category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സീറോ മലബാർ സഭ പ്രേഷിത വാരാചരണത്തിന് ഇന്നു ആരംഭം
Contentകൊച്ചി: മിഷനെ അറിയുക, മിഷനറിയാവുക എന്ന ആദർശവാക്യവുമായി സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രേഷിതവാരാചരണത്തിന് ഇന്നു തുടക്കമാകും. സഭയുടെ പ്രേഷിതപ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാനും പങ്കാളികളാകാനും സഹായിക്കുന്നതാണു പ്രേഷിതവാരാചരണം. ഇന്ന്‍ ആരംഭിക്കുന്ന പ്രേഷിതവാരാചരണം 12നു സമാപിക്കും. പ്രേഷിതവാരാചരണത്തിനുള്ള ഒരുക്കമായി എല്ലാ ഇടവകകളിലും ഭവനങ്ങളിലും പ്രാർത്ഥനാകാർഡുകളും ഒരാഴ്ചക്കാലത്തെ കർമപരിപാടികളുടെ രൂപരേഖയും എത്തിച്ചിട്ടുണ്ടെന്നു സീറോ മലബാർ മിഷൻ സെക്രട്ടറി ഫാ. ജോസഫ് പുലവേലിൽ അറിയിച്ചു. എല്ലാ ഇടവകകളിലും ഭവനങ്ങളിലും ദീപം തെളിയിച്ചു പ്രേഷിതവാര പ്രാർത്ഥന ചൊല്ലി ആരംഭിക്കുന്ന പ്രേഷിതവാരാചരണകാലത്ത് ഭവനസന്ദർശനം, ദൈവവിളിപ്രോത്സാഹനം, മിഷ്ണറിമാരെ ആദരിക്കൽ, പ്രേഷിതപ്രവർത്തന രൂപരേഖ തയാറാക്കൽ, പ്രേഷിതദൗത്യ പ്രഖ്യാപനം, പ്രേഷിത പ്രതിജ്‌ഞ തുടങ്ങിയ പരിപാടികളും ഈ ആഴ്ച നടക്കും. പ്രേഷിത ഞായറായി ആചരിക്കുന്ന എട്ടിന് ആഘോഷമായ കുർബാന, മിഷൻമേളകൾ, പ്രദർശനങ്ങൾ, മിഷൻറാലികൾ പൊതുസമ്മേളനം എന്നിവയും ഉണ്ടായിരിക്കും. മിഷൻ പ്രദേശങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി 2011 ഓഗസ്റ്റിൽ നടന്ന സീറോ മലബാർ സിനഡ്, അസോസിയേഷൻ ഓഫ് ദി സപ്പോർട്ടേഴ്സ് ഓഫ് സീറോ മലബാർ മിഷൻ (എഎസ്എസ്എം) എന്ന ഓഫീസിന് രൂപം നൽകുകയായിരിന്നു. എഎസ്എസ്മിന്റെ പ്രഥമ ഡയറക്ടറായി മാർ ഗ്രിഗറി കരോട്ടെമ്പ്രേലിനെയാണ് മേജർ ആർച്ച്ബിഷപ് നിയമിച്ചത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-06 10:12:00
Keywordsസീറോ മലബാര്‍
Created Date2017-01-06 10:13:34