Content | വത്തിക്കാന്‍: കരുണയുടെ നാലാം ലോക അപ്പസ്തോലിക കോണ്‍ഗ്രസ്സ് ഫിലിപ്പീന്‍സില്‍ 2017 ജനുവരി 16 മുതല്‍ 20വരെ നടക്കും. 'കരുണയിലുള്ള കൂട്ടായ്മയും കരുണയുടെ ദൗത്യവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനം നടക്കുക. വത്തിക്കാനില്‍ വാര്‍ത്താകാര്യാലയത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പരസ്യപ്പെടുത്തിയത്.
ഫിലിപ്പീന്‍സിലെ മനിലയിലാണ് സമ്മേളനം നടക്കുക. മാര്‍പാപ്പായുടെ പ്രത്യേക പ്രതിനിധിയായി ഫ്രാന്‍സിലെ ലിയൊണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഫിലിപ്പെ ബാര്‍ബരിന്‍ ലോക അപ്പസ്തോലിക കാരുണ്യ കോണ്‍ഗ്രസ്സില്‍ സംബന്ധിക്കും. 2008ല്‍ വത്തിക്കാനില്‍ ആയിരുന്നു പ്രഥമ കോണ്‍ഗ്രസ്സ് നടന്നത്.
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |