ. ജേക്കബ് മുരിക്കന്റെ കാർമികത്വത്തിൽ ദിവ്യബലി. വൈകുന്നേരം ആറിനു നടക്കുന്ന വിശുദ്ധ കുർബാനയിൽ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ കാർമികനാകും. 23, 24, 25 തീയതികളിൽ വൈകുന്നേരം ആറിന് ദിവ്യബലി. 26 ന് ദൈവദാസൻ ഫാ. പ്രസന്റേഷൻ, മദർ ഫെർണാണ്ട റീവ അനുസ്മരണദിനം. ഉച്ചകഴിഞ്ഞു മൂന്നിന് ദിവ്യബലി. 27ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുനാൾ സമൂഹബലി. 4.30ന് പ്രദക്ഷിണം. രാത്രി 10.30 ന് കൃതജ്‌ഞതാ സമൂഹബലി, തിരുസ്വരൂപ വന്ദനം എന്നിവ നടക്കും.
Image: /content_image/India/India-2017-01-06-05:12:01.jpg
Keywords: സെന്റ്‌ ആന്‍ഡ്രൂസ്‌
Content: 3808
Category: 24
Sub Category:
Heading: വിളക്കുമരത്തോട് അമ്മ പറഞ്ഞത്
Content: മകനെ നിന്‍റെ ഓർമ്മപ്പുസ്തകത്തിൽ എഴുതി ചേർക്കേണ്ട കുറച്ചു കാര്യങ്ങൾ ഞാൻ പറയുന്നു. കാതോർത്ത് കേൾക്കുക, ഇതനുസരിച്ച് ജീവിച്ചാൽ നിനക്ക് സങ്കടപ്പെടേണ്ടി വരില്ല. "നിന്‍റെ യാത്ര മറ്റുള്ളവർക്ക് വെളിച്ചം നൽകുവാനാണ്. അതിനായി അവർ നിന്നെ അനുയോജ്യമായ സ്ഥലത്ത് നിർത്തും. ഒരിക്കൽ നീ ഒരിടത്തുറച്ചാൽ അതായിരിക്കും നിന്‍റെ ലോകം, ആ സ്ഥലം നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വെളിച്ചം നൽകുക എന്നതാണ് നിന്‍റെ ദൗത്യം എന്ന് മറക്കരുത്. ഒരു പക്ഷേ നീ ഏകാകി ആണെന്ന് വന്നേക്കാം. എങ്കിലും, നിൻറെ ദൗത്യം മാറുകയില്ല. അത് ആളൊഴിഞ്ഞ കോണിലോ നിറഞ്ഞ തെരുവിലോ ആയാലും,നീ നീ തന്നെ ആവണം". "നീ അനേക കാര്യങ്ങൾക്ക് മൂക സാക്ഷിയാവും. അതിൽ ചിലപ്പോൾ സത്കർമ്മങ്ങൾ ഉണ്ടാവാം അകൃത്യങ്ങൾ ഉണ്ടാവാം. നിൻറെ തണലിൽ അനേകർ വിശ്രമിച്ചേക്കാം. അതിൽ അഷ്ടിക്ക് വകയില്ലാത്തവനും ധനവാനും ഉണ്ടായേക്കാം! അവർ ആരൊക്കെ ആയാലും നീ പ്രകാശിക്കുന്നവനാവണം. ആളെ നോക്കി നിന്‍റെ പ്രകാശം ക്രമീകരിക്കരുത്. വേറെ എവിടെയെങ്കിലും ഇരുട്ട് ഉണ്ടെങ്കിൽ അത് മാറ്റുക നിന്‍റെ പണിയല്ല". 'നീ നിൽക്കുന്നിടം പ്രകാശ പൂരിതമാക്കുക. അതാണ് നിൻറെ ജന്മലക്ഷ്യം'. "നീ ഉയർന്നു നിൽക്കുന്നവനാണ്. നിനക്ക് താഴെ, തലമുണ്ടിട്ട് രാത്രി പ്രയാണം നടത്തുന്ന പകൽ മാന്യന്‍മാരും സ്ഥിരം കള്ളമാരും കടന്നു പോയേക്കാം. അവരോടോ മറ്റുള്ളവരോടോ അതേക്കുറച്ച് നീ ഒന്നും പറയേണ്ടാ. നീ പ്രകാശിക്കുക മാത്രം ചെയ്യുക". "ചിലപ്പോൾ ശൈത്യവും അല്ലെങ്കിൽ ഉഷ്ണവും നിന്നെ ശല്ല്യപെടുത്തിയേക്കാം. കാറ്റോ മഴയോ ആകുലപ്പെടുത്തിയേക്കാം. എങ്കിലും നീ പതറരുത്! മകനേ, നിന്‍റെ ആവശ്യമില്ലാത്തപ്പോൾ നീ വിശ്രമിക്കുക. കാരണം, സൂര്യനൊപ്പം നീയും പ്രകാശിച്ചാൽ നിന്‍റെ പ്രകാശം ചെറുതാവുകയും വകത്തിരുവില്ലാത്തവനെന്ന് നീ വിളിക്കപ്പെടുകയും അങ്ങനെ നീ പരിഹാസ്യനാവുകയും ചെയ്യും! അതിനാൽ ഇരുളിൽ പ്രകാശിക്കുന്നവനാകുക". "നീ ഒരു വിളക്കുമരമാണ്, നിനക്കു ചുറ്റും മറ്റു മരങ്ങൾ ഉണ്ടായേക്കാം, അവർ കാറ്റത്ത് ആടുന്നവരാകും. 'എങ്കിലും, നീ ഉറച്ചു നിൽക്കുന്നവനാകണം'. നിന്‍റെ വെളിച്ചം ആരെങ്കിലും സ്വീകരിക്കുന്നുണ്ടോ എന്ന് നീ നോക്കേണ്ടാ. വെളിച്ചം നൽകുക മാത്രം ചെയ്യുക. അവസാനമായി മകനെ, നിന്നെ ഒരുകാര്യം കൂടി ഓർമ്മിപ്പിക്കുന്നു. ഇതെല്ലാം ചെയ്യണമെങ്കിലോ നിനക്ക് ഊർജ്ജനിലയവുമായി ബന്ധമുണ്ടാവണം. അതുമായി നിന്നെ ബന്ധിപ്പിക്കുന്ന ചാലകം എന്ന് നഷ്ടപെടുന്നുവോ അപ്പോൾ മുതൽ നീ ഉപയോഗ ശൂന്യമായി ഉയർന്നു നിൽക്കുന്ന വെറുമൊരു തൂണു മാത്രമാകും. മകനേ, പോകുക! വെളിച്ചം നൽകുക!" ലോകത്തിന് വെളിച്ചം നലകുവാൻ വിളിക്കപ്പെട്ടവൻ ആണ് ഓരോ ക്രിസ്ത്യാനിയും അഥവാ ഓരോ വിളക്കുമരങ്ങൾ. ഊർജ്ജനിലയമാകട്ടെ ക്രിസ്തുവും. അതിനാൽ, ഈ ഉപദേശം നമുക്കും ശ്രവിക്കാം. മകനെ പോകുക വെളിച്ചം നൽകുക. മിശിഹാ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. Source: Social Media #repost
Image: /content_image/SocialMedia/SocialMedia-2017-01-06-05:37:04.jpg
Keywords: ക്രിസ്ത്യാനി
Content: 3809
Category: 1
Sub Category:
Heading: ഭൂകമ്പത്തിനു ഇരയായവരുടെ കുടുംബാംഗങ്ങൾക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ജീവിതത്തെ തിരികെ പിടിക്കുവാന്‍ ആവശ്യമായത് പ്രത്യാശയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശത്തെ ജനങ്ങളോട് സംസാരിക്കുയായിരിന്നു മാര്‍പാപ്പ. ഭൂചലനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരേയും ഭവനങ്ങളേയും നഷ്ടമായവര്‍, മാര്‍പാപ്പയെ കാണുവാന്‍ പോള്‍ ആറാമന്‍ ഹാളിലാണ് എത്തിയത്. "നിങ്ങള്‍ക്ക് നിങ്ങളെ തന്നെ പുനര്‍നിര്‍മ്മിക്കേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. നല്ലൊരു നാളയ്ക്കുള്ള ശുഭാപ്തി വിശ്വാസം നല്ലതാണ്. അതിനും മുന്നേ നമുക്കാവശ്യം പ്രത്യാശയാണ്. ഭൂചലനത്തിന്റെ വാര്‍ത്ത കേട്ട ദിവസം എന്റെ മനസ് വല്ലാതെ വേദനിച്ചിരുന്നു. വേദനയോടെയാണ് അന്ന് ഞാന്‍ വിശുദ്ധ ബലി അര്‍പ്പിക്കുവാന്‍ കടന്നു പോയത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും തന്നെ പലതും നഷ്ടമായിട്ടുണ്ടെന്ന് എനിക്ക് അറിയാം". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 2016 ആഗസ്റ്റ് 24-ാം തീയതിയാണ് മധ്യഇറ്റലിയിലെ പ്രധാന സ്ഥലങ്ങളെ പിടിച്ചുലച്ച ഭൂകമ്പം ഉണ്ടായത്. 290 പേരാണ് ഭൂചലനത്തില്‍ കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ക്ക് തങ്ങളുടെ വീടുകളും, സ്വത്തുക്കളും ഒരു നിമിഷം കൊണ്ട് നഷ്ടമായി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏറെ നാശം സൃഷ്ടിച്ചത് അമാട്രിസ് പട്ടണത്തിലാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഒക്ടോബര്‍ ആദ്യമാണ് പാപ്പ മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. അന്ന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ, ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ അരികിലേക്ക് നേരിട്ട് എത്തിയാണു തന്റെ സ്വാന്തന വാക്കുകള്‍ പകര്‍ന്നു നല്‍കിയത്. വത്തിക്കാനില്‍ നിന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കുവാനും മാര്‍പാപ്പ തന്നെയാണ് മുന്‍കൈ എടുത്തത്. പോള്‍ ആറാമന്‍ ഹാളില്‍ എത്തിയവര്‍ മാര്‍പാപ്പയോടുള്ള തങ്ങളുടെ നന്ദി അറിയിച്ചു. കുട്ടികളില്‍ പലരും തങ്ങള്‍ വരച്ച ചിത്രങ്ങളും ആശംസാ കാര്‍ഡുകളും പാപ്പയ്ക്ക് കൈമാറി. ഭൂചലനത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ മാര്‍പാപ്പയെ കാണിക്കുവാനായി പലരും കൊണ്ടുവന്നിരുന്നു. ചിത്രങ്ങള്‍ ആശീര്‍വദിച്ചാണ് മാര്‍പാപ്പ തിരികെ നല്‍കിയത്. ദുരിതമുഖത്തില്‍ നിന്നും എത്തിയവരോട് എഴുതി തയ്യാറാക്കിയ പ്രസംഗം നടത്താതെയാണ് പാപ്പ സംസാരിച്ചത്. ഭൂചലനത്തില്‍ തങ്ങളെ സഹായിച്ച വൈദികരുടെ പേരുകള്‍ എടുത്ത് പറഞ്ഞ് തങ്ങളുടെ നന്ദി പലരും അറിയിച്ചു. നിങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ കേട്ട ശേഷം നിങ്ങളോട് സംസാരിക്കാം എന്നാണ് മാര്‍പാപ്പ് വന്നുകൂടിയവരോട് പറഞ്ഞത്. ഭൂകമ്പത്തെ അതിജീവിക്കുവാന്‍ ജനങ്ങളെ സഹായിച്ച എല്ലാവരോടുമുള്ള നന്ദി താന്‍ പ്രത്യേകം അറിയിക്കുന്നതായും പരിശുദ്ധ പിതാവ് പറഞ്ഞു.
Image: /content_image/News/News-2017-01-06-08:25:46.jpg
Keywords: ഇറ്റലി
Content: 3810
Category: 4
Sub Category:
Heading: ക്രിസ്തു എന്ന സത്യത്തെ ലോകത്തോടു പ്രഘോഷിക്കുന്ന ഒരു ദേശീയ പതാക
Content: ഒരു രാജ്യത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് ഒരുപക്ഷേ ആ രാജ്യത്തിന്റെ പതാകയായിരിക്കും. ഭാരതം എന്നു കേള്‍ക്കുമ്പോള്‍ ത്രിവര്‍ണ്ണ പതാക നമ്മുടെ മനസിലൂടെ മാറി മറയുന്നു. അടയാളങ്ങള്‍ കൊണ്ടും നിറങ്ങള്‍ കൊണ്ടും സാദൃശ്യം കൊണ്ടും ഒരുപാട് രാജ്യങ്ങളുടെ പതാക നമ്മുക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്. അധികാരത്തിന്റേയും അധീശത്വത്തിന്റേയും ചിഹ്നങ്ങളും ബഹുവര്‍ണ്ണങ്ങളും കൊണ്ട് ഓരോ രാജ്യവും തങ്ങളുടെ പതാക ഏറെ അഭിമാനത്തോടെ ലോകത്തിന് മുന്നില്‍ എടുത്തു കാട്ടുന്നു. ഡൊമനിക്കൻ റിപ്പബ്ലിക് കരീബിയൻ പ്രദേശത്തെ ഒരു രാജ്യമാണ്. ലോക രാജ്യങ്ങളില്‍ നിന്ന്‍ ഏറെ വ്യത്യസ്തമായി തങ്ങളുടെ ദേശീയ പതാകയില്‍ ബൈബിള്‍ ചിത്രീകരിച്ചിട്ടുള്ള ഏക രാജ്യമെന്ന ബഹുമതി ഡൊമനിക്കന്‍ റിപ്പബ്ലിക്കിന് മാത്രം അവകാശപ്പെട്ടതാണ്. നീലയും, ചുവപ്പും, വെള്ളയും നിറമുള്ള പതാകയാണ് ഡൊമനിക്കന്‍ റിപ്പബ്ലിക്ക് ഉപയോഗിക്കുന്നത്. സ്വാതന്ത്ര്യം, രക്തസാക്ഷികളുടെ സ്മരണ, ക്രിസ്തുവിലൂടെയുള്ള നിത്യരക്ഷ എന്നിവയെ സൂചിപ്പിക്കുന്നതിനാണ് പതാകയില്‍ ഈ മൂന്നു നിറങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡൊമനിക്കന്‍ റിപ്പബ്ലിക്കിന്റെ പതാകയുടെ മധ്യഭാഗത്തായി നല്‍കിയിട്ടുള്ള കോട്ട് ഓഫ് ആംസിലാണ് ബൈബിളിന്റെ ചിത്രവും, അതിന് മുകളിലായി കുരിശും ചിത്രീകരിച്ചിരിക്കുന്നത്. കുരിശിന്റെ രൂപമാണ് പതാകയില്‍ ഏറെ പ്രാധാന്യത്തോട് കാണുവാന്‍ സാധിക്കുന്നതും. ഡൊമനിക്കന്‍ റിപ്പബ്ലിക്കിന്റെ സ്ഥാപകരില്‍ ഒരാളായ ജുവാന്‍ പാബ്ലോ ഡ്യുവാര്‍ട്ടെയാണ് പതാകയില്‍ വെള്ള നിറം കൂടി ഉള്‍പ്പെടുത്തി രാജ്യത്തിന്റെ വിശ്വാസം പ്രഘോഷിക്കണമെന്ന് നിര്‍ദേശിച്ചത്. പതാകയില്‍ ബൈബിള്‍ മാത്രമല്ല, ദൈവവചനവും ഡൊമനിക്കന്‍ റിപ്പബ്ലിക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായത്തിലെ 32-ാം വാക്യമാണ് തുറന്ന ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും' എന്ന വാക്യം പതാകയുടെ മധ്യത്തിലെ കോട്ട് ഓഫ് ആംസില്‍ നല്‍കിയിരിക്കുന്ന ബൈബിളില്‍ വ്യക്തമായി കാണാം. നീലയും, ചുവപ്പും പ്രത്യേകം കോണുകളിലായി നല്‍കിയിരിക്കുന്നതിനാല്‍ തന്നെ വെള്ള നിറത്തില്‍ കുരിശ് രൂപം പതാകയില്‍ തെളിഞ്ഞു നില്‍ക്കുന്നു. ലോകരക്ഷയുടെ അടയാളമായ കുരിശിനെയും ദൈവവചനത്തെയും തങ്ങളുടെ പതാകയില്‍ ഉള്‍പ്പെടുത്തിയതിലൂടെ ക്രിസ്തു എന്ന സത്യത്തെ ലോകത്തോട് വിളിച്ചു പറയുകയാണ് ഡൊമനിക്കന്‍ റിപ്പബ്ലിക്ക്. ആകെ ജനസംഖ്യയുടെ 90 ശതമാനത്തില്‍ അധികവും കത്തോലിക്ക വിശ്വാസികളുള്ള രാജ്യം കൂടിയാണ് ഡൊമനിക്കന്‍ റിപ്പബ്ലിക്ക്. #repost
Image: /content_image/Mirror/Mirror-2017-01-06-10:47:33.jpg
Keywords: ക്രിസ്തു, രാജ്യം
Content: 3811
Category: 7
Sub Category:
Heading: ഫാ. ടോം ഉഴുന്നാലില്‍ ലോകത്തോട് യാചിക്കുന്നു
Content: മാര്‍ച്ച് മാസത്തില്‍ യമനില്‍ നിന്ന്‍ ഭീകരര്‍ തട്ടികൊണ്ട് പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍. തട്ടികൊണ്ട് പോയവര്‍ ഗവണ്‍മെന്‍റ് അധികാരികളുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ആരും തന്റെ മോചനത്തിനായി ഒന്നും ചെയ്തില്ലയെന്ന് അദ്ദേഹം ഈ വീഡിയോയില്‍ പറയുന്നു. താന്‍ യൂറോപ്പില്‍ നിന്നുള്ള വൈദികന്‍ ആയിരിന്നെങ്കില്‍ ഈ വിഷയം വളരെ ഗൌരവത്തോട് കൂടി എടുക്കുമായിരിന്നുവെന്നും എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു വൈദികനായതില്‍ തന്റെ മോചനത്തിനായി ആരും ഒന്നും ചെയ്യുന്നില്ലായെന്ന് അദ്ദേഹം പറയുന്നു. തന്റെ മോചനത്തിനായി അധികാരികള്‍ എല്ലാം ചെയ്തുവെന്നാണ് മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നെങ്കിലും തന്റെ മോചനത്തിനായി ആരും ഒന്നും ചെയ്തില്ല എന്നതാണു യാഥാര്‍ത്ഥ്യമെന്ന്‍ അദ്ദേഹം ഈ വീഡിയോയില്‍ വെളിപ്പെടുത്തുന്നു. വീഡിയോയില്‍ അദ്ദേഹം അതീവ ദുഃഖിതനും ക്ഷീണിതനുമായി കാണപ്പെടുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയോടും മെത്രാന്‍മാരോടും ഗവണ്‍മെന്‍റ് അധികാരികളോടും ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യസ്നേഹികളോടും തന്റെ മോചനത്തിനു ആവശ്യമായത് ചെയ്യണമെയെന്ന് അദ്ദേഹം ഈ വീഡിയോയിലൂടെ യാചിക്കുന്നു. #{red->n->n->വീഡിയോ }# #{red->n->n->സന്ദേശത്തിന്റെ ലിഖിത രൂപം }# ഞാൻ ഫാദർ ടോമി ജോർജ്. ഫാദർ ടോം എന്നും ഞാൻ അറിയപ്പെടുന്നു. ഞാൻ ഇന്ത്യയിലെ കേരളാ സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ്. ഞാൻ കഴിഞ്ഞ കുറെ വർഷങ്ങളായി ഏഡനിൽ ഒരു പള്ളിയിൽ പുരോഹിതനായി ജോലി ചെയ്യുന്നു. ക്രിസ്തുമതത്തിനു വേണ്ടി ഞാൻ ശുശ്രൂഷ ചെയ്തതുകൊണ്ട് മാർച്ചു മാസത്തിൽ എന്നെ തട്ടിക്കൊണ്ടുപോയി. ഇപ്പോൾ പല മാസങ്ങൾ കടന്നു പോയി. എന്നെ തട്ടിക്കൊണ്ടു പോയവർ എന്റെ മോചനത്തിനായി ഭാരത സർക്കാരുമായി പലതവണ ബന്ധപ്പെട്ടു. ബഹുമാന്യരായ രാഷ്ട്രപതി, പ്രധാനമന്ത്രി, എന്റെ മോചനത്തിനായി കാര്യമായതൊന്നും ചെയ്യാത്തതിൽ ഞാൻ ദു:ഖിതനാണ്. വാർത്ത റിപ്പോർട്ടുകളിൽ എന്റെ മോചനം എളുപ്പത്തിലാക്കാൻ എല്ലാം ചെയ്യുന്നുണ്ടെന്നാണ് പുറത്തുവന്നത്. പക്ഷേ യാഥാർതത്തിൽ ഒന്നും നടന്നതായി കാണുന്നില്ല. ഞാൻ വളരെയധികം ദു:ഖിതനും നിരാശനുമാണ്. ഞാൻ എന്റെ സഹോദരന്മാരായ ഇന്ത്യയിലുള്ള ക്രിസ്ത്യാനികളോടും, മെത്രാൻമാരോടും വൈദീകരോടും നിങ്ങളുടെ ശക്തി ഉപയോഗിച്ചു എന്റെ മോചനത്തിനു വേണ്ടി ശ്രമിക്കാനും എന്റെ ജീവൻ രക്ഷിക്കാനും ഞാൻ അപേക്ഷിക്കുന്നു. എന്റെ പ്രിയപ്പെട്ട ക്രൈസ്തവ സഹോദരങ്ങളെ, യെമനിൽ ജോലി ചെയ്ത ഒരു പുരോഹിതൻ എന്ന നിലയിൽ ഞാൻ ബന്ധനസ്ഥനായി, പക്ഷേ എന്റെ മോചനത്തിനായി എന്നെ തട്ടിക്കൊണ്ടു പോയവർ പലതവണ ബന്ധപ്പെട്ടിട്ടും ഫ്രാൻസീസ് പാപ്പായോ അബുദാബിയിലെ മെത്രാനോ ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തിൽ ഞാൻ ദു:ഖിതനാണ്. എന്റെ സ്ഥാനത്ത് യൂറോപ്പിൽ നിന്നുള്ള ഒരു വൈദീകനായിരുന്നെങ്കിൽ എന്റെ കാര്യം കുറച്ചു കൂടെ ഗൗരവ്വമായി അവിടുത്തെ അധികാരികളും ജനങ്ങളും കാണുകയും എന്നെ മോചിപ്പിക്കുകയും ചെയ്തേനേ. ഞാൻ ഇന്ത്യാക്കാരനായതുകൊണ്ട് എന്റെ മോചനം മൂല്യമുള്ളതായി ഒരു പക്ഷേ കാണുന്നില്ലായിരിക്കും. ഞാൻ ഇതിൽ ദു:ഖിതനാണ്. നോറാൻ എന്നു പേരുള്ള ഒരു ഫ്രഞ്ചു വനിതാ പ്രസ് റിപ്പോർട്ടറെ സനായിൽ വച്ചു തട്ടിക്കൊണ്ടു പോയതു എനിക്കറിയാം. അവൾ ഫ്രാൻസിസിൽ നിന്നുള്ളവളായിരുന്നതിനാൽ കുറച്ചു നാളുകൾക്കു മുമ്പ് അവൾ സ്വതന്ത്രയായി. ഞാൻ ഇന്ത്യക്കാരനായതിനാൽ എന്നെ പരിഗണിച്ചില്ല. പ്രിയ ജനങ്ങളെ, ഞാൻ നിങ്ങൾക്കു എല്ലാവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ശക്തി ഉപയോഗിച്ചു എന്റെ ജീവനെ രക്ഷിക്കാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങളോടു യാചിക്കുന്നു. പ്രിയ ഫ്രാൻസീസ് പാപ്പായെ, പ്രിയ പരിശുദ്ധ പിതാവേ, ഒരു പിതാവ് എന്ന നിലയിൽ എന്റെ ജീവന്റെ കാര്യത്തിൽ ദയവായി ശ്രദ്ധിക്കുക. ലോകമെമ്പാടുമുള്ള മറ്റെല്ലാ ബിഷപ്പുമാരോടും എന്റെ സഹായത്തിനായി, എന്റെ ജീവൻ രക്ഷിക്കാനായി വരാൻ ആവശ്യപ്പെടുന്നു. ഞാൻ വളരെയധികം നിരാശനാണ്, എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഉടൻ തന്നെ എന്നെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരും. എന്റെ സഹായത്തിനായി വേഗം വരിക. എന്റെ എല്ലാ സഹമനുഷ്യരോടും, വിവിധ സർക്കാരുകളോടും എന്നെ ഒരു മനുഷ്യവ്യക്തിയായി പരിഗണിക്കണമെന്നു അപേക്ഷിക്കുന്നു. മനുഷ്യതപരമായ തലത്തിൽ എന്റെ മോചനത്തിനും എന്റെ ജീവൻ രക്ഷിക്കാനുമായി എന്റെ സഹായത്തിനായി വരിക. എനിക്കു നിങ്ങുടെ സഹായം ആവശ്യമാണ്. ദയവായി എന്നെ സഹായിക്കുക. #{blue->none->b-> ഫാ.ടോമിന്റെ മോചനത്തിനായി നമ്മുക്ക് കൈകോര്‍ക്കാം}# #{red->n->n->നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image:
Keywords: ടോം