Content | കൊച്ചി: മദ്യവിരുദ്ധ പ്രവർത്തനത്തിലെ മികവിനു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ഏർപ്പെടുത്തിയ ബിഷപ് മാക്കീൽ പുരസ്കാരം വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിക്ക്. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണു പുരസ്കാരം. മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള പുരസ്കാരത്തിനു സമിതി സംസ്‌ഥാന വൈസ് പ്രസിഡന്റ് എം.ഡി. റാഫേൽ മുക്കത്ത് അർഹനായി.
വരാപ്പുഴ അതിരൂപതയിലെ പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമാണ്. മികച്ച രണ്ടാമത്തെ രൂപതയ്ക്കുള്ള ഫാ. പോൾ കാരാച്ചിറ പുരസ്കാരത്തിനു താമരശേരി രൂപതയും മൂന്നാം സ്‌ഥാനത്തിനുള്ള മറിയാമ്മ ഐക്കര മൈമ്മോറിയൽ പുരസ്കാരത്തിനു തൃശൂർ അതിരൂപതയും അർഹരായി.
മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, പ്രസാദ് കുരുവിള, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, ആന്റണി ജേക്കബ് ചാവറ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്. ഫെബ്രുവരി മൂന്നിനു പാലാരിവട്ടം പിഒസിയിൽ നടക്കുന്ന സംസ്‌ഥാന വാർഷിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകും.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|