Content | കൊച്ചി: കെസിബിസി മാധ്യമ അവാർഡിനുള്ള നാമനിർദേശകപത്രിക 31 വരെ സമർപ്പിക്കാമെന്നു മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കേടൻ അറിയിച്ചു. സാഹിത്യം, മാധ്യമം, വൈജ്ഞാനികം, സംസ്കൃതി, യുവപ്രതിഭ എന്നീ അവാർഡുകളും വ്യത്യസ്തമേഖലകളിൽ മികവു പുലർത്തിയിട്ടുള്ളവർക്കുള്ള ഗുരുപൂജാ പുരസ്കാരങ്ങളുമാണ് കെസിബിസി മാധ്യമക്കമ്മീഷൻ വർഷംതോറും നല്കിവരുന്നത്. നാമനിർദേശക പത്രികകൾ കെസിബിസി വെബ്സൈറ്റിൽ ലഭിക്കും.
#{red->none->b->പത്രികകൾ അയയ്ക്കേണ്ട വിലാസം }#:
സെക്രട്ടറി,
കെസിബിസി മാധ്യമ കമ്മീഷൻ, പിഒസി,
പാലാരിവട്ടം, കൊച്ചി-682025.
|