category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അര്‍ത്തുങ്കല്‍ തിരുനാളിനു പത്തിനു കൊടിയേറും
Contentചേർത്തല: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസലിക്കയിലെ 371-ാമത്‌ തിരുനാളിനു പത്തിനു കൊടിയേറും. പുനർനിർമാണ പ്രവർത്തനം പൂർത്തിയാക്കിയ ദേവാലയത്തിന്റെ ആശീർവാദം എട്ടിനു നടക്കും. ദേവാലയം ആശീർവദിച്ചതിന്റെ ജൂബിലി വർഷത്തിലാണു പുനർനിർമാണം പൂർത്തിയാക്കിയതെന്നു റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ, സഹവികാരിമാരായ ഫാ. സെബാസ്റ്റ്യൻ ജൂഡോ മൂപ്പശേരി, ഫാ.ബെൻസി സെബാസ്റ്റ്യൻ കണ്ടനാട് എന്നിവർ പറഞ്ഞു. എട്ടാം തീയതി ഉച്ചകഴിഞ്ഞു 3.30ന് മദ്ബഹയുടെയും ബലിപീഠത്തിന്റെയും പ്രതിഷ് നടക്കും. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ സമൂഹബലി– ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ. 6.30ന് ചേരുന്ന ജൂബിലിസമ്മേളനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനംചെയ്യും. ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷവഹിക്കും. സാമൂഹ്യനീതി സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ജൂബിലിവർഷ സംഗീത ആൽബം പ്രകാശനംചെയ്യും. ഒമ്പതിനു വൈകുന്നേരം അഞ്ചിനു പുതിയതായി നിർമിച്ച കൊടിമരം ആശീര്‍വ്വദിക്കും. തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ റവ.ഡോ.ജെയിംസ് ആനാപറമ്പിൽ കാര്‍മ്മികത്വം വഹിക്കും. പത്തിന് ഉച്ചകഴിഞ്ഞു രണ്ടിനു പാലായിൽനിന്നുള്ള പതാകപ്രയാണം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ എത്തിച്ചേരും. മൂന്നിന് അർത്തുങ്കലിലേക്കു പ്രയാണം. വൈകീട്ട് ഏഴിനു ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ തിരുനാൾ കൊടിയേറ്റും. പതിനൊന്നാം തീയതി രാവിലെ അഞ്ചിനും വൈകുന്നേരം അഞ്ചിനും ദിവ്യബലി. 12ന് രാവിലെ 10.30ന് വിശുദ്ധ കുർബാന. വൈകുന്നേരം ആറിനു ദിവ്യബലി. 13ന് വൈകുന്നേരം ആറിനു വിശുദ്ധ കുർബാന. 14ന് വൈകുന്നേരം അഞ്ചിന് ജപമാല, നൊവേന, തുടർന്ന് ദിവ്യബലി എന്നിവ നടക്കും. 15ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് മധ്യസ്‌ഥ പ്രാർത്ഥനാദിനം. രാവിലെ അഞ്ചിനും ഏഴിനും ഒമ്പതിനും ദിവ്യബലി. 11ന് സീറോ മലബാർ റീത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ഫാ. സെബാസ്റ്റ്യൻ ചാമത്തറ നടക്കും. രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം ജലമന്ത്രി മാത്യു. ടി. തോമസ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ. പയസ് ആറാട്ടുകുളം അധ്യക്ഷത വഹിക്കും. മന്ത്രി പി. തിലോത്തമൻ കലാസന്ധ്യ ഉദ്ഘാടനംചെയ്യും. കെ.സി. വേണുഗോപാൽ എംപി, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 16ന് വൈകുന്നേരം ആറിന് ദിവ്യബലി. 17ന് രാവിലെ 11ന് ദിവ്യകാരുണ്യ ആരാധന. 18ന് രാവിലെ അഞ്ചിന് പ്രസിദ്ധമായ നട തുറക്കൽ, ദിവ്യബലി. 19ന് രാവിലെ ഒമ്പതിനും 10.30നും വൈകുന്നേരം ആറിനും രാത്രി 11 നും വിശുദ്ധ കുർബാന. 20ന് പ്രധാന തിരുനാൾ ദിനം. പുലർച്ചെ 5.30 മുതൽ രാവിലെ ഒമ്പതുവരെ ദിവ്യബലി. 11ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാൻ മാർ. ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. ഉച്ചകഴിഞ്ഞു മൂന്നിന് ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്കു മോൺ. പയസ് ആറാട്ടുകുളം കാർമികത്വം വഹിക്കും. 4.30ന് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. ഫാ. സെബാസ്റ്റ്യൻ ചുള്ളിക്കൽ കാർമികനാകും. ഏഴിനും രാത്രി ഒമ്പതിനും ദിവ്യബലി. 21ന് വൈകുന്നേരം നാലിന് ദിവ്യബലി. 22ന് ദൈവദാസൻ മോൺ. റെയ്നോൾഡ് പുരയ്ക്കൽ അനുസ്മരണദിനം. രാവിലെ 11ന് പാലാ രൂപതാ സഹായ മെത്രാൻ മാർ. ജേക്കബ് മുരിക്കന്റെ കാർമികത്വത്തിൽ ദിവ്യബലി. വൈകുന്നേരം ആറിനു നടക്കുന്ന വിശുദ്ധ കുർബാനയിൽ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ കാർമികനാകും. 23, 24, 25 തീയതികളിൽ വൈകുന്നേരം ആറിന് ദിവ്യബലി. 26 ന് ദൈവദാസൻ ഫാ. പ്രസന്റേഷൻ, മദർ ഫെർണാണ്ട റീവ അനുസ്മരണദിനം. ഉച്ചകഴിഞ്ഞു മൂന്നിന് ദിവ്യബലി. 27ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുനാൾ സമൂഹബലി. 4.30ന് പ്രദക്ഷിണം. രാത്രി 10.30 ന് കൃതജ്‌ഞതാ സമൂഹബലി, തിരുസ്വരൂപ വന്ദനം എന്നിവ നടക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-06 10:41:00
Keywords സെന്റ്‌ ആന്‍ഡ്രൂസ്‌
Created Date2017-01-06 10:42:01