category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ദ ക്രോസ് ആന്റ് ദ ലൈറ്റ് സ്‌റ്റേജ്' ഷോയുടെ പോരായ്മകള്‍ ചൂണ്ടികാണിച്ച് കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്
Contentഡെട്രോയിറ്റ്: വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന 'ദ ക്രോസ് ആന്റ് ദ ലൈറ്റ്' സ്‌റ്റേജ് ഷോയ്‌ക്കെതിരെ അമേരിക്കന്‍ കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്. പല അമേരിക്കന്‍ കത്തോലിക്ക ദേവാലയങ്ങളിലും നടന്ന പരിപാടി തീരെ ബഹുമാനം അര്‍ഹിക്കാത്തതും, പ്രൊട്ടസ്റ്റന്‍റ് ആശയങ്ങളെ മാത്രം ചിത്രീകരിക്കുന്നതുമാണെന്ന് ബിഷപ്പുമാര്‍ പറയുന്നു. ലൈവ് സ്റ്റേഷന്‍ എന്ന പേരിലാണ് മുമ്പ് ഈ സ്റ്റേജ് ഷോ അറിയപ്പെട്ടിരുന്നത്. നവ സുവിശേഷവല്‍ക്കരണത്തിന്റെ ആശയത്തെ ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ ഷോയെന്നു സംഘാടകര്‍ അവകാശപ്പെടുന്നു. 2002-ല്‍ ആണ് ആദ്യമായി ഈ ഷോ മിഷിഗണില്‍ അരങ്ങേറിയത്. ഫാര്‍മിംഗ്ടണ്ണിലെ വ്യാകുലമാതാവിന്റെ ദേവാലയത്തില്‍ അരങ്ങേറിയ പരിപാടി സുവിശേഷത്തിന്റെ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. ഫ്‌ളോറിഡ, ഇന്ത്യാന തുടങ്ങിയ സ്ഥലങ്ങളിലേക്കും പിന്നീട് ഷോ നടത്തുവാന്‍ സംഘാടകര്‍ക്ക് ക്ഷണം ലഭിച്ചു. ജനങ്ങളില്‍ ഏറെ സ്വാധീനം വഹിക്കുന്ന ഒന്നായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ 'ദ ക്രോസ് ആന്റ് ദ ലൈറ്റ്' ഷോയ്ക്ക് മാറുവാന്‍ സാധിച്ചു. ദേവാലയത്തിനുള്ളിലാണ് 'ദ ക്രോസ് ആന്റ് ദ ലൈറ്റ്' എന്ന ഷോ നടത്തപ്പെടുന്നത്. കാനോനികമായ ചില പ്രശ്‌നങ്ങള്‍ ഇതില്‍ തന്നെ നേരിടുന്നതായും ബിഷപ്പുമാര്‍ ചൂണ്ടികാണിക്കുന്നു. കാനോന്‍ 1220 പ്രകാരം, ദേവാലയം ഏറെ വിശുദ്ധിയോടെ സൂക്ഷിക്കേണ്ട ഒരു സ്ഥലമാണ്. അശുദ്ധവും മ്ലേചവുമായ ഒന്നും ദേവാലയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുവാന്‍ ചുമതലക്കാര്‍ അനുവദിക്കരുതെന്ന് കാനോന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നു. ദേവാലയത്തിന്റെ ശുചിത്വവും, അച്ചടക്കവും, പരിപാലനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നാല്‍ ഷോ നടത്തുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും വിട്ടുവീഴ്ച്ച ചെയ്യേണ്ടതായി വരുന്നുവെന്ന് പലരും പറയുന്നു. ഇതുകൂടാതെ ഷോയുടെ ഭാഗമായി വരുന്ന ഒരു സ്ത്രീ അര്‍ധനഗ്നനായിട്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നതും. ഇത്തരം പല പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും വിശ്വാസികളുടെ മനസിലേക്ക് ആഴത്തില്‍ സ്വാധീനം ചെലുത്തുവാന്‍ ഷോയ്ക്ക് സാധിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. ദൈവത്തിന്റെ സാന്നിധ്യം തങ്ങള്‍ക്ക് ഷോയില്‍ പങ്കെടുക്കുമ്പോള്‍ ലഭിച്ചതായി 82 ശതമാനം പേരും ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു മതത്തെ പ്രത്യേകമായി കേന്ദ്രീകരിച്ചുള്ള പരിപാടിയല്ല തങ്ങളുടെ ഷോയെന്ന് സംഘാടകര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിന്റെ പീഡാനുഭവവും, മരണവും, ഉയിര്‍പ്പും, പെന്തകോസ്തുനാളില്‍ പരിശുദ്ധാത്മാവ് എഴുന്നള്ളി വരുന്നതുമാണ് ദ ക്രോസ് ആന്റ് ദ ലൈറ്റിന്റെ പ്രധാന ഉള്ളടക്കം. ചില പ്രശ്‌നങ്ങള്‍ ചൂണ്ടികാണിക്കുമ്പോള്‍ തന്നെ ഷോ ആളുകളെ സ്വാധീനിക്കുന്നുവെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും തങ്ങള്‍ക്കില്ലെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി. ദൈവവിശ്വാസം ചിലരിലേക്ക് ആഴമായി പതിയുവാനും ഷോ സഹായിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-01-07 12:55:00
Keywordsഅമേരിക്ക
Created Date2017-01-07 12:58:36