Contents
Displaying 3371-3380 of 25025 results.
Content:
3628
Category: 1
Sub Category:
Heading: കുടിയേറ്റക്കാരായ ക്രൈസ്തവര്‍ ഓസ്‌ട്രേലിയായില്‍ ശക്തമായ ക്രൈസ്തവ സാക്ഷ്യമായി മാറുന്നുവെന്ന്‍ പഠനം
Content: സിഡ്‌നി: കുടിയേറ്റക്കാരായ ക്രൈസ്തവര്‍ ഓസ്‌ട്രേലിയായില്‍ ശക്തമായ ക്രൈസ്തവ സാക്ഷ്യമായി മാറുന്നുവെന്ന്‍ പഠനം. വിവിധ കണക്കുകളുടെ അടിസ്ഥാനത്തില്‍ 'എസ്ബിഎസ്' എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തദ്ദേശീയ ക്രൈസ്തവരുടെ വിശ്വാസവളർച്ചയിൽ കുറവ് അനുഭവപ്പെടുമ്പോൾ കുടിയേറ്റക്കാരായ ക്രൈസ്തവര്‍ ശക്തമായ ക്രൈസ്തവ സാക്ഷ്യവുമായി രാജ്യത്ത് നിലകൊള്ളുന്നുവെന്നു പഠനം വ്യക്തമാക്കുന്നു. നാഷണല്‍ ചര്‍ച്ച് ലൈഫ് സര്‍വേയില്‍ നിന്നും പുറത്തുവന്ന വിവരങ്ങളും കുടിയേറ്റക്കാരായ ക്രൈസ്തവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് പ്രത്യേകം ചൂണ്ടികാണിക്കുന്നുണ്ട്. ഓസ്‌ട്രേലിയായിലെ ക്രൈസ്തവ സഭകളുടെ സാംസ്‌കാരിക വൈവിധ്യത്തിലേക്കു കൂടിയാണ് സര്‍വേ വെളിച്ചം വീശുന്നതെന്ന് സര്‍വേയുടെ ഡയറക്ടറായ റൂത്ത് പൗവല്‍ പറഞ്ഞു. അറബി, ചൈനീസ്, ഡിന്‍കാ, വിയറ്റ്‌നാമീസ് തുടങ്ങി 10 പ്രാദേശിക ഭാഷകളിലേക്ക് സര്‍വേയിലെ ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തിയ ശേഷമാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും റൂത്ത് പൗവല്‍ അറിയിച്ചു. 1991-ല്‍ ഓസ്‌ട്രേലിയായിലെ സഭകള്‍ ചേര്‍ന്ന് ആരംഭിച്ച സര്‍വേ അഞ്ചു വര്‍ഷം കൂടുമ്പോഴാണ് നടത്തപ്പെടുന്നത്. ഓസ്‌ട്രേലിയായിലേക്ക് കുടിയേറുന്ന ഒരു വിഭാഗം യുവാക്കള്‍ പ്രൊട്ടസ്റ്റന്‍റ് സഭകളിലേക്കും ആരാധനയ്ക്കായി കടന്നു പോകുന്നുവെന്ന് സര്‍വേ ചൂണ്ടികാണിക്കുന്നു. രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങളെ കുറിച്ചും അവരുടെ ദൈവ വിശ്വാസത്തെ കുറിച്ചുള്ള ചില കാഴ്ച്ചപാടുകളിലേക്കുമെല്ലാം സര്‍വേ വെളിച്ചം വീശുന്നുണ്ട്. സര്‍വ്വേ ചൂണ്ടികാണിക്കുന്ന മറ്റു ചില വസ്തുതകളും ഏറെ ശ്രദ്ധേയമാണ്. രാജ്യത്ത് നാലു പേരില്‍ ഒരാള്‍, പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ഏറെ സമയം ചെലവിടുന്നതായി സര്‍വേയില്‍ നിന്നും വ്യക്തമാണ്. 25 ശതമാനത്തോളം പേര്‍ തങ്ങളുടെ ജീവിതത്തില്‍ അത്ഭുതകരമായ ദൈവീകാനുഭവം ഉണ്ടായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റമാണ് ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുവാനുള്ള പ്രധാനകാരണമെന്ന്‍ വിലയിരുത്തപ്പെടുന്നു. ഏഷ്യയില്‍ നിന്നും കുടിയേറുന്ന മൂന്നില്‍ ഒരാള്‍ ക്രൈസ്തവ വിശ്വാസിയാണെന്നും, പുതിയ രാജ്യത്തേക്ക് അവര്‍ തങ്ങളുടെ വിശ്വാസവും കൊണ്ടാണ് എത്തിച്ചേരുന്നതെന്നും സര്‍വ്വേ പറയുന്നു. സിഡ്‌നി ഇന്നര്‍ വെസ്റ്റിലെ സെന്റ് ബ്രിജിഡ് കത്തോലിക്ക ദേവാലയത്തിന്റെ വികാരിയായ ഫാദര്‍ ജോണ്‍ പിയാര്‍സിന്റെ വാക്കുകളില്‍ നിന്നും രാജ്യത്തെ കുടിയേറ്റക്കാരായ ക്രൈസ്തവ സമൂഹത്തിന്റെ ഉയര്‍ച്ച വ്യക്തമാണ്. 'ഞാന്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന ദേവാലയത്തിലും മുമ്പ് സേവനം ചെയ്തിരുന്ന മെല്‍ബണിലെ ദേവാലയത്തിലും കുടിയേറ്റക്കാരായ വിശ്വാസികളുടെ വലിയ കൂട്ടം തന്നെ ആരാധനയില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ ഈ പങ്കാളിത്വം ഏറെ സന്തോഷകരമാണ്. ഈ മേഖലയിലെ വിശ്വാസികളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുന്നുമുണ്ട്. ക്രിസ്തുമസിനും, ഈസ്റ്ററിനും മറ്റു പ്രധാനപ്പെട്ട തിരുനാളുകള്‍ക്കും വിവിധ ഭാഷയില്‍ ആരാധ നടത്തപ്പെടുന്നു. രാജ്യത്തെ ദേവാലയങ്ങളിലെല്ലാം ഈ പതിവ് തുടരുന്നു". ഫാദര്‍ ജോണ്‍ പിയാര്‍സ് പറഞ്ഞു. അതേ സമയം തദ്ദേശീയരായ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ രാജ്യത്തെ ജനസംഖ്യയുടെ 61 ശതമാനം പേരും ക്രൈസ്തവരായിരുന്നു. എന്നാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ക്രൈസ്തവരുടെ എണ്ണം താഴേക്കാണ് പോയതെന്നും പഠനം ചൂണ്ടികാണിക്കുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഓസ്‌ട്രേലിയായില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാകുവാന്‍ വരെ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.
Image: /content_image/News/News-2016-12-19-08:27:21.jpg
Keywords: migrants,are,reviving,Christian,churches,in,Australia

3629
Category: 6
Sub Category:
Heading: ക്രൈസ്തവ മൂല്യങ്ങളെ ശക്തിപ്പെടുത്തുക
Content: "യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാ ദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍" (എഫേസോസ് 4:24). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 19}# ക്രിസ്തുവിന്റെ അവതാരത്തിന്റേയും വീണ്ടെടുപ്പിന്റേയും രഹസ്യത്താല്‍ പ്രചോദിതമായി ജീവിതം നയിക്കുന്ന ക്രൈസ്തവന് സ്വന്തം മൂല്യങ്ങളെ എപ്രകാരം ശക്തിപ്പെടുത്തുവാന്‍ സാധിക്കും.? ഈ ചോദ്യത്തിന്റെ പരിപൂര്‍ണ്ണമായ ഉത്തരം നല്‍കണമെങ്കില്‍, അത് വളരെ ദീര്‍ഘമായിരിക്കും. അതുകൊണ്ട്, ഏതാനും പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാത്രം ഞാന്‍ സ്പര്‍ശിക്കട്ടെ. മനുഷ്യവ്യക്തിയെ അവന്റെ പൂര്‍ണ്ണ മൗലിക അവകാശങ്ങളോടെ സൃഷ്ടിക്കുവാന്‍ ശക്തിയും അധികാരവും വിനിയോഗിക്കപ്പെട്ടപ്പോള്‍, അവന്റെ പദവി ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമുള്ള പദവിയായി ഭവിച്ചു. ത്യാഗത്തിനും സേവനത്തിനുമായുള്ള സമ്മാനമായാണ് അവന്‍ നമ്മേ നല്‍കിയത്. ഈ ത്യാഗങ്ങളെ അനുസ്മരിച്ചു വേണം നാം ക്രൈസ്തവ മൂല്യങ്ങളെ ശക്തിപ്പെടുത്താന്‍. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഫിലാഡെല്‍ഫിയ, 3.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/Meditation/Meditation-2016-12-19-08:28:40.jpg
Keywords: മൂല്യം

3630
Category: 1
Sub Category:
Heading: വിവാഹത്തെ സംബന്ധിച്ചുള്ള സഭാപ്രബോധനങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ല: കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്
Content: വത്തിക്കാന്‍: പുനര്‍വിവാഹിതര്‍ക്കു വേണ്ടിയുള്ള ദിവ്യകാരുണ്യസ്വീകരണത്തെക്കുറിച്ചുള്ള സഭാ പ്രബോധനങ്ങള്‍ തിരുത്തുവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്. 'എറ്റേണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കി'ലെ റെയ്‌മൊണ്‍ഡ് അരോയോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക് സഭയുടെ നിലപാട് ആവര്‍ത്തിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരീസ് ലെത്തീസിയാ'യുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തിയ നാലു കര്‍ദ്ദിനാളുമാരില്‍ ഒരാളാണ് റെയ്മണ്ട് ബര്‍ക്ക്. പാപകരമായ ജീവിത സാഹചര്യങ്ങളില്‍ തുടരുന്ന ഒരു വ്യക്തി ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് മുമ്പ്, പാപത്തെ പൂര്‍ണ്ണമായും വെറുത്ത് ഉപേക്ഷിക്കണമെന്നും, ഇതിനു ശേഷമേ വിശുദ്ധ കുര്‍ബാനയും മറ്റു വിശുദ്ധ കൂദാശകളും സ്വീകരിക്കുവാന്‍ പാടുള്ളുവെന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'ഫാമിലായാരിസ് കോണ്‍സോര്‍ട്ടിയോ' യില്‍ വ്യക്തമാക്കുന്നതായി കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്ക് ചൂണ്ടികാണിച്ചു. സഭയുടെ സ്ഥിരമായ പ്രബോധനമാണ് ഫാമിലായാരിസ് കോണ്‍സോര്‍ട്ടിയോയിലൂടെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആവര്‍ത്തിച്ചത്. വൈദികരും വിശ്വാസികളുമെല്ലാം ധാര്‍മീകമായ പലകാര്യങ്ങളിലും പിന്‍തുടരുന്നത് ഈ നിര്‍ദേശങ്ങളാണെന്നും കര്‍ദിനാള്‍ റെയ്ണ്ട് ബര്‍ക്ക് അഭിമുഖത്തില്‍ പറഞ്ഞു. വിവാഹമെന്നത് വേര്‍പ്പെടുത്തുവാന്‍ കഴിയാത്ത ബന്ധമാണെന്ന് സഭ പഠിപ്പിക്കുമ്പോള്‍ തന്നെ, അതിന് വിരുദ്ധമായുള്ള പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എങ്ങനെയാണ് വിശുദ്ധ കൂദാശകളില്‍ പങ്കെടുക്കുവാന്‍ കഴിയുകയെന്നും കര്‍ദ്ദിനാള്‍ ബര്‍ക്ക് ചോദിക്കുന്നു. വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ പ്രബോധനങ്ങളില്‍ മാറ്റം ഇല്ലാത്തിടത്തോളം കാലം ഇതിന് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ സഭയുടെ കൂദാശകള്‍ സ്വീകരിക്കുവാന്‍ യോഗ്യരല്ലെന്നതാണ് തന്റെ അഭിപ്രായമെന്നും കര്‍ദ്ദിനാള്‍ ബര്‍ക്ക് അഭിമുഖത്തിലൂടെ വ്യക്തമാക്കി. കാനോന്‍ നിയമത്തില്‍ അഗാധമായ പാണ്ഡിത്യമുള്ള കര്‍ദ്ദിനാള്‍ ബര്‍ക്ക് വത്തിക്കാന്‍ സുപ്രീം കോടതിയുടെ മുന്‍ തലവനായിരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമെന്ന് തോന്നിക്കുന്ന ചില പരാമര്‍ശങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ അമോരിസ് ലെത്തീസിയായില്‍ വന്നിട്ടുണ്ടെന്നാണ് കര്‍ദിനാള്‍ ബര്‍ക്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിനെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് കര്‍ദിനാള്‍ ബര്‍ക്കും മറ്റു നാലു കര്‍ദിനാളുമാരും ചേര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെയും പാപ്പ ഇതിന് മറുപടി നല്‍കിയിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. "നൂറ്റാണ്ടുകളായി സഭയെ നയിക്കുന്നത് മാര്‍പാപ്പമാരാണ്. സഭയുടെ പ്രബോധനങ്ങളെ മനസിലാക്കുവാന്‍ വേണ്ടി ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. ആഗോള സഭയുടെ തലവനും നേതാവും, മാര്‍ഗദര്‍ശിയും എന്ന നിലയില്‍ മാര്‍പാപ്പ ഒരു ബിഷപ്പോ, കര്‍ദ്ദിനാളോ ഉന്നയിക്കുന്ന സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കണം. സത്യവിശ്വാസത്തില്‍ സഭയെ മുന്നോട്ട് നയിക്കുന്നതിനും, സംശയങ്ങള്‍ ദൂരികരിക്കുന്നതിനും അത് ഇടവരുത്തും". കര്‍ദ്ദിനാള്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്ക് മാര്‍പാപ്പ മറുപടി നല്‍കാത്തിടത്തോളം, വിഷയത്തിലെ അഭിപ്രായ ഭിന്നതകള്‍ സഭയില്‍ ശക്തമാകുമെന്നും, വിഭാഗീയ പ്രവണതകളിലേക്ക് മാത്രമേ അത്തരമൊരു സാഹചര്യം നയിക്കുകയുള്ളുവെന്നും കര്‍ദിനാള്‍ ബര്‍ക്ക് അഭിപ്രായപ്പെട്ടു. ആദ്യ വിവാഹ ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ, രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കുവാന്‍ ഇംഗ്ലണ്ടിലെ ഹെന്ററി എട്ടാമന്‍ ശ്രമിച്ചപ്പോള്‍ വിശുദ്ധ തോമസ് മോറും വിശുദ്ധ ജോണ്‍ ഫിഷറും അതിനെ ശക്തമായി എതിര്‍ത്തത് കര്‍ദിനാള്‍ ബര്‍ക്ക് ചൂണ്ടികാണിച്ചു.
Image: /content_image/News/News-2016-12-19-11:22:09.jpg
Keywords: Church,teaching,on,Communion,cannot,be,changed,says,Cardinal,Burke

3631
Category: 1
Sub Category:
Heading: ഇസ്താംബൂളിലെ സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷത്തിന് വിലക്ക്; കുട്ടികളോട് ക്രിസ്തുമസിനെ കുറിച്ച് ഒന്നും പറയരുതെന്നും നിര്‍ദ്ദേശം
Content: അങ്കാര (തുര്‍ക്കി): ജര്‍മ്മന്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ ഇസ്താംബൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം വിലക്കിയ നടപടി വിവാദത്തില്‍. പരമ്പരാഗത രീതിയില്‍ നടത്തിവരാറുള്ള ഒരുതരം ക്രിസ്തുമസ് ആഘോഷവും നടത്തുവാന്‍ പാടില്ലെന്നു നിര്‍ദേശിച്ച സ്‌കൂള്‍ മാനേജ്‌മെന്റ്, ക്രിസ്തുമസിനെ കുറിച്ച് കുട്ടികളോട് ഒരുകാര്യവും പറയരുതെന്ന് അധ്യാപകര്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതു സംബന്ധിച്ച് മാനേജ്‌മെന്റ് അധ്യാപകര്‍ക്ക് അയച്ച ഇ-മെയില്‍ വാര്‍ത്താ ഏജന്‍സിയായ 'ഡിപിഎ'യ്ക്കു ലഭിച്ചു. അവര്‍ പിന്നീട് ഇ-മെയില്‍ സന്ദേശം പരസ്യപ്പെടുത്തുകയായിരിന്നു. ക്രിസ്തുവിന്റെ ജനന സ്മരണ ലോകമെങ്ങും ആചരിക്കാന്‍ ഒരുങ്ങുമ്പോള്‍ സംഭവത്തെ അപലപിച്ചു നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തുര്‍ക്കിയെ കടുത്ത ഇസ്ലാമിക രാജ്യമാക്കുവാന്‍ പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ നടത്തുന്ന ചില നീക്കങ്ങളായിട്ടാണ് രാജ്യത്തെ ഭൂരിഭാഗം രാഷ്ട്രീയ നിരീക്ഷകരും ക്രിസ്തുമസ് ആഘോഷത്തെ വിലക്കിയ നടപടിയെ വിലയിരുത്തുന്നത്. സാധാരണയായി ഇസ്താംബൂളില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മന്‍ കോണ്‍സിലേറ്റില്‍ സ്‌കൂളിലെ കുട്ടികള്‍ കാരോള്‍ ഗാനങ്ങള്‍ പാടുന്ന പതിവുണ്ട്. എന്നാല്‍ സ്‌കൂളിലെ ഗായകസംഘത്തെ ഇതില്‍ നിന്നും വിലക്കിയ നടപടിയും ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. "സ്‌കൂളിന്റെ പ്രവര്‍ത്തനത്തിനുള്ള പണം ജര്‍മ്മനിയില്‍ നിന്നുമാണ് നല്‍കുന്നതെങ്കില്‍, സ്‌കൂളില്‍ എന്തു പഠിപ്പിക്കണമെന്നും, എന്ത് ആഘോഷം നടത്തണമെന്നും ജര്‍മ്മനിയില്‍ നിന്നും തീരുമാനിക്കും". ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ നിയമകാര്യ വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ജര്‍മ്മന്‍ മാധ്യമത്തോട് വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. ക്രിസ്തുമസ് ആഘോഷിക്കുന്നതിന് വിവിധ വിലക്കുകള്‍ ഏര്‍പ്പെടുത്തിയ തുര്‍ക്കിയുടെ നടപടിയെ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. "തുര്‍ക്കിയുടെ ഭാഗത്തു നിന്നുമുണ്ടായ വിചിത്രമായ നടപടി ഇനിയും മനസിലായിട്ടില്ല. ക്രിസ്തുമസിന് മുമ്പുള്ള കാലഘട്ടത്തില്‍ സാംസ്‌കാരിക മൂല്യങ്ങള്‍ പങ്കിടുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്താറുണ്ട്. ഇത്തരം പരിപാടികളെ വിലക്കുന്നത് തികച്ചും വിലകുറഞ്ഞ നടപടിയായി മാത്രമേ കരുതുന്നുള്ളു". ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രതിഷേധ കുറിപ്പില്‍ വിവരിക്കുന്നു.
Image: /content_image/News/News-2016-12-19-13:45:58.jpg
Keywords: German,School,In,Turkey,Bans,Teachers,From,Even,Mentioning,Christmas

3632
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പാ ഫാത്തിമ സന്ദര്‍ശിക്കും
Content: വത്തിക്കാന്‍: ഫാത്തിമായില്‍ പരിശുദ്ധ കന്യക മാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. 2017 ഫെബ്രുവരി 12, 13 തിയതികളില്‍ ആണ് സന്ദര്‍ശനം നടത്തുക. പോര്‍ച്ചുഗല്‍ പ്രസിഡന്‍റ് മാര്‍സെലോ റെബല്ലോ ഡിസൂസയുടെയും ദേശീയ മെത്രാന്‍ സമിതിയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ ഫാത്തിമാ സന്ദര്‍ശനം നടത്തുന്നത്. ഡിസംബര്‍ 17ാം തിയതി ജന്മദിനത്തില്‍ ഇതു പരസ്യപ്പെടുത്താന്‍ ഫ്രാന്‍സിസ് പാപ്പാ നിശ്ചയിക്കുകയായിരിന്നുവെന്നും വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക്ക് വ്യക്തമാക്കി. 1981 മെയ് 13-ന് വത്തിക്കാനില്‍ വച്ച് വെടിയേറ്റ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അത്ഭുതകരമായി രക്ഷപ്പെട്ടത് ഇന്നും ചരിത്രമാണ്. ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനമായിരിന്നു അന്ന്‍. 1982-ല്‍ ഫാത്തിമാ സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഉദരഭാഗത്തുനിന്നു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ബുള്ളറ്റ്, തിരുസ്വരൂപത്തിന്‍റെ കിരീടത്തില്‍ കൃതഞ്ജതയായി ചാര്‍ത്തിയിരിന്നു. 1991-ലെ മെയ് മാസത്തില്‍ വധശ്രമത്തിന്‍റെ പത്താം വാര്‍ഷികത്തിലും ഫാത്തിമ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സന്ദര്‍ശനം നടത്തിയിരിന്നു. നേരത്തെ 2010 മെയ് 12, 13 തിയതികളില്‍ എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ ഫാത്തിമ സന്ദര്‍ശിച്ചിരിന്നു. 1917-ല്‍ മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളുടെ 13ാം തിയതികളിലാണ് പരിശുദ്ധ അമ്മ ലൂസിയ, ജെസ്സീന്താ, ഫ്രാന്‍സിസ് എന്നിവര്‍ക്ക് ദര്‍ശനം നല്‍കിയത്. {{ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണത്തെ കുറിച്ചു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1369 }}
Image: /content_image/News/News-2016-12-20-05:29:15.jpg
Keywords:

3633
Category: 6
Sub Category:
Heading: സൃഷ്ട്ടാവും മനുഷ്യനുമായുള്ള ബന്ധം
Content: "എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു" (യോഹന്നാന്‍ 3:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 20}# നമ്മുടെ ജീവിതത്തിന്റെ സന്ദേശമാണ് സുവിശേഷം. സൃഷ്ട്ടാവും പിതാവും എന്ന നിലയിലുള്ള അവിടുത്തെ സ്‌നേഹം കാണുന്നത്, സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ട്ടിച്ചപ്പോഴാണ്. ലോകത്തിന്റെ സൃഷ്ടാവിന്റെ ഇപ്രകാരമുള്ള ഒരു പ്രവര്‍ത്തിക്ക്, മനുഷ്യനുമായി അഭേദ്യമായ ബന്ധമുണ്ട്. ഒരേ സമയം, വ്യക്തിപരവും സാമൂഹ്യപരവുമായ പദവി അവന്‍ മനുഷ്യനു നല്‍കി. ഭൂമിയില്‍ ഉരുവാകുന്ന ആദ്യനിമിഷം മുതല്‍ മനുഷ്യജീവന്‍ സ്ഥിരീകരിക്കുന്ന പ്രശ്‌നം, അവന്റെ നിലനില്‍പ്പിന്റെ ക്രമവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സീനാ, 14.9.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-20-08:01:08.jpg
Keywords: സൃഷ്ട്ടാവ്

3634
Category: 24
Sub Category:
Heading: ഭാഷാപോഷിണി വിവാദം: ബെന്യാമിനു വൈദികന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയാകുന്നു
Content: കൊച്ചി: ഭാഷാപോഷിണി മാസികയില്‍ വന്ന വിവാദ ചിത്രത്തിനെ അനുകൂലിച്ച് രംഗത്തെത്തിയ എഴുത്തുകാരന്‍ ബെന്യാമിന്‍ ബെന്നിയ്ക്കു വൈദികന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ കുടുംബജ്യോതി മാസികയുടെ ചീഫ് എഡിറ്റര്‍ ഫാ. ജോസഫ് ഇലഞ്ഞിമറ്റത്തിലിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായിരിക്കുന്നത്. #{red->n->n-> ഫാ. ജോസഫ് ഇലഞ്ഞിമറ്റത്തില്‍ ബെന്യാമിന്‍ ബെന്നിയ്ക്കു എഴുതിയ കത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ കൊടുക്കുന്നു.}# സ്‌നേഹം നിറഞ്ഞ ബന്യാമിന്‍, നോവലുകളിലൂടെയും കഥകളിലൂടെയും അറിഞ്ഞ ബന്യാമിനെ സ്‌നേഹിക്കുന്ന ഒരു മലയാളിയാണു ഞാന്‍. അന്ത്യത്താഴ ചിത്ര വിവാദത്തോടനുബന്ധിച്ചുള്ള താങ്കളുടെ പ്രസ്താവന എനിക്ക് അനല്പമായ ദുഖഃമുളവാക്കി എന്ന് തുറന്നു പറയട്ടെ. കേരളത്തില്‍ സാംസ്‌കാരിക നായകന്റെ മുഖമുദ്രകളിലൊന്ന് ക്രൈസ്തവവിരുദ്ധത ആണെന്നറിയാം. ക്രൈസ്തവപശ്ചാത്തലത്തെ തള്ളിപ്പറയേണ്ടത് താങ്കളിലെ എഴുത്തുകാരന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് തോന്നിത്തുടങ്ങിയോ ? എഴുത്തുകാരനെന്ന നിലയില്‍ പേരെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി ആകാശത്തിന്‍ കീഴിലുള്ള സകലതിനെയും കുറിച്ച് ചുമ്മാ കയറിയങ്ങ് അഭിപ്രായം പറയാന്‍ ലൈസന്‍സുള്ള സാംസ്‌കാരിക നായകനാകാനുള്ള ബന്യാമിന്റെ ഇപ്പോഴത്തെ ഈ വ്യഗ്രത കാണുമ്പോ ഓര്‍മ്മ വരുന്നത് എംസി റോഡില്‍ മിക്കവാറും വണ്ടിക്ക് വട്ടം ചാടുന്നവരോട് പറയുന്ന ഡയലോഗാണ് "എന്റെ വണ്ടിയേ കിട്ടിയുള്ളോ ?" മനോരമയ്ക്ക് ക്രിസ്ത്യാനിയുടെ നേര്‍ക്കുള്ള ആവിഷ്‌കാരസ്വാതന്ത്ര്യ പ്രതിബദ്ധത മറ്റു മതസ്ഥരോടു കൂടി ഉണ്ടായിരുന്നെങ്കില്‍ മീനച്ചിലാറ്റിലെ മുഴുവന്‍ വെള്ളവും ചീറ്റിച്ചാലും കേരളാ ഫയര്‍ ഫോഴ്‌സിനു തീയണയ്ക്കാന്‍ പറ്റില്ല എന്നവര്‍ക്കറിയാവുന്നതുകൊണ്ട് ക്രൈസ്തവരോടു മാത്രമേ അവര്‍ ഇങ്ങനെ ചെയ്യൂ. ചെയ്ത തെറ്റിനെപ്പറ്റി അവരെ ബോധ്യപ്പെടുത്താനും മേലില്‍ ഇങ്ങനെ സംഭവിക്കാതിരിക്കേണ്ടതിനുമാണ് ക്രൈസ്തവര്‍ ഈ സംഭവത്തോട് പ്രതികരിച്ചത്. സല്‍മാന്‍ റുഷിദിയെപ്പോലെ ആവിഷ്‌കാരസ്വാതന്ത്ര്യം ഒന്നാഞ്ഞു പിടിച്ചാല്‍ മനോരമയുടെ മൂടു താങ്ങി വില നഷ്ടപ്പെടുത്തിയ ബെന്യാമിന്റെ തലയ്ക്കും കോടികള്‍ വിലയൊപ്പിക്കാം. കത്തോലിക്കാ പുരോഹിതരുടെ ഏതാണ്ടെല്ലാം പൊട്ടിയതും ഒലിച്ചതും തടയാന്‍ കടുക്കാവെള്ളം ബെസ്റ്റാണെന്നു താങ്കള്‍ പറയുന്നത് കേട്ടു. വിവാഹത്തിനു മുമ്പും കുടുംബം കൂടെയില്ലാതിരുന്ന ഗള്‍ഫ് ജോലിക്കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടി ഒലിക്കാതിരിക്കാന്‍ താങ്കള്‍ ഉപയോഗിച്ചിരുന്നത് കടുക്കാ വെള്ളം ആയിരുന്നോ ? ആത്മാര്‍ത്ഥമായ ഒരു ഉപദേശം കേട്ടപ്പോള്‍ അതിലധികം ആത്മാര്‍ത്ഥമായൊരു സംശയം തോന്നിയതു കൊണ്ടു ചോദിച്ചു പോയതാണു. കുടുംബത്തിന് അത്താണിയാവാന്‍ ആടുജീവിതക്കാരന്‍ പ്രവാസിക്ക് വര്‍ഷത്തില്‍ 11 മാസം ഗള്‍ഫില്‍ ബ്രഹ്മചാരിയായിരിക്കാമെങ്കില്‍ ദൈവത്തിനും ദൈവത്തിന്റെ ജനത്തിനും വേണ്ടി 12 മാസവും ബ്രഹ്മചാരിയായിരിക്കാന്‍ ഒരു കത്തോലിക്കാ പുരോഹിതന് താങ്കളുടെ ഒറ്റമൂലിയുപദേശം ആവശ്യമില്ല. ലൈംഗികചൂഷണം നടത്തുന്നവര്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ശിക്ഷിക്കുകയും ചെയ്യണമെന്നു തന്നെയാണ് സഭയുടെ നിലപാട്. നൂറുകണക്കിനു പീഡനങ്ങള്‍ ദിവസവും റജിസ്റ്റര്‍ ചെയ്യുന്ന കേരളത്തില്‍ വര്‍ഷത്തിലൊരു വൈദികന്‍ പിടിക്കപ്പെട്ടതിന്റെ പേരില്‍ ഹോള്‍സെയിലും റീട്ടേലുമായി പീഡനഭാരം മുഴുവന്‍ കത്തോലിക്കാ പുരോഹിതന്റെ തലയിലേയ്ക്ക് ആരും കെട്ടിവയ്‌ക്കേണ്ട. പേരുകൊണ്ടെങ്കിലും താങ്കള്‍ ഒരു ക്രൈസ്തവവിശ്വാസിയായതു കൊണ്ട് ഈശോയെയും 12 ശിഷ്യന്‍മാരെയും പറ്റി കേട്ടിരിക്കുമല്ലോ. നന്നായി പ്രാര്‍ഥിച്ച് ദൈവപുത്രനായ ക്രിസ്തു നേരിട്ട് തിരഞ്ഞെടുത്തവരില്‍ തന്നെ ഒരു ശിഷ്യന്‍ വഞ്ചകനായിപ്പോയി. എന്നാല്‍ ആ വഞ്ചകന്റെ കെയറോഫിലാണോ ക്രൈസ്തവരെല്ലാം ഇന്ന് അറിയപ്പെടുന്നത് ? അതുകൊണ്ട് പീഢകരുടെ ലേബല്‍ താങ്കള്‍ വൈദികരുടെമേല്‍ ഫെവിസ്റ്റിക്കുകൊണ്ട് ഒട്ടിച്ചാലും അതവിടെ ഇരിക്കില്ലെന്നു മാത്രമല്ല വിശ്വാസികള്‍ അത് പുച്ഛിച്ചു തള്ളുകയേ ഉള്ളൂ. ദിനപത്രങ്ങളില്‍ നമ്മള്‍ വായിച്ചറിഞ്ഞ 80000 രൂപയ്ക്ക് സ്വന്തം ഭാര്യയെ ഹോട്ടലുകളില്‍ കൊണ്ടുപോയി കാഴ്ചവച്ച ഭര്‍ത്താവിനോടും സ്വന്തം മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അച്ഛനോടും മന്ദബുദ്ധിയായ യുവതിയെ പീഢിപ്പിച്ച രണ്ടു കുട്ടികളുടെ പിതാവായ മധ്യവയസ്‌കനോടുമൊക്കെ സമയം കിട്ടുമ്പോള്‍ സ്വയമൊന്നു തുലനം ചെയ്തു നോക്കൂ. എത്ര ബാലിശമാണല്ലേ ? അല്ലെങ്കില്‍ താങ്കള്‍ അത്തരക്കാരനാണെന്നു ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ ! നിങ്ങളവരെ പുച്ഛിക്കും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചില പുരോഹിത പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ വൈദികരെല്ലാം പീഡനവീരന്‍മാരാണെന്ന് പറയുന്നതില്‍ ഇതേ ബാലിശതയാണെന്നു മനസിലാക്കാന്‍ കേരള സാഹിത്യ അവാര്‍ഡ് നേടിയിട്ടുള്ള ഒരാള്‍ക്ക് അധികം ആലോചനയുടെ ആവശ്യമുണ്ടോ ? ലൈംഗികപീഡനം ഈ സമൂഹത്തിന്റെ പുഴുക്കുത്താണ്. ദൈവം വരമായിത്തന്ന ഭാഷയും കഥാകഥനശേഷിയുമൊക്കെ ഉപയോഗിച്ച് മികച്ച കൃതികളിലൂടെ ഇത്തരം പുഴുക്കുത്തുകളില്‍ നിന്നും സമൂഹത്തെ വിമലീകരിക്കുകയല്ലേ ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടത്. ഞങ്ങള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. അല്ലാതെ തക്കം നോക്കിയിരുന്ന് മതപുരോഹിതരുടെ ചോര കുടിച്ച് സാംസ്‌കാരിക നായകന്‍ ചമയുകയല്ല വേണ്ടത്. ഒപ്പം ക്രൈസ്തവന്‍ എന്ന അസ്തിത്വത്തെ തള്ളിപ്പറയാനുള്ള വ്യഗ്രത മാറ്റണമെന്നൊരു അപേക്ഷയും. അങ്ങയുടെ പുസ്തകങ്ങള്‍ ഇനിയും ഞാന്‍ വായിക്കും. കാരണം താങ്കള്‍ സമകാലിക മലയാളസാഹിത്യത്തിലെ അതുല്യപ്രതിഭയാണെന്നതു തന്നെ. സ്‌നേഹപൂര്‍വ്വം, ഫാ. ജോസഫ് ഇലഞ്ഞിമറ്റം ചീഫ് എഡിറ്റര്‍, കുടുംബജ്യോതി മാസിക
Image: /content_image/News/News-2016-12-20-10:33:52.jpg

3635
Category: 1
Sub Category:
Heading: മുതിര്‍ന്നവരെ ശ്രവിക്കുക: യുവാക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ജീവിതത്തില്‍ അനുഭവസമ്പത്തുള്ള മുതിര്‍ന്നവരെ ശ്രവിക്കാന്‍ യുവാക്കള്‍ തയാറാകണമെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക ഉപദേശം. ഇറ്റാലിയന്‍ അത്മായരുടെ സംഘടനയായ 'അസിയോണ്‍ കത്തോലിക്ക ഇറ്റാലിയാന' യുവാക്കള്‍ക്കു വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞത്. ക്രിസ്തുവിന്റെ ആഗമനത്തിന്റെ സന്തോഷം ഇരട്ടിയാകുന്നത്, ഈ സന്ദേശം നമ്മള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോഴാണെന്നും ഫ്രാന്‍സിസ് പാപ്പ യുവാക്കളോട് പറഞ്ഞു. "ഞാന്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക ജോലി തരുന്നു. നിങ്ങള്‍ പോയി നിങ്ങളുടെ മുത്തച്ഛന്‍മാരോടും, മുത്തശ്ശിമാരോടും സംസാരിക്കുക. അവരോട് ചോദ്യങ്ങള്‍ ചോദിക്കുക. ചരിത്രത്തിന്റെ ഓര്‍മ്മകളില്‍ നിന്നും അവര്‍ നിങ്ങളോട് സംസാരിക്കും. ജീവിതത്തിലെ അനുഭവസമ്പത്തുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ക്കായി അവര്‍ പകര്‍ന്നു നല്‍കും. ഈ സംഭാഷണം മുന്നോട്ടുള്ള നിങ്ങളുടെ ജീവിതത്തെ നയിക്കുന്ന ഊര്‍ജ്ജമായി മാറുമെന്ന കാര്യം ഉറപ്പാണ്. വീട്ടിലുള്ള മുതിര്‍ന്നവര്‍ ജീവിതത്തിലെ ശരിയായ ജ്ഞാനം നേടിയവരാണ്". ഫ്രാന്‍സിസ് മാര്‍പാപ്പ യുവാക്കളോട് പറഞ്ഞു. വീടുകളില്‍ താമസിക്കുന്ന മുതിര്‍ന്നവര്‍ക്ക് യുവാക്കളോട് സംസാരിക്കുവാനും, അവരെ കേള്‍ക്കുവാനും അതിയായ താല്‍പര്യമുണ്ടെന്ന കാര്യവും പാപ്പ ഓര്‍മ്മിപ്പിച്ചു. ആഗമന കാലഘട്ടത്തിന്റെ സന്ദേശത്തെ ഉള്ളിലേക്ക് സ്വീകരിച്ച്, അതിനെ ഫലദായകമായി കുടുംബങ്ങളിലും, സ്‌കൂളുകളിലും, ഇടവകകളിലും പങ്കുവെക്കുന്നവരായി യുവാക്കള്‍ മാറണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തിലൂടെ യുവാക്കളോട് ആഹ്വാനം ചെയ്തു. 1905-ല്‍ പോപ് പിയൂസ് പത്താമന്‍ തുടക്കം കുറിച്ച സംഘടനയാണ് 'അസിയോണ്‍ ക്യാറ്റോലിക്ക ഇറ്റാലിയാന'. ബിഷപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഒരുതരത്തിലുള്ള രാഷ്ട്രീയ താല്‍പര്യവുമില്ലാത്ത അത്മായരുടെ കൂട്ടായ്മയാണ്.
Image: /content_image/News/News-2016-12-20-06:29:40.jpg
Keywords: Pope,to,young,people,listen,to,your,grandparents

3636
Category: 18
Sub Category:
Heading: കോതമംഗലത്ത് കപ്പേളയ്ക്കു നേരേ ആക്രമണം
Content: കോതമംഗലം: തങ്കളത്ത് നെല്ലിക്കുഴി സെന്റ് ജോസഫ്സ് പള്ളിയുടെ കപ്പേളയുടെ ഗ്ലാസ് ഡോറുകൾ അടിച്ച് തകർത്തു. ധർമ്മഗിരി പ്രൊവിൻഷ്യൽ ഹൗസിനു മുന്നിലുള്ള കപ്പേളയ്ക്കു നേരെയാണ് ആക്രമണം നടന്നത്. ഞായറാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. സംഭവത്തിന് പിന്നിൽ ബൈക്കിലെത്തിയ മൂന്നു പേരാണെന്നു പോലീസ് നിഗമനം. കപ്പേളയ്ക്കു സമീപത്തുള്ള സ്ഥാപനത്തിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസില്‍ മൊഴി നല്കിയിട്ടുണ്ട്. ആലുവ മൂന്നാർ റോഡിന്റെ ഓരത്ത് നിന്നും അൽപ്പം ഉള്ളിലേയ്ക്കു കയറി സ്‌ഥിതി ചെയ്യുന്ന കപ്പേളയുടെ പടികൾ കയറി ഉള്ളിൽ ചെന്നാണ് ഗ്ലാസ് വാതിലുകൾ തകർത്തിട്ടുള്ളത്. സംഭവമറിഞ്ഞ് പുലർച്ചെ രൂപത വികാരി ജനറാൾ മോൺ. ജോർജ് ഓലിയപ്പുറം, ഇടവക വികാരി ഫാ.ജോർജി പള്ളിക്കുന്നേൽ തുടങ്ങിയവർ സ്‌ഥലത്തെത്തി. കവർച്ച ലക്ഷ്യമിട്ടല്ല ആക്രമണം നടന്നതെന്നു വ്യക്‌തമായിട്ടുണ്ട്. കപ്പേളയ്ക്കു മുന്നിലെ നേര്‍ച്ചപെട്ടിയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിൽ വിവിധ ഭക്‌തസംഘടനകളും, എകെസിസിയും പ്രതിഷേധം രേഖപ്പെടുത്തി. എകെസിസി നെല്ലിക്കുഴി യൂണിറ്റിന്റെ നേത്യത്വത്തിൽ പ്രതിഷേധ യോഗവും ചേര്‍ന്നിരിന്നു.
Image: /content_image/India/India-2016-12-20-05:56:19.jpg

3637
Category: 1
Sub Category:
Heading: തെറ്റു ചെയ്തവര്‍ക്ക് തിരുത്തുവാന്‍ അവസരം നല്‍കണം: മനില ആര്‍ച്ച് ബിഷപ്പ്
Content: മനില: തെറ്റു ചെയ്തവര്‍ക്ക് അതിനെ തിരുത്തുവാന്‍ അവസരം നല്‍കാതെ അവരെ വധിക്കുന്ന രീതി അതിക്രൂരമാണെന്ന് മനില ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ. ക്രിസ്തുമസിന് മുന്നോടിയായി മനിലയിലെ ജയിലില്‍ തടവുകാര്‍ക്ക് വേണ്ടി വിശുദ്ധ ബലി അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. മയക്കുമരുന്നു കടത്തുന്നവരെ വെടിവച്ചു കൊലപ്പെടുത്തുന്ന പോലീസ് നടപടിക്കെതിരെ കര്‍ദ്ദിനാള്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. "മയക്കുമരുന്നുകള്‍ കടത്തുന്നത് തടയുവാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് സഭ പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാല്‍, മയക്കുമരുന്നു കടത്തുന്നവരെ വെടിവെച്ചു കൊലപ്പെടുത്തുന്നതിനോട് സഭയ്ക്ക് യോജിപ്പില്ല. തെറ്റു ചെയ്ത ഒരാള്‍ക്ക് തിരുത്തുവാനുള്ള അവസരമാണ് നല്‍കേണ്ടത്. അല്ലാതെ അയാളെ ഭൂമൂഖത്ത് നിന്നും ഉന്മൂലനം ചെയ്യുകയല്ല വേണ്ടത്. തെറ്റുകള്‍ ചെയ്യുന്ന അതേ സമയം തന്നെ തിരിച്ചറിവിലേക്കും, സത്യത്തിലേക്കും യാത്ര ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സാധിക്കണം". കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ പറഞ്ഞു. ജീവിതങ്ങളെ നാം പങ്കുവയ്‌ക്കേണ്ടതാണെന്നും, പങ്കുവയ്ക്കാത്ത ജീവിതങ്ങള്‍ മരിച്ച അവസ്ഥയിലാണ് തുടരുന്നതെന്നും കര്‍ദ്ദിനാള്‍ തന്റെ പ്രസംഗത്തില്‍ തടവുകാരോട് പറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെടാതെ മുന്നോട്ട് ജീവിക്കുവാന്‍ തടവുകാരോട് ആഹ്വാനം ചെയ്ത കര്‍ദിനാള്‍, ഭീഷണികളുടെയും കഷ്ടതകളുടെയും മധ്യത്തില്‍ നശിച്ചുപൊകുന്നതല്ല വിശ്വാസമെന്നും ചൂണ്ടികാട്ടി. കുറ്റവാളികളെയും, മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടു കഴിയുന്ന യുവാക്കളെയും മറന്നു കൊണ്ട് താന്‍ ഒരിക്കലും മുന്നോട്ട് പോകുകയില്ലെന്നും, എല്ലാവരെയും ചേര്‍ത്തുപിടിച്ച് സത്യത്തിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരുകയാണ് തന്റെ ഉത്തരവാദിത്വമെന്നും കര്‍ദ്ദിനാള്‍ തടവുകാരോട് വ്യക്തമാക്കി. ഫിലിപ്പീന്‍സില്‍ പുതിയ പ്രസിഡന്റായി റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് അധികാരമേറ്റതിനു ശേഷം പ്രതിദിനം ശരാശരി 30 പേര്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്. ഡ്യൂട്ടേര്‍ട്ട് അധികാരത്തിലേക്ക് എത്തിയിട്ട് 5 മാസം പിന്നിട്ടപ്പോഴേക്കും 6000-ല്‍ അധികം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മയക്കുമരുന്നു കടത്തുന്നവരെ പിടികൂടി ശിക്ഷിക്കാതെ, പോലീസ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ വെടിവച്ചു കൊലപ്പെടുത്തുകയാണ്. രാജ്യത്തെ ഇത്തരം സംഭവങ്ങള്‍ തികച്ചു അപലപനീയമാണെന്ന് കാരിത്താസ് ഫിലിപ്പീന്‍സിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാദര്‍ എഡ്വിന്‍ ഗാരിഗുവേസ് പറഞ്ഞു. മയക്കുമരുന്ന് കടത്തുന്നവരെ ന്യായമായ വിചാരണകള്‍ പോലും നടത്താതെ വെടിവയ്ച്ചു കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും ഫാദര്‍ എഡ്വിന്‍ ഗാരിഗുവേഡ് കൂട്ടിച്ചേര്‍ത്തു. അതേ സമയം സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം ഇലോയിലോ പ്രവിശ്യയിലെ 97 ദേവാലയങ്ങളിലെ വിശ്വാസ സമൂഹം സര്‍ക്കാരിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലി നടത്തിയിരിന്നു.
Image: /content_image/News/News-2016-12-20-08:01:23.jpg
Keywords: Cardinal,says,illegal,drugs,destroy,life,warns,against,Philippine,president's,narcotics,war