CALENDAR

16 / December

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരക്ഷയും സ്നേഹവും തമ്മിലുള്ള ബന്ധം
Content"മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു" (യോഹ 3:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍16}# ദാരിദ്ര്യത്തോട് ചേര്‍ന്നു പോകുന്നതാണ് സ്നേഹം. സമ്പൂര്‍ണ്ണ നിസ്സഹായതയില്‍ ബേത്ലഹേമിലെ കാലിത്തൊഴുത്തിലും കുരിശിലും വചനം അവതാരം ചെയ്തപ്പോള്‍ മറ്റുള്ളവരുടെ നന്മയല്ലാതെ മറ്റൊന്നും അവന് അന്വേഷിച്ചില്ല. ആംഗ്ലിക്കന്‍ ദൈവശാസ്ത്രജ്ഞനായ ജോണ്‍ റോബിന്‍സന്‍ അവനെ വിളിച്ചത് 'മറ്റുള്ളവര്‍ക്കായുള്ള മനുഷ്യന്‍' എന്നാണ്. രക്ഷയിലെ പ്രേരണാശക്തി സ്നേഹമാണ്. ഭൂമിയിലെ നരകമായി ഹിറ്റ്ലറുടെ തടങ്കല്‍ പാളയങ്ങള്‍ എക്കാലവും മനുഷ്യമനസ്സില്‍ നിലനില്‍ക്കും. മനുഷ്യന് അവന്റെ സഹജീവികളില്‍ ഏല്പ്പിക്കാന്‍ കഴിയുന്ന തിന്മയുടെ അങ്ങേയറ്റമാണ് ആ തടങ്കല്‍ പാളയങ്ങള്‍ വിളിച്ചോതുന്നത്. ഇത്തരം ഒരു പാളയത്തിലാണ് 1941-ല്‍ ഫാ. മാക്സിമില്യന്‍ കോള്‍ബേ കൊല്ലപ്പെട്ടത്. ഒരു സഹതടവുകാരന് പകരമായി സ്വന്തം ജീവന്‍ സ്വമേധയാ നല്കിയാണ് അദ്ദേഹം മരിച്ചതെന്ന് എല്ലാ തടവുകാര്‍ക്കും അറിയാമായിരുന്നു. രക്ഷയുടെ ഒരുപ്രകാരത്തിലുള്ള അറിയിപ്പാണ് ആ ഭൂമിയിലെ നരകത്തിലൂടെ വെളിവായത്. ഇതിന് സമാനമായി ക്രിസ്തു ജീവന്‍ വെടിഞ്ഞപ്പോള്‍ മനുഷ്യവര്‍ഗ്ഗം രക്ഷപ്രാപിച്ചു. രക്ഷയും സ്നേഹവും തമ്മിലുള്ള ബന്ധം അത്രമാത്രം ആഴപ്പെട്ടതാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, എസ്‌ഓ‌ഫ്സി) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2023-12-16 07:53:00
Keywordsരക്ഷയും
Created Date2016-12-16 10:36:02