category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭിന്നലിംഗക്കാർക്കു മാന്യമായി ജീവിക്കാൻ സാഹചര്യമുണ്ടാകണം: കെ‌സി‌ബി‌സി പ്രോലൈഫ് സമിതി
Contentകൊച്ചി: ഭിന്നലിംഗത്തിൽപ്പെട്ടവർക്കു മാന്യമായി ജീവിക്കാനുള്ള സാഹചര്യം സമൂഹത്തിൽ സൃഷ്ടിക്കപ്പെടണമെന്ന് കെസിബിസി പ്രോലൈഫ് സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ട്രാൻസ്ജെൻഡർ അവസ്‌ഥയെക്കുറിച്ചുള്ള വ്യക്‌തമായ അറിവും പഠനങ്ങളും മാതാപിതാക്കൾക്കു ലഭിക്കാത്തതിനാൽ ഏതെങ്കിലും ഒരു അവസ്‌ഥയിൽ നിർബന്ധപൂർവം ഇവർ വളർത്തപ്പെടുന്നു. പഠനകാലത്തും ജോലിസ്‌ഥലങ്ങളിലുമെല്ലാം ഇവർ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു. നിർബന്ധപൂർവം കുടുംബജീവിതത്തിൽ പ്രവേശിക്കപ്പെട്ടവർ പിന്നീട് വിവാഹമോചനത്തിൽ എത്തി ജീവിതം കൂടുതൽ ദുസഹമാകുന്നു. ഈ അവസ്‌ഥയിലുള്ളവർക്കു സമൂഹത്തിൽ മാന്യമായി ജോലി ചെയ്ത് ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സമിതി അഭിപ്രായപ്പെട്ടു. പാലാരിവട്ടം പിഒസിയിൽ നടന്ന സമ്മേളനത്തിൽ ടാൻസ്ജെൻഡറായ വിജയ രാജമല്ലികയ്ക്കു സ്വീകരണം നൽകി. സമിതി ഡയറക്ടർ ഫാ. പോൾ മാടശേരി, പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, ട്രഷറർ അഡ്വ. ജോസി സേവ്യർ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, ജയിംസ് ആഴ്ചങ്ങാടൻ, ഉമ്മച്ചൻ ആലപ്പുഴ, മാർട്ടിൻ ന്യൂനസ് എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-16 00:00:00
Keywords
Created Date2016-12-16 10:24:34