Contents

Displaying 3451-3460 of 25025 results.
Content: 3710
Category: 4
Sub Category:
Heading: ക്രിസ്തുമസ് രാത്രിയില്‍ ആത്മഹത്യ ചെയ്യുവാന്‍ ഹോട്ടലിൽ മുറിയെടുത്ത ജൂതമത വിശ്വാസി ഇന്ന് ക്രിസ്തുവിനെ പ്രഘോഷിക്കുന്നു
Content: വാഷിംഗ്ടണ്‍: ആത്മഹത്യ ചെയ്യുവാന്‍ വേണ്ടി ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ ജൂതമത വിശ്വാസിയായ ഇലിയോട്ടോ ഒസോവിറ്റ് ഒരിക്കലും താന്‍ ക്രിസ്തുവിലേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ആകര്‍ഷിക്കപ്പെടുവാന്‍ പോകുകയാണെന്ന് കരുതിയിരിന്നില്ല. ഒരു ടൂറിസ്റ്റ് കമ്പനിയില്‍ ഗൈഡായിട്ടായിരിന്നു ഒസോവിറ്റ് ജോലി നോക്കിയിരുന്നത്. കമ്പനി പ്രേരിപ്പിച്ചതു പ്രകാരം പല പാപകരമായ ഇടപാടുകളിലും അദ്ദേഹം ചെന്നുപെട്ടിരുന്നു. ഒസോവിറ്റിന്റെ പല സ്വഭാവ വൈകൃതങ്ങളിലും സഹികെട്ട ഭാര്യ, അദ്ദേഹത്തെ വീടിനു പുറത്താക്കി. ജീവിത പ്രശ്‌നങ്ങളും പാപത്തിന്റെ കറകളും ഒസോവിറ്റോയെ ആത്മഹത്യ പ്രവണതയിലേക്ക് നയിച്ചു. 1996 ക്രിസ്തുമസ് ദിനത്തില്‍ ആത്മഹത്യ ചെയ്യാം ഉറച്ച തീരുമാനവുമായി ഒസോവിറ്റ്, ഒരു ഹോട്ടലില്‍ മുറിയെടുത്തു. ക്രിസ്തുമസ് ആഘോഷത്തില്‍ എല്ലാവരും മുഴുകുന്ന സമയം സ്വയം വെടിവച്ചു മരിക്കാം എന്നതായിരുന്നു ഒസോവിറ്റിന്റെ തീരുമാനം. ഹോട്ടല്‍ മുറിയില്‍ പ്രവേശിച്ച ഒസോവിറ്റ് വളരെ യാദൃശ്ചികമായി ബൈബിള്‍ കണ്ടു. ഗിദയോന്‍സ് ഇന്റര്‍നാഷണല്‍ എന്ന സംഘടന ദൈവവചനം പ്രചരിപ്പിക്കുന്നതിനായി റൂമുകളില്‍ നല്‍കിയിരിന്ന ബൈബിളായിരിന്നു അത്. അദ്ദേഹം ബൈബിള്‍ തുറന്നു. വിശുദ്ധ യോഹന്നാന്‍ എഴുതിയ സുവിശേഷത്തിന്റെ 14-ാം അധ്യായത്തിലെ 27-ാം വാക്യമാണ് അദ്ദേഹം കണ്ടത്. "ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ". ഈ തിരുവചനങ്ങള്‍ വായിച്ച ഒസോവിറ്റിന്റെ മനസിലേക്ക് സ്വര്‍ഗീയ സമാധാനം ഒഴുകിയെത്തി. ചുരുങ്ങിയ നിമിഷങ്ങള്‍ക്കകം തന്നെ പ്രത്യാശയുടെ നാമ്പ് ഒസോവിറ്റ് എന്ന പാപിയില്‍ മുളച്ചു. ദൈവത്തിന്റെ സമാധാനം ക്രിസ്തുവിലൂടെ തന്നിലേക്ക് ഒഴുകി എത്തുന്നതായി മനസിലാക്കിയ ഒസോവിറ്റ്, പാപകരമായ എല്ലാ സാഹചര്യങ്ങളോടും വിട പറഞ്ഞു. പാപത്തിന് കാരണമായ ടൂര്‍ കമ്പനിയിലെ ജോലി തന്നെ അദ്ദേഹം ഉപേക്ഷിച്ചു. ക്രിസ്തുവിനെ തന്റെ രക്ഷിതാവും, കര്‍ത്താവുമായി സ്വീകരിച്ച ഒസോവിറ്റ് ഫ്രൂട്ട്‌ലാന്റ് ബൈബിള്‍ കോളജില്‍ ചേര്‍ന്ന് സുവിശേഷകനാകുവാന്‍ ദൈവവചനം പ്രത്യേകമായി പഠിക്കുവാന്‍ ആരംഭിച്ചു. പിണക്കത്തിലായിരുന്ന ഭാര്യയോട് തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് അദ്ദേഹം രമ്യതപ്പെട്ടു. ഇത് കൊണ്ടൊന്നും ആ ജൂത വിശ്വാസിയുടെ പരിവര്‍ത്തനം അവസാനിച്ചില്ല. ഒസോവിറ്റ് തന്റെ മക്കളോടൊപ്പം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങി. നോര്‍ത്തേണ്‍ കാലിഫോര്‍ണിയായില്‍ സുവിശേഷവുമായി കടന്നു ചെന്ന ഇവര്‍ അനേകരുടെ മാനസാന്തരത്തിന് കാരണമായി. വിവിധ രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും അനേകരെ രക്ഷയുടെ മാര്‍ഗത്തിലേക്ക് ചേര്‍ക്കുവാനും ഒസോവിറ്റിനായി. ഒരു ക്രിസ്തുമസ് രാത്രിയില്‍ തന്റെ മനസിലേക്ക് കടന്നു വന്ന ദൈവപുത്രന്റെ സമാധാനം ലോകത്തിനു പകര്‍ന്നു നല്‍കുവാന്‍ ഇന്നും ഒസോവിറ്റ് ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്. --Originally Published On 27/12/17--
Image: /content_image/Mirror/Mirror-2016-12-27-10:49:16.jpg
Keywords: ക്രൈസ്തവ വിശ്വാസം
Content: 3711
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ 'സദ്വാര്‍ത്ത' ക്രൈസ്തവര്‍ പ്രഘോഷിക്കുക
Content: "യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല" (യോഹന്നാന് 14:6). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 27}# മനുഷ്യരാശിക്കാകമാനം ക്രിസ്തുവിന്റെ വെളിച്ചം എത്തിക്കുവാനും വിശ്വാസികളുടെ ആഗ്രഹം ശക്തിപ്പെടുത്തുവാനും ക്രിസ്തുമസ്സിന് കഴിയണം. മറ്റ് മതപാരമ്പര്യങ്ങളിലെ സത്യവും നന്മയും ഒരുവനോ ഒരുവളോ അംഗീകരിക്കുന്നുണ്ടെങ്കിലും, ബേത്ലെഹേമില്‍ പിറന്ന ദിവ്യരക്ഷകനായ യേശു മാത്രമാണ് വഴിയും സത്യവും ജീവനുമെന്ന് ഒരു ക്രിസ്ത്യാനിക്കറിയാം. ഇപ്രകാരം ക്രിസ്തുമസ് ഒരു മഹത്തായ കര്‍ത്തവ്യത്തിന്റെ തിരുനാളായി തീരുന്നു: ബേത്ലഹേമിലെ പുല്‍തൊട്ടിയിലെ ഉണ്ണിയേശുവിനെ ആരാധിക്കുക വഴി, 'സദ്വാര്‍ത്ത' പ്രഖ്യാപിക്കുന്നതില്‍ ഒരു വ്യക്തിപരമായ പങ്ക് നമ്മുക്ക് ഉണ്ടെന്ന് ഓരോരുത്തരും മനസ്സിലാക്കണം. നമ്മേ അവന്റെ രക്ഷാകരപദ്ധതിയിലെ ശക്തമായ ഉപകരണങ്ങളാക്കി തീര്‍ക്കുവാന്‍ ദൈവം തന്റെ സര്‍വ്വശക്തിയും ചുരുക്കിക്കളഞ്ഞു. നസ്രത്തിലെ കുടുംബവീട്ടില്‍ നിന്നും അകലെ ദരിദ്രനായി ജനിച്ച്, എളിമയും ലാളിത്യവുമാര്‍ന്ന മറിയവും ജോസഫിന്റേയും പോലുള്ളവരുടേയും ആട്ടിടയന്മാരുടേയും വിദ്വാന്മാരുടേയുമിടയിലായിരിക്കുവാന്‍ അവന്‍ ഇഷ്ടപ്പെട്ടു. അങ്ങനെ, എളിമയിലും ദൈവേഷ്ടം അംഗീകരിക്കുന്നതിലെ സമാധാനത്തിലും സന്തോഷത്തിലുമാണ് നാം ജീവിക്കേണ്ടതെന്ന് യേശു പഠിപ്പിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 19.12.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-27-11:26:30.jpg
Keywords: 'സദ്വാര്‍ത്ത
Content: 3712
Category: 18
Sub Category:
Heading: ലോകത്തിന് സാക്ഷ്യമായി കര്‍ത്താവിന്റെ കാസ ഉയര്‍ത്തുവാന്‍ ഫാ. ജെയിംസും ഇനി സഭയ്ക്ക് ഒപ്പമുണ്ടാകും
Content: കോട്ടയം: ജീവിതത്തില്‍ പ്രതിസന്ധികളെ സന്തോഷപൂര്‍വ്വം തരണം ചെയ്യുന്നവര്‍ നമ്മുടെ ഇടയില്‍ തീരെ കുറവാണ്. ചെറിയ പ്രശ്നങ്ങള്‍ പോലും ഇന്ന്‍ പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. ഇത്തരക്കാരുടെ മുന്നില്‍ വലിയൊരു സാക്ഷ്യമാണ് നവവൈദികനായ ജയിംസ് തെക്കുംചേരികുന്നേല്‍ നല്‍കുന്നത്. ഗുരുതരമായ കാൻസർ ബാധിച്ച് തന്റെ ഇടതുകാലും ഇടതു ശ്വാസകോശവും കവർന്നെടുത്തിട്ടും അൾത്താരയിൽ കര്‍ത്താവിന്റെ തിരുശരീരങ്ങള്‍ ഉയർത്തണമെന്ന ജയിംസ് തെക്കുംചേരികുന്നേലിന്റെ ആഗ്രഹത്തെ പിന്തിരിപ്പിക്കാനായില്ല. ഒരു അഭിഷിക്തനാകണമെന്ന തന്റെ വലിയ ആഗ്രഹത്തിന് തടസ്സമായി നിന്ന രോഗത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പ്പിച്ച ജെയിംസ് കൃത്രിമ കാലുമായാണ് ഇന്നലെ അഭിഷിക്തനായത്. മാതൃ ഇടവകയായ പാലാ ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹൻമാരുടെ പള്ളിയിൽ ബിഷപ് മാർ ജേക്കബ് മുരിക്കനിൽനിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹത്തെ അഭിമാനത്തോടെ നെഞ്ചിലേറ്റുവാന്‍ പ്രാർഥനയുമായി നൂറുകണക്കിനാളുകളാണ് ദേവാലയത്തില്‍ എത്തിയത്. തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റണമെന്ന വലിയ മോഹവുമായിട്ടാണു ജയിംസ് എംസിബിഎസ് സെമിനാരിയില്‍ ചേര്‍ന്നത്. ബംഗളൂരു ജീവാലയ സെമിനാരിയില്‍ ഫിലോസഫി പഠിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ടത്. പരിശോധനകൾക്കൊടുവിൽ കിട്ടിയ ഫലം എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരിന്നു. ഇടതുകാലിലെ എല്ലുകൾക്കു കാൻസർരോഗം. കാൽമുട്ടിനു താഴെക്കു മുറിച്ച് മാറ്റണം. ഡോക്ടറുമാര്‍ വിധിയെഴുത്ത് നടത്തി. പക്ഷേ ആ വിധിയെഴുത്തിനു ബ്രദർ ജയിംസിനേ തളര്‍ത്താന്‍ കഴിഞ്ഞില്ല. ചുണ്ടുകളിൽ നിറപുഞ്ചിരിയോടെ അദ്ദേഹം അത് സ്വീകരിച്ചു. കാൽമുട്ടിനു താഴെക്കു മുറിച്ച് മാറ്റി. പിന്നെ കൃത്രിമ കാലിലായിരിന്നു ജെയിംസിന്റെ ജീവിതം. പക്ഷേ സഹനങ്ങള്‍ അവസാനിച്ചിരിന്നില്ല. അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഇടതുഭാഗത്തെ ശ്വാസകോശത്തിനും ക്യാന്‍സര്‍ ബാധിച്ചു. ആ ശ്വാസകോശവും മുറിച്ചുമാറ്റി. ഈ പ്രതിസന്ധികളിലൊക്കെയും വൈദികനാകണമെന്ന അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹത്തിനു പിന്തുണയുമായി ദിവ്യകാരുണ്യമിഷനറി സഭയും സുഹൃത്തുക്കളും കൂടെ നിന്നു. തന്റെ നിശ്ചയദാര്‍ഢ്യവും സമര്‍പ്പണ ജീവിതത്തോടുള്ള ആഗ്രഹവും കൊണ്ട് ഇന്ന്‍ ലോകത്തിന് മുന്നില്‍ വലിയൊരു സാക്ഷ്യമായി തീര്‍ന്നിരിക്കുകയാണ് ഫാ. ജെയിംസ് തെക്കുംചേരികുന്നേല്‍. വചന പ്രഘോഷകനായ ജോയിയുടെയും ജെസിയമ്മയുടെയും പുത്രനാണ് നവവൈദികനായ ജയിംസ്. ഇനി ആയിരങ്ങള്‍ക്ക് പ്രചോദനത്തിന്റെ തിരിനാളങ്ങള്‍ തെളിയിക്കുവാന്‍ ക്രിസ്തുവിന്റെ പ്രതിപുരുഷനായി ഫാ.ജെയിംസും സഭയ്ക്ക് ഒപ്പമുണ്ടാകും. തെക്കും ചേരിക്കുന്നേൽ കുടുംബത്തിൽനിന്നുള്ള ഏഴാമത്തെ വൈദികനും ചെമ്മലമറ്റം ഇടവകയിൽനിന്നുള്ള 58–ാമത്തെ വൈദികനുമാണു ഫാ. ജെയിംസ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-27-12:12:35.gif
Keywords:
Content: 3713
Category: 1
Sub Category:
Heading: കംമ്പോഡിയായിലെ ഖമര്‍ റൗഗ് സൈന്യത്തിലെ മുന്‍അംഗങ്ങള്‍ മിഷ്‌നറിമാരുടെ പ്രവര്‍ത്തനത്താല്‍ സത്യവിശ്വാസം സ്വീകരിച്ചു
Content: ഫിനോംപെന്‍ന്ത്: കംമ്പോഡിയായില്‍ നിരവധി പേരുടെ ജീവിതങ്ങളെ നശിപ്പിച്ച ഖമര്‍ റൗഗ് സൈന്യം ലോകത്തില്‍ കുപ്രസിദ്ധമാണ്. എല്ലാ അക്രമ രീതികളും നേരിയ കാലത്തേക്ക് വിജയം നേടുമെങ്കിലും പിന്നീട് അതും, അതിനെ നയിച്ച നേതാക്കളും ഇല്ലാതെയായ ചരിത്രമാണ് ലോകത്തിന് പറയുവാനുള്ളത്. ഖമര്‍ റൗഗ് സൈന്യത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ്. 1975 മുതല്‍ 1979 വരെയുള്ള കാലങ്ങളില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ട് കംമ്പോഡിയന്‍ ജനതയെ നാശത്തിലേക്ക് തള്ളിവിട്ട ഖമര്‍ റൗഗ് സൈന്യം പതിയെ തകര്‍ന്നു. സൈന്യത്തിലെ ഒട്ടുമിക്ക അംഗങ്ങളും ഇതിനു ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും, തങ്ങള്‍ മനപൂര്‍വ്വമായും, അല്ലാതെയും ചെയ്തു പോയ പാപങ്ങളില്‍ പശ്ചാത്തപിക്കുകയും ചെയ്തു. ഖമര്‍ റൗഗ് സൈന്യത്തില്‍ തന്റെ 15-ാം വയസിലാണ് നോര്‍ഗ് ചേര്‍ന്നത്. വിയറ്റ്‌നാമിന് എതിരായുള്ള യുദ്ധത്തിന്റെ ഭാഗമായി കൂടുതല്‍ സമയവും തങ്ങളുടെ സൈന്യം വനത്തിനുള്ളിലാണ് ചെലവഴിച്ചതെന്നു നോര്‍ഗ് പറയുന്നു. ഇതിനാല്‍ തന്നെ സൈന്യം ചെയ്ത പല കഠിന ക്രൂരതകളും തനിക്ക് നേരില്‍ കാണേണ്ടതായോ, അതിന് നേതൃത്വം നല്‍കേണ്ടതായോ വന്നിട്ടില്ലെന്നും നോര്‍ഗ് വിശദീകരിക്കുന്നു. എങ്കിലും താന്‍ കൂടി ഉള്‍പ്പെട്ട ഒരു സൈന്യം സ്വന്തം രാജ്യത്തെ തന്നെ പലരെയും കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനെ ഓര്‍ത്ത് നോര്‍ഗ് വിഷമിക്കുന്നു. 57 കാരനായ നോര്‍ഗ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ശേഷം ചെറിയ ക്രൈസ്തവ സമൂഹത്തിന്റെ കൂടെ ഇപ്പോള്‍ ജീവിതം മുന്നോട്ടു നയിക്കുകയാണ്. തങ്ങളുടെ പരാജയത്തിന് ശേഷം ഖമര്‍ റൗഗ് സൈനികര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള മലനിരകളിലേക്ക് താവളം മാറ്റി. ബാട്ടംബാംഗ് പ്രവിശ്യയിലുള്ള വനങ്ങളായിരുന്നു ഇവരുടെ മുഖ്യതാവളം. ഇവിടെ നിന്നും അവര്‍ വിയറ്റ്‌നാമിലെ സൈന്യത്തോട് യുദ്ധം ചെയ്തു. ഈ സമയത്താണ് മേഖലയിലേക്ക് ക്രൈസ്തവ മിഷ്‌നറിമാര്‍ സേവനവുമായി കടന്നു വന്നത്. തീവ്ര മാവോയിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങള്‍ വച്ചുപുലര്‍ത്തിയ സൈന്യവുമായി സുവിശേഷകര്‍ സംസാരിച്ചു. പലരുടെയും മാനസാന്തരത്തിലേക്കാണ് അത് നയിച്ചത്. ബുദ്ധമത വിശ്വാസികള്‍ മാത്രമുണ്ടായിരുന്ന രാജ്യത്തേക്ക് 2 ശതമാനത്തോളം ക്രൈസ്തവ വിശ്വാസികളെ വളര്‍ത്തിയെടുക്കുവാന്‍ മിഷ്‌നറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. ഖമര്‍ റൗഗ് സൈന്യത്തിലെ അംഗങ്ങളെ സമൂഹം വെറുപ്പോടെ മാത്രം കണ്ടപ്പോള്‍, മാനസാന്തരപ്പെട്ട അവരെ ക്രൈസ്തവ മിഷ്‌നറിമാര്‍ ചേര്‍ത്തുപിടിച്ചു. ബുദ്ധസന്യാസിമാരോ, മറ്റു മതവിശ്വാസികളോ ആരും തന്നെ അവരെ തേടി വന്നിട്ടില്ല. പെയ്‌ലീന്‍ പ്രവിശ്യയിലും സമീപത്തുള്ള സ്ഥലങ്ങളിലും ഇപ്പോള്‍ ജീവിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവ വിശ്വാസികളാണ്. തായിലാന്റിനോട് ചേര്‍ന്നു കിടക്കുന്ന ഈ മേഖലയില്‍ 22-ല്‍ അധികം ക്രൈസ്തവ ദേവാലയങ്ങള്‍ ഇന്ന് സ്ഥിതി ചെയ്യുന്നു. റോമന്‍ കത്തോലിക്ക വിശ്വാസം മുതല്‍ പ്രോട്ടസ്റ്റന്‍ഡ് വിശ്വാസം വരെ ഈ മേഖലയില്‍ ശക്തമാണ്. കെയ്ങ് ഗ്യൂക് ഇവ എന്ന ഖമര്‍ റൗഗ് സൈന്യത്തിലെ അംഗമാണ് ക്രൈസ്തവ വിശ്വാസിയായി മാറിയവരില്‍ ഏറ്റവും പ്രശസ്തന്‍. ഡുച്ച് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇരുപതിനായിരത്തോളം കംമ്പോഡിയന്‍ പൗരന്‍മാരെ കൊലപ്പെടുത്തിയെന്ന കുറ്റം നേരിടുന്ന വ്യക്തി കൂടിയാണ് ഡുച്ച്. 1995-ല്‍ തന്റെ ഭാര്യയുടെ മരണത്തിന് ശേഷമാണ് അദ്ദേഹം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ഒരു ചെറിയ സഭ തന്നെ അദ്ദേഹം സ്വന്തം ഗ്രാമത്തില്‍ പിന്നീട് സൃഷ്ടിച്ച് ആരാധന നടത്തിപോരുന്നു. ഡുച്ചിനെതിരെയുള്ള വിചാരണ 2009-ല്‍ കോടതിയില്‍ ആരംഭിച്ചു. പലതരം യുദ്ധ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ ക്രൈസ്തവ വിശ്വാസികളായ ഒരു സംഘം പേര്‍ ഇതിനോടകം തന്നെ ഖമര്‍ റൗഗ് സൈന്യത്തില്‍ ഡുച്ച് ഉണ്ടായിരുന്നപ്പോള്‍ ചെയ്തു കൂട്ടിയ പല കിരാത നടപടികളെയും അദ്ദേഹത്തോട് ക്ഷമിച്ചു കഴിഞ്ഞു. ഒരു വിഭാഗം ആളുകള്‍ ഡുച്ചിന്റെ മാനസാന്തരത്തെ ശരിയായി അംഗീകരിക്കുന്നില്ല. ഡുച്ച് മാത്രമല്ല ഇത്തരമൊരു പ്രശ്‌നം നേരിടുന്നത്. ഖമര്‍ റൗഗ് സൈന്യത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേര്‍ക്കപ്പെട്ട വലിയ ഒരു വിഭാഗം ആളുകളും ഇത്തരം കുറ്റപ്പെടുത്തലുകള്‍ ഇപ്പോഴും കേള്‍ക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകളുടെ നടുവിലും തങ്ങള്‍ അറിഞ്ഞ സത്യസുവിശേഷത്തെ മുറുകെ പിടിച്ചു മുന്നോട്ടു ജീവിക്കുകയാണ് ഇവിടെയുള്ള വിശ്വാസികള്‍.
Image: /content_image/News/News-2016-12-27-12:07:30.jpg
Keywords: Khmer,Rouge,guerrillas,Now,as,Christians,they,ask,for,forgiveness
Content: 3714
Category: 1
Sub Category:
Heading: കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ അനുസ്മരിച്ച് എലിസബത്ത് രാജ്ഞിയുടെ ക്രിസ്മസ് സന്ദേശം
Content: ലണ്ടന്‍: തന്റെ ക്രിസ്തുമസ് സന്ദേശത്തില്‍ കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ പ്രത്യേകം അനുസ്മരിച്ച് എലിസബത്ത് രാജ്ഞി. സാധാരണക്കാരായ മനുഷ്യര്‍ക്കും അസാധാരണമായ കാര്യങ്ങള്‍ ചെയ്യാം എന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യമാണ് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെന്ന് രാജ്ഞി തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഒളിംമ്പിക്‌സിലും, വൈകല്യമുള്ളവര്‍ക്കായുള്ള പാരാലിമ്പിക്സിലും മെഡല്‍ നേടിയവരെ രാജ്ഞി പ്രത്യേകം അഭിനന്ദിച്ചുകൊണ്ടാണ് സന്ദേശം ആരംഭിച്ചത്. ഈസ്റ്റ് ആംഗ്ലിക്കന്‍ എയര്‍ ആംബുലന്‍സിനായി ജോലി ചെയ്യുന്ന ഡോക്ടറുമാരെയും നഴ്‌സുമാരെയും രാജ്ഞി തന്റെ പ്രസംഗത്തില്‍ ഓര്‍ത്തു. "പലരുടെയും ജീവനുകള്‍ കാക്കുകയും, രാജ്യത്തിന് വേണ്ടി മെഡല്‍ നേടുകയും ചെയ്യുന്ന നിരവധി പേര്‍ ഇവിടെയുണ്ട്. എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ ജീവിതത്തിലെ വിജയത്തിനായി നാം മെഡലുകള്‍ വാങ്ങണമെന്നോ, ഡോക്ടറുമാര്‍ ആയി തീരണമെന്നോ പറയുവാന്‍ കഴിയുകയില്ല. ഞാന്‍ എല്ലായ്‌പ്പോഴും മാതൃകയാക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്". "ഇത്തരക്കാര്‍ എല്ലായ്‌പ്പോഴും അവര്‍ ആയിരിക്കുന്ന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നു. നല്ല രീതിയില്‍ ജോലി ചെയ്യുന്നു, രോഗികളെ പരിചരിക്കുന്നു, സംഘടനകളുടെ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്നു, നല്ല അയല്‍ക്കാരായി വീടുകളില്‍ വസിക്കുന്നു. സാധാരണക്കാര്‍ പലപ്പോഴും ചെയ്യുന്നത് അസാധാരണമായ പല കാര്യങ്ങളാണ്". എലിസബത്ത് രാജ്ഞി പറഞ്ഞു. ഒരു സാധാരണ കന്യാസ്ത്രീയായി ജീവിതം ആരംഭിച്ച മദര്‍ തെരേസ തന്റെ ചെറിയ ജീവിതം കൊണ്ട് അസാധാരണമായ പല കാര്യങ്ങളും നേടിയെടുത്തതെന്നും എലിസബത്ത് രാജ്ഞി ചൂണ്ടികാട്ടി. നമ്മള്‍ക്ക് എല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുന്നില്ലെങ്കിലും, ചെറിയ കാര്യങ്ങള്‍ നമുക്ക് സമൂഹത്തിനായി നല്‍കുവാന്‍ സാധിക്കുമെന്നും രാജ്ഞി പറഞ്ഞു. നമ്മുടെ ശ്രമങ്ങള്‍ യുദ്ധങ്ങളെ ഇല്ലാതാക്കുവാന്‍ സഹായിക്കില്ലെങ്കിലും, ചുറ്റുപാടിലുമുള്ള നിരവധി ആളുകളിലേക്ക് നന്മ പടര്‍ത്തുവാന്‍ നമുക്ക് സാധിക്കുമെന്നും എലിസബത്ത് രാജ്ഞി തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെ വ്യക്തമാക്കി. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-27-14:18:35.jpg
Keywords: Queen,Elizabeth,inspired,by,Mother,Teresa
Content: 3715
Category: 8
Sub Category:
Heading: മരിച്ചവര്‍ക്ക് വേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുക: പ്രാര്‍ത്ഥന പാഴാകില്ല
Content: "ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം" (1 തെസ 5: 17-18). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 27}# “മരിച്ചവര്‍ക്ക് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുക. നമ്മള്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബ്ബാനകളും മരണപ്പെട്ട ആള്‍ക്ക് ആവശ്യമില്ലെങ്കില്‍ അഥവാ അവര്‍ക്ക് ശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു എങ്കില്‍ ആ പ്രാര്‍ത്ഥനകളോ, കുര്‍ബ്ബാനകളോ പാഴായി പോകുകയില്ല. മരണപ്പെട്ട ആള്‍ക്ക് ദൈവവുമായി ഉള്ള അടുപ്പത്തേയും, അവരുടെ മധ്യസ്ഥത്തിന്റെ ശക്തിയേയും അവ വര്‍ദ്ധിപ്പിക്കുന്നു.” - ഇതിനെ ‘ആകസ്മികമായ മഹത്വം’ എന്ന് വിളിച്ചത് വിശുദ്ധ തോമസ്‌ അക്വിനാസാണ്. #{blue->n->n->വിചിന്തനം:}# ദൈവത്തിന്റെ ഉദാരത ഒരിക്കലും അവസാനിക്കുന്നതല്ല! ഒരു പ്രാര്‍ത്ഥനയും ഒരിക്കലും പാഴാവുകയില്ല. പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥിക്കുക, ഇടവിടാതെ പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-27-14:47:33.jpg
Keywords: വിശുദ്ധ തോമസ്‌ അക്വി
Content: 3716
Category: 1
Sub Category:
Heading: ബോക്കോ ഹറാമിനെ പൂര്‍ണ്ണമായും കീഴ്‌പ്പെടുത്തിയതായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി ക്രിസ്തുമസ് ദിനത്തില്‍ പ്രഖ്യാപിച്ചു
Content: ലാഗോസ്: 2009 മുതല്‍ നൈജീരിയായെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബോക്കോ ഹറാം തീവ്രവാദികളെ പൂര്‍ണ്ണമായും പരാജയപ്പെടുത്തിയതായി പ്രസിഡന്റ് മുഹമ്മദു ബുഹാരി. തന്റെ ക്രിസ്തുമസ് ദിന സന്ദേശത്തിലാണ് ബുഹാരി ബോക്കോ ഹറാം തീവ്രവാദികളെ സൈന്യം പൂര്‍ണ്ണമായും പരാജയപ്പെടുത്തിയതായി അറിയിച്ചത്. സാമ്പിസാ ഉള്‍വനത്തിലേക്ക് പലായനം ചെയ്ത ബോക്കോ ഹറാം തീവ്രവാദികളെ, അവരുടെ താവളത്തില്‍ ചെന്നു സൈന്യം കീഴ്‌പ്പെടുത്തിയെന്നാണ് ബുഹാരി പ്രഖ്യാപിച്ചിരിക്കുന്നത്. "നൈജീരിയന്‍ പട്ടാളം ബോക്കോ ഹറാം തീവ്രവാദികളെ പൂര്‍ണ്ണമായും പരാജയപ്പെടുത്തിയിരിക്കുന്നു. സാമ്പിസാ വനത്തിലേക്ക് കടന്ന സൈന്യം, ബോക്കോ ഹറാമിന്റെ അവസാന കേന്ദ്രമായ ക്യാമ്പ് സീറോയില്‍ എത്തി അവരെ കീഴ്‌പ്പെടുത്തിയതായി ആര്‍മിയുടെ തലവന്‍ എന്നെ അറിയിച്ചു. ഡിസംബര്‍ 22-ാം തീയതി ഉച്ചക്ക് 1.35-നാണ് ക്യാമ്പ് സീറോ പട്ടാളം പിടിച്ചടക്കിയത്. ഈ അവസരത്തില്‍ ഞാന്‍ രാജ്യത്തിന്റെ സൈന്യത്തെ സന്തോഷത്തോടെ അഭിനന്ദിക്കുന്നു. ബോക്കോ ഹറാം അംഗങ്ങളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുക എന്നതാണ് നമ്മുടെ അടുത്ത ഉത്തരവാദിത്വം". പ്രസിഡന്റ് മുഹമ്മദു ബുഹാരി പറഞ്ഞു. ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ചിബോക്ക് പെണ്‍കുട്ടികളുടെ മോചനമാണ് അടുത്ത ലക്ഷ്യമെന്നും ബുഹാരി കൂട്ടിച്ചേര്‍ത്തു. 2014 ഏപ്രിലില്‍ 300 പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരില്‍ 100-ല്‍ പരം പെണ്‍കുട്ടികള്‍ പലപ്പോഴായി രക്ഷപെടുകയോ, തീവ്രവാദികളാല്‍ തന്നെ മോചിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കുട്ടികളെ ലൈംഗീക അടിമകളാക്കി ബോക്കോ ഹറാം തീവ്രവാദികള്‍ ഉപയോഗിക്കുകയാണെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ചില പെണ്‍കുട്ടികള്‍ ഇതിനോടകം തന്നെ നടന്ന വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തടവില്‍ കഴിയുന്ന ശേഷിക്കുന്ന പെണ്‍കുട്ടികളെ കൂടെ കണ്ടെത്തി രക്ഷിക്കു എന്ന ഉത്തരവാദിത്വമാണ് ഇനി സൈന്യത്തിനുള്ളത്. അടുത്തിടെ 21 പെണ്‍കുട്ടികളെ കൂടി ബോക്കോ ഹറാം തീവ്രവാദികള്‍ മോചിപ്പിച്ചിരുന്നു. മൂന്നു വര്‍ഷത്തിന് ശേഷമാണ് ഈ പെണ്‍കുട്ടികള്‍ തങ്ങളുടെ കുടുംബങ്ങളോടുകൂടി ക്രിസ്തുമസ് ആഘോഷച്ചത്. തീവ്രവാദികളുടെ തടവില്‍ നിന്നും മോചിതയായ ഗ്ലോറി ഡാമ എന്ന പെണ്‍കുട്ടിയുടെ വാക്കുകളില്‍ നിന്നു തന്നെ ബോക്കോ ഹറാമിന്റെ തടവറയില്‍ ഇവര്‍ അനുഭവിച്ച ഭീകരത വ്യക്തമാണ്."നാല്‍പതു ദിവസത്തോളം ഞങ്ങള്‍ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടുണ്ട്. കാട്ടിനുള്ളില്‍ വലിയ സംഘര്‍ഷങ്ങളും സ്‌ഫോടനങ്ങളും നടക്കുക പതിവാണ്. ഇത്തരത്തില്‍ ഒരു സ്‌ഫോടനം നടന്നപ്പോള്‍ തലനാരിഴയ്ക്കാണ് തീവ്രവാദികളുടെ കണ്ണുവെട്ടിച്ച് ഞാന്‍ രക്ഷപ്പെട്ടത്. ഒരിക്കല്‍ കൂടി ബന്ധുക്കളെ കാണാനാകും എന്നു ഞാന്‍ കരുതിയിരുന്നില്ല". ഗ്ലോറി ഡാമ പറയുന്നു. മൈഡുഗുരി രൂപതയുടെ ബിഷപ്പായ ഒലിവര്‍ ഡാഷി ഡോയിമീക്കു സ്വപ്‌നത്തില്‍ ഉണ്ടായ ദര്‍ശനത്തിലൂടെ ബോക്കോ ഹറാം തകര്‍ക്കപ്പെടും എന്ന് ക്രിസ്തു തന്നെ വെളിപ്പെടുത്തി നല്‍കിയിരുന്നു. ഇതിനായി വിശ്വാസികള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും സ്വപ്‌നത്തില്‍ ബിഷപ്പ് ഒലിവര്‍ ഡാഷിക്ക് വെളിപാട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൈഡുഗുരി രൂപതയിലും രാജ്യത്തിന്റെ മറ്റു പല സ്ഥലങ്ങളിലുമുള്ള ദേവാലയങ്ങളിലും ജപമാലകള്‍ ചൊല്ലി ബോക്കോ ഹറാം ഭീകരവാദികളുടെ പതനത്തിനായി വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചിരുന്നു. വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്ക് അധികം താമസിക്കാതെ തന്നെ ഫലം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ബോക്കോ ഹറാമിന്റെ പതനത്തെ ഒയോ രൂപതയുടെ ബിഷപ്പായ ഇമ്മാനുവേല്‍ ബഡീജോ സ്വാഗതം ചെയ്തു. "ബോംബ് സ്‌ഫോടനവും, വെടിവയ്പ്പും ഏറെ കുറഞ്ഞിരിക്കുന്നു. വടക്കന്‍ നൈജീരിയായുടെ പല ഭാഗങ്ങളിലേക്കും ഇതിനു മുമ്പ് കടന്നു ചെല്ലുവാന്‍ പോലും കഴിയില്ലായിരുന്നു. ഈ മേഖലകളിലെല്ലാം ഇപ്പോള്‍ ശാന്തത കൈവന്നിരിക്കുന്നു. ആളുകള്‍ തങ്ങളുടെ സ്വന്തം ഭവനങ്ങളിലേക്ക് ഇപ്പോള്‍ മടങ്ങി പോകുകയാണ്". ബിഷപ്പ് ഇമ്മാനുവേല്‍ ബഡീജോ പറഞ്ഞു. 2009-ല്‍ ആണ് ബോക്കോ ഹറാം എന്ന തീവ്രവാദ സംഘടന നൈജീരിയായില്‍ നിലവില്‍ വന്നത്. ഇരുപതിനായിരത്തില്‍ പരം നൈജീരിയക്കാരെയാണ് ബോക്കോ ഹറാം കൊലപ്പെടുത്തിയത്. 2.3 മില്യണ്‍ ആളുകളെ ഭവനങ്ങളില്‍ നിന്നും അവര്‍ പുറത്താക്കി. ടറാബ, ബൗച്ചി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബോക്കോ ഹറാമിനോട് അനുഭാവമുള്ളവര്‍ വീണ്ടും ഒത്തുചേരുന്നുന്നതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Image: /content_image/News/News-2016-12-28-02:39:04.jpg
Keywords: BOKO,HARAM,OFFICIALLY,CRUSHED
Content: 3717
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: പ്രതിഷേധം വ്യാപകമാകുന്നു
Content: ചങ്ങനാശേരി: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സര്‍ക്കാര്‍ നിശബ്ദത വെടിഞ്ഞു അടിയന്തരമായി ഇടപെടണമെന്നു ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. വൈദികന്റെ മോചനത്തിന് എത്രയും പെട്ടെന്ന് ഇടപെടല്‍ നടത്തണമെന്ന് ചങ്ങനാശേരി അതിരൂപത ജാഗ്രതാസമിതി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. തന്റെ ആരോഗ്യം തീർത്തും ക്ഷയിച്ചിരിക്കുകയാണെന്നും തന്നെ ഏത്രയും വേഗം രക്ഷിക്കണമെന്നും യാചിച്ചുകൊണ്ടു ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ ഹൃദയസ്പർശിയും മനഃസാക്ഷിയുള്ള ആരിലും ഞെട്ടൽ ഉളവാക്കുന്നതാണെന്നും രൂപതാ യോഗം വിലയിരുത്തി. ഫാ. ടോമിന്റെ കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച നടപടി എന്തെല്ലാമെന്നു വ്യക്‌തമാക്കണമെന്നും സർക്കാരിനു വെളിപ്പെടുത്താവുന്ന കാര്യങ്ങൾ അറിയാൻ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നും ഊർജിത നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ്സും രംഗത്തെത്തിയിട്ടുണ്ട്. യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സേവനം ഫാ. ഉഴുന്നാലിലിന്റെ മോചനത്തിന് ആവശ്യമെങ്കിൽ അതു സ്വീകരിക്കണം. സംസ്‌ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ശക്‌തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സംഘടനകളും ഇടവകകളും ഫാ. ടോമിന്റെ മോചനത്തിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-12-28-04:36:35.jpg
Keywords: Save Father Tom, ISIS
Content: 3718
Category: 1
Sub Category:
Heading: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അറേബ്യൻ വികാരിയാത്ത്
Content: മസ്കറ്റ്: യെമനിലെ ഏഡനിൽനിന്നും തട്ടിക്കൊണ്ടു പോയ സലേഷ്യൻ വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പുറത്തു വന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ യഥാർഥമാണെന്നും അബുദാബി ആസ്‌ഥാനമായുള്ള ദക്ഷിണ അറേബ്യൻ വികാരിയാത്ത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചു. കുറിപ്പില്‍ പറയുന്നുണ്ട്. പ്രസ്തുത വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഫാ.ടോം ഉഴുന്നാലിൽ ആണെന്ന് വിശദീകരണ കുറിപ്പിൽ സ്‌ഥിരീകരിച്ചിട്ടുണ്ട്. വീഡിയോയുടെ ഉറവിടത്തെ കുറിച്ചോ, ചിത്രീകരിച്ച സാഹചര്യമോ, പശ്ചാത്തലമോ വ്യക്‌തമല്ലെങ്കിലും വീഡിയോയിലുള്ള ഫാ.ടോം തന്നെയാണ്. യുഎഇ, ഒമാൻ, യെമൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദക്ഷിണ അറേബ്യൻ വികാരിയാത്തിനു കീഴിലാണ്. ഏപ്രിൽ 10ന് ഫ്രാൻസിസ് മാർപാപ്പ ഫാ. ടോമിനെ മോചിപ്പിക്കുവാൻ തട്ടിക്കൊണ്ടു പോയവരോട് അപേക്ഷ നടത്തിയിരിന്നു അറേബ്യൻ വികാരിയാത്ത് ബിഷപ്പ് പോൾ ഹിണ്ടർ മോചനവുമായി ബന്ധപ്പെട്ട് ഇടപെടുന്നവരുമായി നിരന്തര സമ്പർക്കത്തിലാണ്. സുരക്ഷിത മോചനത്തിനായി ചർച്ചകൾക്ക് അദ്ദേഹം തന്നെയാണ് നേതൃത്വം നൽകുന്നത്. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ഈ അവസരത്തിൽ വെളിപ്പെടുത്തുന്നതിന് ബുദ്ധിമുട്ടുകളുണ്ട്. തട്ടിക്കൊണ്ടു പോകൽ സംഭവം നടന്ന നാൾ മുതൽ ഫാ. ടോമിന്റെ മോചനത്തിനായി സഭയുടെ ഉന്നത തലത്തിൽ നിന്നും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ പ്രാദേശിക,അന്താരാഷ്ര്‌ട നയതന്ത്ര മാർഗങ്ങൾക്കും പൂർണ സഹകരണമാണ് സഭയുടെ ഭാഗത്തു നിന്നുള്ളത്. വികാരിയാത്തിലെ പള്ളികളിൽ അച്ചന്റെ മോചനത്തിനും ഇനിയും യെമനിൽ ബാക്കിയുള്ള ആളുകളുടെ സുരക്ഷക്കുംവേണ്ടി ബിഷപ് പോൾ ഹിണ്ടർ നിരന്തരമായി പ്രാർഥനക്ക് ആഹ്വാനം നടത്തിയിരിന്നു. ക്രിസ്തുമസ് ദിനത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ നൂറുകണക്കിനു ആളുകളാണ് പങ്കെടുത്തത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-28-05:25:10.jpg
Keywords: Save Father Tom, Arabian Vicariath, Bishop Paul Hinder
Content: 3719
Category: 1
Sub Category:
Heading: ബോക്കോ ഹറാമിനെ പൂര്‍ണ്ണമായും കീഴ്‌പ്പെടുത്തിയതായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി
Content: ലാഗോസ്: 2009 മുതല്‍ നൈജീരിയായെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്ലാമിക് തീവ്രവാദ സംഘടനയായ ബോക്കോ ഹറാമിനെ പൂര്‍ണ്ണമായും പരാജയപ്പെടുത്തിയതായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി. ക്രിസ്തുമസ് ദിനത്തിലാണ് ബോക്കോ ഹറാം തീവ്രവാദികളെ സൈന്യം പൂര്‍ണ്ണമായും പരാജയപ്പെടുത്തിയതായി ബുഹാരി അറിയിച്ചത്. സാമ്പിസാ ഉള്‍വനത്തിലേക്ക് പലായനം ചെയ്ത ബോക്കോ ഹറാം തീവ്രവാദികളെ, അവരുടെ താവളത്തില്‍ ചെന്നു സൈന്യം കീഴ്‌പ്പെടുത്തിയെന്നാണ് ബുഹാരി പ്രഖ്യാപിച്ചിരിക്കുന്നത്. "നൈജീരിയന്‍ പട്ടാളം ബോക്കോ ഹറാം തീവ്രവാദികളെ പൂര്‍ണ്ണമായും പരാജയപ്പെടുത്തിയിരിക്കുന്നു. സാമ്പിസാ വനത്തിലേക്ക് കടന്ന സൈന്യം, ബോക്കോ ഹറാമിന്റെ അവസാന കേന്ദ്രമായ ക്യാമ്പ് സീറോയില്‍ എത്തി അവരെ കീഴ്‌പ്പെടുത്തിയതായി ആര്‍മിയുടെ തലവന്‍ എന്നെ അറിയിച്ചു. ഡിസംബര്‍ 22-ാം തീയതി ഉച്ചക്ക് 1.35-നാണ് ക്യാമ്പ് സീറോ പട്ടാളം പിടിച്ചടക്കിയത്. രാജ്യത്തിന്റെ സൈന്യത്തെ ഏറെ ആഹ്ലാദത്തോടെ അഭിനന്ദിക്കുന്നു. ബോക്കോ ഹറാം അംഗങ്ങളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുക എന്നതാണ് നമ്മുടെ അടുത്ത ഉത്തരവാദിത്വം". പ്രസിഡന്റ് മുഹമ്മദു ബുഹാരി പറഞ്ഞു. ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ചിബോക്ക് പെണ്‍കുട്ടികളുടെ മോചനമാണ് അടുത്ത ലക്ഷ്യമെന്നും ബുഹാരി കൂട്ടിച്ചേര്‍ത്തു. 2014 ഏപ്രിലില്‍ 300 പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരില്‍ 100-ല്‍ പരം പെണ്‍കുട്ടികള്‍ പലപ്പോഴായി രക്ഷപെടുകയോ, തീവ്രവാദികളാല്‍ തന്നെ മോചിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കുട്ടികളെ ലൈംഗീക അടിമകളാക്കി ബോക്കോ ഹറാം തീവ്രവാദികള്‍ ഉപയോഗിക്കുകയാണെന്ന് ചില റിപ്പോര്‍ട്ടുകളുമുണ്ടായിരിന്നു. ചില പെണ്‍കുട്ടികള്‍ ഇതിനോടകം തന്നെ നടന്ന വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തടവില്‍ കഴിയുന്ന ശേഷിക്കുന്ന പെണ്‍കുട്ടികളെ കൂടെ കണ്ടെത്തി രക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് ഇനി സൈന്യത്തിനുള്ളത്. അടുത്തിടെ 21 പെണ്‍കുട്ടികളെ കൂടി ബോക്കോ ഹറാം തീവ്രവാദികള്‍ മോചിപ്പിച്ചിരുന്നു. തീവ്രവാദികളുടെ തടവില്‍ നിന്നും മോചിതയായ ഗ്ലോറി ഡാമ എന്ന പെണ്‍കുട്ടിയുടെ വാക്കുകളില്‍ നിന്നു തന്നെ ബോക്കോ ഹറാമിന്റെ തടവറയില്‍ ഇവര്‍ അനുഭവിച്ച ഭീകരത വ്യക്തമാണ്."നാല്‍പതു ദിവസത്തോളം ഞങ്ങള്‍ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടുണ്ട്. വനത്തിനുള്ളില്‍ വലിയ സംഘര്‍ഷങ്ങളും സ്‌ഫോടനങ്ങളും നടക്കുക പതിവാണ്. ഇത്തരത്തില്‍ ഒരു സ്‌ഫോടനം നടന്നപ്പോള്‍ തലനാരിഴയ്ക്കാണ് തീവ്രവാദികളുടെ കണ്ണുവെട്ടിച്ച് ഞാന്‍ രക്ഷപ്പെട്ടത്. ഒരിക്കല്‍ കൂടി ബന്ധുക്കളെ കാണാനാകും എന്നു ഞാന്‍ കരുതിയിരുന്നില്ല". ഗ്ലോറി ഡാമ പറഞ്ഞു. ബോക്കോ ഹറാം തകര്‍ക്കപ്പെടും എന്ന് സ്വപ്നത്തില്‍ ക്രിസ്തു തന്നോടു വെളിപ്പെടുത്തി നല്‍കിയെന്ന്‍ മൈഡുഗുരി രൂപതയുടെ ബിഷപ്പായ ഒലിവര്‍ ഒലിവര്‍ ഡാഷേ ഡോയീമി നേരത്തെ പറഞ്ഞിരിന്നു. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും സ്വപ്‌നത്തില്‍ ബിഷപ്പ് ഒലിവര്‍ ഡാഷിക്ക് വെളിപാട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൈഡുഗുരി രൂപതയിലും രാജ്യത്തിന്റെ മറ്റു പല സ്ഥലങ്ങളിലുമുള്ള ദേവാലയങ്ങളിലും ജപമാലകള്‍ ചൊല്ലി ബോക്കോ ഹറാം ഭീകരവാദികളുടെ അവസാനത്തിനായി വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചിരുന്നു. ബോക്കോ ഹറാമിന്റെ പതനത്തെ ഒയോ രൂപതയുടെ ബിഷപ്പായ ഇമ്മാനുവേല്‍ ബഡീജോ സ്വാഗതം ചെയ്തു. "ബോംബ് സ്‌ഫോടനവും, വെടിവയ്പ്പും ഏറെ കുറഞ്ഞിരിക്കുന്നു. വടക്കന്‍ നൈജീരിയായുടെ പല ഭാഗങ്ങളിലേക്കും ഇതിനു മുമ്പ് കടന്നു ചെല്ലുവാന്‍ പോലും കഴിയില്ലായിരുന്നു. ഈ മേഖലകളിലെല്ലാം ഇപ്പോള്‍ ശാന്തത കൈവന്നിരിക്കുന്നു. ആളുകള്‍ തങ്ങളുടെ സ്വന്തം ഭവനങ്ങളിലേക്ക് ഇപ്പോള്‍ മടങ്ങി പോകുകയാണ്". ബിഷപ്പ് ഇമ്മാനുവേല്‍ ബഡീജോ പറഞ്ഞു. അതേ സമയം ടറാബ, ബൗച്ചി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബോക്കോ ഹറാമിനോട് അനുഭാവമുള്ളവര്‍ വീണ്ടും ഒത്തുചേരുന്നുന്നതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2009-ല്‍ ആണ് ബോക്കോ ഹറാം തീവ്രവാദ സംഘടന നൈജീരിയായില്‍ നിലവില്‍ വന്നത്. ഇരുപതിനായിരത്തില്‍ പരം നൈജീരിയക്കാരെയാണ് ബോക്കോ ഹറാം കൊലപ്പെടുത്തിയത്. 2.3 മില്യണ്‍ ആളുകളെ അവര്‍ ഭവനരഹിതരാക്കി.
Image: /content_image/News/News-2016-12-28-07:41:35.jpg
Keywords: Boko Haram, Pravachaka Sabdam