category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുടുംബങ്ങളെ കൂടുതൽ ഊർജസ്വലമാക്കേണ്ടതു സഭയുടെ അടിയന്തര കർത്തവ്യം: കർദിനാൾ‌ ഓസ്വാൾഡ്‌ ഗ്രേഷ്യസ്
Contentഭോപ്പാ​ൽ: ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ഉൾക്കൊണ്ടു കുടുംബങ്ങളെ കൂടുതൽ ഊർജസ്വലമാക്കേണ്ടതു സഭയുടെ അടിയന്തര കർത്തവ്യമാണെന്നു കോൺഫറൻസ്‌ ഓഫ്‌ കാത്തലിക്‌ ബിഷപ്‌സ്‌ ഓഫ്‌ ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് കർദിനാൾ‌ ഓസ്വാൾഡ്‌ ഗ്രേഷ്യസ്. സിസിബിഐ പ്ലീനറി സമ്മേളനത്തിൽ തുടക്കം കുറിച്ച് അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കുടുംബമൂല്യങ്ങൾ തകർക്കുന്ന സാമൂഹിക സാഹചര്യങ്ങൾ‌ ലോകമൊട്ടാകെ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ വിശ്വാസത്തിലൂന്നി മൂല്യങ്ങൾ കെട്ടിപ്പടുക്കാൻ സഭയ്ക്കു കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. റാഞ്ചി ആർച്ച് ബിഷപ്‌ കർദിനാൾ ടോപ്പോ, ഭോപാൽ ആർ‌ച്ച്‌ ബിഷപ് ലിയോ കൊർണേലിയോ, സിസിബിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, വൈസ് പ്രസിഡന്റ് ആർച്ച്‌ ബിഷപ്‌ ഫിലിപ് നെരി ഫെറാവോ, മോൺ. ഹെൻറിക് ജഗോദ്സിൻസ്കി, ഡപ്യൂട്ടി സെക്രട്ടറി ജനറൽ‌ റവ. ഡോ. സ്റ്റീഫൻ‌ ആലാത്തറ എന്നിവർ ചേർന്നു ദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ ലത്തീൻ രൂപതകളിൽ നിന്നായി നൂറ്റിമുപ്പതിലേറെ ബിഷപ്പുമാർ എട്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-01 10:07:00
Keywordsസി​സി​ബി​ഐ
Created Date2017-02-01 11:08:22