category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ അനുസ്മരിച്ച് എലിസബത്ത് രാജ്ഞിയുടെ ക്രിസ്മസ് സന്ദേശം
Contentലണ്ടന്‍: തന്റെ ക്രിസ്തുമസ് സന്ദേശത്തില്‍ കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ പ്രത്യേകം അനുസ്മരിച്ച് എലിസബത്ത് രാജ്ഞി. സാധാരണക്കാരായ മനുഷ്യര്‍ക്കും അസാധാരണമായ കാര്യങ്ങള്‍ ചെയ്യാം എന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യമാണ് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെന്ന് രാജ്ഞി തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഒളിംമ്പിക്‌സിലും, വൈകല്യമുള്ളവര്‍ക്കായുള്ള പാരാലിമ്പിക്സിലും മെഡല്‍ നേടിയവരെ രാജ്ഞി പ്രത്യേകം അഭിനന്ദിച്ചുകൊണ്ടാണ് സന്ദേശം ആരംഭിച്ചത്. ഈസ്റ്റ് ആംഗ്ലിക്കന്‍ എയര്‍ ആംബുലന്‍സിനായി ജോലി ചെയ്യുന്ന ഡോക്ടറുമാരെയും നഴ്‌സുമാരെയും രാജ്ഞി തന്റെ പ്രസംഗത്തില്‍ ഓര്‍ത്തു. "പലരുടെയും ജീവനുകള്‍ കാക്കുകയും, രാജ്യത്തിന് വേണ്ടി മെഡല്‍ നേടുകയും ചെയ്യുന്ന നിരവധി പേര്‍ ഇവിടെയുണ്ട്. എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ ജീവിതത്തിലെ വിജയത്തിനായി നാം മെഡലുകള്‍ വാങ്ങണമെന്നോ, ഡോക്ടറുമാര്‍ ആയി തീരണമെന്നോ പറയുവാന്‍ കഴിയുകയില്ല. ഞാന്‍ എല്ലായ്‌പ്പോഴും മാതൃകയാക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്". "ഇത്തരക്കാര്‍ എല്ലായ്‌പ്പോഴും അവര്‍ ആയിരിക്കുന്ന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നു. നല്ല രീതിയില്‍ ജോലി ചെയ്യുന്നു, രോഗികളെ പരിചരിക്കുന്നു, സംഘടനകളുടെ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്നു, നല്ല അയല്‍ക്കാരായി വീടുകളില്‍ വസിക്കുന്നു. സാധാരണക്കാര്‍ പലപ്പോഴും ചെയ്യുന്നത് അസാധാരണമായ പല കാര്യങ്ങളാണ്". എലിസബത്ത് രാജ്ഞി പറഞ്ഞു. ഒരു സാധാരണ കന്യാസ്ത്രീയായി ജീവിതം ആരംഭിച്ച മദര്‍ തെരേസ തന്റെ ചെറിയ ജീവിതം കൊണ്ട് അസാധാരണമായ പല കാര്യങ്ങളും നേടിയെടുത്തതെന്നും എലിസബത്ത് രാജ്ഞി ചൂണ്ടികാട്ടി. നമ്മള്‍ക്ക് എല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുന്നില്ലെങ്കിലും, ചെറിയ കാര്യങ്ങള്‍ നമുക്ക് സമൂഹത്തിനായി നല്‍കുവാന്‍ സാധിക്കുമെന്നും രാജ്ഞി പറഞ്ഞു. നമ്മുടെ ശ്രമങ്ങള്‍ യുദ്ധങ്ങളെ ഇല്ലാതാക്കുവാന്‍ സഹായിക്കില്ലെങ്കിലും, ചുറ്റുപാടിലുമുള്ള നിരവധി ആളുകളിലേക്ക് നന്മ പടര്‍ത്തുവാന്‍ നമുക്ക് സാധിക്കുമെന്നും എലിസബത്ത് രാജ്ഞി തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെ വ്യക്തമാക്കി. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-27 00:00:00
KeywordsQueen,Elizabeth,inspired,by,Mother,Teresa
Created Date2016-12-27 18:28:01