category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശുവിന്റെ ശരീരവും രക്‌തവും ഉള്‍കൊള്ളുന്ന നാം വിശുദ്ധ ജീവിതത്തിനുടമകളാകണം: മാർ മാത്യു അറയ്ക്കൽ
Contentപാലാ: വിശുദ്ധ കുർബാനയുടെ മഹാരഹസ്യത്തിൽ പങ്കുചേര്‍ന്ന് യേശുവിന്റെ ശരീരവും രക്‌തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്ന നാം വിശുദ്ധ ജീവിതത്തിനുടമകളായി മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. പാലാ രൂപത ബൈബിൾ കൺവൻഷന്റെ മൂന്നാംദിവസം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. "ഈശോമിശിഹായിൽ ജനിച്ചവരും അതേസമയം ജീവിക്കുന്നവരുമാണ് ക്രൈസ്തവർ. വിശുദ്ധ കുർബാന രഹസ്യത്തിൽ നാം പങ്കുചേരുമ്പോൾ യേശുവിന്റെ ശരീരവും രക്‌തവും നാം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുകയാണ്. അതിനാൽ നാം ലോകത്തിൽ വിശുദ്ധ ജീവിതത്തിനുടമകളായി മാറണം". ബിഷപ്പ് പറഞ്ഞു. മുട്ടുചിറ ഫൊറോനാപള്ളി വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പിൽ, ബിഷപ് ഹൗസ് പ്രൊക്യുറേറ്റർ ഫാ. ജോസഫ് വള്ളോംപുരയിടം, തുടങ്ങനാട് ഫൊറോനാപള്ളി വികാരി ഫാ. തോമസ് വലിയവീട്ടിൽ, അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോസഫ് പൂവത്തുങ്കൽ, ഫാ. മാത്യു കൊച്ചുമാണിക്കുന്നേൽ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. സെഹിയോന്‍ മിനിസ്ട്രി ഡയറക്റ്റര്‍ ഫാ. സേവ്യർഖാൻ വട്ടായിൽ നേതൃത്വം നൽകുന്ന കൺവൻഷനിൽ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-22 00:00:00
KeywordsMar Mathew Arackal
Created Date2016-12-22 11:32:29