Contents

Displaying 3691-3700 of 25031 results.
Content: 3956
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ ഡൊണാള്‍ഡ് ട്രംപ്; പ്രത്യേക അവകാശങ്ങള്‍ക്കായുള്ള പേജ് വൈറ്റ് ഹൗസിന്റെ വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു
Content: വാഷിംഗ്ടണ്‍: അമേരിക്ക ദൈവത്തിന്റെ രാജ്യമാണെന്നും ദൈവഹിതത്തിന് എതിരായതൊന്നും രാജ്യത്ത് നടപ്പില്ലെന്നും പ്രഖ്യാപിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സര്‍ക്കാര്‍ പുതിയ നടപടിയിലൂടെ വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സ്വവര്‍ഗവിവാഹത്തെ അംഗീകരിക്കുന്ന 'സ്വവര്‍ഗരതിക്കാരുടെ പ്രത്യേക അവകാശങ്ങള്‍' എന്ന പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന പേജ് നീക്കം ചെയ്താണ് ട്രംപ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. www.whitehouse.gov എന്ന വെബ്‌സൈറ്റിലാണ് സ്വവര്‍ഗ്ഗരതിക്കാരുടെ അവകാശങ്ങള്‍ക്കായി പ്രത്യേക പേജ് ഏര്‍പ്പെടുത്തിയിരുന്നത്. സ്വവര്‍ഗ്ഗവിവാഹത്തെ താന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇതു വെറും മ്ലേഛതയാണെന്നും തന്റെ പ്രചാരണ വേളയില്‍ ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സ്വവര്‍ഗ്ഗരതിക്കാര്‍ക്കെതിരെ ശക്തമായ നിലപാടാണ് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം സ്വീകരിച്ചിട്ടുള്ളത്. പുതിയതായി പ്രസിഡന്റുമാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ അവരുടെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിന്റെ വെബ്‌സൈറ്റുകള്‍ മോടിപിടിപ്പിക്കാറുണ്ട്. തങ്ങളുടെ പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടിയ വിഷയത്തെ കൂടുതല്‍ വ്യക്തമാക്കുന്ന രീതിയിലാണ് വെബ്‌സൈറ്റ് മോടിപിടിപ്പിക്കുക. ഗര്‍ഭഛിദ്രത്തിന് സഹായകരമായ രീതിയില്‍ നല്‍കിയിരുന്ന ഫണ്ട് പിന്‍വലിക്കുവാനുള്ള ശ്രദ്ധേയമായ തീരുമാനവും അധികാരമേറ്റ ശേഷം ട്രംപ് സ്വീകരിച്ചിരുന്നു.
Image: /content_image/TitleNews/TitleNews-2017-01-25-06:13:41.jpg
Keywords: ട്രംപ,സ്വവര്‍
Content: 3957
Category: 19
Sub Category:
Heading: വിധി പറയും മുമ്പ് വായിച്ചറിയാന്‍: കത്തോലിക്കാ സഭയില്‍ വിവാഹമോചനം ഇല്ല
Content: കാലാകാലങ്ങളില്‍ ലോകത്തിലെ വിവിധ നീതിന്യായ സംവിധാനങ്ങള്‍ വിവാഹബന്ധത്തെ സംബന്ധിച്ച് സഭാകോടതികള്‍ നല്‍കുന്ന ഉത്തരവുകളെ "വിവാഹമോചനം" എന്നു വിളിക്കുകയും അതിന്‍റെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ട് വിധികള്‍ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്തുണ്ടായ ഇത്തരം കോടതി വിധികളെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും 'സഭാകോടതികള്‍ക്ക് വിവാഹമോചനം നല്‍കാന്‍ അധികാരമില്ല' എന്ന രീതിയില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ ചില സത്യങ്ങള്‍ ഓരോ വിശ്വാസിയും അവിശ്വാസിയും നിയമപാലകനും അറിഞ്ഞിരിക്കണം. #{red->n->n->കത്തോലിക്കാ സഭയില്‍ വിവാഹമോചനം ഇല്ല}# 'സഭാകോടതികള്‍ നല്‍കുന്ന വിവാഹമോചനം' എന്ന പ്രയോഗം തന്നെ തെറ്റാണ്. കാരണം കത്തോലിക്കാ സഭ വിവാഹമോചനം അനുവദിക്കുന്നില്ല. "ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ" (മത്തായി 19:6) എന്ന നമ്മുടെ കര്‍ത്താവിന്‍റെ കല്‍പ്പന അനുസരിച്ച് മാമ്മോദീസ സ്വീകരിച്ച പുരുഷനും സ്ത്രീയും തമ്മിലുള്ള സാധുവായ വിവാഹത്തെ വേര്‍പെടുത്താന്‍ സഭയ്ക്കോ ഈ ഭൂമിയിലെ നിയമസംവിധാനങ്ങള്‍ക്കോ അധികാരമില്ല. ഈ വിഷയത്തെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനം ഇപ്രകാരമാണ്: "വിവാഹബന്ധം വേര്‍പിരിയാത്തതായി നിലകൊള്ളണമെന്ന സ്രഷ്ടാവിന്‍റെ ആദിമമായ ഉദ്ദേശ്യം കര്‍ത്താവായ യേശു ആവര്‍ത്തിച്ചു പഠിപ്പിച്ചു. പഴയനിയമത്തില്‍ കടന്നുകൂടിയ വിട്ടുവീഴ്ചകള്‍ അവിടുന്നു നീക്കംചെയ്തു. മാമ്മോദീസ സ്വീകരിച്ചവര്‍ തമ്മിലുള്ള സാധുവാക്കപ്പെട്ടതും പൂര്‍ത്തിയാക്കപ്പെട്ടതുമായ വിവാഹത്തെ ഒരു മാനുഷികാധികാരിക്കും മരണമൊഴികെ യാതൊരു കാരണത്താലും വേര്‍പെടുത്താനാവില്ല. വിവാഹമോചനം പ്രകൃതി നിയമത്തിനെതിരെയുള്ള ഗൗരവപൂര്‍ണ്ണമായ ഒരു തെറ്റാണ്. മരണം വരെ ഒന്നിച്ചു ജീവിച്ചുകൊള്ളാമെന്നു ദമ്പതികള്‍ സ്വതന്ത്രമായി ചെയ്ത ഉടമ്പടിയെ അതു ലംഘിക്കുന്നു. രക്ഷാകര ഉടമ്പടിയുടെ കൗദാശിക അടയാളമായ വിവാഹ ഉടമ്പടിയെ അതു മുറിപ്പെടുത്തുന്നു. സിവില്‍ നിയമം അംഗീകരിച്ചാലും, പുതിയൊരു ബന്ധം സ്ഥാപിക്കുന്നത് പിളര്‍പ്പിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പുനര്‍വിവാഹം നടത്തുന്ന പങ്കാളി സ്ഥായിയായും പരസ്യമായും വ്യഭിചാരത്തിന്‍റെ അവസ്ഥയിലാണ്. ഈ സ്ഥിതി തുടരുന്നിടത്തോളം കാലം അവര്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ പാടില്ല. അതേ കാരണത്താല്‍ അവര്‍ക്കു സഭാത്മകമായ ചില ഉത്തരവാദിത്വങ്ങള്‍ വഹിക്കുവാനും സാധ്യമല്ല. ഉടമ്പടിയുടെ അടയാളത്തിനും ക്രിസ്തുവിനോടുള്ള വിശ്വസ്തതയ്ക്കും ഭംഗം വരുത്തിയതിനു പശ്ചാത്തപിക്കുകയും പരിപൂര്‍ണ്ണ വിരക്തിയില്‍ ജീവിക്കാമെന്ന കടമ ഏറ്റെടുക്കുകയും ചെയ്യുന്നവര്‍ക്കേ അനുതാപ കൂദാശയിലൂടെ അനുരഞ്ജനം നല്‍കാന്‍ പാടുള്ളൂ. ഭാര്യയെ ഉപേക്ഷിച്ച പുരുഷൻ മറ്റൊരുവളെ വിവാഹം കഴിക്കാൻ പാടില്ല; ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവളെ മറ്റൊരുവന്‍ ഭാര്യയാക്കാനും പാടില്ല. കുടുംബത്തിലും സമൂഹത്തിലും ക്രമക്കേടു സൃഷ്ടിക്കുന്നതു കൊണ്ടു കൂടി വിവാഹമോചനം അധാര്‍മ്മികമാണ്. ഈ ക്രമക്കേട് താഴെപ്പറയുന്ന ദ്രോഹങ്ങള്‍ വരുത്തുന്നു. 1. പങ്കാളിക്ക് ഉപേക്ഷിക്കപ്പെടുന്നതിന്‍റെ ആഘാതമേല്‍ക്കുന്നു. 2. കുട്ടികള്‍ക്കു മാതാപിതാക്കള്‍ വേര്‍പെടുന്നതും ചിലപ്പോള്‍ അവര്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ വിഷയമാകുന്നതും മൂലം ആഴത്തില്‍ മുറിവേല്‍ക്കുന്നു. 3. സാംക്രമിക സ്വഭാവമുള്ളതിനാല്‍ സമൂഹത്തിനു അത് ഒരു യഥാര്‍ത്ഥ വ്യാധിയായിത്തീരുന്നു." (CCC 2382, 2384, 2385) #{red->n->n->സഭാ കോടതികള്‍ എന്താണ് ചെയ്യുന്നത്?}# ഏതൊരു ക്രൈസ്തവ വിവാഹവും സാധുവാകണമെങ്കില്‍ ചില പ്രത്യേക വ്യവസ്ഥകള്‍ പാലിച്ചിരിക്കണമെന്ന് കാനോന്‍ നിയമം നിഷ്കര്‍ഷിക്കുന്നു. ഇപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെടാതെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ അസാധുവാക്കുക മാത്രമേ സഭാകോടതികള്‍ ചെയ്യുന്നുള്ളൂ. അതായത് ഇപ്രകാരം പ്രസ്തുത വിവാഹം നടന്നിട്ടില്ല എന്നു തീര്‍പ്പു കല്‍പ്പിക്കുന്നു. വിവാഹ ഉടമ്പടിയിലേര്‍പ്പെടുന്നവര്‍ സ്വാതന്ത്ര്യമുള്ളവരും സ്വതന്ത്രമായി തങ്ങളുടെ സമ്മതം പ്രകടമാക്കുന്നവരും ആയിരിക്കണം. അതുപോലെ പ്രകൃതിനിയമത്തിന്‍റെയും സഭാനിയമത്തിന്‍റെയും തടസ്സങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യണം. വിവാഹത്തെ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഈ അവശ്യഘടകങ്ങളുടെ അഭാവത്തിൽ നടത്തപ്പെട്ട വിവാഹങ്ങളാണ് സഭാകോടതികൾ പരിഗണിക്കുന്നത്. (ഉദാഹരണമായി വിവാഹസമയത്ത് മാനസികരോഗമുണ്ടായിരിക്കുക, ലൈംഗിക ശേഷി ഇല്ലാതിരിക്കുക, സമ്മതമില്ലാതെ വിവാഹം നടത്തുക മുതലായ കാരണങ്ങൾ സഭാകോടതികൾ പരിഗണിക്കാറുണ്ട്). "വിവാഹത്തെ അസാധുവാക്കുന്ന കാരണങ്ങളാല്‍, അധികാരമുള്ള സഭാകോടതിക്ക് സാഹചര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷം ഒരു വിവാഹം അസാധുവാണെന്ന്, അതായത്, ആ വിവാഹം നടന്നിട്ടില്ല എന്നു പ്രഖ്യാപിക്കാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ബന്ധപ്പെട്ട വ്യക്തികള്‍ വിവാഹം കഴിക്കാന്‍ സ്വതന്ത്രരായിരിക്കും; ആദ്യബന്ധത്തിന്‍റെ സ്വാഭാവിക ബാധ്യതകള്‍ തീര്‍ത്തിരിക്കണമെന്നുമാത്രം." (CCC 1629) #{red->n->n->ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍}# വിവാഹം സാധുവായിരിക്കുമ്പോഴും, ഒഴിച്ചു കൂടാനാവാത്ത ചില പ്രത്യേക സാഹചര്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞു താമസിക്കുവാന്‍ സഭാനിയമം അനുവദിക്കുന്നുണ്ട്. ഇത് വിവാഹ ബന്ധത്തിന്‍റെ വേര്‍പെടുത്തല്‍ അല്ല. ഇപ്രകാരം വേര്‍പിരിഞ്ഞു താമസിക്കുമ്പോഴും അവരുടെ വിവാഹബന്ധം നിലനില്‍ക്കുന്നു. ഇക്കാരണത്താല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഇക്കൂട്ടര്‍ക്ക് അനുവാദമില്ല. "പല കാരണങ്ങളാൽ ഒരുമിച്ചു താമസിക്കുക പ്രായോഗികമായി അസാധ്യമായിത്തീരുന്ന സാഹചര്യങ്ങളുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ ദമ്പതികള്‍ ശാരീരികമായി വേര്‍പിരിയുന്നതിനും സഹവാസം അവസാനിപ്പിക്കുന്നതിനും സഭ അനുവദിക്കുന്നു. അവര്‍ ദൈവത്തിന്‍റെ മുന്‍പില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ അല്ലാതാകുന്നില്ല. അതിനാല്‍ പുതിയൊരു വിവാഹ ബന്ധത്തിനു സ്വാതന്ത്ര്യമില്ല." (CCC 1649) മേൽപറഞ്ഞ കാരണങ്ങളാൽ മാമ്മോദീസ സ്വീകരിച്ച പുരുഷനും സ്ത്രീയും തമ്മിലുള്ള സാധുവായ വിവാഹത്തെ വേര്‍പെടുത്താന്‍ സഭക്കോ ഈ ഭൂമിയിലെ നിയമസംവിധാനങ്ങള്‍ക്കോ അധികാരമില്ല. മനുഷ്യൻ രൂപകൽപന ചെയ്ത എല്ലാ നിയമങ്ങൾക്കും ഉപരിയായി നിലകൊള്ളുന്നത് ദൈവത്തിന്റെ കൽപ്പനകളാണ്. #repost
Image: /content_image/Editor'sPick/Editor'sPick-2017-01-24-14:10:18.jpg
Keywords: വിവാഹ
Content: 3958
Category: 18
Sub Category:
Heading: ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ൾ സ​മ​ഗ്ര​ വി​ദ്യാ​ഭ്യാ​സം ല​ക്ഷ്യ​മി​ടു​ന്നു: ആർച്ച് ബിഷപ്പ് മാ​ർ പ​വ്വ​ത്തി​ൽ
Content: ത​​ടി​​യൂ​​ർ: ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ല​​ക്ഷ്യം സ​​മ​​ഗ്ര വി​​ദ്യാ​​ഭ്യാ​​സ​​മാണെന്നു ആ​​ർ​​ച്ച് ബിഷപ്പ് മാര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ. ത​​ടി​​യൂ​​ർ കാർമൽ കോ​​ണ്‍​വെന്‍റ് ഇം​​ഗ്ലീഷ് മീ​​ഡി​​യം സ്കൂ​​ൾ ര​​ജ​​ത ജൂബിലി സ​​മാ​​പ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സമ്മേളനം ആന്‍റോ ആ​​ന്‍റ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ്കൂ​​ൾ മാ​​നേ​​ജ​​ർ സി​​സ്റ്റ​​ർ ഡോ. സു​​മാ റോ​​സ് സി​​എം​​സി അധ്യക്ഷത വ​​ഹി​​ച്ചു. ശാ​​സ്ത്ര, സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​യെ സം​​ബ​​ന്ധി​​ച്ച അ​​റി​​വു പ​​ക​​ർ​​ന്നു ന​​ൽ​​കു​​ക മാ​​ത്ര​​മ​​ല്ല വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ ദൗ​​ത്യം. കു​​ട്ടി​​ക​​ളു​​ടെ സ​​മ​​ഗ്ര​​മാ​​യ പു​​രോ​​ഗ​​തി​​യാ​​ണ് വി​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​മെ​​ന്ന് ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ങ്ങ​​ൾ ക​​രു​​തു​​ന്നു. കു​​ട്ടി​​ക​ൾക്ക് സ്വ​​ഭാ​​വ രൂ​​പ​​വ​​ത്ക​​ര​​ണ​​വും വ്യ​​ക്തി​​ത്വ വി​​കാ​​സ​​വും ഉരുത്തിരിയേണ്ടത് വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലൂ​​ടെ​​യാ​​ണ്. മ​​നു​​ഷ്യ​​ത്വം വ​​ള​​രു​​ക​​യും നന്മ ​​ചെ​​യ്യാ​​നു​​ള്ള മ​​ന​​സ് രൂ​​പ​​പ്പെ​​ടു​​ക​​യും വേ​​ണം. ആ​​ത്യ​​ന്തി​​ക​​മാ​​യി ദൈ​​വ​​ത്തോ​​ടു​​ള്ള ബ​​ന്ധ​​ത്തി​​ൽ വ​​ള​​ർ​​ത്താ​​നും എ​​ല്ലാ​​റ്റി​​ന്‍റെയും അ​​ടി​​സ്ഥാ​​നം ദൈ​​വ​​മാ​​ണെ​​ന്ന ചി​​ന്ത കു​​ട്ടി​​ക​​ളി​​ൽ വ​​ള​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രാ​​നും ക​​ഴി​​യ​​ണം. ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ വി​​ദ്യ​​യാ​​ണ് അ​​ധ്യാ​​പ​​ക​​ർ പ​​ക​​ർ​​ന്നു നൽ​​കു​​ന്ന​​ത്. അ​​ധ്യാ​​പ​​ക-ര​​ക്ഷാ​​ക​​ർ​​ത്തൃ​​സ​​മി​​തി​​ക​​ളും പൊ​​തു​​സ​​മൂ​​ഹ​​വും​​സ​​ഹ​​ക​​രി​​ച്ച് ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ ല​​ക്ഷ്യം നി​​റ​​വേ​​റ്റാ​​നു​​ള്ള അ​​വ​​സ​​രം ന​​ൽ​​കേ​​ണ്ട​​ത് അനിവാര്യമാണ്. മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ പ​​റ​​ഞ്ഞു. സമ്മേളനത്തില്‍ വീ​​ണാ ജോ​​ർ​​ജ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഫാ.​​ജോ​​സ​​ഫ് ചെമ്പി​​ല​​കം അ​​വാ​​ർ​​ഡു​​ദാ​​നം നി​​ർ​​വ​​ഹി​​ച്ചു. ലോക്കൽ മാ​​നേ​​ജ​​ർ സി​​സ്റ്റ​​ർ ഫി​​ൽ​​സി​​റ്റ സി​​എം​​സി, ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ൽ​​സി ക്രി​​സ്റ്റ​​ഫ​​ർ, റ​​വ.​​ടി.​​പി. സ​​ഖ​​റി​​യ, വാ​​ർ​​ഡ് മെം​​ബ​​ർ മ​​ഞ്ജു വ​​ർ​​ഗീ​​സ്, പ്ര​​ഫ.​​ചൈ​​ത​​ന്യ എ​​ൽ​​സ അ​​ച്ച​​ൻ​​കു​​ഞ്ഞ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ടി.​​എ​​സ്. സു​​ജി​​ത്ത്, ബെ​​ൻ​​സി സാ​​മു​​വേ​​ൽ, അ​​ഞ്ജ​​ന മോഹ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ജ​​യി​​ൻ റോ​​സ് സി​​എം​​സി സ്വാ​​ഗ​​ത​​വും ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ പ്രി​​ൻ​​സ് വ​​ർ​​ഗീ​​സ് ന​​ന്ദി​​യും പ​​റ​​ഞ്ഞു.
Image: /content_image/India/India-2017-01-25-04:33:30.jpg
Keywords: ആർച്ച് ബിഷപ്പ്
Content: 3959
Category: 18
Sub Category:
Heading: പുത്തൂര്‍ രൂപതാധ്യക്ഷന്‍ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ ദിവാന്നാസിയോ​​സ് സ്ഥാനമൊഴിഞ്ഞു
Content: തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ല​​ങ്ക​​ര സു​​റി​​യാ​​നി കത്തോലിക്ക സ​​ഭ​​യു​​ടെ പു​​ത്തൂ​​ർ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ അ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ ദിവാന്നാസിയോ​​സ് സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞു. 2010 ജ​​നു​​വ​​രി 25ന് ​​സ്ഥാ​​പി​​ത​​മാ​​യ പു​​ത്തൂ​​ർ രൂ​​പ​​ത ഏ​​ഴു വ​​ർ​​ഷ​​ം പൂ​​ർ​​ത്തി​​യാ​​ക്കു​​മ്പോ​​ഴാ​​ണ് പ്ര​​ഥ​​മ ഇട​​യ​​ൻ മാ​​ർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത വി​​ര​​മി​​ക്കു​​ന്ന​​ത്. ആ​​രോ​​ഗ്യപരമായ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ചി​​കി​​ത്സ​​യി​​ലും വിശ്രമത്തിലുമായിരുന്ന മാ​​ർ ദിവാന്നാസിയോസ് മു​​ൻ​​കൂ​​ട്ടി സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ പൗ​​ര​​സ്ത്യ​​സ​​ഭ​​ക​​ൾ​​ക്കു​​ള്ള കാനൻ നിയമം അനുസരിച്ചു മേ​​ജ​​ർ ആർച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വാ​​യ്ക്ക് ന​​ൽ​​കി. സ​​ഭ​​യു​​ടെ എപ്പി​​സ്കോ​​പ്പ​​ൽ സു​​ന്ന​​ഹ​​ദോ​​സു​​മാ​​യി കൂ​​ടി​​യാ​​ലോ​​ചി​​ച്ച് ബാ​​വാ ഇ​​ത് അം​​ഗീ​​ക​​രി​​ക്കു​​ക​​യും ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ രാ​​ജി സ്ഥിരീകരിക്കുകയായിരിന്നു. 1996 ഡി​​സം​​ബ​​ർ 18 ന് ​​ബ​​ത്തേ​​രി രൂ​​പ​​ത​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ അ​​ധ്യ​​ക്ഷ​​നാ​​യി നി​​യ​​മി​​ത​​നാ​​യ മാ​​ർ ദി​​വ​​ന്നാ​​സി​​യോ​​സ് 14 വ​​ർ​​ഷ​​ത്തെ അ​​ജ​​പാ​​ല​​ന ശു​​ശ്രൂ​​ഷ​​യ്ക്കു ശേ​​ഷ​​മാ​​ണ് പു​​ത്തൂ​​ർ രൂ​​പ​​ത​​യു​​ടെ പ്രഥമ ഇ​​ട​​യ​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റ​​ത്. ധാ​​രാ​​ളം വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ഇ​​ട​​വ​​ക​​ക​​ൾ​​ക്കും തുടക്കം കു​​റി​​ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​നു സാ​​ധി​​ച്ചു. ഇ​​രു​​പ​​ത്തി​​യൊ​​ന്ന് വ​​ർ​​ഷ​​കാ​​ല​​ത്തെ മേ​​ൽ​​പ​​ട്ട ശു​​ശ്രൂ​​ഷ​​യ്ക്കു ശേ​​ഷ​​മാ​​ണ് മാ​​ർ ദി​​വ​​ന്നാ​​സി​​യോ​​സ് വി​​ര​​മി​​ക്കു​​ന്ന​​ത്. രൂ​​പ​​താ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റാ​​യി വി​​കാ​​രി ജനറാള്‍ മോ​​ണ്‍. ജോ​​ർ​​ജ് കാ​​ലാ​​യി​​ലി​​നെ മേ​​ജ​​ർ ആർച്ച് ബിഷപ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബസേലിയോസ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വാ നി​​യ​​മി​​ച്ചു.
Image: /content_image/India/India-2017-01-25-05:21:18.jpg
Keywords: ബി​​ഷ​​പ്
Content: 3960
Category: 1
Sub Category:
Heading: മാധ്യമങ്ങള്‍ 'നല്ല വാര്‍ത്തകള്‍' നല്‍കുവാന്‍ ശ്രമിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ 'നല്ല വാര്‍ത്തകള്‍' ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 2017 മെയ് 28-ല്‍ നടക്കുന്ന അമ്പത്തൊന്നാമത് സാമൂഹ്യസമ്പര്‍ക്കമാധ്യമ ദിനാചരണത്തോടനുബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ പ്രത്യേക സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് മാധ്യമങ്ങളോട് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. ശുഭകരമായ വാര്‍ത്തകള്‍ കഷ്ടം സഹിക്കുന്ന മനുഷ്യരിലേക്കു പോലും വലിയ പ്രത്യാശ കൊണ്ടുവരുന്നുണ്ടെന്നും പാപ്പ തന്റെ സന്ദേശത്തില്‍ ചൂണ്ടികാണിച്ചു. 'ഭയപ്പെടേണ്ടാ ഞാന്‍ നിന്നോടു കൂടെയുണ്ട്' എന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ വാക്കുകളാണ് തന്റെ സന്ദേശത്തിന്റെ തലകെട്ടായി മാര്‍പാപ്പ തെരഞ്ഞെടുത്തത്. "ജനങ്ങളിലേക്ക് ഭീതിയും ആശങ്കയും മാത്രം എത്തിക്കുന്ന വാര്‍ത്തകളാണ് പലപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. യുദ്ധത്തിന്റെയും, അഴിമതിയുടെയും, തീവ്രവാദത്തിന്റെയും, പരാജയങ്ങളുടെയും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടുന്നു. മോശമായ വാര്‍ത്തകള്‍ കൂടുതല്‍ ആളുകള്‍ വായിക്കുക എന്നതാണ് ഇത്തരം വാര്‍ത്തകളെ കമ്പോളവല്‍ക്കരിക്കുവാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നത്". "ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും തെറ്റിനെ കൂടുതല്‍ എടുത്തു കാണിക്കുവാന്‍ മാത്രമാണ് ഉപകരിക്കുക. തെറ്റിനും തിന്മയ്ക്കും ഒരിക്കലും അവസാനമില്ലെന്ന തോന്നലാണ് വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും അനുഭവപ്പെടുക. നന്മയുടെ നല്ല വാര്‍ത്തകള്‍ക്ക് ഒരു വിലയുമില്ലെന്ന അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നത്. തിന്മകളും ആക്രമണങ്ങളും ആസ്വാദനമൂല്യമുള്ള വാര്‍ത്തകളായി വേഗം മാറ്റപ്പെടുന്നു". "നല്ല വാര്‍ത്തകള്‍ക്ക് വായനക്കാരില്ലെന്ന് മാധ്യമങ്ങള്‍ തന്നെ പറയുന്നു. തിന്മയെ ഉയര്‍ത്തികാണിക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നതാണ് എന്റെ അഭിപ്രായം. ഹൃദയത്തെ സന്തോഷിപ്പിക്കുന്ന നല്ല വാര്‍ത്തകള്‍ കൂടുതലായി നല്‍കൂ". ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തിലൂടെ മാധ്യമങ്ങളോട് ആഹ്വാനം ചെയ്തു. സുവിശേഷം മനുഷ്യര്‍ക്ക് നല്‍കുന്ന സദ്വാര്‍ത്തയെ കുറിച്ച് തന്റെ സന്ദേശത്തില്‍ പാപ്പ പ്രത്യേകം പരാമര്‍ശം നടത്തി. യേശുക്രിസ്തുവെന്ന ഏക രക്ഷിതാവിന്റെ സന്ദേശത്തെയാണ് പരിശുദ്ധ പിതാവ് നല്ല വാര്‍ത്തയായി ചൂണ്ടികാണിച്ചത്. മനുഷ്യവര്‍ഗത്തോടുള്ള സ്വര്‍ഗീയ പിതാവിന്റെ ഐക്യത്തെ ക്രിസ്തുവെന്ന സദ്വാര്‍ത്തയിലൂടെ ലോകത്തിന് നല്‍കിയ സുവിശേഷം ശുഭകരമായ സന്ദേശമാണ് മാനവരാശിക്ക് മുഴുവനും നല്‍കുന്നതെന്നും പാപ്പ രേഖപ്പെടുത്തി. ജീവിതത്തിലെ ഓരോ പ്രതിസന്ധിയും ബുദ്ധിമുട്ടും ദൈവവുമായി കൂടിക്കാഴ്ച്ചയ്ക്കുള്ള അവസരമായി മാറ്റണമെന്നും, ദുഃഖകരം എന്ന് നാം ചിന്തിക്കുന്ന സാഹചര്യങ്ങളെ ഇതു മൂലം പ്രത്യാശയുള്ളതാക്കി മാറ്റുവാന്‍ സാധിക്കുമെന്നും പാപ്പ സന്ദേശത്തില്‍ വിവരിക്കുന്നു.
Image: /content_image/News/News-2017-01-25-05:42:40.jpg
Keywords: ഫ്രാന്‍സിസ് മാര്‍, മാധ്യമ
Content: 3961
Category: 1
Sub Category:
Heading: ഓപ്പൂസ് ദേയിക്ക് പുതിയ അധ്യക്ഷന്‍
Content: വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: വിശുദ്ധിയിലേയ്ക്കുള്ള വിളി ലോകമാസകലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ​​​​വി​​​​ശു​​​​ദ്ധ ജോസ് ​​​​മ​​​​രി​​​​യ എ​​​​സ്ക്രി​​​​വ ആരംഭിച്ച ഓ​​​​പു​​​​സ് ദേ​​​​യി സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​നാ​​​​യി മോ​​​​ൺ​​​​സി​​​​ഞ്ഞോ​​​​ർ ഫെ​​​​ർ​​​​ണാ​​​​ണ്ടോ ഒ​​​​കാ​​​​രി​​​​സിനെ തിരഞ്ഞെടുത്തു. ജനുവരി 23നു പുതിയ തലവനെ തിരഞ്ഞെടുക്കാനായി ഓപ്പൂസ് ദേയിയിലെ അംഗങ്ങള്‍ ചേര്‍ന്ന സമ്മേളനത്തിലാണ് വി​​​​ശ്വാ​​​​സ തിരുസംഘത്തിന്റെ കണ്‍സല്‍ട്ടുമാരില്‍ ഒരാളായ മോൺ​​​​സി​​​​ഞ്ഞോ​​​​ർ ഫെ​​​​ർ​​​​ണാ​​​​ണ്ടോ ഒ​​​​കാ​​​​രി​​​​സിനെ സംഘടനയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 2014 മു​​​​ത​​​​ൽ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​ൻ ബി​​​​ഷ​​​​പ് ഹാ​​​​വി​​​​യ​​​​ർ എ​​​​ച്ചെ​​​​വാ​​​​രി​​​​യ​​​​യു​​​​ടെ സഹാ​​​​യി​​​​യാ​​​​യി മോൺ​​​​സി​​​​ഞ്ഞോ​​​​ർ ഫെ​​​​ർ​​​​ണാ​​​​ണ്ടോ പ്രവര്‍ത്തിച്ചിരിന്നു. വി​​​​ശു​​​​ദ്ധ എസ്ക്രിവയുടെ മൂ​​​​ന്നാ​​​​മ​​​​ത്തെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​ണ് മോ​​​​ൺ. ഒ​​​​കാ​​​​രി​​​​സ്. താ​​​​മ​​​​സി​​​​യാ​​​​തെ ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ മെ​​​​ത്രാ​​​​ൻ​​​​ പദവിയിലേക്ക് ഉയര്‍ത്തും. 1928-ൽ സ്പെയിനിലാണ് വിശുദ്ധ ജോസ് മരിയ എസ്ക്രിവാ ആ‌ണ് ഓപുസ് ദേയി ആരംഭിച്ചത്. 1950-ൽ പയസ് പന്ത്രണ്ടാമന്‍ പാപ്പയാണ് സംഘടനയ്ക്ക് അന്തിമ അംഗീകാരം നൽകിയത്.
Image: /content_image/India/India-2017-01-25-06:01:20.jpg
Keywords: പുതിയ, അധ്യക്ഷന്‍
Content: 3962
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസിയായ പട്ടാളക്കാരന്റെ കഥ പറയുന്ന ചലച്ചിത്രത്തിന് ഓസ്കാര്‍ നോമിനേഷന്‍
Content: ന്യൂയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഉത്തമ ക്രൈസ്തവ വിശ്വാസിയായ ഡെസ്മണ്ട് ഡൂസിന്റെ കഥ പറയുന്ന ചലച്ചിത്രത്തിലെ അഭിനയത്തിന്, നടന്‍ ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡിന് ഓസ്‌കാര്‍ നോമിനേഷന്‍. 'ഹാക്‌സോ റിഡ്ജ്' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡിന് അക്കാഡമി നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഡെസ്മണ്ട് ഡൂസ് തോക്കു ഉപയോഗിക്കുകയോ, വെടിവയ്ക്കുകയോ ചെയ്തിട്ടില്ലെന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുത. ഉത്തമ ക്രൈസ്തവ വിശ്വാസിയായിരുന്ന ഡെസ്മണ്ട് ഡൂസ്, യുദ്ധമുഖത്ത് പരിക്കേല്‍ക്കുന്ന സൈനികര്‍ക്ക് വൈദ്യസഹായം എത്തിച്ചു നല്‍കുന്ന ചുമതലയാണ് വഹിച്ചിരുന്നത്. യുദ്ധത്തില്‍ വൈദ്യസഹായം എത്തിച്ചു നല്‍കുന്ന പ്രത്യേക സൈനികര്‍ക്കും ആയുധങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്ന നിരവധി സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകേണ്ടി വരുമായിരിന്നു. എന്നാല്‍ ഒരു തോക്ക് ഉപയോഗിക്കുകയോ, ഒരു വെടിയുതിര്‍ക്കുകയോ ചെയ്യാതെയാണ് രണ്ടാം ലോക മഹായുദ്ധത്തില്‍ ഡെസ്മണ്ട് ഡൂസ് എന്ന വ്യക്തി പങ്കെടുത്തതെന്ന വസ്തുത അതിശയകരമാണ്. ഡെസ്മണ്ടിന്റെ ജീവിതത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് 'ഹാക്‌സോ റിഡ്ജ്'. അമേരിക്കയിലെ ഏറ്റവും വലിയ സൈനിക പുരസ്‌കാരമായ 'മെഡല്‍ ഓഫ് ഓണര്‍' നല്‍കി രാജ്യം ഡെസ്മണ്ട് ഡൂസിനെ ആദരിച്ചിട്ടുണ്ട്. മികച്ച ചലച്ചിത്ര ആസ്വാദന അനുഭവമാണ് 'ഹാക്‌സോ റിഡ്ജ്' പ്രേക്ഷകര്‍ക്ക് നല്‍കുന്നതെന്നു സിനിമ നിരീക്ഷകനായ റവ: സിമണ്‍ കാര്‍വല്‍ അഭിപ്രായപ്പെടുന്നു. "തന്റെ ഉത്തമ ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷ്യമാണ് ഡെസ്മണ്ട് ഡൂസ് എന്ന സൈനികന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നത്. ഒരു യുദ്ധത്തിനാണ് താന്‍ പോകുന്നതെന്ന് അറിഞ്ഞിട്ടും ഒരായുധവും അദ്ദേഹം കൈയില്‍ കരുതുന്നില്ല. വലിയ സാക്ഷ്യമാണ് അദ്ദേഹം തന്റെ പ്രവര്‍ത്തിയിലൂടെ ലോകത്തിന് കാണിച്ചു നല്‍കിയത്. സൈനികന്റെ ജീവിതത്തിന്റെ നേര്‍ചിത്രമാണ് ഹാക്‌സോ റിഡ്ജ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്". റവ: സിമണ്‍ കാര്‍വല്‍ പറഞ്ഞു. മെല്‍ ഗിബ്‌സണ്‍ ആണ് ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2017-01-25-08:02:03.jpg
Keywords: ചലച്ചി
Content: 3963
Category: 1
Sub Category:
Heading: ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവ ദേവാലയം കൈയ്യേറി തീവ്രവാദ പരിശീലന കേന്ദ്രമാക്കി മാറ്റി
Content: മൊസൂള്‍: ഇറാഖിലെ ക്രൈസ്തവ ദേവാലയം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന തീവ്രവാദ കേന്ദ്രമാക്കി ഐഎസ് മാറ്റിയെന്ന് റിപ്പോര്‍ട്ട്. ടെല്‍ ഖയീഫ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തിരുഹൃദയ ദേവാലയമാണ് ഐഎസ് തീവ്രവാദികള്‍ പിടിച്ചടക്കിയ ശേഷം തീവ്രവാദ പരിശീലന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ഐഎസിനെ ലക്ഷ്യം വച്ച് സൈന്യം വ്യോമാക്രമണം നടക്കുമ്പോള്‍, ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആക്രമണം നടത്തില്ലെന്ന കാരണത്തെ തുടര്‍ന്നാണ് ദേവാലയത്തെ തീവ്രവാദ പരിശീലന കേന്ദ്രമാക്കി ഐഎസ് മാറ്റിയിരിക്കുന്നത്. ഇത് സംബന്ധിക്കുന്ന വാര്‍ത്ത 'റുഡോ'യാണ് പുറത്തുവിട്ടിരിക്കുന്നത്. തിരുഹൃദയ ദേവാലയത്തിന്റെ പേര് 'അബു തല്‍ഹാ അല്‍ അന്‍സാരി' എന്നാക്കി ഐഎസ് മാറ്റിയെന്നും വെളിപ്പെടുത്തലുണ്ട്. 15 വയസിന് അടുപ്പിച്ച് പ്രായമുള്ള കുട്ടികളെയാണ് ദേവാലയത്തില്‍ തീവ്രവാദ പരിശീലനത്തിനായി ഐഎസ് എത്തിക്കുന്നത്. 15 മുതല്‍ 20 ദിവസം വരെ ആയുധങ്ങള്‍ ഉപയോഗിക്കുവാനും പോരാടുവാനുമുള്ള പ്രത്യേക പരിശീലനമാണ് ഐഎസ് കുട്ടികള്‍ക്ക് നല്‍കുന്നത്. പിന്നീട് ഇവരെ പോരാട്ടങ്ങള്‍ക്കായി വിടുകയാണ് പതിവ്. പ്രദേശവാസികളിലൊരാള്‍ 'റുഡാന്‍' എന്ന മാധ്യമത്തോടാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചു. "തീവ്രവാദികള്‍ മൊസൂളില്‍ നിന്നും രഹസ്യമായാണ് കുട്ടികളെ ക്രൈസ്തവ ദേവാലയത്തിലേക്ക് കൊണ്ടുവരുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ തീവ്രവാദികള്‍ പതിയിരിക്കില്ലെന്ന ധാരണയാണ് സൈന്യത്തിനുള്ളത്. ഇതിനാല്‍ തന്നെ ദേവാലയങ്ങളെ ബോംബാക്രമണത്തില്‍ നിന്നും ഒഴിവാക്കുകയാണ് പതിവ്. ഈ സാധ്യതയെയാണ് തീവ്രവാദികള്‍ ഉപയോഗപ്പെടുത്തുന്നത്. ഈ പ്രദേശത്തെ ഐഎസിന്റെ ആസ്ഥാനമായി ക്രൈസ്തവ ദേവാലയത്തെ തീവ്രവാദികള്‍ മാറ്റിയിരിക്കുകയാണ്". പ്രദേശവാസി വെളിപ്പെടുത്തി. ഐഎസില്‍ ചേര്‍ന്ന് പോരാടി മരിക്കുന്നവര്‍ക്ക് ഉറപ്പായും സ്വര്‍ഗത്തില്‍ പോകുവാന്‍ കഴിയുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തീവ്രവാദികള്‍ കുട്ടികളെ ഇവിടേയ്ക്ക് എത്തിക്കുന്നത്. ടെല്‍ ഖയീഫിലും പരിസര പ്രദേശങ്ങളിലും ഐഎസിനെ സൈന്യം പരാജയപ്പെടുത്തിയെന്നതാണ് നേരത്തെ വാര്‍ത്ത പുറത്തുവന്നിരിന്നത്. എന്നാല്‍ ദേവാലയത്തില്‍ തീവ്രവാദ ക്യാമ്പ് നടത്തുന്ന ഐഎസിന്റെ പുതിയ വാര്‍ത്തകള്‍ കൂടുതല്‍ ഗൗരവത്തോടെ ഐഎസ് ഭീഷണി ഉയര്‍ന്നുവരുന്നു എന്ന സന്ദേശമാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് ടെല്‍ ഖയീഫിലേക്ക് സൈന്യം കടക്കുകയും ഐഎസ് തീവ്രവാദികളെ തുരത്തുകയും ചെയ്തത്. ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന ഹംദാനിയാ എന്ന സ്ഥലത്തെ മോചിപ്പിച്ചതിനു പിന്നാലെയാണ് ടെല്‍ ഖയീഫയും സൈന്യം മോചിപ്പിച്ചത്. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ ഇറാഖിലെ ഐഎസ് ഭീഷണി കൂടുതല്‍ വ്യാപിക്കുകയാണെന്നാണ് സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2017-01-25-10:12:14.jpg
Keywords: ഐഎസ്, ഇറാഖ
Content: 3964
Category: 4
Sub Category:
Heading: നിരീശ്വരവാദിയായിരിന്ന ഡോക്ടര്‍ ക്രിസ്തുവെന്ന സത്യത്തെ തിരിച്ചറിഞ്ഞപ്പോള്‍
Content: ധാരാളം സമ്പത്ത്, പ്രശസ്തി, കഴിവുകള്‍, സമൂഹത്തിന്റെ അംഗീകാരം. ഗ്രെഗ് ലെഹ്മാന്‍ എന്ന യുക്തിവാദിയായ ഡോക്ടറിനെ പറ്റിയാണ് പറഞ്ഞുവരുന്നത്. യാതൊരു അല്ലലുമില്ലാത്ത ജീവിതവും മെഡിക്കല്‍ സയന്‍സിലുള്ള അഗാധമായ പരിജ്ഞാനവും 'ദൈവമില്ല' എന്ന ചിന്തയിലേക്ക് ഗ്രെഗ് ലെഹ്മാനെ കൂട്ടികൊണ്ട് പോയി. താന്‍ ഒരു നിരീശ്വരവാദി ആയതിനാല്‍ ഏറെ അഭിമാനം കൊണ്ട അദ്ദേഹം 'ദൈവമില്ല' എന്നു തെളിയിക്കായി ഏറെ സമയം കണ്ടെത്തി. ഭാര്യയും രണ്ടു കുട്ടികളുമുള്ള ഡോക്ടര്‍ ലെഹ്മാന്റെ കുടുംബം എല്ലായ്‌പ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തി. ആഡംബര കാറുകള്‍ വാങ്ങി കൂട്ടുക, വിലകൂടിയ വീടുകള്‍ വാങ്ങുക, സ്കേറ്റിംഗ് നടത്തുക, ധാരാളം യാത്ര ചെയ്യുക- ഡോക്ടര്‍ ലെഹ്മാന്റെ ജീവിതം ഇങ്ങനെയായിരിന്നു. മികച്ച വരുമാനമുള്ള ഡോക്ടര്‍ക്കും ഭാര്യക്കും പണം ഒന്നിനും ഒരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍ ജീവിതത്തില്‍ എന്തോ ഒന്നു നഷ്ടപ്പെടുന്നതായി ലെഹ്മാന് തോന്നിയിരുന്നു. എന്നാല്‍ അത് എന്താണെന്ന് മനസിലാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ലെഹ്മാന്‍ ഏറെ സ്നേഹമുള്ള ഒരു ജീവിത പങ്കാളിയായിരിന്നുവെങ്കിലും മുന്‍കോപവും, എല്ലാ കാര്യങ്ങളേയും സംശയത്തോടെ വീക്ഷിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനു ഉണ്ടായിരിന്നുവെന്ന് ഭാര്യ റൂത്ത് പറയുന്നു. അങ്ങനെയിരിക്കെയാണ് അയല്‍ക്കാരായ ക്രൈസ്തവരുടെ വാദങ്ങള്‍ പൊളിച്ചടക്കാന്‍, അവരുടെ ജീവിതം തെറ്റാണെന്ന് തെളിയിക്കാന്‍ നിരീശ്വരവാദിയായ ഡോക്ടര്‍ ലെഹ്മാന്‍ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങിയത്. അയല്‍ക്കാരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുക, ദൈവമില്ലായെന്ന് തെളിയിക്കുക അതിലുപരിയായി യാതൊന്നും യുക്തിവാദത്തിന് അടിമയായ ഡോ. ലെഹ്മാന്റെ മനസ്സില്‍ ഉണ്ടായിരിന്നില്ല. എന്നാല്‍ ബൈബിള്‍ ഓരോ തവണ കൈകളില്‍ എടുക്കുമ്പോഴും മനസില്‍ കൂടുതല്‍ സംശയങ്ങള്‍ ഉടലെടുത്തു. യേശുക്രിസ്തു ദൈവമല്ലേ? ബൈബിളില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ശാസ്ത്രം പഠിച്ച തനിക്ക് തന്നെ തോന്നുവാന്‍ തുടങ്ങിയിരിക്കുന്നു, ഇതിന്റെ അര്‍ത്ഥം എന്താണ്?. ലെഹ്മാന്റെ മനസിലെ ചോദ്യങ്ങള്‍ നീണ്ടു പോയി. അയല്‍ക്കാരെ തോല്‍പ്പിക്കുവാന്‍ ബൈബിള്‍ വായന തുടങ്ങിയ ലെഹ്മാന്‍ താന്‍ എന്തിനാണ് ബൈബിള്‍ എടുത്തതെന്ന്‍ തന്നെ മറന്നു. സംശയങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിക്കുന്നതിനാല്‍ കൂടുതല്‍ ആഴത്തില്‍ ബൈബിള്‍ പഠിക്കുവാന്‍ ലെഹ്മാന്‍ തീരുമാനിച്ചു. ക്രിസ്തുവിനെ കുറിച്ചും ക്രൈസ്തവ വിശ്വാസത്തേ കുറിച്ചും ലെഹ്മാന്‍ പഠിക്കുവാന്‍ ആരംഭിച്ചു. മനസ്സില്‍ ചിന്തകള്‍ മാറി മറഞ്ഞെങ്കിലും തന്നിലെ യുക്തി ബൈബിളിന് മുന്നില്‍ അടിയറവ് വെക്കാന്‍ ലെഹ്മാന്‍ തയാറായിരിന്നില്ല. "യേശുക്രിസ്തു മനുഷ്യനായി അവതരിക്കുകയും, കുരിശുമരണം ഏറ്റുവാങ്ങുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തുവെന്ന്‍ ബൈബിളില്‍ പറയുന്നു. എന്നാല്‍ എന്നിലെ യുക്തി അതിനേയും സംശയത്തോടെയാണ് നോക്കി കണ്ടത്. ക്രിസ്തു ജീവിച്ചിരുന്നുവെന്നത് സത്യമായിരിക്കാം. എന്നാല്‍ മരിച്ച ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നത് സാധ്യമല്ല എന്ന് ഞാന്‍ വിശ്വസിച്ചു. ഉയിര്‍ത്തെഴുന്നേറ്റു എന്നു പറയുന്നതു അസംബന്ധമാണെന്ന് സ്ഥാപിക്കുവാനുള്ള ശ്രമം ഞാന്‍ ആരംഭിച്ചു. ഉയിര്‍പ്പ് തട്ടിപ്പാണെന്നും അപ്പോസ്‌ത്തോലന്‍മാര്‍ ക്രിസ്തുവിന്റെ ശരീരം മോഷ്ടിച്ചു കൊണ്ടു പോയതാണെന്നും ഞാന്‍ വിധിയെഴുതി". "പക്ഷേ പിന്നീടാണ് മറ്റൊരു സാധ്യതയെ കുറിച്ച് ഞാന്‍ ചിന്തിച്ചത്. അങ്ങനെ മോഷ്ടിക്കപ്പെടുവാന്‍ പറ്റുന്ന ഒരു ശരീരമല്ല ക്രിസ്തുവിന്റേത്. റോമന്‍ പട്ടാളം കാവല്‍ നില്‍ക്കുന്ന കല്ലറയില്‍ നിന്നും സാധാരണക്കാരായ അപ്പോസ്‌ത്തോലന്‍മാര്‍ക്ക് എങ്ങനെയാണ് ക്രിസ്തുവിന്റെ ശരീരത്തെ മോഷ്ടിക്കുവാന്‍ കഴിയുക. ഇവയെല്ലാം എന്നെ കൊണ്ടെത്തിച്ചതു യുക്തിയുടെ എല്ലാ വ്യാഖ്യാനങ്ങളും തെറ്റാണെന്ന ചിന്തയിലേക്കാണ്. എന്റെ മനസ് വല്ലാതെ ചഞ്ചലപ്പെട്ടു". ഡോക്ടര്‍ ലെഹ്മാന്‍ തന്റെ അനുഭവം വിവരിക്കുന്നു. ഒരുവശത്ത് നിരീശ്വരവാദത്തിന്റെ ചിന്ത മനസ്സില്‍ കിടക്കുമ്പോള്‍, വിശദീകരിക്കുവാന്‍ കഴിയാത്ത ദൈവീക സത്യങ്ങള്‍ ലെഹ്മാനെ അതിശയിപ്പിച്ചു. ദിവസങ്ങളോളം മാനസികമായി എറെ വേദനയനുഭവിച്ച ഡോക്ടര്‍ ലെഹ്മാന്‍ തന്നെ പൂര്‍ണ്ണമായും ദൈവ സന്നിധിയിലേക്ക് സമര്‍പ്പിച്ചു. കുറ്റങ്ങളും കുറവുകളുമുള്ള ഒരു മനുഷ്യനാണ് താനെന്ന്‍ അദ്ദേഹം ദൈവസന്നിധിയില്‍ ഏറ്റുപറഞ്ഞു. പിന്നീട് തന്റേതായ രീതിയില്‍ അദ്ദേഹം പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. മാനസികമായ ശാന്തിയും, ദൈവവിശ്വാസത്തിന്റെ ബലമുള്ള അടിത്തറയും ലെഹ്മാനു ദൈവം സമ്മാനമായി നല്‍കി. സാവൂള്‍ പൗലോസായതു പോലെ താനും രൂപാന്തരപ്പെട്ട് പുതിയ മനുഷ്യനായെന്ന് ലെഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നു. "എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥ പലപ്പോഴും എനിക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ എനിക്കു നഷ്ട്ടപ്പെട്ടതെന്തെന്ന് മനസ്സിലായി. ദൈവീക സമാധാനവും, സന്തോഷവും എന്താണെന്നു ഇന്ന്‍ മനസിലാക്കുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തില്‍ അടിസ്ഥാനപ്പെട്ട ക്രൈസ്തവ വിശ്വാസം ഞാന്‍ സ്വീകരിച്ചു. എല്ലാ മതങ്ങളിലെ ആളുകളും ദൈവത്തെ തേടുമ്പോള്‍, മനുഷ്യരെ തേടി വന്ന ദൈവത്തിന്റെ മതമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം എന്ന് ഞാന്‍ തിരിച്ചറിയുന്നു". തന്റെ വിശ്വാസം ലെഹ്മാന്‍ ഏറ്റുപറയുന്നു. ഈ ലോകത്തിന്റെ മോഹങ്ങളില്‍ സന്തോഷം കണ്ടെത്തി ജീവിച്ച ഡോക്ടര്‍ ലെഹ്മാന്‍, ക്രിസ്തു എന്ന സത്യത്തെ ഇന്ന്‍ ലോകത്തോട് പ്രഘോഷിക്കുകയാണ്. അയല്‍ക്കാരായ ക്രൈസ്തവരുടെ കാപട്യം കണ്ടെത്താന്‍ ബൈബിള്‍ എടുത്ത നിരീശ്വരവാദിയായിരിന്ന ലെഹ്മാന്‍ ഇന്ന്‍ ക്രിസ്തുവിനായി ജീവിക്കുന്നു. യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യം രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. #repost
Image: /content_image/News/News-2017-01-25-12:06:57.jpg
Keywords: നിരീശ്വര
Content: 3965
Category: 5
Sub Category:
Heading: തിരുഹൃദയത്തിന്റെ വിശുദ്ധ ഏവുപ്രാസ്യാമ്മ
Content: തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. പരിശുദ്ധ മാതാവിനോടുള്ള അവളുടെ അമ്മയുടെ അഗാധമായ ഭക്തിയും വിശ്വാസവും കുഞ്ഞു റോസയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ അമ്മ അവളോടു പറഞ്ഞ കഥകളില്‍ നിന്നും പ്രത്യേകിച്ച് ലിമായിലെ വിശുദ്ധ റോസായുടെ കഥയില്‍നിന്നും ചെറുപ്പത്തില്‍ തന്നെ നന്മയില്‍ വളരുവാനും, യേശുവിനു വേണ്ടി സഹനം അനുഭവിക്കുവാനുമുള്ള അപാരമായ ആഗ്രഹം അവളുടെ ഉള്ളില്‍ ജനിച്ചു. വളരും തോറും ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം ഏറിവന്ന റോസാ ഒമ്പതാം വയസ്സില്‍ പരിശുദ്ധ മാതാവിന്റെ ഒരു ദര്‍ശനത്താല്‍ കന്യാസ്ത്രീയാകുവാന്‍ തീരുമാനിച്ചു. അവളുടെ പിതാവിന്റെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും എവുപ്രാസ്യ നിരന്തരമായ പ്രാര്‍ത്ഥനകളും, ജപമാലകളും, ഉപവാസങ്ങളും തുടര്‍ന്നു കൊണ്ടിരിന്നു. റോസയുടെ ശക്തമായ പ്രാര്‍ത്ഥനയും ഇളയ സഹോദരിയുടെ പെട്ടെന്നുള്ള മരണവും അദ്ദേഹത്തിന്റെ മനസ്സ്‌ മാറാന്‍ കാരണമായി. വാസ്തവത്തില്‍ അവളുടെ പിതാവ്‌ തന്നെയാണ് കര്‍മ്മലീത്താ സഭയുടെ കൂനമ്മാവിലുള്ള മഠത്തില്‍ കൊണ്ട് പോയി ചേര്‍ത്തത്. അനുദിനം വിവിധ രോഗങ്ങളാല്‍ അവള്‍ സഹനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിന്നു. ഒരിക്കല്‍ ഒരു മാരകമായ രോഗത്തിന്റെ പിടിയിലായ അവളെ മഠത്തിലെ മറ്റ് കന്യാസ്ത്രീകള്‍ തിരിച്ചയക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ തിരുകുടുംബത്തിന്റെ ഒരു ദര്‍ശനം വഴി അവള്‍ക്ക് അത്ഭുതകരമായ രോഗശാന്തി ലഭിച്ചതിനാല്‍ അവളെ അവിടെ തുടരുവാന്‍ അനുവദിക്കുകയായിരുന്നു. 1887 -ല്‍ സ്ഥാപിതമായ തൃശൂര്‍ വികാരിയാത്തിന്റെ അധീനതയില്‍ ആയിരുന്ന കൂനമ്മാവ് കന്യകാമഠം 1896 ലെ രൂപതാ പുനര്‍വിഭജനത്തില്‍ (തൃശൂര്‍, എറണാകുളം, ചങ്ങനാശേരി), എറണാകുളം രൂപതയുടെ കീഴിലായി. തൃശൂര്‍ വികാരിയാത്തിന്റെ പ്രഥമ സ്വദേശീയ മെത്രാനായ മാര്‍ യോഹന്നാന്‍ മേനാച്ചേരി തന്റെ രൂപതയില്‍പ്പെട്ടവരെ തൃശൂരിലേക്കു കൊണ്ടുവരുവാന്‍ പരിശ്രമിച്ചതിന്റെ ഫലമായി 1897 മെയ് ഒമ്പതിനു വിശുദ്ധ യൌസേപ്പിതാവിന്റെ നാമധേയത്തില്‍ അമ്പഴക്കാട് അവിഭക്ത തൃശൂര്‍ രൂപതയിലെ പ്രഥമ കര്‍മലീത്താമഠം സ്ഥാപിതമായി. അപ്രകാരം 1897-ല്‍ അവള്‍ പോസ്റ്റുലന്‍റ് ആകുകയും യേശുവിന്റെ തിരുഹൃദയത്തിന്റെ സിസ്റ്റര്‍ ഏവുപ്രാസ്യ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1898 ജനുവരി 10-ന് സന്യാസവസ്ത്രം സ്വീകരിച്ചു. മാരകമായ രോഗങ്ങള്‍ക്കും, യാതനകള്‍ക്കും വിധേയയായിരുന്ന വിശുദ്ധ അപ്പോഴെല്ലാം പരിശുദ്ധ മാതാവിന്റെ സഹായം അവള്‍ക്ക് ശക്തി നല്‍കികൊണ്ടിരുന്നു. 1900 മെയ്‌ 24-ന് തൃശ്ശൂര്‍ അതിരൂപതയില്‍ സെന്റ്‌ മേരീസ്‌ കന്യാസ്ത്രീ മഠം സ്ഥാപിതമായി. അതേദിവസം തന്നെ വിശുദ്ധ ഏവുപ്രാസ്യമ്മ അവളുടെ നിത്യവൃതം സ്വീകരിക്കുകയും ചെയ്തു. 1904 മുതല്‍ 1913 വരെ ഏവുപ്രാസ്യമ്മ അവിടത്തെ സന്യാസാര്‍ത്ഥികളെ പഠിപ്പിക്കുന്ന ചുമതല നിര്‍വഹിച്ചു പോന്നു. തന്റെ സഭയുടെ ഭാവി അംഗങ്ങളെ വിശുദ്ധ നല്ല രീതിയില്‍ രൂപാന്തരപ്പെടുത്തി. അവളുടെ വിനയവും, ഭക്തിയും, നന്മയും, അനുതാപവും, കാരുണ്യവും അവര്‍ക്ക്‌ അനുകരണീയമായ മാതൃകയായിരുന്നു. ഏകാന്തപരമായ ഒരു ജീവിതമായിരുന്നു സിസ്റ്റര്‍ ഏവുപ്രാസ്യാ ആഗ്രഹിച്ചിരുന്നതെങ്കിലും, ഒല്ലൂരിലെ സെന്റ്‌ മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ ആയി അവള്‍ തിരഞ്ഞെടുക്കപ്പെട്ടു. 1913 മുതല്‍ 1916 വരെ വിശുദ്ധ തന്റെ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചുവന്നു. അവളുടെ വിനയവും ഭക്തിയും കണ്ട് പ്രദേശവാസികള്‍ അവളെ 'പ്രാർത്ഥിക്കുന്ന അമ്മ' എന്നും അവിടത്തെ മറ്റ് കന്യാസ്ത്രീകള്‍ ‘സഞ്ചരിക്കുന്ന ആരാധനാലയം’ എന്നുമാണ് വിശുദ്ധയെ വിളിച്ചിരുന്നത്. കാരണം അവളിലെ ദൈവീക സാന്നിധ്യം അവള്‍ക്ക് ചുറ്റുമുള്ളവരിലേക്കും പ്രസരിച്ചിരുന്നു. വിശുദ്ധയുടെ ആത്മീയജീവിതത്തിന്റെ തുടക്കം മുതലേ അവള്‍ക്ക് മെത്രാനായിരുന്ന ജോണ്‍ മേനാച്ചേരിയുടെ അനുഗ്രഹവും, ആത്മീയ മാര്‍ഗ്ഗദര്‍ശിത്വവും ലഭിച്ചിരുന്നു. തന്റെ ആത്മീയ ജീവിതത്വത്തിന്റെ എല്ലാ വശങ്ങളും തനിക്ക്‌ വെളിപ്പെടുത്തണമെന്ന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും, അവളുടെ എല്ലാ എഴുത്തുകളും അദ്ദേഹം ബുദ്ധിപൂര്‍വ്വം സൂക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന മാര്‍ ജോര്‍ജ്‌ ആലപ്പാട്ട് വിരമിച്ചപ്പോള്‍ അദ്ദേഹം ഈ എഴുത്തുകള്‍ തൃശ്ശൂരിലെ കര്‍മ്മലീത്താ സഭയുടെ സുപ്പീരിയറിനെ ഏല്‍പ്പിക്കുകയും “നിങ്ങള്‍ക്കിത് ആവശ്യം വരും” എന്ന് പ്രവചനാത്മകമായി പറയുകയും ചെയ്തു. എവുപ്രാസ്യാമ്മ തന്റെ സമയത്തിന്റെ ഭൂരിഭാഗവും കോണ്‍വെന്റിലെ അള്‍ത്താരക്ക് മുന്നിലായിരുന്നു ചിലവഴിച്ചിരുന്നത്. സ്വാഭാവികമായും അവള്‍ വിശുദ്ധ കുര്‍ബ്ബാനയുടേയും, ജപമാലയുടേയും വലിയൊരു അപ്പസ്തോലികയായി തീര്‍ന്നു. ക്രൂശിതനായ കര്‍ത്താവിനു അവള്‍ തന്നെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുകയും, കര്‍ത്താവില്‍ നിന്നും അവള്‍ക്ക് നിരന്തരം ആശ്വാസം ലഭിക്കുകയും ചെയ്തു കൊണ്ടിരുന്നു. തനിക്ക് ചെയ്യുന്ന ചെറിയ സഹായങ്ങള്‍ക്ക് വരെ “ഞാന്‍ ഇത് ഒരിക്കലും മറക്കുകയില്ല, എന്റെ മരണത്തിനു ശേഷവും” എന്ന് പറഞ്ഞുകൊണ്ട് നന്ദിപ്രകാശിപ്പിക്കുക അവളുടെ പതിവായിരുന്നു. തിരുസഭയോട് ഏവുപ്രാസ്യാമ്മക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. സഭ നേരിടുന്ന പല പ്രശ്നനങ്ങളും അവളെ വ്യക്തിപരമായി ദുഃഖത്തിലാഴ്ത്തിയിരുന്നു. ശീശ്മമാ വാദികളുടെ മാനസാന്തരത്തിനായി അവള്‍ സഹനങ്ങള്‍ അനുഭവിക്കുകയും അവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറ്റുള്ളവരോടു ആവശ്യപ്പെടുകയും ചെയ്തു. സഭാപിതാക്കന്‍മാര്‍ക്കും, മെത്രാന്‍ മാര്‍ക്കും പുരോഹിതര്‍ക്കും വേണ്ടി അവള്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. തന്റെ ജീവിതം പൂര്‍ണ്ണമായും ദൈവസേവനത്തിനായി സമര്‍പ്പിച്ച ഏവുപ്രാസ്യാമ്മ 1952 ഓഗസ്റ്റ് 29ന് ദൈവേഷ്ടത്തിനു കീഴടങ്ങികൊണ്ട് ദൈവസന്നിധിയിലേക്ക് യാത്രയായി. ഏവുപ്രാസ്യാമ്മയുടെ മാധ്യസ്ഥതയില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ പ്രഥമമായത് ഒല്ലൂരിലെ അഞ്ചേരിയിലെ തോമസ്‌ തരകന്‍ എന്ന കാന്‍സര്‍ രോഗിയുടെ രോഗശാന്തിയാണ്. തൃശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ കിടപ്പിലായ തോമസിന് കാന്‍സര്‍ രോഗമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ശസ്ത്രക്രിയക്ക് ഒരാഴ്ച മുന്‍പ്‌ സ്കാന്‍ ചെയ്തപ്പോള്‍ യാതൊരു രോഗലക്ഷണവും കണ്ടില്ല. ഇത് ഏവുപ്രാസ്യാമ്മയോടുള്ള പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് അദ്ദേഹത്തിന്റെ സഹോദരിയായ റോസി സാക്ഷ്യപ്പെടുത്തി. രണ്ടാമത്തേത് തൃശ്ശൂര്‍ ജില്ലയിലെ ആളൂരിലുള്ള ഏഴ് വയസ്സ്കാരനായ ജുവലിന്റേതാണ്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച അവന് ഭക്ഷണമിറക്കുവാന്‍ ബുദ്ധിമുട്ടനുഭവിച്ചിരിന്നു. തൃശ്ശൂര്‍ ജില്ലയിലെ ധന്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇത് സുഖപ്പെടുത്തുവാന്‍ കഴിയില്ലെന്ന് വിധിയെഴുതി. ദരിദ്രരായ അവന്റെ കുടുംബം പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലായിരുന്നു. അവന്റെ അമ്മൂമ്മ ഏവുപ്രാസ്യാമ്മയോട് മനമുരുകി പ്രാര്‍ത്ഥിച്ചു. ധന്യ ആശുപത്രിയിലെ ഡോക്ടറായ ശശികുമാര്‍ പിന്നീട് പരിശോധിച്ചപ്പോള്‍ അവന്റെ മുഴ അപ്രത്യക്ഷമായതായി കണ്ടു. മറ്റ് പല ഡോക്ടര്‍മാര്‍ അവനെ പരിശോധിക്കുകയും, വൈദ്യശാസ്ത്രപരമായ സഹായം കൂടാതെയാണ് ആ ആണ്‍കുട്ടി സുഖംപ്രാപിച്ചതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 1986 സെപ്റ്റംബര്‍ 27-നാണ് ഏവുപ്രാസ്യാമ്മയുടെ വിശുദ്ധീകരണ നടപടികള്‍ക്ക്‌ ഒല്ലൂരില്‍ തുടക്കമായത്. 1987 ഓഗസ്റ്റ് 29­ന് ഏവുപ്രാസ്യമ്മയെ ‘ദൈവദാസിയായി’ പ്രഖ്യാപിച്ചു. 1990-ല്‍ അവളുടെ കല്ലറ തുറക്കുകയും തിരുശേഷിപ്പുകള്‍ സെന്റ്‌ മേരീസ്‌ കോണ്‍വെന്റിലേക്ക് മാറ്റുകയും ചെയ്തു. 2002 ജൂലൈ 5ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഏവുപ്രാസ്യാമ്മയെ ധന്യയായി പ്രഖ്യാപിച്ചു. 2006 ഡിസംബര്‍ 3ന് അവളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. 2014 ഏപ്രില്‍ 23നാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഏവുപ്രാസ്യാമ്മയെ ഉയര്‍ത്തിയത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്രാന്‍സിലെ അഡെല്‍ഫൂസ് 2. സര്‍സീനായിലെ ആല്‍ബെറിക്ക് 3. ഹൈപേഷിയസ്സും ആന്‍ഡ്രൂസും 4. പെരുജിയായില്‍ വച്ചു മരിച്ച റോമന്‍ എവുത്തിമിയൂസ് 5. ഫ്രാന്‍സിലെ മെദെരിക്കൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2017-01-25-12:37:59.jpg
Keywords: വിശുദ്ധ എ