category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. ടോമിന്റെ മോചനത്തിനായി ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്ലുള്ള ധര്‍ണ്ണ ഫെബ്രുവരി ആറിന്
Contentന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായുള്ള നടപടികൾ വേഗത്തിലാക്കണമെന്നുള്ള ആവശ്യമുന്നയിച്ചുകൊണ്ട്, ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി ജന്ദർ മന്ദറിൽ ധർണ നടത്തും. ഫെബ്രുവരി ആറിന് രാവിലെ 10 മുതൽ 11 വരെ നടക്കുന്ന ധർണ ഫരീദാബാദ് ഡൽഹി രൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും. ഒരു വർഷത്തോളമായി ഭീകരരുടെ തടങ്കലിൽ കഴിയുന്ന ഫാ. ടോമിനെ മോചിപ്പിക്കാൻ സാധിക്കാത്തതിലുള്ള ക്രൈസ്തവരുടെ ആശങ്ക കേന്ദ്രസർക്കാരിന്‍റേയും പാർലമെന്‍റിന്‍റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് ധർണ സംഘടിപ്പിച്ചതെന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള എംപിമാരും ധർണയിൽ പങ്കെടുക്കും. ഡൽഹി അതിരൂപത ആർച്ച്ബിഷപ് അനിൽ കുട്ടോ, ഗുഡ്ഗാവ് രൂപതാധ്യക്ഷൻ ഡോ. ജേക്കബ് മാർ ബർണബാസ്, സിബിസിഐ ജനറൽ സെക്രട്ടറി ഡോ. തിയോഡോർ മസ്കരൻഹസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഫരീദാബാദ് രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും വൈദികരും സന്യസ്തരും അല്മായരും ചടങ്ങിൽ പങ്കെടുക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-03 08:18:00
Keywordsഫാ.ടോമി
Created Date2017-02-03 17:37:58