Contents

Displaying 3441-3450 of 25025 results.
Content: 3700
Category: 1
Sub Category:
Heading: ഫാ.ടോം ഉഴുന്നാലിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സന്ദേശം പുറത്ത്: തന്റെ മോചനത്തിനായി അദ്ദേഹം ലോകത്തോട് യാചിക്കുന്നു
Content: യെമന്‍: മാര്‍ച്ച് മാസത്തില്‍ യമനില്‍ നിന്ന്‍ ഭീകരര്‍ തട്ടികൊണ്ട് പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. തട്ടികൊണ്ട് പോയവര്‍ ഗവണ്‍മെന്‍റ് അധികാരികളുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ആരും തന്റെ മോചനത്തിനായി ഒന്നും ചെയ്തില്ലയെന്ന് അദ്ദേഹം ഈ വീഡിയോയില്‍ പറയുന്നു. താന്‍ യൂറോപ്പില്‍ നിന്നുള്ള വൈദികന്‍ ആയിരിന്നെങ്കില്‍ ഈ വിഷയം വളരെ ഗൌരവത്തോട് കൂടി എടുക്കുമായിരിന്നുവെന്നും എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു വൈദികനായതില്‍ തന്റെ മോചനത്തിനായി ആരും ഒന്നും ചെയ്യുന്നില്ലായെന്ന് അദ്ദേഹം പറയുന്നു. തന്റെ മോചനത്തിനായി അധികാരികള്‍ എല്ലാം ചെയ്തുവെന്നാണ് മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നെങ്കിലും തന്റെ മോചനത്തിനായി ആരും ഒന്നും ചെയ്തില്ല എന്നതാണു യാഥാര്‍ത്ഥ്യമെന്ന്‍ അദ്ദേഹം ഈ വീഡിയോയില്‍ വെളിപ്പെടുത്തുന്നു. വീഡിയോയില്‍ അദ്ദേഹം അതീവ ദുഃഖിതനും ക്ഷീണിതനുമായി കാണപ്പെടുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയോടും മെത്രാന്‍മാരോടും ഗവണ്‍മെന്‍റ് അധികാരികളോടും ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യസ്നേഹികളോടും തന്റെ മോചനത്തിനു ആവശ്യമായത് ചെയ്യണമെയെന്ന് അദ്ദേഹം ഈ വീഡിയോയിലൂടെ യാചിക്കുന്നു. #{red->n->n->വീഡിയോ }# #{red->n->n->വീഡിയോ സന്ദേശത്തിന്റെ ലിഖിത രൂപം }# ഞാൻ ഫാദർ ടോമി ജോർജ്. ഫാദർ ടോം എന്നും ഞാൻ അറിയപ്പെടുന്നു. ഞാൻ ഇന്ത്യയിലെ കേരളാ സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ്. ഞാൻ കഴിഞ്ഞ കുറെ വർഷങ്ങളായി ഏഡനിൽ ഒരു പള്ളിയിൽ പുരോഹിതനായി ജോലി ചെയ്യുന്നു. ക്രിസ്തുമതത്തിനു വേണ്ടി ഞാൻ ശുശ്രൂഷ ചെയ്തതുകൊണ്ട് മാർച്ചു മാസത്തിൽ എന്നെ തട്ടിക്കൊണ്ടുപോയി. ഇപ്പോൾ പല മാസങ്ങൾ കടന്നു പോയി. എന്നെ തട്ടിക്കൊണ്ടു പോയവർ എന്റെ മോചനത്തിനായി ഭാരത സർക്കാരുമായി പലതവണ ബന്ധപ്പെട്ടു. ബഹുമാന്യരായ രാഷ്ട്രപതി, പ്രധാനമന്ത്രി, എന്റെ മോചനത്തിനായി കാര്യമായതൊന്നും ചെയ്യാത്തതിൽ ഞാൻ ദു:ഖിതനാണ്. വാർത്ത റിപ്പോർട്ടുകളിൽ എന്റെ മോചനം എളുപ്പത്തിലാക്കാൻ എല്ലാം ചെയ്യുന്നുണ്ടെന്നാണ് പുറത്തുവന്നത്. പക്ഷേ യാഥാർതത്തിൽ ഒന്നും നടന്നതായി കാണുന്നില്ല. ഞാൻ വളരെയധികം ദു:ഖിതനും നിരാശനുമാണ്. ഞാൻ എന്റെ സഹോദരന്മാരായ ഇന്ത്യയിലുള്ള ക്രിസ്ത്യാനികളോടും, മെത്രാൻമാരോടും വൈദീകരോടും നിങ്ങളുടെ ശക്തി ഉപയോഗിച്ചു എന്റെ മോചനത്തിനു വേണ്ടി ശ്രമിക്കാനും എന്റെ ജീവൻ രക്ഷിക്കാനും ഞാൻ അപേക്ഷിക്കുന്നു. എന്റെ പ്രിയപ്പെട്ട ക്രൈസ്തവ സഹോദരങ്ങളെ, യെമനിൽ ജോലി ചെയ്ത ഒരു പുരോഹിതൻ എന്ന നിലയിൽ ഞാൻ ബന്ധനസ്ഥനായി, പക്ഷേ എന്റെ മോചനത്തിനായി എന്നെ തട്ടിക്കൊണ്ടു പോയവർ പലതവണ ബന്ധപ്പെട്ടിട്ടും ഫ്രാൻസീസ് പാപ്പായോ അബുദാബിയിലെ മെത്രാനോ ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തിൽ ഞാൻ ദു:ഖിതനാണ്. എന്റെ സ്ഥാനത്ത് യൂറോപ്പിൽ നിന്നുള്ള ഒരു വൈദീകനായിരുന്നെങ്കിൽ എന്റെ കാര്യം കുറച്ചു കൂടെ ഗൗരവ്വമായി അവിടുത്തെ അധികാരികളും ജനങ്ങളും കാണുകയും എന്നെ മോചിപ്പിക്കുകയും ചെയ്തേനേ. ഞാൻ ഇന്ത്യാക്കാരനായതുകൊണ്ട് എന്റെ മോചനം മൂല്യമുള്ളതായി ഒരു പക്ഷേ കാണുന്നില്ലായിരിക്കും. ഞാൻ ഇതിൽ ദു:ഖിതനാണ്. നോറാൻ എന്നു പേരുള്ള ഒരു ഫ്രഞ്ചു വനിതാ പ്രസ് റിപ്പോർട്ടറെ സനായിൽ വച്ചു തട്ടിക്കൊണ്ടു പോയതു എനിക്കറിയാം. അവൾ ഫ്രാൻസിസിൽ നിന്നുള്ളവളായിരുന്നതിനാൽ കുറച്ചു നാളുകൾക്കു മുമ്പ് അവൾ സ്വതന്ത്രയായി. ഞാൻ ഇന്ത്യക്കാരനായതിനാൽ എന്നെ പരിഗണിച്ചില്ല. പ്രിയ ജനങ്ങളെ, ഞാൻ നിങ്ങൾക്കു എല്ലാവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ശക്തി ഉപയോഗിച്ചു എന്റെ ജീവനെ രക്ഷിക്കാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങളോടു യാചിക്കുന്നു. പ്രിയ ഫ്രാൻസീസ് പാപ്പായെ, പ്രിയ പരിശുദ്ധ പിതാവേ, ഒരു പിതാവ് എന്ന നിലയിൽ എന്റെ ജീവന്റെ കാര്യത്തിൽ ദയവായി ശ്രദ്ധിക്കുക. ലോകമെമ്പാടുമുള്ള മറ്റെല്ലാ ബിഷപ്പുമാരോടും എന്റെ സഹായത്തിനായി, എന്റെ ജീവൻ രക്ഷിക്കാനായി വരാൻ ആവശ്യപ്പെടുന്നു. ഞാൻ വളരെയധികം നിരാശനാണ്, എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഉടൻ തന്നെ എന്നെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരും. എന്റെ സഹായത്തിനായി വേഗം വരിക. എന്റെ എല്ലാ സഹമനുഷ്യരോടും, വിവിധ സർക്കാരുകളോടും എന്നെ ഒരു മനുഷ്യവ്യക്തിയായി പരിഗണിക്കണമെന്നു അപേക്ഷിക്കുന്നു. മനുഷ്യതപരമായ തലത്തിൽ എന്റെ മോചനത്തിനും എന്റെ ജീവൻ രക്ഷിക്കാനുമായി എന്റെ സഹായത്തിനായി വരിക. എനിക്കു നിങ്ങുടെ സഹായം ആവശ്യമാണ്. ദയവായി എന്നെ സഹായിക്കുക. #{blue->none->b-> ഫാ.ടോമിന്റെ മോചനത്തിനായി നമ്മുക്ക് കൈകോര്‍ക്കാം}# #{red->n->n->നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-26-09:34:42.jpg
Keywords: Fr Tom Uzhunnalil
Content: 3701
Category: 1
Sub Category:
Heading: അമേരിക്കന്‍ ജനതയുടെ ഇടയില്‍ ഏറ്റവും ശക്തമായി വേരോടിയിരിക്കുന്നത് ക്രൈസ്തവ വിശ്വാസമെന്ന്‍ സര്‍വ്വേ ഫലം
Content: വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയുടെ ഇടയില്‍ ക്രൈസ്തവ വിശ്വാസം തന്നെയാണ് ആഴത്തില്‍ വേരോടിയിരിക്കുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. 'ഗാലൂപ്പ്' നടത്തിയ സര്‍വ്വേയിലാണ് രാജ്യത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴം വീണ്ടും തെളിഞ്ഞിരിക്കുന്നത്. യുഎസിലെ ജനസംഖ്യയുടെ 74 ശതമാനം പേരും ക്രൈസ്തവരാണ്. അഞ്ചു ശതമാനം ജനങ്ങളാണ് വിവിധ മത വിശ്വാസങ്ങളെ പിന്തുടരുന്നവര്‍. 10 അമേരിക്കന്‍ പൌരന്മാരെ പരിഗണിക്കുമ്പോള്‍, അവരില്‍ ഒന്‍പതു പേരും ക്രൈസ്തവ വിശ്വാസികളാണെന്നും സര്‍വ്വേ പറയുന്നു. ഒരു മതത്തിലും തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന 21 ശതമാനം ആളുകള്‍ രാജ്യത്ത് വസിക്കുന്നുണ്ടെന്നും സര്‍വ്വേയിലൂടെ വ്യക്തമാകുന്നു. മുന്‍ സര്‍വ്വേകളെ അപേക്ഷിച്ച് മതവിശ്വാസികളല്ലാത്ത ആളുകളുടെ എണ്ണത്തില്‍ ആറു ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും പഠനം തെളിയിക്കുന്നുണ്ട്. സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഇസ്ലാം മത വിശ്വാസികളുടെ എണ്ണം 0.8 ശതമാനം മാത്രമാണ്. ജൂതരായ 2.1 ശതമാനം ആളുകള്‍ യുഎസില്‍ താമസിക്കുന്നു. അതേ സമയം സര്‍വ്വേയില്‍ പങ്കെടുത്ത വിശ്വാസികളില്‍ ഭൂരിഭാഗവും, മുമ്പുണ്ടായിരുന്നതിന്റെ അത്രയ്ക്കും സ്വാധീനം മതങ്ങള്‍ക്ക് രാജ്യത്തില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ മതത്തെ സമൂഹത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്തുവാന്‍ സാധിക്കില്ലെന്നും അവര്‍ ചൂണ്ടികാണിക്കുന്നു. അമേരിക്കന്‍ ജനസംഖ്യയുടെ 80 ശതമാനത്തോളം ആളുകളും ദൈവവിശ്വാസികള്‍ തന്നെയാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ എല്ലായ്‌പ്പോഴും മത സംഘടനകളോടും, നേതാക്കളോടും മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്നും സര്‍വ്വേ പറയുന്നു. രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരില്‍ ഏറ്റവും കൂടുതലായി മതത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ്. 51 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും കടുത്ത മതവിശ്വാസികള്‍ തന്നെയാണെന്ന് തുറന്നു സമ്മതിക്കുന്നുണ്ട്. 20 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പറയുന്നത്. 33 ശതമാനം ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായികളും മതവിശ്വാസങ്ങളെ പിന്തുടരുന്നവരാണ്. എന്നാല്‍ 37 ശതമാനം ഡെമോക്രാറ്റുകളും തങ്ങള്‍ മതവിശ്വാസത്തിന് പുറത്തുള്ളവരാണെന്ന് അവകാശപ്പെടുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-26-14:41:21.jpg
Keywords:
Content: 3702
Category: 8
Sub Category:
Heading: രക്തസാക്ഷികളുടെ ശവകുടീരങ്ങള്‍ക്ക് അടുത്ത് അന്ത്യവിശ്രമം കൊള്ളുന്ന പൂര്‍വ്വികര്‍
Content: “ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു, നിദ്ര പ്രാപിച്ചിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ഉയിര്‍ക്കപ്പെട്ടു, അവന്റെ പുനരുത്ഥാനത്തിനു ശേഷം അവര്‍ വിശുദ്ധ നഗരത്തില്‍ പ്രവേശിച്ച് അനേകര്‍ക്ക് പ്രത്യക്ഷരായി” (മത്തായി 27:52-53). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 26}# “പുരാതന കാലത്തെ ക്രിസ്ത്യാനികള്‍ രക്തസാക്ഷികളുടെ ശവകുടീരങ്ങള്‍ക്ക് അടുത്തായിട്ടായിരുന്നു തങ്ങളുടെ അന്ത്യവിശ്രമത്തിനുള്ള സ്ഥലം തിരഞ്ഞെടുത്തിരുന്നത്. മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ അതായിരുന്നു അതിന്റെ കാരണം. അവരുടെ കല്ലറകളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ ഏതു വിശുദ്ധന്റെ അടുത്താണോ തങ്ങളുടെ പ്രിയപ്പെട്ടവര്‍ കിടക്കുന്നത് ആ വിശുദ്ധനോട് മരണപ്പെട്ട ആള്‍ക്ക് വേണ്ടി ദൈവത്തിന്റെ തിരുമുമ്പില്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ വഴി സഹായം ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കും എന്നതായിരുന്നു വിശുദ്ധരുടെ കല്ലറകളുടെ സമീപം അവരെ അടക്കം ചെയ്യുന്നതിന്റെ ലക്ഷ്യം. തങ്ങളുടെ പ്രിയപ്പെട്ടവരുടെ കല്ലറകളില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ലിഖിതങ്ങളും അപേക്ഷകളും കൊത്തിവെക്കുന്ന പതിവ് പുരാതന ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്നു. നമ്മളില്‍ അവശേഷിക്കുന്ന പാപത്തിന്റെ കറകള്‍ കാരണം മരണത്തിനു ശേഷം ദൈവവുമായി ഐക്യത്തിലാകുന്നത് വൈകുമെന്ന ഒരു ബോധ്യം അവര്‍ക്കുണ്ടായിരുന്നു. കൂടാതെ തങ്ങളില്‍ നിന്നും മരണപ്പെട്ടവരെ അവര്‍ക്ക് ആവശ്യമായ രീതിയില്‍ ദൈവം ശുദ്ധീകരിക്കും എന്ന ആത്മവിശ്വാസവും, പ്രതീക്ഷയും മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു”. #{blue->n->n->വിചിന്തനം:}# എവിടെയാണെങ്കിലും ഒരുമിച്ച് പ്രാര്‍ത്ഥന ചൊല്ലുന്ന കുടുംബം എപ്പോഴും ഒരുമിച്ച് നില്‍ക്കും. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറക്കരുത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}   
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-26-15:28:32.jpg
Keywords: രക്തസാക്ഷിക
Content: 3703
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനം വേഗത്തിലാവണം: കർദ്ദിനാൾ മാർ ആലഞ്ചേരി
Content: കൊച്ചി: ഭീകരർ ബന്ദിയാക്കിവച്ചിട്ടുള്ള ഫാ. ടോം ഉഴുന്നാലിലിന്റേതായി ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന പുതിയ വീഡിയോ, വിശ്വാസിസമൂഹത്തിനുള്ള വേദന കൂട്ടുന്നതാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഫാ. ടോം ഉഴുന്നാലിൽ മോചിപ്പിക്കപ്പെടാത്തതു ക്രിസ്മസിന്റെ നൊമ്പരമാണെന്നു രണ്ടു ദിവസം മുമ്പു ഞാൻ മാധ്യമങ്ങൾക്കു നൽകിയ ക്രിസ്മസ് സന്ദേശത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്ന വീഡിയോയുടെ സ്രോതസ് വ്യക്‌തമല്ലെങ്കിലും ഉഴുന്നാലിലച്ചന്റെ മോചനം തീർച്ചയായും വേഗത്തിൽ ഉണ്ടാകേണ്ടതു തന്നെയാണ്. കേന്ദ്രസർക്കാർ ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നാണു മനസിലാക്കാൻ കഴിയുന്നത്. യെമനിലെ ഭരണകൂടവുമായി നയതന്ത്രബന്ധങ്ങൾ നടത്താനുള്ള ബുദ്ധിമുട്ട് മോചനശ്രമങ്ങൾക്കു വേഗം കുറയാൻ കാരണമായിട്ടുണ്ടെന്നും അറിയുന്നു. ഇത്തരം തടസങ്ങൾ നീക്കി ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള നടപടി വേഗത്തിലാക്കണം. സതേൺ അറേബ്യയുടെ വികാരിയേറ്റ് വഴി വത്തിക്കാനും ഭാരതസർക്കാരിലൂടെ സിബിസിഐയും ഇതിനു നിരന്തരമായി സമ്മർദം ചെലുത്തുന്നുണ്ട്. കേരളസഭയുടെയും ഭാരത സഭയുടെയും പ്രതിനിധി സംഘങ്ങൾ പലതവണ ഇതുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള പരിശ്രമം ഊർജിതമായി തുടരുന്നതിനൊപ്പം ഇതിനായുള്ള നമ്മുടെ പ്രാർഥനകൾ കൂടുതൽ തീക്ഷ്ണമാകേണ്ടതുമുണ്ട്. പശ്ചിമേഷ്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സഭയും മിഷനറിമാരും നേരിടുന്ന വെല്ലുവിളികളും അതിക്രമങ്ങളും ലോകസമൂഹം ഗൗരവമായി കാണണമെന്നും കർദിനാൾ പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-12-27-03:10:49.jpg
Keywords: Save Father Tom
Content: 3704
Category: 1
Sub Category:
Heading: ബൈബിള്‍ വചനം ആലേഖനം ചെയ്തിട്ടുള്ള പ്രത്യേക നിര്‍മ്മിതിയായ 'ദ ആര്‍ക്കൈവ് ഓഫ് ലൈറ്റ്' യുകെയില്‍ നിര്‍മ്മാണത്തിനായി ഒരുങ്ങുന്നു
Content: വിക്ടോറിയ സിറ്റി: പ്രത്യശയുടെ സന്ദേശം പകര്‍ന്നു തരുന്ന ബൈബിളിലെ വചനങ്ങള്‍ ആലേഖനം ചെയ്തു കൊണ്ട് പ്രത്യേക മതില്‍ നിര്‍മ്മിക്കുവാന്‍ നാപ്പ് സ്റ്റുഡിയോ തയ്യാറെടുക്കുന്നു. ഹോങ്കോംങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാപ്പ് സ്റ്റുഡിയോ, ആര്‍ക്കിട്ടറ്റ്ച്ചര്‍ മേഖലയില്‍ നൂതന ആശയങ്ങള്‍ നടപ്പിലാക്കുന്ന സ്ഥാപനമാണ്. 'ദ ആര്‍ക്കൈവ് ഓഫ് ലൈറ്റ്' എന്നാണ് ബൈബിളിലെ വാക്യങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പുതിയ പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. യുകെയിലാണ് ഈ നിര്‍മ്മിതി നടത്തുവാന്‍ നാപ്പ് സ്റ്റുഡിയോ പദ്ധതിയിട്ടിരിക്കുന്നത്. ആളുകള്‍ക്ക് നടന്നു പോകുവാന്‍ കഴിയുന്ന ബഹുനില തട്ടുകളുള്ള ഗ്ലാസിന്റെ പ്രത്യേക തരം നിര്‍മ്മിതിയാണ് ദ ആര്‍ക്കൈവ് ഓഫ് ലൈറ്റ്. ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്ന കട്ടകളില്‍ ബൈബിളിലെ വാക്യങ്ങള്‍ ആലേഖനം ചെയ്തിരിക്കുകയാണ്. ബൈബിളിലെ കഥകളും, പ്രത്യശയുടെ സന്ദേശം പകര്‍ന്നു നല്‍കുന്ന വചനങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ നടന്നു പോകുന്നവര്‍ക്ക് ഇവ വായിക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നടക്കുമ്പോള്‍ തന്നെ ദൈവവചനം വായിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുവാന്‍ കഴിയുന്ന തരത്തിലാണ് ദ ആര്‍ക്കൈവ് ഓഫ് ലൈറ്റിന്റെ നിര്‍മ്മിതി. ജീവിതത്തില്‍ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും, ക്ലേശങ്ങളും വരുമ്പോഴും മനുഷ്യരെ മുന്നോട്ട് നയിക്കുന്നത് പ്രത്യാശയാണെന്നും, ഇതിനാലാണ് പ്രത്യാശയുടെ വലിയ സന്ദേശം പകരുന്ന ബൈബിള്‍ വചനങ്ങള്‍ ഉള്‍പ്പെടുത്തി ദ ആര്‍ക്കൈവ് ഓഫ് ലൈറ്റ് തയ്യാറാക്കുവാന്‍ തീരുമാനിച്ചതെന്നും പദ്ധതിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പ്രത്യേക രീതിയില്‍ പ്രകാശ സംവിധാനം ക്രമീകരിച്ചിട്ടുള്ള നിര്‍മ്മിതി കാഴ്ച്ചയില്‍ ആളുകളെ വിസ്മയിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. ഭിത്തികളില്‍ നിരത്തിയിരിക്കുന്ന കട്ടകളിലെ വചനങ്ങള്‍, ആളുകള്‍ അതിന് മുന്നിലേക്കു നടന്നു വരുമ്പോള്‍ പ്രകാശിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദേവാലയങ്ങളുടെയും ചാപ്പലുകളുടെയും മാതൃകയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ദ ആര്‍ക്കൈവ് ഓഫ് ലൈറ്റിന്റെ ഉള്ളിലെ ഗ്ലാസ് നിര്‍മ്മിതികള്‍ എന്ന പ്രത്യേകതയുമുണ്ട്. ഇരു വശങ്ങളിലേക്കും വളയുകയും, തിരിയുകയും ചെയ്യുന്ന തരത്തിലുള്ള നീളന്‍ നിര്‍മ്മിതിയില്‍ പ്രകാശത്തിന്റെ ക്രമീകരണം പുറത്തു നിന്നു നോക്കുന്നവര്‍ക്ക് ദൃശ്യവിരുന്നായി മാറുമെന്നും നാപ്പ് സ്റ്റുഡിയോ അധികൃതര്‍ പറയുന്നു. ആളുകള്‍ക്ക് നടക്കുവാനും, സൈക്കിളില്‍ സഞ്ചരിക്കുവാനും കഴിയുന്ന തരത്തിലുള്ള പാതകളാണ് ദ ആര്‍ക്കൈവ് ഓഫ് ലൈറ്റില്‍ നിര്‍മ്മിക്കപ്പെടുക. സ്റ്റീല്‍ ഉപയോഗിച്ചാണ് ആര്‍ക്കൈവ് ഓഫ് ലൈറ്റിന്റെ ഘടന നിര്‍മ്മിക്കുക. വശങ്ങളിലായിട്ടാണ് ഗ്ലാസും, കട്ടകളും നിരത്തി ബൈബിള്‍ വചനങ്ങള്‍ രേഖപ്പെടുത്തുക.
Image: /content_image/News/News-2016-12-27-04:49:09.jpg
Keywords: napp,studios,archive,of,light,stores,bible,script,in,a,wall,of,winking,lightbulbs
Content: 3705
Category: 1
Sub Category:
Heading: ഫാ.ടോമിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യും: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
Content: ദില്ലി: യെമനില്‍ ഭീകരരുടെ പിടിയിലായ ഫാദര്‍ ടോ ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഉഴുന്നാലിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. മോചനത്തിനായി ഇതുവരെ സര്‍ക്കാര്‍ എല്ലാ വഴിയും തേടിയിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരുടെ ജീവനും സര്‍ക്കാരിന് പ്രധാനപ്പെട്ടതാണെന്നും സുഷമ വ്യക്തമാക്കി. യെമനില്‍ ഇന്ത്യയുടെ എംബസിയോ മറ്റ് കാര്യങ്ങളോ നിലവില്‍ പ്രവര്‍ത്തനം ഇല്ലെന്നും വൈദികന്റെ സുരക്ഷിത മോചനത്തിനായിട്ടാണ് പരിശ്രമിക്കുന്നതെന്നും വികാസ് സ്വരൂപ് ഇന്നലെ വ്യക്തമാക്കിയിരിന്നു. അതേ സമയം ടോം ഉഴുന്നാലിലിന്റെ വീഡിയോ സന്ദേശം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. തന്നെ തട്ടിക്കൊണ്ടുപോയവര്‍ പലതവണ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. താന്‍ വളരെ ദുഃഖിതനാണെന്നും പുറത്തു വന്ന വീഡിയോയില്‍ പറയുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പയും ബിഷപ്പുമാരും ഇന്ത്യയിലെ എല്ലാ വിശ്വാസികളും തന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യണം. തന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും ഏത് സമയത്തും ചികിത്സ വേണ്ടിവരുമെന്നും മാനുഷീക പരിഗണന കണക്കിലെടുത്ത് തന്നെ രക്ഷപെടുത്താനുളള നടപടികള്‍ സ്വീകരിക്കണമെന്നും ഫാ. ടോം ഉഴുന്നാലില്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-27-06:08:46.jpg
Keywords:
Content: 3706
Category: 1
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റി ആസ്ഥാനം ആക്രമിക്കാൻ ഐ‌എസ് ഭീകരർ പദ്ധതി തയാറാക്കിയിരിന്നുവെന്ന് സ്ഥിരീകരണം
Content: ന്യൂഡൽഹി: കൊൽക്കത്തയിൽ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം ആക്രമിക്കാൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ പദ്ധതിയിട്ടിരുന്നതായി വ്യക്തമായി. ഐഎസ് പ്രവർത്തകൻ എന്നു സംശയിക്കുന്ന മുഹമ്മദ് മൂസ്സയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. ബംഗാളിലെ ബർദ്വാൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മുഹമ്മദ് മൂസ്സയെ എൻഐഎ പിടികൂടിയത്. കൊൽക്കത്തയിൽ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തും മറ്റു കേന്ദ്രങ്ങളിലും ബ്രിട്ടൻ, യുഎസ്, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് ഒട്ടേറെ സന്ദർശകർ വരാറുണ്ട്. ഇവരെ ആക്രമിച്ച് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു എഫ്ബിഐയുടെയും ബംഗ്ലാദേശിലെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെയും ഉദ്യോഗസ്ഥര്‍ മൊഹമ്മദ് മൂസയെ ചോദ്യം ചെയ്തിരുന്നു. ജൂലൈയില്‍ ധാക്കയിലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടന്ന കൂട്ടക്കൊലയില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് ചോദ്യം ചെയ്യലില്‍ പ്രധാനമായും ആരാഞ്ഞത്. സിറിയയിലും ലിബിയയിലും ഐഎസിനെ അടിച്ചമർത്താൻ ബ്രിട്ടൻ, യുഎസ്, റഷ്യ എന്നീ രാജ്യങ്ങൾ കൂട്ടു നിന്നതിനാൽ അവരുടെ പൗരന്മാരെ ആക്രമിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നു മുഹമ്മദ് മൂസ്സ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കൊൽക്കത്തയിൽ റിപ്പോൺ റോഡിലെ മിഷ്ണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തു മാത്രമല്ല സെൽദാ റെയിൽവേ‌സ്റ്റേഷൻ, പാർക്ക് സർക്കസ് തുടങ്ങി വിദേശികൾ കൂടുതലായി വരുന്ന സ്ഥലങ്ങളിലെല്ലാം ആക്രമണം നടത്താനായിരുന്നു പദ്ധതി. ജമ്മു–കശ്മീരും ഡൽഹിയും സന്ദർശിച്ചശേഷം മൂസ്സ ബംഗാളിലെത്തിയപ്പോഴാണ് എൻഐഎ വലയിലായത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-27-07:09:35.jpg
Keywords:
Content: 3707
Category: 19
Sub Category:
Heading: ടോം അച്ചന്റെ മോചനത്തിനായി നമ്മുക്ക് കൈകോര്‍ക്കാം
Content: മനുഷ്യ മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തി കൊണ്ടാണ് ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നത്. ഈ വീഡിയോയില്‍ അവശനിലയില്‍ കഴിയുന്ന ഫാ. ടോമിന്റെ വാക്കുകള്‍ ഓരോരുത്തരേയും മുറിപ്പെടുത്തി കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. "ഞാൻ വളരെയധികം ദു:ഖിതനും നിരാശനുമാണ്. എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഉടൻ തന്നെ എന്നെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരും. എന്റെ സഹായത്തിനായി വേഗം വരിക". ഒരു വൈദികന്‍ എന്നതിലുപരി ഒരു നിസ്സഹായനായ മനുഷ്യന്റെ കേഴുന്ന ഈ വാക്കുകള്‍ക്കു മുന്‍പില്‍ നമ്മുക്ക് നിശ്ബ്ദത പാലിക്കാന്‍ കഴിയുമോ? ഫാ. ടോമിനെ കാണാതായി 9 മാസം പിന്നിടുമ്പോള്‍ വിശ്വാസികളും അവിശ്വാസികളും ചില ചോദ്യങ്ങൾ മനുഷ്യ മനസ്സാക്ഷിക്ക് മുന്‍പില്‍ ഉയര്‍ത്തുന്നു. ഫാദര്‍ ടോം എവിടെ? അദ്ദേഹത്തെ രക്ഷപ്പെടുത്തുവാന്‍ സഭയും ഗവണ്‍മെന്റും എന്തു ചെയ്തു? അദ്ദേഹത്തെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയക്കാരുടെ വെറും 'പ്രസ്താവനകള്‍' മാത്രമായിരിന്നോ? സഭാധികാരികള്‍ അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ ഗവണ്‍മെന്റിന്റെ മേല്‍ എത്ര മാത്രം സമ്മര്‍ദ്ധം ചെലുത്തി? ഉത്തരം തീര്‍ത്തും നിരാശാജനകമായിരിക്കും. തീര്‍ച്ച. കാരണം അദ്ദേഹത്തെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടന്നിരിന്നുവെങ്കില്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്ന്‍ കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിനെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അധികാരികള്‍ ശ്രമിക്കുമായിരിന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇത്രയധികം പുരോഗമിച്ച ഈ കാലത്ത് ഈ ഫേസ്ബുക്ക് എവിടെ നിന്ന്‍ ആരാണ് നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തുവാന്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. എന്നിട്ടും എന്ത്കൊണ്ട് ഇന്ത്യന്‍ ഭരണകൂടം അതിനു ശ്രമിച്ചില്ല? ഫാദര്‍ ടോമിനെ രക്ഷപെടുത്താൻ ഇന്ത്യാ ഗവൺമെൻറ് യാതൊന്നും ചെയ്യുന്നില്ലെന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ തന്നെ ആരോപണമുണ്ടായിരിന്നു. നേരത്തെ ഒരു ചിത്രം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിന്നു. ഈ ചിത്രത്തില്‍ അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെടുന്നു. തന്നെ മോചിപ്പിക്കുവാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള രീതിയിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് കൂടാതെ ഫാദര്‍ ടോമിനെ കണ്ണുകള്‍ കെട്ടി ആരോ മര്‍ദ്ദിക്കുന്നതായുള്ള വീഡിയോയും പുറത്തു വന്നു. പുറത്തു വന്നിരിക്കുന്ന വീഡിയോയും ഫോട്ടോയും ഫാദര്‍ ടോമിന്‍റേത് തന്നെയാണെന്നു അദ്ദേഹത്തിന്റേ സഹോദരനും ബന്ധുക്കളും ദക്ഷിണ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യുഎഇയിലെ ബിഷപ് ഡോ. പോള്‍ ഹിന്‍ഡറും പിന്നീട് സ്ഥിരീകരിച്ചു. താടിരോമങ്ങള്‍ ഷേവ് ചെയ്യാത്ത വൈദികന്റെ ഫോട്ടോയുടെ കാര്യത്തില്‍ കാര്യമായ സംശയത്തിനു കാരണമില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രാലയവും സൂചന നല്‍കി. ഇതിനിടെ ഫാദര്‍ ടോമിന്റെ ഫേസ്ബുക്ക് പേജും അപ്രത്യക്ഷമായി..! ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി 5 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം (26/12/2016) അദ്ദേഹത്തിന്റെ യാചനയോടെയുള്ള പുതിയ വീഡിയോ പുറത്തു വന്നിരിക്കുന്നു. കേവലം വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത ഒരു നിരാലംബനായ മനുഷ്യന്റെ ഹൃദയവേദനയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഒരു നിസ്സഹായനായ മനുഷ്യന്‍റെ നിലവിളി കണ്ട നാം ഇനിയും നമ്മള്‍ മൗനം പാലിക്കണമോ? ഇത് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഫാദര്‍ ടോമിന്റെ മോചനത്തിനായി ഓരോ മനുഷ്യ സ്നേഹിയും കൈകോര്‍ക്കുക. നമ്മുടെ മനസാക്ഷി മരവിച്ച് പോയിട്ടില്ലെങ്കില്‍, നമ്മുടെ മനസ്സില്‍ കാരുണ്യത്തിന്റെ അംശം അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഫാദര്‍ ടോമിന്റെ മോചനത്തിന് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ പങ്ക് ചേരുക. #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> #SaveFrTom}# #{red->n->n->എന്ന ഹാഷ് ടാഗ് നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക.}# #{blue->n->n-> അതോടൊപ്പം യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} #{green->n->n->#SaveFrTom}# താഴെ നല്‍കുന്ന ചിത്രം, നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിന്റെ കവര്‍ പിക്ചറാക്കി മാറ്റി കൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ ക്യാംപയിന്‍ എത്തിക്കുക.
Image: /content_image/News/News-2016-12-27-08:14:26.jpg
Keywords: Father Tom Uzhunnalil, Campaign , Pravachaka sabdam
Content: 3708
Category: 1
Sub Category:
Heading: വി. സ്തേഫാനോസിന്റെ രക്തസാക്ഷിത്വം സഭയില്‍ ഇന്നും തുടരുന്നു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ചരിത്രത്തിലെ പ്രഥമ രക്തസാക്ഷിയായ വി. സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വം സഭയില്‍ ഇന്നും തുടരുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ സ്‌തേഫാനോസിന്റെ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പു. തന്റെ പ്രസംഗത്തില്‍ രക്തസാക്ഷികളെ കുറിച്ചും, അവരുടെ മഹത്വത്തെ കുറിച്ചും ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോട് വിശദീകരിച്ചു. "വിശുദ്ധനായ സ്‌തേഫാനോസ് തന്റെ രക്തസാക്ഷിത്വത്തിലൂടെ നമ്മേ ക്ഷണിക്കുന്നത് സുവിശേഷത്തിന്റെ സാക്ഷികളായി മാറുവാനാണ്. ഇന്നും സഭയില്‍ രക്തസാക്ഷികള്‍ ഉണ്ടാകുന്നു. ക്രിസ്തുവിന്റെ സ്‌നേഹത്തെ പ്രതിയാണ് തങ്ങളുടെ ജീവന്‍ ത്യജിക്കുവാന്‍ ഇവര്‍ക്ക് സാധിക്കുന്നത്. എന്തുകൊണ്ടാണ് ഇന്നത്തെ കാലത്തും ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതെന്ന് നാം ചിന്തിച്ചേക്കാം. ഇതിന് ഒരേ ഒരു കാരണം മാത്രമേ ഉള്ളു". "യേശു തന്‍റെ ശിഷ്യര്‍ക്കു വാഗ്ദാനം ചെയ്യുന്നത് പീഡനവും സഹനങ്ങളുമാണ്. എന്‍റെ നാമംമൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും എന്ന്‍ അവിടുന്ന് പറഞ്ഞിട്ടുണ്ട്. ലോകം ക്രിസ്ത്യാനികളെ ദ്വേഷിക്കുന്നത്, യേശുവിനെ ദ്വേഷിച്ച അതേ കാരണത്താലാണ്. യേശു ലോകത്തിലേക്കു ദൈവത്തിന്‍റെ പ്രകാശമാണ് കൊണ്ടുവന്നത്. എന്നാല്‍ ലോകമാകട്ടെ, ദുഷ്ടതയെ ഒളിച്ചുവയ്ക്കാനായി ഇരുട്ടിനെ ചേര്‍ത്ത് നിര്‍ത്തി. അവര്‍ പ്രകാശത്തെ വെറുത്തു". പരിശുദ്ധ പിതാവ് പറഞ്ഞു. ഒന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വഹിച്ചിരുന്നവരിലും അധികം പേരാണ് ഇന്നത്തെ കാലഘട്ടത്തില്‍ ക്രിസ്തുവിനു വേണ്ടി ജീവനെ ത്യജിക്കുന്നതെന്നും പാപ്പ ചൂണ്ടികാണിച്ചു. റോമില്‍ ആദ്യനൂറ്റാണ്ടില്‍ നടന്ന ക്രൈസ്തവ പീഡനങ്ങള്‍ ഇന്ന് ഇറാഖിലും, സിറിയയിലുമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ക്രിസ്തുവിന് ഹൃദയങ്ങളില്‍ ജനിക്കുവാന്‍ അവസരം നല്‍കുന്നവര്‍ അവിടുത്തെ സുവിശേഷത്തെയാണ് തങ്ങളിലേക്ക് സ്വീകരിക്കുന്നതെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. കരിങ്കടലില്‍ തകര്‍ന്നു വീണ റഷ്യന്‍ വിമാനത്തിലെ ആളുകളുടെ ആത്മശാന്തിക്കായി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടുള്ള തന്റെ അനുശോചനവും പാപ്പ തന്റെ പ്രസംഗത്തിന്റെ അവസാനം അറിയിച്ചു. ക്രിസ്തുമസിന്റെ സന്തോഷം പങ്കുവയ്ക്കുവാനും പ്രാര്‍ത്ഥനകള്‍ക്കുമായി വത്തിക്കാനിലേക്ക് എത്തിയ എല്ലാവരോടുമുള്ള തന്റെ നന്ദിയും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. തനിക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു വിശ്വാസികളോട് ആവശ്യപ്പെട്ടാണ് മാര്‍പാപ്പ തന്റെ പ്രസംഗം ഉപസംഹരിച്ചത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-12-27-13:04:31.jpg
Keywords: Pope,Francis,St,Stephen's,Day,Angelus
Content: 3709
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: പ്രതിഷേധം വ്യാപകമാകുന്നു
Content: ചങ്ങനാശേരി: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു ആവശ്യപ്പെട്ട് പ്രതിഷേധം വ്യാപകമാകുന്നു. വൈദികന്റെ മോചനത്തിന് എത്രയും പെട്ടെന്ന് ഇടപെടല്‍ നടത്തണമെന്ന് ചങ്ങനാശേരി അതിരൂപത ജാഗ്രതാസമിതി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. തന്റെ ആരോഗ്യം തീർത്തും ക്ഷയിച്ചിരിക്കുകയാണെന്നും തന്നെ ഏത്രയും വേഗം രക്ഷിക്കണമെന്നും യാചിച്ചുകൊണ്ടു ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ ഹൃദയസ്പർശിയും മനഃസാക്ഷിയുള്ള ആരിലും ഞെട്ടൽ ഉളവാക്കുന്നതാണെന്നും രൂപതാ യോഗം വിലയിരുത്തി. ഫാ. ടോമിന്റെ കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച നടപടി എന്തെല്ലാമെന്നു വ്യക്‌തമാക്കണമെന്നും സർക്കാരിനു വെളിപ്പെടുത്താവുന്ന കാര്യങ്ങൾ അറിയാൻ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നും ഊർജിത നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ്സും രംഗത്തെത്തിയിട്ടുണ്ട്. യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സേവനം ഫാ. ഉഴുന്നാലിലിന്റെ മോചനത്തിന് ആവശ്യമെങ്കിൽ അതു സ്വീകരിക്കണം. സംസ്‌ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ശക്‌തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സംഘടനകളും ഇടവകകളും ഫാ. ടോമിന്റെ മോചനത്തിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-12-28-04:35:11.jpg
Keywords: Save Father Tom, ISIS