Contents

Displaying 3391-3400 of 25025 results.
Content: 3650
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സുഹൃത്തുക്കളാക്കുക
Content: “അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട് അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു” (ലൂക്കാ 7:47). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 21}# “മറ്റുള്ളവരോട്‌ കരുണയുള്ളവരായിരിക്കുക, എന്നാല്‍ അവരും നിങ്ങളോടും കരുണ കാണിക്കും. ഈ ലോകത്തിലെ പ്രവാസ ജീവിതം തീരുവാന്‍ ഇനി അധികം സമയമില്ല; ഈ കുറഞ്ഞ സമയത്തിനുള്ളില്‍ സ്വര്‍ഗ്ഗത്തിലെ വിശുദ്ധരേയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെയും നിങ്ങളുടെ സുഹൃത്തുക്കളാക്കുവാന്‍ ശ്രമിക്കുക. അപ്പോള്‍ അവര്‍ നിങ്ങളുടെ ഏറ്റവും അത്യാവശ്യ ഘട്ടത്തില്‍ നിങ്ങളുടെ സഹായത്തിനെത്തും. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോടുള്ള സ്നേഹത്താല്‍ നിറഞ്ഞ ഹൃദയമുള്ളവരായിരിക്കുക, ഒപ്പം ശുദ്ധീകരണസ്ഥലത്ത് പ്രവേശിക്കാതെ നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകുവാന്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക”. (സാല്‍വിയന്‍, അഞ്ചാം നൂറ്റാണ്ടിലെ ക്രിസ്തീയ എഴുത്തുകാരന്‍). #{blue->n->n->വിചിന്തനം:}# പാപത്തിനു അടിമയായി ജീവിക്കുന്നവര്‍ ആ ബന്ധനത്തില്‍ നിന്നും മോചിതരാകുവാന്‍ ഇന്നത്തെ നിങ്ങളുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-21-13:52:31.jpg
Keywords: കരുണ
Content: 3651
Category: 6
Sub Category:
Heading: സകല മനുഷ്യരും മനസ്സിലാക്കേണ്ട ജീവന്റെ മഹത്വം
Content: "ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ" (ലൂക്കാ 1:28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 22}# അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന് വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. മനുഷ്യമാതൃത്വത്തെ, ഒരു സ്ത്രീയുടെ മാതൃത്വത്തെ ദൈവം അത്രമാത്രം സ്‌നേഹിച്ചു; അവളിലൂടെ തന്റെ ഏകജാതനായ പുത്രനെ ലോകത്തിനു നല്‍കുവാന്‍ അവന് സാധിച്ചു. ഇതിന്റെ വെളിച്ചത്തില്‍, എല്ലാ മനുഷ്യ മാതൃത്വവും ഒരസാമാന്യമായ മാനം കൈവരിക്കുന്നു. ഇത് വിശുദ്ധമാണ്. ജീവന്‍ വിശുദ്ധമാണ്. ഓരോ മാതാവിന്റേയും മാതൃത്വം വിശുദ്ധമാണ്. അതുകൊണ്ടാണ് ജീവന്റെ സ്ഥിരീകരണപ്രതിജ്ഞ എന്ന വിഷയം ഉയര്‍ന്നുവരുന്നത്. അമ്മയുടെ ഉദരത്തിലെ 'ജീവന്റെ സംരക്ഷണം' എന്ന വിഷയം ക്രിസ്തുവിശ്വാസം ഏറ്റുപറയുന്ന ഏവരുടേതുമാണ്; ഇത് വിശ്വാസത്തിന്റെ വിഷയമാണ്; മനസാക്ഷിയുടെ വിഷയമാണ്. വേര്‍തിരിവ് ഇല്ലാതെ, സകല മനുഷ്യരും ജീവന്റെ മഹത്വം മനസ്സിലാക്കുവാന്‍ ശ്രമിക്കണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സീനാ, 14.9.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-22-07:14:19.jpg
Keywords: ജീവന്‍
Content: 3652
Category: 1
Sub Category:
Heading: www
Content: ww
Image: /content_image/News/News-2016-12-22-04:43:28.jpg
Keywords:
Content: 3653
Category: 1
Sub Category:
Heading: ww
Content: wwww
Image: /content_image/News/News-2016-12-22-04:43:58.jpg
Keywords:
Content: 3654
Category: 1
Sub Category:
Heading: വത്തിലീക്സ്: വൈദികന് വ്യവസ്ഥകള്‍ക്ക് വിധേയമായ കുറ്റവിമോചനം മാര്‍പാപ്പ നല്‍കി
Content: വത്തിക്കാന്‍: രഹസ്യസ്വഭാവമുള്ള സഭയുടെ ചില രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മോണ്‍സിഞ്ചോര്‍ ആഞ്ചലോ വല്ലിജോ ബള്‍ഡായ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യവസ്ഥകള്‍ക്ക് വിധേയമായ കുറ്റവിമോചനം നല്‍കി. വത്തിക്കാന്‍ സാമ്പത്തിക വിഭാഗത്തിന്റെ സെക്രട്ടറിയായി സേവനം ചെയ്യുന്നതിനിടെയാണ് മോണ്‍സിഞ്ചോര്‍ ആഞ്ചലോ വല്ലിജോ ബള്‍ഡ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ക്ക് രേഖകള്‍ ചോര്‍ത്തി നല്‍കിയത്. അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന്, വത്തിക്കാന്‍ ട്രൈബ്യൂണല്‍ പതിനെട്ടു മാസത്തെ തടവ് ശിക്ഷയാണ് ആഞ്ചലോയ്ക്കു വിധിച്ചത്. മോണ്‍സിഞ്ചോര്‍ ആഞ്ചലോ വല്ലിജോയെ മാര്‍പാപ്പ കുറ്റവിമുക്തനാക്കിയ കാര്യം കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ വ്യക്തമാക്കിയത്. കുറ്റവിമുക്തനായതിനെ തുടര്‍ന്ന് വത്തിക്കാനില്‍ ഇനി എന്തെങ്കിലും തരത്തിലുള്ള ജോലികള്‍ ചെയ്യുന്നതിന് വൈദികന് വിലക്കുണ്ടായിരിക്കും.സ്പെയിനിലെ അസ്തോര്‍ഗാ രൂപതാദ്ധ്യക്ഷന്‍റെ കീഴില്‍ സേവനം ചെയ്യുവാന്‍ തടസങ്ങളൊന്നും നേരിടില്ലെന്നും മോചന ഉത്തരവ് പറയുന്നു. തന്റെ തെറ്റ് ക്ഷമിച്ചു നല്‍കണമെന്ന് അപേക്ഷിച്ച് മോണ്‍സിഞ്ചോര്‍ ആഞ്ചലോ വല്ലിജോ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേക അപേക്ഷ നല്‍കിയിരുന്നു. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമയത്ത് വൈദികന്‍ മോചിപ്പിക്കപ്പെട്ടേക്കുമെന്ന് ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 2012-ല്‍ വത്തീലീക്‌സ് കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പരിചാരകന് അന്നത്തെ മാര്‍പാപ്പയായ ബനഡിക്റ്റ് പതിനാറാമനും കുറ്റവിമോചനം നല്‍കിയിരുന്നു. പതിനെട്ടു മാസം തന്നെയാണ് ബനഡിക്റ്റ് പതിനാറാമന്റെ പരിചാരകനായ പൗലോ ഗബ്രിയേലയ്ക്കും തടവ് ശിക്ഷ ലഭിച്ചിരുന്നത്.
Image: /content_image/News/News-2016-12-22-13:36:31.jpg
Keywords: Vatileaks II
Content: 3655
Category: 24
Sub Category:
Heading: ചെരുപ്പു വാങ്ങാനായി ഫ്രാൻസിസ് മാർപാപ്പ നേരിട്ടു കടയിലെത്തി; വാർത്ത വൈറലാക്കി സോഷ്യൽ മീഡിയ
Content: വത്തിക്കാൻ സിറ്റി: ഓർത്തോപീഡിക് ചെരുപ്പു വാങ്ങാന്‍ നേരിട്ട കടയിലെത്തിയ ഫ്രാന്‍സിസ് പാപ്പയെ പറ്റിയുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. വത്തിക്കാൻ നഗരത്തിലെ മരുന്നു കടയിൽനിന്നാണ് അദ്ദേഹം നേരിട്ടെത്തി ചെരുപ്പു തിരഞ്ഞെടുത്തത്. മാർപാപ്പ മെഡിക്കല്‍ ഷോപ്പിലെത്തിയത് അറിഞ്ഞ് ഷോപ്പിനു ചുറ്റും ആളുകൾ തിങ്ങിക്കൂടിയിരിന്നു. ഒപ്പം നിന്നും ഫോട്ടോയെടുത്തും മാർപാപ്പ ചെരുപ്പു വാങ്ങുന്ന ചിത്രങ്ങള്‍ സെൽഫിയായി എടുത്തും അവര്‍ അവസരം വിനിയോഗിച്ചു. തന്റെ യാത്രകളിൽ ബാഗ് സ്വന്തം വഹിച്ചു ശ്രദ്ധേയനായ പാപ്പ, ചെരുപ്പു വാങ്ങാനായി മാര്‍പാപ്പ കടയിൽ നേരിട്ടെത്തിയത് എളിമയുടെ മഹത്വം ലോകത്തിന് വീണ്ടും കാണിച്ചു കൊടുക്കാനായിരിന്നുവെന്ന് സോഷ്യല്‍ മീഡിയായില്‍ പലരും പറയുന്നു. കാലുവേദന കുറയ്ക്കാൻ പ്രത്യേക രീതിയിലുള്ള ഓർത്തോപീഡിക് ചെരുപ്പാണ് മാർപാപ്പ ഉപയോഗിക്കുന്നത്. ഈ ചെരുപ്പു വാങ്ങാനാണ് അദ്ദേഹം നേരിട്ടെത്തിയത്. പോപ്പിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ ചിലർ പോസ്റ്റു ചെയ്തതോടെയാണ് സംഭവം ലോകശ്രദ്ധ നേടിയത്. നിമിഷ നേരം കൊണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ അതിവേഗം വൈറലായി. 2015 സെപ്റ്റംബറിൽ കണ്ണട വാങ്ങാൻ മാർപാപ്പ നേരിട്ടു കടയില്‍ എത്തിയതും വലിയ വാർത്തയായിരുന്നു. ലാളിത്യവും എളിമയും മൂലം ഇന്ന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ലോക നേതാക്കളില്‍ ഒരാളാണ് ഫ്രാന്‍സിസ് പാപ്പ. #{red->n->n-> വീഡിയോ }#
Image: /content_image/News/News-2016-12-22-05:19:16.jpg
Keywords:
Content: 3656
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ ജനനം ലോകത്തിന് പ്രത്യാശ പ്രദാനം ചെയ്യുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവപുത്രന്‍ മനുഷ്യാവതാരം ചെയ്തത് വഴി പ്രത്യാശയുടെ വലിയ സന്ദേശമാണ് മാനവകുലത്തിന് ലഭിച്ചതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. ഏശയ്യാ പ്രവാചകനിലൂടെ വെളിപ്പെട്ട കാര്യങ്ങള്‍ ക്രിസ്തുവിന്റെ ജനനത്തിലൂടെ പൂര്‍ത്തീകരണം സംഭവിച്ചതായും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു. "ക്രിസ്തുവിന്റെ ജനനം നമുക്ക് പ്രത്യാശ സമ്മാനിച്ചു. അവിടുന്ന് ലോകത്തിലേക്ക് വന്നതിനാല്‍, ഇഹലോകത്തിലെ സാഹചര്യങ്ങളെ നേരിടുവാനുള്ള ബലവും ശക്തിയും നമുക്ക് ലഭിച്ചു. ക്രൈസ്തവരുടെ പ്രത്യാശ ക്രിസ്തുവിലൂടെ നമ്മേ വീണ്ടെടുക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പിതാവായ ദൈവത്തിങ്കലേക്കാണ്. ബേത്‌ലഹേമില്‍ ജനിച്ച പൈതല്‍ നമുക്കു പകര്‍ന്നു നല്‍കുന്നതു മാനവരക്ഷയുടെ മഹത്വകരമായ പ്രത്യാശയാണ്". പരിശുദ്ധ പിതാവ് പറഞ്ഞു. ക്രൈസ്തവരായ നാം ഇഹലോക ജീവിത യാത്രയില്‍ പ്രത്യാശയോടെയാണോ ജീവിക്കുന്നതെന്ന കാര്യം ചിന്തിക്കേണ്ട വിഷയമാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ക്രിസ്തുമസിന് ഒരുക്കുന്ന പുല്‍കൂടുകളില്‍ ഇതേ പ്രത്യാശ കാണുവാന്‍ സാധിക്കും. വിശുദ്ധ ഫ്രാന്‍സിസ് അസീസി തുടക്കം കുറിച്ച പുല്‍ക്കൂടിലെ ലാളിത്യമാണ് പ്രത്യാശയുടെ മഹനീയ മാതൃകയായി തലമുറകളിലേക്ക് കൈമാറുന്നതെന്നും ഫ്രാന്‍സിസ് പാപ്പ ചൂണ്ടികാണിച്ചു. "എളിമയുടെ സന്ദേശമാണ് പുല്‍ക്കൂടും അതിനുള്ളിലെ ഓരോ വ്യക്തികളും നമുക്ക് നല്‍കുന്നത്. യഹൂദിയായിലെ ചെറുപട്ടണമായ ബേത്‌ലഹേമിലാണ് രക്ഷകന്‍ വന്നു പിറന്നത്. ഇവിടെ മുതല്‍ നമുക്ക് ആ എളിമ ദര്‍ശിക്കാം. പരിശുദ്ധ അമ്മ ദൈവദൂതനോട് താന്‍ വിധേയപ്പെടുന്നുവെന്നു പറയുന്നത് തന്നെ വലിയ പ്രത്യാശയോടെയാണ്. പുല്‍ക്കുടിലില്‍ നമുക്ക് അമ്മയെ ദര്‍ശിക്കാം. അതിനു സമീപമായി ജോസഫ് നല്‍ക്കുന്നു. ദൂതന്റെ സന്ദേശം ഉള്‍ക്കൊള്ളുകയും, ദൈവാത്മാവിനാല്‍ നിറഞ്ഞ ശിശുവിനെയാണ് താന്‍ സംരക്ഷിക്കേണ്ടതെന്ന ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുക്കുന്നു". "പണ്ഡിതരേയും, സാധാരണക്കാരായ ആട്ടിടയരേയും നമുക്ക് പുല്‍ക്കുടിലില്‍ കാണുവാന്‍ സാധിക്കും. ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനായ മിശിഹായേ പ്രതീക്ഷയോടെ കാത്തിരുന്നവരാണ് അവര്‍. തങ്ങളെ രക്ഷിക്കുവാന്‍ സ്വന്തമായി കഴിയില്ലെന്ന തിരിച്ചറിവാണ് അവരെ രക്ഷകന് വേണ്ടി പ്രത്യാശയോടെ കാത്തിരിക്കുവാനുള്ള സാഹചര്യത്തെ ഒരുക്കിയത്. ഈ തിരിച്ചറിവ് ഏറെ പ്രധാനപ്പെട്ടതാണ്. ദൈവത്തിലുള്ള പ്രത്യാശ മാത്രമാണ് നമ്മേ കാത്തു സംരക്ഷിക്കുന്നത്. കാലിതൊഴുത്തിലെ എല്ലാവര്‍ക്കും പ്രത്യാശയുടെ ഈ തിരിച്ചറിവ് ഉണ്ടായിരുന്നു". പാപ്പ വിശദീകരിച്ചു. കോംങ്കോയില്‍ പ്രസിഡന്‍റ് ജോസഫ് കബിലയുടെ ഭരണത്തില്‍ അപ്രീതി പ്രകടിപ്പിച്ച് പ്രതിപക്ഷവും വിമതകക്ഷികളും ചേര്‍ന്നു നടത്തുന്ന അഭ്യാന്തരകലാപങ്ങളില്‍ മരണമടയുകയും ക്ലേശിക്കുകയും ചെയ്യുന്ന നിഷ്കളങ്കരായ ജനത്തെയും പാപ്പ തന്റെ പ്രസംഗത്തില്‍ സ്മരിച്ചു. രാജ്യത്ത് ഉടന്‍ തന്നെ സമാധാനം പുനസ്ഥാപിക്കുവാന്‍ ആവശ്യമായ നടപടികള്‍ ഭരണാധികാരികള്‍ സ്വീകരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/News/News-2016-12-22-05:56:04.jpg
Keywords: Christmas,brings,hope,to,the,world,says,pope
Content: 3657
Category: 18
Sub Category:
Heading: യേശുവിന്റെ ശരീരവും രക്‌തവും ഉള്‍കൊള്ളുന്ന നാം വിശുദ്ധ ജീവിതത്തിനുടമകളാകണം: മാർ മാത്യു അറയ്ക്കൽ
Content: പാലാ: വിശുദ്ധ കുർബാനയുടെ മഹാരഹസ്യത്തിൽ പങ്കുചേര്‍ന്ന് യേശുവിന്റെ ശരീരവും രക്‌തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്ന നാം വിശുദ്ധ ജീവിതത്തിനുടമകളായി മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. പാലാ രൂപത ബൈബിൾ കൺവൻഷന്റെ മൂന്നാംദിവസം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. "ഈശോമിശിഹായിൽ ജനിച്ചവരും അതേസമയം ജീവിക്കുന്നവരുമാണ് ക്രൈസ്തവർ. വിശുദ്ധ കുർബാന രഹസ്യത്തിൽ നാം പങ്കുചേരുമ്പോൾ യേശുവിന്റെ ശരീരവും രക്‌തവും നാം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുകയാണ്. അതിനാൽ നാം ലോകത്തിൽ വിശുദ്ധ ജീവിതത്തിനുടമകളായി മാറണം". ബിഷപ്പ് പറഞ്ഞു. മുട്ടുചിറ ഫൊറോനാപള്ളി വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പിൽ, ബിഷപ് ഹൗസ് പ്രൊക്യുറേറ്റർ ഫാ. ജോസഫ് വള്ളോംപുരയിടം, തുടങ്ങനാട് ഫൊറോനാപള്ളി വികാരി ഫാ. തോമസ് വലിയവീട്ടിൽ, അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോസഫ് പൂവത്തുങ്കൽ, ഫാ. മാത്യു കൊച്ചുമാണിക്കുന്നേൽ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. സെഹിയോന്‍ മിനിസ്ട്രി ഡയറക്റ്റര്‍ ഫാ. സേവ്യർഖാൻ വട്ടായിൽ നേതൃത്വം നൽകുന്ന കൺവൻഷനിൽ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്.
Image: /content_image/India/India-2016-12-22-06:02:29.jpg
Keywords: Mar Mathew Arackal
Content: 3658
Category: 8
Sub Category:
Heading: ആത്മാവിനെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ശുദ്ധീകരണസ്ഥലം
Content: “അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും, പാതയില്‍ പ്രകാശവുമാണ്” (സങ്കീര്‍ത്തനങ്ങള്‍ 119:105). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 22}# “ആത്മാവിന്റെ ശാരീരികവും ആത്മീയവുമായ അവഗണനകളും, അപൂര്‍ണ്ണതകളും ശുദ്ധീകരിക്കുന്ന ദൈവം ആത്മാവിലേക്ക് ഒഴുകിയിറങ്ങുന്ന അവസ്ഥയാണ് ശുദ്ധീകരണസ്ഥലം. ഈ ശുദ്ധീകരണത്തിലൂടെ സ്നേഹത്തിന്റെ പരിപൂര്‍ണ്ണതയില്‍ ദൈവം രഹസ്യമായി ആത്മാവിനെ പഠിപ്പിക്കുകയും, വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത് എപ്രകാരം സംഭവിച്ചു എന്ന് ആത്മാവിനു പോലും അറിയുവാന്‍ കഴിയുകയില്ല. എന്നാല്‍ ആത്മാവിനെ സംബന്ധിച്ചിടത്തോളം ഈ ശുദ്ധീകരണം രാത്രിയിലേപോലെ അന്ധകാരം നിറഞ്ഞിരിക്കുമെന്ന് മാത്രമല്ല സഹനങ്ങളും പീഡനങ്ങളും നിറഞ്ഞതുമാണ്. എന്തുകൊണ്ടാണ് അപ്രകാരമായിരിക്കുന്നത്? അതിന് രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്നാമത്തേത്: ദൈവീക ബുദ്ധിയുടെ ഔന്നത്യം ആത്മാവിന്റെ പ്രാപ്തിക്കും പരിധിക്കും അപ്പുറമാണ്. രണ്ടാമത്തേതാകട്ടെ ആത്മാവിന്റെ അശുദ്ധിയും. ഇക്കാരണങ്ങളാലാണ് ഈ ദൈവീക പദ്ധതി ആത്മാവിനെ സംബന്ധിച്ചിടത്തോളം വേദനാജനകവും, സഹനങ്ങളും, അന്ധകാരവും നിറഞ്ഞതായിരിക്കുന്നത്.” (കുരിശിന്റെ വിശുദ്ധ ജോണ്‍) #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ആളുകളെ പ്രേരിപ്പിക്കുക. അത് നിങ്ങള്‍ക്ക് സമൃദ്ധമായ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിന് ഇടയാക്കും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-22-14:31:42.jpg
Keywords: കുരിശിന്റെ വിശുദ്ധ ജോണ്‍
Content: 3659
Category: 8
Sub Category:
Heading: തന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കുട്ടികളെ പഠിപ്പിച്ച ഫ്രഞ്ച് പണ്ഡിതന്‍
Content: “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല” (മത്തായി 18:3). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 23}# “ഫ്രഞ്ച് പണ്ഡിതനായ ജോണ്‍ ഗേര്‍സണ്‍ വളരെ കഷ്ടപ്പെട്ട് നിഷ്കളങ്കരായ കുട്ടികളെ ഈ വാക്കുകള്‍ പഠിപ്പിച്ചു: ‘എന്റെ ദൈവമേ, എന്റെ സൃഷ്ടാവേ, നിന്റെ പാവപ്പെട്ട ദാസനായ ജോണ്‍ ഗേര്‍സണില്‍ കരുണയുള്ളവനായിരിക്കണമേ.’ നിഷ്കളങ്കരായ ഈ കൊച്ചു കുട്ടികള്‍ ആ നല്ല മനുഷ്യന്‍ മരിക്കുമ്പോഴും മരിച്ചതിനു ശേഷവും നഗരപ്രാന്തങ്ങള്‍ വരെ പോയി, അനുതാപസ്വരത്തില്‍ അദ്ദേഹം പഠിപ്പിച്ച വാക്കുകള്‍ ഉരുവിട്ടു കൊണ്ടിരുന്നു. തങ്ങളുടെ നിഷ്കളങ്കമായ പ്രാര്‍ത്ഥന വഴി അദ്ദേഹത്തിന്റെ ആത്മാവിന് ആശ്വാസം നല്‍കുകയും ചെയ്തു.” (എറ്റിയന്നേ ബിനെറ്റ്, S.J., ഫ്രഞ്ച് ഗ്രന്ഥരചയിതാവ്‌). #{blue->n->n->വിചിന്തനം:}# ഒരിക്കലും പരിശുദ്ധ ദൈവമാതാവില്‍ നിന്നും അകന്നു പോകരുതെന്ന് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. മക്കളെ എപ്പോഴും ജപമാല ചൊല്ലുവാനും ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി അദ്ധ്വാനിക്കുവാനും പഠിപ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-22-07:03:15.jpg
Keywords: ആത്മാക്കള്‍