Contents
Displaying 3331-3340 of 25023 results.
Content:
3587
Category: 8
Sub Category:
Heading: ദൈവത്തോടുള്ള ആഴമായ സ്നേഹവും അവിടുത്തെ കണ്ടുമുട്ടുന്നതിനുള്ള അതിയായ ആഗ്രഹവും
Content: "ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും..” (1 കോറിന്തോസ് 13:12) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 15}# ശുദ്ധീകരണസ്ഥലത്ത് ആയിരിക്കുമ്പോഴും ആത്മാക്കള്‍ ദൈവസ്നേഹത്തിൽ നിന്നും അകലുന്നില്ല. ദൈവത്തോടുള്ള ആഴമായ സ്നേഹവും അവിടുത്തെ കണ്ടുമുട്ടുന്നതിനുള്ള അതിയായ ആഗ്രഹവും ഈ ആത്മാക്കൾക്ക് ശുദ്ധീകരണസ്ഥലത്തെ സഹനങ്ങൾ ഏറ്റെടുക്കുന്നതിന് ശക്തി പകരുന്നു. "ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്, ദൈവത്തില്‍ നിന്നും അകന്ന അവസ്ഥയില്‍ പോലും, തങ്ങളുടെ നിത്യനായ ആ നല്ല പിതാവിനോട് വിവരിക്കാനാവാത്ത ഒരു സ്നേഹം തോന്നും. അതോടൊപ്പം, ആശ്വാസദായകനായ ദൈവത്തിന്റെ അടുക്കലേക്ക് പോകുവാനുള്ള ഒരു തീക്ഷ്ണമായ ആഗ്രഹവും". (വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം). #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ചൊല്ലുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-15-14:52:08.jpg
Keywords: വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം

3589

Content: "നിങ്ങളിൽ കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായി ഉണ്ടാകട്ടെ" (യൂദാ 1:2) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 15}# ശുദ്ധീകരണസ്ഥലത്ത് ആയിരിക്കുമ്പോഴും ആത്മാക്കള്‍ ദൈവസ്നേഹത്തിൽ നിന്നും അകലുന്നില്ല. ദൈവത്തോടുള്ള ആഴമായ സ്നേഹവും അവിടുത്തെ കണ്ടുമുട്ടുന്നതിനുള്ള അതിയായ ആഗ്രഹവും ഈ ആത്മാക്കൾക്ക് ശുദ്ധീകരണസ്ഥലത്തെ സഹനങ്ങൾ ഏറ്റെടുക്കുന്നതിന് ശക്തി പകരുന്നു. "ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്, ദൈവത്തില്‍ നിന്നും അകന്ന അവസ്ഥയില്‍ പോലും, തങ്ങളുടെ നിത്യനായ ആ നല്ല പിതാവിനോട് വിവരിക്കാനാവാത്ത ഒരു സ്നേഹം തോന്നും. അതോടൊപ്പം, ആശ്വാസദായകനായ ദൈവത്തിന്റെ അടുക്കലേക്ക് പോകുവാനുള്ള ഒരു തീക്ഷ്ണമായ ആഗ്രഹവും". (വിശുദ്ധ ജോണ്‍ ക്രിസോസോം) #{blue->n->n->വിചിന്തനം:}# നമ്മുടെ കയ്യില്‍ അധികമുള്ളതാണോ അതോ നമുക്ക് ആവശ്യമായവയാണോ നമ്മള്‍ പാവങ്ങളുമായി പങ്ക് വെക്കുന്നത്? ദരിദ്രര്‍ നിങ്ങള്‍ക്ക് വേണ്ടി സ്വര്‍ഗ്ഗരാജ്യത്തിന്റെ കവാടങ്ങള്‍ തുറന്ന് തരും. ആത്മാക്കളുടെ മോചനത്തിനായി, സ്വര്‍ഗ്ഗത്തിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ നിങ്ങളുടെ സമ്പത്തു വിനിയോഗിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-15-15:52:58.jpg
Keywords: വിശുദ്ധ ജോണ്‍

3590
Category: 18
Sub Category:
Heading: ഭിന്നലിംഗക്കാർക്കു മാന്യമായി ജീവിക്കാൻ സാഹചര്യമുണ്ടാകണം: കെസിബിസി പ്രോലൈഫ് സമിതി
Content: കൊച്ചി: ഭിന്നലിംഗത്തിൽപ്പെട്ടവർക്കു മാന്യമായി ജീവിക്കാനുള്ള സാഹചര്യം സമൂഹത്തിൽ സൃഷ്ടിക്കപ്പെടണമെന്ന് കെസിബിസി പ്രോലൈഫ് സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ട്രാൻസ്ജെൻഡർ അവസ്‌ഥയെക്കുറിച്ചുള്ള വ്യക്‌തമായ അറിവും പഠനങ്ങളും മാതാപിതാക്കൾക്കു ലഭിക്കാത്തതിനാൽ ഏതെങ്കിലും ഒരു അവസ്‌ഥയിൽ നിർബന്ധപൂർവം ഇവർ വളർത്തപ്പെടുന്നു. പഠനകാലത്തും ജോലിസ്‌ഥലങ്ങളിലുമെല്ലാം ഇവർ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു. നിർബന്ധപൂർവം കുടുംബജീവിതത്തിൽ പ്രവേശിക്കപ്പെട്ടവർ പിന്നീട് വിവാഹമോചനത്തിൽ എത്തി ജീവിതം കൂടുതൽ ദുസഹമാകുന്നു. ഈ അവസ്‌ഥയിലുള്ളവർക്കു സമൂഹത്തിൽ മാന്യമായി ജോലി ചെയ്ത് ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സമിതി അഭിപ്രായപ്പെട്ടു. പാലാരിവട്ടം പിഒസിയിൽ നടന്ന സമ്മേളനത്തിൽ ടാൻസ്ജെൻഡറായ വിജയ രാജമല്ലികയ്ക്കു സ്വീകരണം നൽകി. സമിതി ഡയറക്ടർ ഫാ. പോൾ മാടശേരി, പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, ട്രഷറർ അഡ്വ. ജോസി സേവ്യർ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, ജയിംസ് ആഴ്ചങ്ങാടൻ, ഉമ്മച്ചൻ ആലപ്പുഴ, മാർട്ടിൻ ന്യൂനസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/News/News-2016-12-16-04:54:34.jpg
Keywords:

3591
Category: 1
Sub Category:
Heading: സാവോപോളോ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പൗളോ എവരിസ്റ്റോ അന്തരിച്ചു
Content: സാവോ പോളോ: ബ്രസീലിലെ സാവോപോളോ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പൗളോ എവരിസ്റ്റോ ആന്‍സ് (95) അന്തരിച്ചു. ശ്വാസകോശ-വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ നിയോഗിച്ച കര്‍ദ്ദിനാളന്മാരില്‍ ഏറ്റവും അവസാനത്തെ കണ്ണിയാണ് കര്‍ദ്ദിനാള്‍ എവരിസ്റ്റോ ആന്‍സ്. 1921ൽ ബ്രസീലിലെ ക്രിസിയുമയിൽ ജനിച്ച പൗളോ എവരിസ്റ്റോ 1945ൽ ഫ്രാൻസിസ്കൻ സന്യാസസഭയിൽ വൈദികനായാണ് സഭാ ദൌത്യത്തിലേക്ക് പ്രവേശിച്ചത്. 1966ൽ സാവോപോളോയിലെ സഹായമെത്രാനായി നിയമിതനായി. 1970ൽ ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ടു. 1973-ലാണ് പോള്‍ ആറാമന്‍ പാപ്പാ പൗളോ എവരിസ്റ്റോയ്ക്കു കര്‍ദ്ദിനാള്‍ പദവി നല്‍കിയത്. കർദിനാളിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു. സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും മൂല്യങ്ങള്‍ക്ക് സാക്ഷ്യമേകിയ ‘ധീരനായ അജപാലകനെ’ന്ന് ഫ്രാന്‍സിസ് പാപ്പാ അനുശോചന സന്ദേശത്തില്‍ വിശേഷിപ്പിച്ചു. സാവോ പോളോയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ പെദ്രോ സ്കേയറിനെയും, സഹായമെത്രാനെയും, വിശ്വാസികളെയും, ബ്രസീലിലെ ദേശീയസഭയെയും സന്ദേശത്തിലൂടെ പാപ്പാ അനുശോചനം അറിയിച്ചു. 28 വര്‍ഷക്കാലം ബ്രസീലിലെ സാവോ പോളോ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു കര്‍ദ്ദിനാള്‍ എവരിസ്റ്റോ. കര്‍ദ്ദിനാള്‍ ഏണ്‍സിന്‍റെ നിര്യാണത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 227 ആയി. അതില്‍ 120-പേര്‍ 80 വയസ്സിനു താഴെ സഭാഭരണത്തില്‍ വോട്ടവകാശമുള്ളവരാണ്.
Image: /content_image/News/News-2016-12-16-05:28:39.jpg

3592
Category: 6
Sub Category:
Heading: രക്ഷയും സ്നേഹവും തമ്മിലുള്ള ബന്ധം
Content: "മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു" (യോഹ 3:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍16}# ദാരിദ്ര്യത്തോട് ചേര്‍ന്നു പോകുന്നതാണ് സ്നേഹം. സമ്പൂര്‍ണ്ണ നിസ്സഹായതയില്‍ ബേത്ലഹേമിലെ കാലിത്തൊഴുത്തിലും കുരിശിലും വചനം അവതാരം ചെയ്തപ്പോള്‍ മറ്റുള്ളവരുടെ നന്മയല്ലാതെ മറ്റൊന്നും അവന് അന്വേഷിച്ചില്ല. ആംഗ്ലിക്കന്‍ ദൈവശാസ്ത്രജ്ഞനായ ജോണ്‍ റോബിന്‍സന്‍ അവനെ വിളിച്ചത് 'മറ്റുള്ളവര്‍ക്കായുള്ള മനുഷ്യന്‍' എന്നാണ്. രക്ഷയിലെ പ്രേരണാശക്തി സ്നേഹമാണ്. ഭൂമിയിലെ നരകമായി ഹിറ്റ്ലറുടെ തടങ്കല്‍ പാളയങ്ങള്‍ എക്കാലവും മനുഷ്യമനസ്സില്‍ നിലനില്‍ക്കും. മനുഷ്യന് അവന്റെ സഹജീവികളില്‍ ഏല്പ്പിക്കാന്‍ കഴിയുന്ന തിന്മയുടെ അങ്ങേയറ്റമാണ് ആ തടങ്കല്‍ പാളയങ്ങള്‍ വിളിച്ചോതുന്നത്. ഇത്തരം ഒരു പാളയത്തിലാണ് 1941-ല്‍ ഫാ. മാക്സിമില്യന്‍ കോള്‍ബേ കൊല്ലപ്പെട്ടത്. ഒരു സഹതടവുകാരന് പകരമായി സ്വന്തം ജീവന്‍ സ്വമേധയാ നല്കിയാണ് അദ്ദേഹം മരിച്ചതെന്ന് എല്ലാ തടവുകാര്‍ക്കും അറിയാമായിരുന്നു. രക്ഷയുടെ ഒരുപ്രകാരത്തിലുള്ള അറിയിപ്പാണ് ആ ഭൂമിയിലെ നരകത്തിലൂടെ വെളിവായത്. ഇതിന് സമാനമായി ക്രിസ്തു ജീവന്‍ വെടിഞ്ഞപ്പോള്‍ മനുഷ്യവര്‍ഗ്ഗം രക്ഷപ്രാപിച്ചു. രക്ഷയും സ്നേഹവും തമ്മിലുള്ള ബന്ധം അത്രമാത്രം ആഴപ്പെട്ടതാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, എസ്‌ഓഫ്സി) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/News/News-2016-12-16-08:53:42.jpg
Keywords: രക്ഷയും

3593
Category: 8
Sub Category:
Heading: ആത്മാക്കളുടെ രക്ഷയ്ക്കായി അദ്ധ്വാനിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കുക
Content: “അതോ, അവിടുത്തെ നിസ്‌സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ?” (റോമാ 2:4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 16}# “ഓ യേശുവേ, നിന്റെ കാരുണ്യം എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും അതീതമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു, ആയതിനാല്‍ എല്ലാ ആത്മാക്കളുടേയും ആവശ്യങ്ങള്‍ ഉള്‍കൊള്ളുവാന്‍ തക്കവിധം എന്റെ ഹൃദയത്തെ വിശാലമാക്കണമെന്ന് നിന്നോട് ഞാന്‍ അപേക്ഷിക്കുന്നു. ഈശോയെ, എന്റെ സ്നേഹം ഈ ലോകത്തിനുമപ്പുറം ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കളിലേക്കുമെത്തട്ടെ. മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ വഴി അവരോട് കരുണ കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയെ അളക്കുവാന്‍ കഴിയാത്തതുപോലെ അവിടുത്തെ കാരുണ്യവും അളക്കാനാവാത്തതും, ഒരിക്കലും അവസാനിക്കാത്തതുമാണല്ലോ. ഈ കാരുണ്യത്തെ വിവരിക്കുവാന്‍ ഞാന്‍ ഏറ്റവും ശക്തമായ വാക്കുകള്‍ ഉപയോഗിച്ചാല്‍ പോലും അതിന് കഴിയില്ല. ഓ യേശുവേ, എന്റെ അയല്‍ക്കാരന്റെ ആത്മീയവും ശാരീരികവുമായ എല്ലാ സഹനങ്ങളേയും പ്രതി എന്റെ ഹൃദയം സഹതപിക്കട്ടെ, ഓ യേശുവേ, ഞങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാരോട് എങ്ങിനെ പെരുമാറുന്നുവോ അതുപോലെ തന്നെയാണ് നീ ഞങ്ങളോടും പെരുമാറുക എന്ന് എനിക്കറിയാം. എന്റെ യേശുവേ എന്റെ ഹൃദയം അങ്ങയുടെ ഹൃദയത്തേപോലെ കരുണ നിറഞ്ഞതാക്കണമേ. യേശുവേ, എല്ലാവര്‍ക്കും നല്ലതു ചെയ്തുകൊണ്ട് ജീവിതത്തില്‍ മുന്നേറുവാന്‍ എന്നെ സഹായിക്കണമേ”. (വിശുദ്ധ ഫൗസ്റ്റീന, ഡയറി, 692). #{blue->n->n->വിചിന്തനം:}# ആത്മാക്കളുടെ രക്ഷയ്ക്കായി അദ്ധ്വാനിക്കുവാനുള്ള കൃപ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-16-13:34:32.jpg
Keywords: വിശുദ്ധ ഫൗസ്റ്റീന

3594
Category: 1
Sub Category:
Heading: മതനിന്ദാ കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവ ഗവര്‍ണ്ണറുടെ വിചാരണ ആരംഭിച്ചു: കോടതിയില്‍ പൊട്ടികരഞ്ഞു ജക്കാര്‍ത്ത ഗവര്‍ണ്ണര്‍
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മതനിന്ദാ കുറ്റം ചുമത്തപ്പെട്ട് അറസ്റ്റില്‍ കഴിയുന്ന ക്രൈസ്തവ ഗവര്‍ണ്ണര്‍ ബസുക്കി ജഹാജയുടെ വിചാരണ ആരംഭിച്ചു. വിഷയത്തില്‍ താന്‍ നിരപരാധിയാണെന്നും, തെറ്റായ കാര്യങ്ങളാണ് തന്റെ പേരില്‍ ചിലര്‍ ഉന്നയിക്കുന്നതെന്നും തുറന്ന് പറഞ്ഞ ജക്കാര്‍ത്ത ഗവര്‍ണര്‍ ബസുക്കി കോടതിയില്‍ പൊട്ടികരഞ്ഞു. സെപ്റ്റംബര്‍ 27-ാം തീയതി നടത്തിയ ഒരു പ്രസംഗത്തില്‍ 51-ാം സൂറയിലെ ചില വാക്കുകള്‍ തെറ്റായി പരാമര്‍ശിച്ച് ഇസ്ലാം മത വിശ്വാസത്തെ നിന്ദിച്ചുവെന്നതാണ് കേസ്. തന്റെ മുന്‍ഗാമിയായിരുന്ന ജോക്കോ വിഡോഡോ രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ക്രൈസ്തവ വിശ്വാസിയായ ബസുക്കി ജഹാജ ജക്കാര്‍ത്ത ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. 2017 ഫെബ്രുവരി മാസം നടത്തപ്പെടുവാനിരിക്കുന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലേക്ക് അഹോക്കിന്റെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ബസുക്കിയുടെ പേരില്‍ വ്യാജ മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നത്. "ഞാന്‍ ഇസ്ലാം മതത്തെ അധിക്ഷേപിച്ചുവെന്ന ആരോപണം കേള്‍ക്കുവാന്‍ ഇടയായതില്‍ തീവ്രമായി ദുഃഖിക്കുന്നു. ഇത്തരമൊരു പ്രവര്‍ത്തി ഞാന്‍ ചെയ്തിട്ടില്ല. എന്നെ ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കളുടെ മതത്തെ ഞാന്‍ ഒരിക്കലും അപമാനിക്കില്ല. എന്റെ സഹോദരന്‍മാരും, സഹോദരിമാരും വിശ്വസിക്കുന്ന മതത്തെ ഞാന്‍ അപമാനിച്ചുവെന്ന് പറയുന്നത് തന്നെ തെറ്റായ കാര്യമാണ്. അടിസ്ഥാന രഹിതമായ ഈ ആരോപണം എന്നെ ഏറെ വേദനിപ്പിക്കുകയാണ്". വികാരാധീനനയ ബസുക്കി ജഹാജ കോടതിയില്‍ പറഞ്ഞു. ഗവര്‍ണ്ണറായി ഭരണം നടത്തിയപ്പോള്‍ താന്‍ മുസ്ലീം മതസ്ഥര്‍ക്ക് വേണ്ടി ചെയ്ത വിവിധ ക്ഷേമ പ്രവര്‍ത്തികളെ കുറിച്ച് ബസുക്കി ജഹാജ കോടതിയില്‍ വിവരിച്ചു. രാജ്യ തലസ്ഥാനത്ത് നിരവധി മോസ്‌ക്കുകള്‍ താന്‍ നിര്‍മ്മിച്ചതായും, റംസാന്‍ നോമ്പിന്റെ സമയത്ത് മുസ്ലീം മതസ്ഥര്‍ക്ക് ജോലിയില്‍ ഇളവുകള്‍ നല്‍കി ഉത്തരവിറക്കിയ കാര്യവും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ഹജ്ജിനു പോകുന്നതിനായും, വീടുകള്‍ വയ്ക്കുന്നതിനായും മുസ്ലീം വിശ്വാസികള്‍ക്ക് ഭരണതലത്തില്‍ താന്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളും ഗവര്‍ണ്ണര്‍ കോടതിയില്‍ വെളിപ്പെടുത്തി. തീവ്ര വിഭാഗക്കാരായ മുസ്ലീം മതസ്ഥര്‍ വിചാരണ നടക്കുന്ന കോടതിക്ക് പുറത്ത് ബസുക്കിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി തടിച്ചുകൂടിയിരുന്നു. ഇന്തോനേഷ്യന്‍ ഭരണഘടനയ്ക്ക് നേരെ ഉയര്‍ന്നുവന്നിരിക്കുന്ന ഒരു വെല്ലുവിളിയാണ് ബസുക്കിയുടെ കേസ് എന്നു ഫാദര്‍ ബെന്നി സുസീറ്റിയോ പ്രതികരിച്ചു. ഭരണഘടന പ്രകാരമുള്ള കാര്യങ്ങള്‍ രാജ്യത്ത് നടക്കേണമോ, അതോ ജനകൂട്ടത്തിന്റെ താല്‍പര്യത്തിന് വിലനല്‍കിയുള്ള തീരുമാനമാണോ ആവശ്യമെന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും ഫാദര്‍ ബെന്നി സുസീറ്റിയോ വിഷയത്തില്‍ പ്രതികരിച്ചു. ഗവര്‍ണ്ണറിന്റെ വിചാരണ പൂര്‍ത്തിയാകാന്‍ മൂന്നുമാസമെങ്കിലും എടുത്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2016-12-16-10:12:50.jpg
Keywords: Christian,governor,stands,trial,a,test,for,democracy,in,Indonesia

3595
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയുടെ മില്ല്യൻസ്റ്റാർ അവാര്‍ഡ് 4 ഇടവകകള്‍ക്ക്
Content: ചങ്ങനാശേരി: കരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ ചങ്ങനാശേരി അതിരൂപതയിൽ മികച്ച ജീവകാരുണ്യ പ്രവർത്തനം കാഴ്ചവച്ച 4 ഇടവകകള്‍ക്കു മില്ല്യൻസ്റ്റാർ അവാര്‍ഡ്. തോട്ടയ്ക്കാട് സെന്റ് ജോർജ്, എടത്വാ സെന്റ് ജോർജ് ഫൊറോനാ, നാലുകോടി സെന്റ് തോമസ്, തുരുത്തി മർത്ത് മറിയം ഫൊറോനാ എന്നീ ഇടവകകള്‍ക്കാണ് അവാര്‍ഡ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. രൂപതയുടെ ജീവകാരുണ്യനിധി ട്രസ്റ്റാണ് അവാർഡ് നല്‍കുന്നത്. സാമ്പത്തിക പരാധീനത നേരിടുന്ന കുടുംബങ്ങളിലെ സമർഥരായ കുട്ടികൾക്ക് ഉന്നതപഠനത്തിന് ധനസഹായം നൽകുന്ന പദ്ധതിയായ കളർ എ ഡ്രീം, നിര്‍ധനരെ ഭവനനിർമ്മാണ രംഗത്ത് സഹായിക്കാന്‍ കളർ എ ഹോം തുടങ്ങിയവ വഴി ഏറ്റവും അധികം പേരെ സഹായിച്ച ഇടവകളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. കരുണയുടെ വർഷത്തിൽ 27 വീടുകൾ പൂർത്തിയാക്കിയ തുരുത്തി ഇടവകയും 20 വീടുകൾ പൂർത്തിയാക്കിയ തോട്ടയ്ക്കാട് ഇടവകയും 19 വീടുകൾ പൂർത്തിയാക്കിയ എടത്വാ സെന്റ് ജോർജ് ഇടവകയും എട്ട് വീടുകൾ പൂർത്തിയാക്കിയ നാലുകോടി ഇടവകയും ഭവനനിർമ്മാണ രംഗത്തും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സന്ദേശനിലയം ഹാളിൽ ജീവകാരുണ്യനിധി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അവാർഡ് വിതരണം ചെയ്യും. വികാരിജനറാൾ മോൺ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പൗവ്വത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും.
Image: /content_image/India/India-2016-12-16-05:53:28.jpg
Keywords: Changanassery Arch Diocese

3596
Category: 1
Sub Category:
Heading: ജര്‍മ്മനിയില്‍ ക്രിസ്തുവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്നു: ഭീതിയോടെ വിശ്വാസ സമൂഹം
Content: മ്യൂണിച്ച്: ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുവിന്റെയും വിശുദ്ധരുടെയും രൂപങ്ങള്‍ നശിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഐഎസ് തീവ്രവാദികളുമായി ബന്ധമുള്ള ചില അഭയാര്‍ത്ഥികളാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നിലെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രദേശത്തുള്ള കത്തോലിക്ക വിശ്വാസ സമൂഹം ഭീതിയിലായിരിക്കുകയാണ്. വിശ്വാസികളുടെ മനസില്‍ വേദന ഉളവാക്കുന്ന തരത്തിലാണ് പല തിരുസ്വരൂപങ്ങളും അക്രമികള്‍ വികൃതമാക്കിയിരിക്കുന്നത്. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ മൂണ്‍സ്റ്റര്‍ എന്ന സ്ഥലത്ത് ക്രിസ്തുവിന്റെ തിരുസ്വരൂപത്തില്‍ തല ഭാഗം കഴുത്തില്‍ നിന്നും മുറിച്ചു മാറ്റിയ നിലയിലാണ് കാണപ്പെട്ടത്. കന്യകാ മറിയത്തിന്റെയും നിരവധി വിശുദ്ധരുടെ രൂപങ്ങള്‍ പ്രദേശത്ത് വ്യാപകമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്. പൂര്‍ണ്ണമായും രൂപങ്ങള്‍ തകര്‍ക്കുന്നതിന് പകരം ഓരോ ഭാഗങ്ങളും നശിപ്പിക്കുന്ന പ്രവണതയാണ് ഇവിടെ കണ്ടുവരുന്നത്. മുസ്ലീം വിശ്വാസികള്‍ അധികമായി താമസിക്കുന്ന പ്രദേശത്ത്, ഇത്തരമൊരു സംഭവം നടന്നതിന് പിന്നില്‍ ഗൂഢമായ ചില മതലക്ഷ്യങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പ്രദേശവാസികളായ വലിയ ഒരു വിഭാഗം ആളുകള്‍ സംഭവത്തില്‍ ഭീതിയിലാണെന്ന് പോലീസ് ഉദ്യോഗസ്ഥനായ മിര്‍ക്കോ സ്റ്റീന്‍ 'ഹെവി' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. തിരുസ്വരൂപങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് ആറു മുസ്ലീങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം നേരിട്ട മൂന്നു പേര്‍ സിറിയയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടിരിന്നു. മറ്റു രണ്ടു പേര്‍ പോലീസിന്റെ നിരീക്ഷണ സംവിധാനങ്ങളെ വെട്ടിച്ചു രക്ഷപ്പെട്ടുവെന്ന് വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ പോലീസിന്റെ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. സഭയെ വെറുക്കുന്നവരുടെ ഭാഗത്തു നിന്നുള്ള വിദ്വേഷം ജനിപ്പിക്കുന്ന പ്രവര്‍ത്തിയാണ് നടന്നിരിക്കുന്നതെന്നു ജര്‍മ്മന്‍ ക്രിമിനോളജിസ്റ്റായ ക്രിസ്റ്റ്യന്‍ പ്ലീഫര്‍ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ മിക്കതും നടക്കുന്നത് രാത്രി കാലങ്ങളിലാണ്. പ്രദേശത്ത് വ്യാപകമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ചില ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അഭയാര്‍ത്ഥികളായി ജര്‍മ്മനിയിലേക്ക് എത്തിയവരില്‍ ബഹുഭൂരിപക്ഷവും മുസ്ലീം മതസ്ഥരാണ്. ഇവരുടെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തികള്‍ ക്രൈസ്തവ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൈസ്തവരെ, അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മുസ്ലീം മതസ്ഥരായ അഭയാര്‍ത്ഥികള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ പുറത്തുവന്നിരുന്നു. സഹായഹസ്തവുമായി അഭയാര്‍ത്ഥികളിലേക്ക് എത്തുന്ന യൂറോപ്പിലെ ക്രൈസ്തവ സമൂഹത്തെ അക്രമിക്കുന്ന വിചിത്ര നിലപാടാണ് തീവ്രവാദ മനസ്ഥിതിയുള്ള ഒരു സംഘം മുസ്ലീം അഭയാര്‍ത്ഥികള്‍ സ്വീകരിക്കുന്നത്.
Image: /content_image/News/News-2016-12-16-07:16:48.jpg
Keywords: ജര്‍മ്മനി

3597
Category: 1
Sub Category:
Heading: ഭാഷാപോഷിണി വിവാദ ചിത്രം: പ്രതിഷേധം അറിയിച്ച് കെസിബിസി
Content: കൊച്ചി: ഭാഷാപോഷിണി ഡിസംബർ ലക്കത്തിൽ 'ക്രിസ്തുവിന്റെ അന്ത്യ അത്താഴ'ത്തെ വികലമായ ചിത്രീകരിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി കെസിബിസി മലയാള മനോരമക്കു കത്ത് അയച്ചു. ചിത്രത്തിന് വേണ്ടി ന്യായവാദങ്ങള്‍ ഉയര്‍ത്തുന്നത് ഖേദകരമാണെന്നും ഇതിന്റെ ഉദ്യേശശുദ്ധി എങ്ങിനെയൊക്കെ വിശദീകരിച്ചാലും, കലയുടേയോ സാഹിത്യത്തിന്റെയോ എന്ത് മാനദണ്ഡം വച്ചുനോക്കിയാലും പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ പറയുന്നു. കെസിബിസി ഔദ്യോഗിക വക്താവ് ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ടാണ് മനോരമ എംഡി മാമ്മന്‍ മാത്യുവിന് കത്ത് അയച്ചത്. മാധ്യമ ധർമവും മൂല്യ ബോധവും മറ്റാരേക്കാളുമുണ്ട് എന്ന് സ്വയം കരുതുകയും മറ്റുള്ളവർ വിചാരിക്കുകയും ചെയ്യുന്ന ഒരു മാധ്യമ സ്ഥാപനത്തിൽനിന്നാണ് കലയുടേയോ ധാര്‍മികതയുടെയോ മൂല്യങ്ങൾക്കു ഒട്ടും ചേരാത്ത ഈ പ്രവൃത്തി ഉണ്ടായിരിക്കുക എന്നത് നിർഭാഗ്യകരമാണ്. പെസഹാ വിരുന്നിൽ ക്രിസ്തുവിന്റെ സ്ഥാനത്തു അർദ്ധനഗ്നയായ ഒരു സ്ത്രീയെ പ്രതിഷ്ഠിക്കുകയും ഇരുവശത്തുമായി ക്രിസ്തുശിഷ്യരുടെ സ്ഥാനത്തു കന്യാസ്ത്രീകളെ ചിത്രീകരിക്കുകയും ചെയ്തത് ക്രൈസ്തവ സമുദായത്തിലെ ഒരു പ്രത്യേക വിഭാഗത്തെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സമീപകാലത്ത് മനോരമയുടെ പ്രസിദ്ധീകരണങ്ങളില്‍ ഈ പ്രവണത വര്‍ദ്ധിച്ചു വരുന്നു. ഇത്തരം സമീപനങ്ങള്‍ സമൂഹത്തില്‍ ഭിന്നതയും സ്പര്‍ദ്ധയും വളര്‍ത്തും. കുട്ടികളെ "നല്ല പാഠം" പഠിപ്പിക്കുന്ന ഒരു മാധ്യമ സ്ഥാപനം അനേകരുടെ മനസിന് വേദനയുണ്ടാക്കുന്ന വിധം ഒരു സമുദായത്തിന്റെ മത പ്രതീകങ്ങളെ ദുരുപയോഗിക്കാന്‍ മുതിരുന്നത് വിരോധാഭാസമാണ്. സാങ്കേതികമായി ഒരു മാപ്പു രേഖപ്പെടുത്തി ഉത്തരവാദിത്വം ഒഴിയാമെങ്കിലും, ഭാവിയിലെങ്കിലും കുറേക്കൂടി ഉയർന്ന മൂല്യ ബോധവും മാധ്യമ ജാഗ്രതയും ഉത്തരവാദിത്വവും പുലർത്തുമെന്ന ഉറപ്പാണ് മനോരമയിൽനിന്നു കത്തോലിക്കാ സഭയും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്. കെസിബിസി അയച്ച കത്തില്‍ പറയുന്നു.
Image: /content_image/News/News-2016-12-16-08:27:23.jpg