Contents

Displaying 3461-3470 of 25025 results.
Content: 3720
Category: 1
Sub Category:
Heading: അനേകരുടെ ജീവിതങ്ങള്‍ക്ക് വചനം കൊണ്ട് ആശ്വാസം പകരാന്‍ 'ദ ആര്‍ക്കൈവ് ഓഫ് ലൈറ്റ്' തയാറെടുക്കുന്നു
Content: വിക്ടോറിയ സിറ്റി: പ്രത്യശയുടെ സന്ദേശം പകരുന്ന ബൈബിള്‍ വചനങ്ങള്‍ ആലേഖനം ചെയ്തു കൊണ്ട് യുകെയില്‍ പ്രത്യേക മതില്‍ നിര്‍മ്മിക്കുവാന്‍ ഹോങ്കോംങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാപ്പ് സ്റ്റുഡിയോ തയ്യാറെടുക്കുന്നു. 'ദ ആര്‍ക്കൈവ് ഓഫ് ലൈറ്റ്' എന്നാണ് ബൈബിളിലെ വാക്യങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പുതിയ പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. ആളുകള്‍ക്ക് നടന്നു പോകുവാന്‍ കഴിയുന്ന ബഹുനില തട്ടുകളുള്ള ഗ്ലാസിന്റെ പ്രത്യേക തരം നിര്‍മ്മിതിയാണ് ദ ആര്‍ക്കൈവ് ഓഫ് ലൈറ്റ്. ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്ന കട്ടകളില്‍ ബൈബിളിലെ വാക്യങ്ങള്‍ ആലേഖനം ചെയ്തിരിക്കുകയാണ്. ബൈബിളിലെ കഥകളും, പ്രത്യശയുടെ സന്ദേശം പകര്‍ന്നു നല്‍കുന്ന വചനങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ നടന്നു പോകുന്നവര്‍ക്ക് ഇവ വായിക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നടക്കുമ്പോള്‍ തന്നെ ദൈവവചനം വായിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുവാന്‍ കഴിയുന്ന തരത്തിലാണ് ദ ആര്‍ക്കൈവ് ഓഫ് ലൈറ്റിന്റെ നിര്‍മ്മിതി. ജീവിതത്തില്‍ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും, ക്ലേശങ്ങളും നേരിടുമ്പോഴും മനുഷ്യരെ മുന്നോട്ട് നയിക്കുന്നത് പ്രത്യാശയാണെന്നും, ഇതിനാലാണ് പ്രത്യാശയുടെ വലിയ സന്ദേശം പകരുന്ന ബൈബിള്‍ വചനങ്ങള്‍ ഉള്‍പ്പെടുത്തി ദ ആര്‍ക്കൈവ് ഓഫ് ലൈറ്റ് തയ്യാറാക്കുവാന്‍ തീരുമാനിച്ചതെന്നും പദ്ധതിയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രത്യേക രീതിയില്‍ പ്രകാശ സംവിധാനം ക്രമീകരിച്ചിട്ടുള്ള നിര്‍മ്മിതി കാഴ്ച്ചയില്‍ ആളുകളെ വിസ്മയിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. ഭിത്തികളില്‍ നിരത്തിയിരിക്കുന്ന കട്ടകളിലെ വചനങ്ങള്‍, ആളുകള്‍ അതിന് മുന്നിലേക്കു നടന്നു വരുമ്പോള്‍ പ്രകാശിക്കുന്ന തരത്തിലാണ് ഒരുക്കുന്നത്. ദേവാലയങ്ങളുടെയും ചാപ്പലുകളുടെയും മാതൃകയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ദ ആര്‍ക്കൈവ് ഓഫ് ലൈറ്റിന്റെ ഉള്ളിലെ ഗ്ലാസ് നിര്‍മ്മിതികള്‍ എന്ന പ്രത്യേകതയുമുണ്ട്. ഇരു വശങ്ങളിലേക്കും വളയുകയും, തിരിയുകയും ചെയ്യുന്ന തരത്തിലുള്ള നീളന്‍ നിര്‍മ്മിതിയില്‍ പ്രകാശത്തിന്റെ ക്രമീകരണം പുറത്തു നിന്നു നോക്കുന്നവര്‍ക്ക് ദൃശ്യവിരുന്നായി മാറുമെന്നും നാപ്പ് സ്റ്റുഡിയോ അധികൃതര്‍ പറയുന്നു. ആളുകള്‍ക്ക് നടക്കുവാനും, സൈക്കിളില്‍ സഞ്ചരിക്കുവാനും കഴിയുന്ന തരത്തിലുള്ള പാതകളാണ് ദ ആര്‍ക്കൈവ് ഓഫ് ലൈറ്റില്‍ നിര്‍മ്മിക്കപ്പെടുക. സ്റ്റീല്‍ ഉപയോഗിച്ചാണ് വ്യത്യസ്ഥമായ നിര്‍മ്മിതിയുടെ ഘടന നിര്‍മ്മിക്കുക.
Image: /content_image/News/News-2016-12-28-10:08:33.jpg
Keywords: archive of light, napple studio
Content: 3721
Category: 6
Sub Category:
Heading: കര്‍ത്താവില്‍ സന്തോഷിക്കുവിന്‍
Content: "നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍" (ഫിലിപ്പി 4:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 28}# ലോകത്തില്‍ സന്തോഷം കൊണ്ടുവരാനാണ് കര്‍ത്താവ് വന്നത്: കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും, കൂട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും പണ്ഡിതര്‍ക്കും, രോഗികള്‍ക്കും വയോധികര്‍ക്കും, മനുഷ്യരാശിക്കാകമാനം സന്തോഷം നല്‍കുവാനാണ് ഭൂമിയില്‍ അവന്‍ ജാതനായത്. ശരിയായ അര്‍ത്ഥത്തില്‍ ക്രിസ്ത്രീയ സന്ദേശത്തിന്റെ കേന്ദ്രതത്ത്വവും സുവിശേഷങ്ങളുടെ ആവര്‍ത്തിച്ചുവരുന്ന പ്രധാന പ്രതിപാദ്യവും സന്തോഷമാണ്. മറിയത്തിനോടുള്ള മാലാഖയുടെ ആദ്യവാക്കുകള്‍ ഓര്‍ക്കുക. "ദൈവകൃപനിറഞ്ഞവളെ സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ" കൂടാതെ, യേശുവിന്റെ ജനനത്തില്‍ മാലാഖമാര്‍ ആട്ടിടയന്മാരോട് വിളംബരം ചെയ്തു. "ഇതാ, വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു". വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കഴുതക്കുട്ടിയുടെ മേല്‍ കയറി യേശു ജറുസലേമില്‍ പ്രവേശിച്ചപ്പോള്‍ ശിഷ്യഗണം മുഴുവനും സന്തോഷിച്ച് ഉച്ചത്തില്‍ ദൈവത്തെ സ്തുതിക്കാന്‍ തുടങ്ങി. "കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ് അനുഗ്രഹീതന്‍". തുടര്‍ന്നു നമ്മള്‍ വായിക്കുന്നത്, ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ചില ഫരിസേയര്‍ പരാതിപ്പെട്ടുകൊണ്ട് പറഞ്ഞു: "ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക". പക്ഷേ, യേശു പ്രതിവചിച്ചു: "ഇവര്‍ മൗനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു." യേശുവിന്റെ ഈ വാക്കുകള് ഇന്നും സത്യമല്ലേ? യേശുവിനെ അറിയുന്നതില്‍ നിന്നുണ്ടാകുന്ന സന്തോഷത്തെപ്പറ്റി നാം മൗനം ഭജിച്ചാല്‍ നമ്മുടെ നഗരങ്ങളിലെ കല്ലുകള്‍ പോലും ആര്‍ത്തുവിളിക്കും. 'ഹലേലുയ്യാ...' ആണ് നമ്മുടെ ഗീതം. വി. പൗലോസിനോട് ചേര്‍ന്ന് ഞാന്‍ ഉത്ബോധിപ്പിക്കുന്നു: "കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുവിന്‍, ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍.'' (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ന്യൂയോര്‍ക്ക്, 2.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-28-10:47:25.jpg
Keywords: സന്തോഷം
Content: 3722
Category: 1
Sub Category:
Heading: ഡി‌ഡി
Content: ഡി‌ഡി
Image: /content_image/News/News-2016-12-28-11:12:47.jpg
Keywords:
Content: 3723
Category: 1
Sub Category:
Heading: അല്‍മായ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ മാര്‍പാപ്പ കമ്മീഷനെ നിയമിച്ചു
Content: വത്തിക്കാന്‍: ‘മാള്‍ട്ടയുടെ സമുന്നത സൈന്യം’ എന്ന പേരില്‍ അറിയപ്പെടുന്ന അല്‍മായ സന്യാസ സമൂഹത്തിലെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ അഞ്ച് അംഗ കമ്മീഷനെ നിയോഗിച്ചു. അല്‍മായ സഖ്യത്തിന്‍റെ മേലധികാരികളില്‍ ഒരാളായ ആല്‍ബര്‍ട്ട് ഫ്രയര്‍ ബോസിലാജറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് പുറത്താക്കപ്പെട്ട സാഹചര്യത്തിലാണ് മാര്‍പാപ്പ കമ്മീഷനെ നിയമിച്ചത്. രാജിയെ തുടര്‍ന്നു അല്‍മായ പ്രസ്ഥാനത്തില്‍ ചേരിതിരിവുകള്‍ ഉണ്ടായിരിക്കുകയാണ്. വത്തിക്കാന്‍റെ യുഎന്നിലെ മുന്‍നിരീക്ഷകനും ഇപ്പോള്‍ നീതിക്കും സമാധാനത്തിനുവേണ്ടിയുള്ള വത്തിക്കാന്‍റെ കൗണ്‍സിലിലെ അംഗവുമായ ആര്‍ച്ചു ബിഷപ്പ് സില്‍വാനോ തൊമാസി, ഫാദര്‍ ജ്യാന്‍ഫ്രാങ്കോ ഗിലാന്താ, അഡ്വക്കേറ്റ് ഷാക് ദ ലീഡര്‍കേര്‍ക്, മാര്‍ക് ഓഡെന്‍റല്‍, മാര്‍വന്‍ സെനവോയ് എന്നിവരെയാണ് അന്വേഷണത്തിനായി മാര്‍പാപ്പ നിയോഗിച്ചിരിക്കുന്നത്. വിശ്വാസ സംരക്ഷണത്തിനായി സഭയോടു കൂറുപുലര്‍ത്തി ജീവിക്കുന്ന അല്‍മായ പ്രസ്ഥാനത്തിന് മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങളെ പറ്റി പഠനം നടത്താനാണ് മാര്‍പാപ്പാ കമ്മീഷനെ നിയോഗിച്ചത്. നേരത്തെ പ്രസ്ഥാനത്തിന്‍റെ മേല്‍നോട്ടത്തില്‍ ചില രാജ്യങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിയമങ്ങള്‍ക്ക് വിപരീതമായി ക്രമക്കേടുകള്‍ ആരോപിച്ചാണ് ഗ്രാന്‍ചാന്‍സലര്‍ ബോസിലാജരെ അല്‍മായ സമൂഹത്തിന്‍റെ സമുന്നത മേലധികാരിയായ മാത്യു ഫെസ്റ്റിങ്ങ് പുറത്താക്കിയത്. പ്രസ്ഥാനത്തിന്‍റെ വൈദ്യസഹായകാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിച്ചു കൊണ്ടിരിക്കെയാണ് ബോസിലാജര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്. പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിയായി അമേരിക്കകാരനായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്കാണ് അല്‍മായ സമൂഹത്തിന്‍റെ രക്ഷാധികാരി. അല്‍മായ സമൂഹത്തില്‍ ക്രമസമാധാനം കൈവരിക്കാനും ക്രിസ്തുവിനോടും സഭയോടുമുള്ള വിശ്വസ്തതയിലേയ്ക്കും കൂട്ടായ്മയിലേയ്ക്കും അംഗങ്ങളെ തിരിച്ചുകൊണ്ടുവരുവാനുമാണ് ഡിസംബര്‍ 22-ന് അന്വേഷണ കമ്മിഷനെ ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ചത്. വത്തിക്കാന്‍റെ പ്രസ്താവനയിലാണ് കമ്മിഷന്‍റെ നിയമനം സംബന്ധിച്ച വിവരങ്ങള്‍ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബര്‍ക്ക് വെളിപ്പെടുത്തിയത്.1048-ല്‍ വാഴ്ത്തപ്പെട്ട ജെറാര്‍ഡ് ജറുസലേമില്‍ സ്ഥാപിച്ച അല്‍മായര്‍ക്കായുള്ള സന്ന്യാസ സമൂഹമാണ് മാ‌ള്‍ട്ടയുടെ സമുന്നത സൈന്യം (Sovereign Military Order of Malta). സ്ത്രീകളും പുരുഷന്മാരുമായി ഒരു ലക്ഷത്തിലധികം അംഗങ്ങള്‍ സംഘടനയില്‍ ഉണ്ട്. റോമിലാണ് സംഘടനയുടെ ആസ്ഥാനം. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-28-11:13:41.jpg
Keywords: Sovereign Military Order of Malta, Vatican
Content: 3724
Category: 4
Sub Category:
Heading: പാപത്തിന്റെ വഴിയില്‍ നിന്ന് ക്രിസ്തുവിന്റെ സ്നേഹം മനസ്സിലാക്കി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഖമർറുഷ് പോരാളികള്‍
Content: നോം പെൻ: ദൈവത്തെ ഉപേക്ഷിച്ചു പാപത്തെ കൂട്ടുപിടിച്ചു ജീവിച്ച ഒരു സമൂഹം. മറ്റുള്ളവരെ അടിച്ചമര്‍ത്തി സ്വേച്ഛാധിപത്യ മനോഭാവത്തോടെ ജീവിച്ച ഒരു സമൂഹം. കംമ്പോഡിയായില്‍ അനേകരുടെ ജീവന്‍ ഇല്ലാതാക്കിയ ഖമർറുഷ് പ്രസ്ഥാനത്തെ പറ്റിയാണ് പറഞ്ഞു വരുന്നത്. എല്ലാ അക്രമ രീതികളും നേരിയ കാലത്തേക്ക് വിജയം നേടുമെങ്കിലും പിന്നീട് അതും, അതിനെ നയിച്ച നേതാക്കളും ഇല്ലാതായ ചരിത്രമാണ് ലോകത്തിന് പറയുവാനുള്ളത്. ഖമർറുഷ് പ്രസ്ഥാനത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലായിരിന്നു. പക്ഷേ ഒരു വ്യത്യാസമുണ്ട്. 1975 മുതല്‍ 1979 വരെയുള്ള കാലങ്ങളില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ട ഖമർറുഷ് പ്രസ്ഥാനം കംമ്പോഡിയന്‍ ജനതയെ കനത്ത നാശത്തിലേക്കാണ് നയിച്ചു കൊണ്ടിരിന്നത്. സ്വേച്ഛാധിപത്യ മനോഭാവത്തോടെ അവര്‍ ജനങ്ങളെ കണ്ടു. അടിച്ചമര്‍ത്തി. പക്ഷേ ഇതിന് അധികം ദൈര്‍ഖ്യം ഉണ്ടായിരിന്നില്ല. തങ്ങള്‍ക്ക് ഏറ്റ പരാജയത്തിന് ശേഷം ഖമർറുഷ് പോരാളികള്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള മലനിരകളിലേക്ക് താവളം മാറ്റി. ബാട്ടംബാംഗ് പ്രവിശ്യയിലുള്ള വനങ്ങളായിരുന്നു ഇവരുടെ മുഖ്യതാവളം. ഇവിടെ നിന്നും അവര്‍ വിയറ്റ്‌നാമിലെ സൈന്യത്തോട് യുദ്ധം ചെയ്തു. മറ്റുള്ളവരെ അടിച്ചമര്‍ത്തുന്ന സ്വേച്ഛാധിപത്യ പ്രവണത നിലനില്‍ക്കുന്ന ഖമർറുഷ് പോരാളികളുടെ മനപരിവര്‍ത്തനത്തിനായി ബുദ്ധസന്യാസിമാരോ, മറ്റു മതവിശ്വാസികളോ ആരും തന്നെ അവരെ തേടി വന്നിരിന്നില്ല. എന്നാല്‍ മേഖലയിലേക്ക് ക്രൈസ്തവ മിഷ്ണറിമാര്‍ സേവനവുമായി കടന്നു ചെന്നു. തീവ്ര മാവോയിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങള്‍ വച്ചുപുലര്‍ത്തിയ പോരാളികളുമായി സുവിശേഷകര്‍ സംസാരിച്ചു. ക്ഷമിക്കുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ പറ്റിയും കാല്‍വരിയിലെ കര്‍ത്താവിന്റെ പീഡാസഹനങ്ങളെ പറ്റിയും മിഷ്ണറിമാര്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തു. ലോകത്തിന്റെ പാപങ്ങള്‍ക്ക് വേണ്ടി ബലിയായ ക്രിസ്തുവിനെ പറ്റിയുള്ള മിഷ്ണറിമാരുടെ വാക്കുകള്‍ ഓരോ ഖമർറുഷ് പോരാളികളുടെയും കണ്ണുകളെ ഈറനണിയിച്ചു. ചെയ്ത തെറ്റുകളെ കുറിച്ച് ആഴത്തില്‍ മനസ്തപിച്ച ഖമർറുഷ് പ്രസ്ഥാനത്തിലെ ഒട്ടുമിക്ക അംഗങ്ങളും അധികം വൈകാതെ തന്നെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ബുദ്ധമത വിശ്വാസികള്‍ മാത്രമുണ്ടായിരുന്ന രാജ്യത്തേക്ക് 2 ശതമാനത്തോളം ക്രൈസ്തവ വിശ്വാസികളെ വളര്‍ത്തിയെടുക്കുവാന്‍ മിഷ്‌ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. ഖമർറുഷ് അംഗങ്ങളെ, സമൂഹം വെറുപ്പോടെ കണ്ടപ്പോള്‍, അവര്‍ക്ക് ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്നേഹം പകര്‍ന്ന് നല്‍കി മാനസാന്തരത്തിലേക്ക് നയിക്കുവാന്‍ ക്രൈസ്തവ മിഷ്‌ണറിമാര്‍ക്കായി. ഇന്ന്‍ പെയ്‌ലീന്‍ പ്രവിശ്യയിലും സമീപത്തുള്ള സ്ഥലങ്ങളിലും ജീവിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവ വിശ്വാസികളാണ്. തായ്ലാന്റിനോട് ചേര്‍ന്നു കിടക്കുന്ന ഈ മേഖലയില്‍ 22-ല്‍ അധികം ക്രൈസ്തവ ദേവാലയങ്ങള്‍ ഇന്ന് സ്ഥിതി ചെയ്യുന്നു. നോര്‍ഗ് എന്ന കൌമാരക്കാരന്‍ തന്റെ 15-ാം വയസിലാണ് ഖമർറുഷ് പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. വിയറ്റ്‌നാമിന് എതിരായുള്ള യുദ്ധത്തിന്റെ ഭാഗമായി കൂടുതല്‍ സമയവും തങ്ങളുടെ പോരാളികള്‍ വനത്തിനുള്ളിലാണ് ചെലവഴിച്ചതെന്നു നോര്‍ഗ് 'ലോസ് ആഞ്ചലോസ്' ടൈംസിനോട് വെളിപ്പെടുത്തി. ഇതിനാല്‍ തന്നെ പോരാളികള്‍ ചെയ്ത പല കഠിന ക്രൂരതകളും തനിക്ക് നേരില്‍ കാണേണ്ടതായോ, അതിന് നേതൃത്വം നല്‍കേണ്ടതായോ വന്നിട്ടില്ല. എങ്കിലും താന്‍ കൂടി ഉള്‍പ്പെട്ട ഒരു ഗറില്ലാ പ്രസ്ഥാനം സ്വന്തം രാജ്യത്തെ തന്നെ പലരെയും കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനെ ഓര്‍ത്ത് നോര്‍ഗ് ഇന്നും ഏറെ പശ്ചാത്താപത്തോടെ കഴിയുകയാണ്. ഇന്ന്‍ 57 കാരനായ നോര്‍ഗ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ശേഷം ക്രിസ്തുവിനായി ജീവിതം മുന്നോട്ടു നയിക്കുകയാണ്. കെയ്ങ് ഗ്യൂക് എന്ന ഖമർറുഷ് പ്രസ്ഥാനത്തിലെ അംഗമാണ് ക്രൈസ്തവ വിശ്വാസിയായി മാറിയവരില്‍ ഏറ്റവും പ്രശസ്തന്‍. ഡച്ച് എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം 1995-ല്‍ തന്റെ ഭാര്യയുടെ മരണത്തിന് ശേഷമാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ഗ്രാമവാസികളെ ഒരുമിച്ച് ചേര്‍ത്ത് ആരാധനയും പ്രാര്‍ത്ഥനയുമായി ക്രിസ്തുവിനെ മഹത്വപ്പെടുത്തി ഡച്ച് ജീവിക്കുന്നു. ഡച്ചിനെതിരെയുള്ള വിചാരണ 2009-ല്‍ കോടതിയില്‍ ആരംഭിച്ചിരിന്നു പലതരം യുദ്ധ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ ക്രൈസ്തവ വിശ്വാസികളായ നിരവധി പേര്‍ ഇതിനോടകം തന്നെ ഖമർറുഷ് പ്രസ്ഥാനത്തില്‍ ഡച്ച് ഉണ്ടായിരുന്നപ്പോള്‍ ചെയ്തു കൂട്ടിയ പല കിരാത നടപടികള്‍ക്കും മാപ്പ് നല്‍കി. ക്ഷമിക്കുന്ന സ്നേഹത്തെ പറ്റി മനസ്സിലാക്കിയ ഖമർറുഷ് പോരാളികള്‍ ഇന്ന്‍ തങ്ങള്‍ അറിഞ്ഞ സത്യസുവിശേഷത്തെ പ്രഘോഷിച്ചു കൊണ്ട് മുന്നേറുകയാണ്. ലോകത്തിന് വലിയൊരു സാക്ഷ്യം നല്‍കി കൊണ്ട് തന്നെ. #Repost
Image: /content_image/Mirror/Mirror-2016-12-28-13:55:15.jpg
Keywords: ക്രൈസ്തവ വിശ്വാസം
Content: 3725
Category: 8
Sub Category:
Heading: ആത്മാക്കളെ നിത്യാനന്ദത്തിനു അര്‍ഹരാക്കാന്‍ ദരിദ്രരെ സഹായിക്കുക
Content: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും” (യോഹന്നാന്‍ 14:1-3). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 28}# “മരണം നിങ്ങളുടെ കുട്ടിയേയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട മറ്റാരെങ്കിലേയും കവര്‍ന്നെടുക്കുകയാണെങ്കില്‍, നിങ്ങള്‍ ആ നഷ്ടത്തില്‍ അഗാധമായ ദുഃഖമുള്ളവരായി തീരുമെന്നതില്‍ സംശയമില്ല. മരണപ്പെട്ട ആളെ സഹായിക്കുവാനോ, സംരക്ഷിക്കുവാനോ അയാള്‍ക്ക് വേണ്ടി ത്യാഗപ്രവര്‍ത്തികള്‍ ചെയ്യുവാനോ നിങ്ങള്‍ ആഗ്രഹിക്കും. ദരിദ്രരിലൂടെ നിങ്ങള്‍ക്ക് ഇപ്പോഴും അവരെ സഹായിക്കുവാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗമുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ ദരിദ്രര്‍ക്ക് നല്‍കുന്ന ഓരോ സഹായത്തിന്റേയും യഥാര്‍ത്ഥ നേട്ടം ഉണ്ടാകുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കാണ്. ദരിദ്രനായ ഒരു വ്യക്തിയെ സഹായിക്കുന്നത് വഴി ആത്മാവിനെ അധികം താമസിക്കാതെ തന്നെ നിത്യാനന്ദത്തിനര്‍ഹാരാക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.” (വിശുദ്ധ അംബ്രോസ്). #{blue->n->n->വിചിന്തനം:}# ദാനധര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും മറ്റുള്ളവരെ സഹായിക്കുമ്പോഴും മനുഷ്യമനസ്സില്‍ പ്രത്യേക സന്തോഷം ഉണ്ടാവും എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെ മാത്രമല്ല, ഈ ജീവിതത്തിനു ശേഷവും അപ്രകാരം തന്നെയായിരിക്കും എന്നതാണ് സത്യം. ആയതിനാല്‍ ആത്മാക്കളുടെ രക്ഷക്കായി ദരിദ്രരെ സഹായിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-28-14:22:54.jpg
Keywords: വിശുദ്ധ അംബ്രോസ്
Content: 3726
Category: 1
Sub Category:
Heading: സൗഹൃദത്തിന്റെ പാലം പണിതു കൊണ്ട് ദൈവസ്നേഹം പ്രകടിപ്പിക്കുന്നവരായി മാറുക: യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: സൗഹൃദത്തിന്‍റെ പാലം പണിതു കൊണ്ട് ദൈവസ്നേഹം പ്രകടിപ്പിക്കുന്നവരായി യുവജനങ്ങള്‍ മാറണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഡിസംബര്‍ 28 മുതല്‍ 2017 ജനുവരി ഒന്നുവരെ ലാത്‌വിയില്‍ വച്ചു നടക്കുന്ന തായ്സെ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ മുപ്പത്തൊമ്പതാമത് യുവജനസമ്മേളനത്തിനു അയച്ച സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. ദൈവാരൂപിയുടെ വിളി ശ്രവിച്ചുകൊണ്ട്, വിശ്വാസ തീര്‍ഥാടനത്തിനായി പുറപ്പെട്ട യുവജനങ്ങള്‍ക്കു പാപ്പാ പ്രത്യേകം നന്ദി രേഖപ്പെടുത്തി. "തായ്സെ കമ്മ്യൂണിറ്റിയുടെ സ്ഥാപകനായ ബ്രദര്‍ റോജറിന്‍റെ വിനയപൂര്‍ണമായ സാക്ഷ്യത്തിലൂടെയെന്നപോലെ, നിങ്ങള്‍ സൗഹൃദങ്ങളുടെ പാലം പണിയുന്നവരാകുക. അങ്ങനെ ദൈവം നമ്മുക്ക് നല്‍കുന്ന സ്നേഹത്തെ ഈ ലോകത്തില്‍ ദൃശ്യമാക്കുക". മാര്‍പാപ്പ പറഞ്ഞു. ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ്, കത്തോലിക്കാ വിഭാഗങ്ങളിലെ യുവജനങ്ങള്‍ ഈ ദിവസങ്ങളില്‍ യഥാര്‍ഥ സാഹോദര്യത്തിലൂടെ ജീവിച്ചുകൊണ്ട് ചരിത്രത്തിന്‍റെ നായകരാകുന്നതിനുള്ള തങ്ങളുടെ ആഗ്രഹം പ്രകടമാക്കുകയാണെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. 'നിങ്ങളുടെ പ്രതീക്ഷയെ ആരും കവര്‍ന്നെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍' എന്ന ക്രാക്കോവില്‍ വച്ചു നടന്ന യുവജനസമ്മേളനത്തിനു നല്കിയ ആഹ്വാനവും മാര്‍പാപ്പ സന്ദേശത്തില്‍ ആവര്‍ത്തിച്ചു. ലോകത്തിലെ അക്രമവും അനീതിയും അതിന്‍റെ ഫലമായ ദുരിതങ്ങളും ‘തിന്മയുടെ ശക്തിയാണ് ഈ ലോകത്തിലേറ്റവും വലുത്’ എന്ന ഒരു തോന്നലുണ്ടാക്കിയേക്കാമെന്നും നമ്മുടെ വാക്കുകളും പ്രവൃത്തികളും വഴി തിന്മയല്ല നമ്മുടെ ചരിത്രത്തിലെ അവസാനവാക്ക് എന്നു കാണിച്ചുകൊടുക്കുന്നതിന് നാം തയാറാകണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. 1940-ല്‍ ബ്രദര്‍ റോജര്‍ ഷൂട്സ് ആരംഭിച്ച അന്താരാഷ്ട്ര എക്യുമെനിക്കല്‍ സമൂഹമാണ് തായ്സെ കമ്മ്യൂണിറ്റി. ബാള്‍ട്ടിക് കടലിന്‍റെ കിഴക്കുഭാഗത്തുള്ള ലാത്വിയ എന്ന ചെറിയ രാജ്യത്തിന്‍റെ തലസ്ഥാനമായ റീഗയാണ് തായ്സെ സമൂഹത്തിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഇത്തവണത്തെ എക്യുമെനിക്കല്‍ യുവജനസമ്മേളനത്തിനു വേദിയാകുന്നത്. യൂറോപ്പിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിനു യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-28-14:54:33.jpg
Keywords: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: 3727
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ സംഗീതം
Content: “എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കി കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും” (2 തിമോത്തി 4:8). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 29}# “രക്ഷിക്കപ്പെട്ടു! ആ വാക്കില്‍ എന്താനന്ദമാണോ അടങ്ങിയിരിക്കുന്നത്- അതാണ് ശുദ്ധീകരണസ്ഥലത്തെ സംഗീതം; നിത്യരക്ഷയുടെ ഉറപ്പ് ലഭിച്ച സംഗീതം. ഈ ഉറപ്പ് ലഭിച്ച ആത്മാക്കൾ സഹനങ്ങളുടെ വെള്ളത്തിലൂടെ നീന്തി മറുകരപറ്റി കഴിഞ്ഞു. വലിയ കാറ്റിനും തിരമാലക്കും ശേഷം, സുരക്ഷിതമായി ഒരു തീരത്തണയുമ്പോള്‍ ലഭിക്കുന്ന വലിയ ശാന്തതയെക്കുറിച്ച് ഇപ്പോള്‍ ആത്മാവിനറിയാം.” (മെത്രാപ്പോലീത്ത ജീന്‍ ആര്‍തര്‍ കൊല്ലെര്‍, ഫ്രഞ്ച് ഗ്രന്ഥരചയിതാവ്) #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ഒരിക്കലും പാപം ചെയ്യുവാന്‍ കഴിയുകയില്ല. അവര്‍ക്ക് ദൈവത്തെ നിഷേധിക്കുവാന്‍ കഴിയുകയില്ല. അവർ നിത്യരക്ഷയുടെ ഉറപ്പ് ലഭിച്ചവരാണ്. എങ്കിലും നമ്മുടെ പ്രാർത്ഥനകൾ അവർക്ക് എപ്പോഴും ആവശ്യമാണ് എന്ന കാര്യം മറക്കാതിരിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}   
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-28-17:02:28.jpg
Keywords: ശുദ്ധീകരണ
Content: 3728
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ 'സദ്‌വാര്‍ത്ത' നിങ്ങളുടെ സുഹൃത്തുക്കളിലേക്കും സ്നേഹിതരിലേക്കും എത്തിക്കുവിന്‍
Content: "ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്" (ലൂക്കാ 1:79). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 29}# ദൈവീകസന്തോഷം അറിഞ്ഞിട്ടില്ലാത്തവര്‍ എത്രയോ പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്! അവര്‍ ശൂന്യതയില്‍ ജീവിക്കുകയും നിരാശയുടെ പാതയില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. അവര്‍ ഇരുളിലും മരണത്തിന്റെ നിഴലിലും നടക്കുന്നു. ഇവരെ ഭൂമിയുടെ വിദൂരമായ അതിരുകളില്‍ അന്വേഷിക്കേണ്ടതില്ല. അവര്‍ നമ്മുടെ അയല്‍പക്കത്താണ് ജീവിക്കുന്നത്; നമ്മുടെ വഴികളിലൂടെയാണ് നടന്നുപോകുന്നത്; അവര്‍ നമ്മുടെ കുടുംബാംഗങ്ങള്‍ പോലുമായിരിക്കാം. അവര്‍ ആശയറ്റവരായതിനാല്‍, യഥാര്‍ത്ഥ സന്തോഷമില്ലാതെ കഴിയുന്നു. യേശുക്രിസ്തുവിന്റെ 'സദ്‌വാര്‍ത്ത' ഒരിക്കലും കേട്ടിട്ടില്ലാതെ അവര്‍ നമ്മുടെ അയല്‍പക്കങ്ങളില്‍ പാര്‍ക്കുന്നു. പ്രത്യാശയുടെ സന്ദേശവാഹകരായി, നാം അവരുടെ അടുത്തേക്ക് പോകണം. യഥാര്‍ത്ഥ സന്തോഷത്തിന്റെ സാക്ഷ്യം അവര്‍ക്ക് എത്തിച്ചുകൊടുക്കണം. നീതി നിറഞ്ഞ ഒരു സമൂഹത്തിനുവേണ്ടിയും അവരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു നഗരത്തിനുവേണ്ടി പോരാടുമെന്നുള്ള ഉറപ്പ് അവര്‍ക്ക് വാഗ്ദാനം ചെയ്യണം. സന്തോഷത്തിന്റെ സന്ദേശവാഹകരായിരിക്കുവിന്‍. നീതിക്കുവേണ്ടിയുള്ള യഥാര്‍ത്ഥ വേലക്കാരായിരിക്കുവിന്‍! ക്രിസ്തുവിന്റെ 'സദ്‌വാര്‍ത്ത' നിങ്ങളുടെ ഹൃദയങ്ങളില്‍ നിന്ന് പ്രസരിക്കുമാറാകട്ടെ! അവന് മാത്രം നല്‍കാന്‍ കഴിയുന്ന സമാധാനം നിങ്ങളുടെ ആത്മാവില്‍ എന്നേക്കും വസിക്കുമാറാകട്ടെ! (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ന്യൂയോര്‍ക്ക്, 2.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/Meditation/Meditation-2016-12-28-17:18:54.jpg
Keywords: സദ്‌വാര്‍ത്ത
Content: 3729
Category: 1
Sub Category:
Heading: 2016-ല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ തൊണ്ണൂറായിരം പേര്‍ ലോകത്ത് കൊല്ലപ്പെട്ടതായി കണക്കുകള്‍
Content: ലണ്ടന്‍: 2016-ല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ഒരോ ആറു മിനിറ്റിലും ഒരു വിശ്വാസി വീതം കൊല്ലപ്പെട്ടതായി കണക്കുകള്‍. 'സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ന്യൂ റിലീജിയന്‍' എന്ന സംഘടന നടത്തിയ പഠനത്തിലാണ് ക്രൈസ്തവ വിശ്വാസത്തെ പ്രതി 2016-ല്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. സംഘടനയുടെ ഡയറക്ടറായ മാസിമോ ഇന്‍ട്രോവിഗ്നി ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ വത്തിക്കാന്‍ റേഡിയോയുമായി പങ്കുവച്ചു. 90,000 ക്രൈസ്തവര്‍ക്കാണ് ഈ വര്‍ഷം മാത്രം വിവിധ തരത്തില്‍ അവരുടെ ജീവന്‍ നഷ്ടമായത്. 2016-ല്‍ കൊല്ലപ്പെട്ട 70 ശതമാനം ക്രൈസ്തവരും ആഫ്രിക്കന്‍ ഭൂകണ്ഡത്തില്‍ നിന്നുള്ളവരാണ്. ഗോത്രവര്‍ഗ വിഭാഗത്തിലുള്ളവര്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു നേരെ നടത്തിയ ആക്രമണത്തിലും, ക്രൈസ്തവരെ ലക്ഷ്യം വച്ച് പല തീവ്രവാദ സംഘടനകള്‍ നടത്തിയ സ്‌ഫോടനത്തിലുമാണ് അധികം പേരും കൊല്ലപ്പെട്ടിരിക്കുന്നത്. വിശ്വാസപരമായ കാരണങ്ങളാല്‍ ക്രൈസ്തവര്‍ ആയുധമെടുത്ത് അക്രമത്തിന് മുതിരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണം നടക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 30 ശതമാനം ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടന്ന ക്രൈസ്തവ വേട്ടയാടലുകളുടെ ഭാഗമായിട്ടും, ക്രൈസ്തവ ഗ്രാമങ്ങള്‍ നശിപ്പിക്കുവാന്‍ ചില സംഘങ്ങള്‍ നടത്തിയ ക്രൂരമായ നടപടികളിലും, തീവ്രവാദികളുടെ പലതരം ആക്രമണങ്ങളിലുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 2015-ല്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണത്തിലും താഴെയാണ് ഈ വര്‍ഷത്തെ കണക്കുകള്‍. 2015-ല്‍ 105,000 (ഒരു ലക്ഷത്തി അയ്യായിരം) ക്രൈസ്തവര്‍ക്കാണ് ക്രിസ്തുവിനെ പ്രതി ജീവന്‍ നഷ്ടമായത്. വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വഹിച്ച ഇവര്‍ സഭയ്ക്ക് വിലപ്പെട്ടവരാണെന്നു മാസിമോ ഇന്‍ട്രോവിഗ്നി പറഞ്ഞു. അഞ്ചു വര്‍ഷത്തെ ആഭ്യന്തര കലാപം മൂലം സിറിയയിലെ ഭൂരിഭാഗം ക്രൈസ്തവരും കൊല്ലപെടുകയോ, അഭയാര്‍ത്ഥികളായി വിദേശരാജ്യങ്ങളിലേക്ക് കടക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു. ഇപ്രകാരം നിരവധി വിശ്വാസികൾ സത്യവിശ്വാസത്തിനുവേണ്ടി ജീവൻ വെടിയുമ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ വിശ്വാസം തഴച്ചു വളരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിരവധി ക്രൈസ്തവ പീഡനങ്ങൾ നടക്കുന്ന കമ്യൂണിസ്റ്റു രാജ്യമായ ചൈന 2030-ഓടു കൂടി ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായി മാറുമെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-29-07:20:02.jpg
Keywords: Christians,Most,Persecuted,Religious,Group,In,the,World,Study,Says