category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യു കെ ഒരുക്കുന്ന അവധിക്കാല ധ്യാനം ഫെബ്രുവരി 20 മുതൽ 24 വരെ
Contentപരിശുദ്ധാത്മാഭിഷേകം നിറഞ്ഞ നിരവധിയായ ശുശ്രൂഷകളിലൂടെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികളിലും കൌമാരക്കാരിലും യുവജനങ്ങളിലും യേശുക്രിസ്തുവിനെ പകർന്നുനൽകി ജീവിത നവീകരണവും മാനസാന്തരവും നന്മ തിന്മകളുടെ തിരിച്ചറിവും സാദ്ധ്യമാക്കുകവഴി അവരെ കുടുംബത്തിനും സമൂഹത്തിനും മാതൃകയായിക്കൊണ്ട് ക്രിസ്തീയമാർഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ ഫെബ്രുവരി മാസ അവധിക്കാലത്ത് 20 മുതൽ 24 വരെ "സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ "മിഡ് വെയിൽസിലെ കെഫൻലീ പാർക്കിൽ വച്ച് നടത്തുന്നു. കുട്ടികൾക്കും കൌമാരക്കാർക്കും പ്രായഭേദമനുസരിച്ച് അവർ ആയിരിക്കുന്ന അവസ്ഥകൾക്കനുസൃതമായി ജീവിതമൂല്യങ്ങൾ പകർന്നുനൽകുന്ന ഏറെ അനുഗ്രഹീതമായ ഈ ധ്യാനത്തിൽ അവരുടെ ആത്മീയ മാനസിക ബൌദ്ധിക വളർച്ചയ്കനുസൃതമായുള്ള നിരവധി പ്രോഗ്രാമുകളും ക്ലാസ്സുകളും ഉൾപ്പെടുന്നതാണ്. 9 വയസ്സുമുതൽ 12 വരെയും 13 മുതൽ പ്രായക്കാർക്കും, പ്രത്യേക വിഭാഗങ്ങളായിട്ടാണ് കിഡ്സ് ഫോർ കിംങ്ഡം, ടീൻസ് ഫോർ കിംങ്ഡം ടീമുകൾ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ കുടുംബത്തിലും സമൂഹത്തിലുമുള്ള നല്ല പെരുമാറ്റങ്ങളെയും ജീവിതരീതികളെയും പരിചയപ്പെടുത്തുന്ന ഈ ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് ബുക്കിംങ് നടത്താം. #{red->n->n->അഡ്രസ്സ്: }# Cefen Lea Park Newtown SY 16 4 AJ #{blue->n->n-> കൂടുതൽ വിവരങ്ങൾക്ക് }# തോമസ് ജോസഫ് . 07877508926 ബിജു മാത്യു . 07515368239.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-10 08:44:00
Keywordsസെഹിയോന്‍
Created Date2017-01-10 08:46:32