category_idIndia
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: പ്രതിഷേധം വ്യാപകമാകുന്നു
Contentചങ്ങനാശേരി: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു ആവശ്യപ്പെട്ട് പ്രതിഷേധം വ്യാപകമാകുന്നു. വൈദികന്റെ മോചനത്തിന് എത്രയും പെട്ടെന്ന് ഇടപെടല്‍ നടത്തണമെന്ന് ചങ്ങനാശേരി അതിരൂപത ജാഗ്രതാസമിതി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. തന്റെ ആരോഗ്യം തീർത്തും ക്ഷയിച്ചിരിക്കുകയാണെന്നും തന്നെ ഏത്രയും വേഗം രക്ഷിക്കണമെന്നും യാചിച്ചുകൊണ്ടു ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ ഹൃദയസ്പർശിയും മനഃസാക്ഷിയുള്ള ആരിലും ഞെട്ടൽ ഉളവാക്കുന്നതാണെന്നും രൂപതാ യോഗം വിലയിരുത്തി. ഫാ. ടോമിന്റെ കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച നടപടി എന്തെല്ലാമെന്നു വ്യക്‌തമാക്കണമെന്നും സർക്കാരിനു വെളിപ്പെടുത്താവുന്ന കാര്യങ്ങൾ അറിയാൻ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നും ഊർജിത നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ്സും രംഗത്തെത്തിയിട്ടുണ്ട്. യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സേവനം ഫാ. ഉഴുന്നാലിലിന്റെ മോചനത്തിന് ആവശ്യമെങ്കിൽ അതു സ്വീകരിക്കണം. സംസ്‌ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ശക്‌തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സംഘടനകളും ഇടവകകളും ഫാ. ടോമിന്റെ മോചനത്തിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-27 00:00:00
KeywordsSave Father Tom, ISIS
Created Date2016-12-27 15:22:53