Content | രാമപുരം: കർണാടക നിയമസഭ ചീഫ് വിപ്പും ക്രിസ്ത്യൻ ഡവലപ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനുമായ ഐവാൻ ഡിസൂസ ഫാ. ടോം ഉഴുന്നാലിലിന്റെ രാമപുരത്തെ വീട്ടിൽ സന്ദർശനം നടത്തി. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ഒപ്പമാണ് ചീഫ് രാമപുരത്തു എത്തിയത്. തിരോധാനത്തിന് ശേഷം പത്തു മാസങ്ങൾക്കു ശേഷവും വൈദികൻ മോചിതനാകാത്തതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവസഭയ്ക്കും രാജ്യത്തിനും വേണ്ടി സ്വയം ത്യാഗം ചെയ്ത വൈദികന്റെ മോചനത്തിനായി മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട് ഒന്നിക്കണമെന്നു മാർ കല്ലറങ്ങാട്ട് പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ ഇക്കാര്യത്തിലുള്ള അലംഭാവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ഐവാൻ ഡിസൂസ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിവരങ്ങൾ ധരിപ്പിക്കുമെന്നും ഇതു കൂടാതെ സഹായങ്ങൾ ഉറപ്പാക്കുമെന്നും ബന്ധുക്കളോടു പറഞ്ഞു.
ഫാ.ടോം ഉഴുന്നാലിലിന്റെ ഇടവകയായ രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ എത്തി കുഞ്ഞച്ചന്റെ കബറിടത്തിങ്കൽ പ്രാർത്ഥിക്കാനും ഐവാൻ ഡിസൂസ സമയം കണ്ടെത്തി. വൈസ് പോസ്റ്റുലേറ്റർ റവ. ഡോ സെബാസ്റ്റ്യൻ നടുത്തടം, ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം തുടങ്ങിയവരും സന്നിഹിതരായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബിനെയും സന്ദർശിച്ചാണ് അദ്ദേഹം മടങ്ങിയത്.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|