Content | വത്തിക്കാന്‍: സൗഹൃദത്തിന്‍റെ പാലം പണിതു കൊണ്ട് ദൈവസ്നേഹം പ്രകടിപ്പിക്കുന്നവരായി യുവജനങ്ങള്‍ മാറണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഡിസംബര്‍ 28 മുതല്‍ 2017 ജനുവരി ഒന്നുവരെ ലാത്‌വിയില്‍ വച്ചു നടക്കുന്ന തായ്സെ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ മുപ്പത്തൊമ്പതാമത് യുവജനസമ്മേളനത്തിനു അയച്ച സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. ദൈവാരൂപിയുടെ വിളി ശ്രവിച്ചുകൊണ്ട്, വിശ്വാസ തീര്‍ഥാടനത്തിനായി പുറപ്പെട്ട യുവജനങ്ങള്‍ക്കു പാപ്പാ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
"തായ്സെ കമ്മ്യൂണിറ്റിയുടെ സ്ഥാപകനായ ബ്രദര്‍ റോജറിന്‍റെ വിനയപൂര്‍ണമായ സാക്ഷ്യത്തിലൂടെയെന്നപോലെ, നിങ്ങള്‍ സൗഹൃദങ്ങളുടെ പാലം പണിയുന്നവരാകുക. അങ്ങനെ ദൈവം നമ്മുക്ക് നല്‍കുന്ന സ്നേഹത്തെ ഈ ലോകത്തില്‍ ദൃശ്യമാക്കുക". മാര്‍പാപ്പ പറഞ്ഞു. ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ്, കത്തോലിക്കാ വിഭാഗങ്ങളിലെ യുവജനങ്ങള്‍ ഈ ദിവസങ്ങളില്‍ യഥാര്‍ഥ സാഹോദര്യത്തിലൂടെ ജീവിച്ചുകൊണ്ട് ചരിത്രത്തിന്‍റെ നായകരാകുന്നതിനുള്ള തങ്ങളുടെ ആഗ്രഹം പ്രകടമാക്കുകയാണെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.
'നിങ്ങളുടെ പ്രതീക്ഷയെ ആരും കവര്‍ന്നെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍' എന്ന ക്രാക്കോവില്‍ വച്ചു നടന്ന യുവജനസമ്മേളനത്തിനു നല്കിയ ആഹ്വാനവും മാര്‍പാപ്പ സന്ദേശത്തില്‍ ആവര്‍ത്തിച്ചു. ലോകത്തിലെ അക്രമവും അനീതിയും അതിന്‍റെ ഫലമായ ദുരിതങ്ങളും ‘തിന്മയുടെ ശക്തിയാണ് ഈ ലോകത്തിലേറ്റവും വലുത്’ എന്ന ഒരു തോന്നലുണ്ടാക്കിയേക്കാമെന്നും നമ്മുടെ വാക്കുകളും പ്രവൃത്തികളും വഴി തിന്മയല്ല നമ്മുടെ ചരിത്രത്തിലെ അവസാനവാക്ക് എന്നു കാണിച്ചുകൊടുക്കുന്നതിന് നാം തയാറാകണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
1940-ല്‍ ബ്രദര്‍ റോജര്‍ ഷൂട്സ് ആരംഭിച്ച അന്താരാഷ്ട്ര എക്യുമെനിക്കല്‍ സമൂഹമാണ് തായ്സെ കമ്മ്യൂണിറ്റി. ബാള്‍ട്ടിക് കടലിന്‍റെ കിഴക്കുഭാഗത്തുള്ള ലാത്വിയ എന്ന ചെറിയ രാജ്യത്തിന്‍റെ തലസ്ഥാനമായ റീഗയാണ് തായ്സെ സമൂഹത്തിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഇത്തവണത്തെ എക്യുമെനിക്കല്‍ യുവജനസമ്മേളനത്തിനു വേദിയാകുന്നത്. യൂറോപ്പിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിനു യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |