category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചെരുപ്പു വാങ്ങാനായി ഫ്രാൻസിസ് മാർപാപ്പ നേരിട്ടു കടയിലെത്തി; വാർത്ത വൈറലാക്കി സോഷ്യൽ മീഡിയ
Contentവത്തിക്കാൻ സിറ്റി: ഓർത്തോപീഡിക് ചെരുപ്പു വാങ്ങാന്‍ നേരിട്ട കടയിലെത്തിയ ഫ്രാന്‍സിസ് പാപ്പയെ പറ്റിയുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. വത്തിക്കാൻ നഗരത്തിലെ മരുന്നു കടയിൽനിന്നാണ് അദ്ദേഹം നേരിട്ടെത്തി ചെരുപ്പു തിരഞ്ഞെടുത്തത്. മാർപാപ്പ മെഡിക്കല്‍ ഷോപ്പിലെത്തിയത് അറിഞ്ഞ് ഷോപ്പിനു ചുറ്റും ആളുകൾ തിങ്ങിക്കൂടിയിരിന്നു. ഒപ്പം നിന്നും ഫോട്ടോയെടുത്തും മാർപാപ്പ ചെരുപ്പു വാങ്ങുന്ന ചിത്രങ്ങള്‍ സെൽഫിയായി എടുത്തും അവര്‍ അവസരം വിനിയോഗിച്ചു. തന്റെ യാത്രകളിൽ ബാഗ് സ്വന്തം വഹിച്ചു ശ്രദ്ധേയനായ പാപ്പ, ചെരുപ്പു വാങ്ങാനായി മാര്‍പാപ്പ കടയിൽ നേരിട്ടെത്തിയത് എളിമയുടെ മഹത്വം ലോകത്തിന് വീണ്ടും കാണിച്ചു കൊടുക്കാനായിരിന്നുവെന്ന് സോഷ്യല്‍ മീഡിയായില്‍ പലരും പറയുന്നു. കാലുവേദന കുറയ്ക്കാൻ പ്രത്യേക രീതിയിലുള്ള ഓർത്തോപീഡിക് ചെരുപ്പാണ് മാർപാപ്പ ഉപയോഗിക്കുന്നത്. ഈ ചെരുപ്പു വാങ്ങാനാണ് അദ്ദേഹം നേരിട്ടെത്തിയത്. പോപ്പിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ ചിലർ പോസ്റ്റു ചെയ്തതോടെയാണ് സംഭവം ലോകശ്രദ്ധ നേടിയത്. നിമിഷ നേരം കൊണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ അതിവേഗം വൈറലായി. 2015 സെപ്റ്റംബറിൽ കണ്ണട വാങ്ങാൻ മാർപാപ്പ നേരിട്ടു കടയില്‍ എത്തിയതും വലിയ വാർത്തയായിരുന്നു. ലാളിത്യവും എളിമയും മൂലം ഇന്ന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ലോക നേതാക്കളില്‍ ഒരാളാണ് ഫ്രാന്‍സിസ് പാപ്പ. #{red->n->n-> വീഡിയോ }#
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=Dq6JF5SJw1Q
Second Video
facebook_linkNot set
News Date2016-12-22 00:00:00
Keywords
Created Date2016-12-22 10:49:16