Content | “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല” (മത്തായി 18:3).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 23}#
“ഫ്രഞ്ച് പണ്ഡിതനായ ജോണ്‍ ഗേര്‍സണ്‍ വളരെ കഷ്ടപ്പെട്ട് നിഷ്കളങ്കരായ കുട്ടികളെ ഈ വാക്കുകള്‍ പഠിപ്പിച്ചു: ‘എന്റെ ദൈവമേ, എന്റെ സൃഷ്ടാവേ, നിന്റെ പാവപ്പെട്ട ദാസനായ ജോണ്‍ ഗേര്‍സണില്‍ കരുണയുള്ളവനായിരിക്കണമേ.’ നിഷ്കളങ്കരായ ഈ കൊച്ചു കുട്ടികള്‍ ആ നല്ല മനുഷ്യന്‍ മരിക്കുമ്പോഴും മരിച്ചതിനു ശേഷവും നഗരപ്രാന്തങ്ങള്‍ വരെ പോയി, അനുതാപസ്വരത്തില്‍ അദ്ദേഹം പഠിപ്പിച്ച വാക്കുകള്‍ ഉരുവിട്ടു കൊണ്ടിരുന്നു. തങ്ങളുടെ നിഷ്കളങ്കമായ പ്രാര്‍ത്ഥന വഴി അദ്ദേഹത്തിന്റെ ആത്മാവിന് ആശ്വാസം നല്‍കുകയും ചെയ്തു.”
(എറ്റിയന്നേ ബിനെറ്റ്, S.J., ഫ്രഞ്ച് ഗ്രന്ഥരചയിതാവ്).
#{blue->n->n->വിചിന്തനം:}#
ഒരിക്കലും പരിശുദ്ധ ദൈവമാതാവില്‍ നിന്നും അകന്നു പോകരുതെന്ന് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. മക്കളെ എപ്പോഴും ജപമാല ചൊല്ലുവാനും ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി അദ്ധ്വാനിക്കുവാനും പഠിപ്പിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |