Content | “ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു, നിദ്ര പ്രാപിച്ചിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ഉയിര്‍ക്കപ്പെട്ടു, അവന്റെ പുനരുത്ഥാനത്തിനു ശേഷം അവര്‍ വിശുദ്ധ നഗരത്തില്‍ പ്രവേശിച്ച് അനേകര്‍ക്ക് പ്രത്യക്ഷരായി” (മത്തായി 27:52-53).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 26}#
“പുരാതന കാലത്തെ ക്രിസ്ത്യാനികള്‍ രക്തസാക്ഷികളുടെ ശവകുടീരങ്ങള്‍ക്ക് അടുത്തായിട്ടായിരുന്നു തങ്ങളുടെ അന്ത്യവിശ്രമത്തിനുള്ള സ്ഥലം തിരഞ്ഞെടുത്തിരുന്നത്. മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ അതായിരുന്നു അതിന്റെ കാരണം. അവരുടെ കല്ലറകളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ ഏതു വിശുദ്ധന്റെ അടുത്താണോ തങ്ങളുടെ പ്രിയപ്പെട്ടവര്‍ കിടക്കുന്നത് ആ വിശുദ്ധനോട് മരണപ്പെട്ട ആള്‍ക്ക് വേണ്ടി ദൈവത്തിന്റെ തിരുമുമ്പില്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ വഴി സഹായം ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കും എന്നതായിരുന്നു വിശുദ്ധരുടെ കല്ലറകളുടെ സമീപം അവരെ അടക്കം ചെയ്യുന്നതിന്റെ ലക്ഷ്യം.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ കല്ലറകളില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ലിഖിതങ്ങളും അപേക്ഷകളും കൊത്തിവെക്കുന്ന പതിവ് പുരാതന ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്നു. നമ്മളില്‍ അവശേഷിക്കുന്ന പാപത്തിന്റെ കറകള്‍ കാരണം മരണത്തിനു ശേഷം ദൈവവുമായി ഐക്യത്തിലാകുന്നത് വൈകുമെന്ന ഒരു ബോധ്യം അവര്‍ക്കുണ്ടായിരുന്നു. കൂടാതെ തങ്ങളില്‍ നിന്നും മരണപ്പെട്ടവരെ അവര്‍ക്ക് ആവശ്യമായ രീതിയില്‍ ദൈവം ശുദ്ധീകരിക്കും എന്ന ആത്മവിശ്വാസവും, പ്രതീക്ഷയും മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു”.
#{blue->n->n->വിചിന്തനം:}#
എവിടെയാണെങ്കിലും ഒരുമിച്ച് പ്രാര്‍ത്ഥന ചൊല്ലുന്ന കുടുംബം എപ്പോഴും ഒരുമിച്ച് നില്‍ക്കും. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറക്കരുത്.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |