Content | "ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും..” (1 കോറിന്തോസ് 13:12)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 15}#
ശുദ്ധീകരണസ്ഥലത്ത് ആയിരിക്കുമ്പോഴും ആത്മാക്കള്‍ ദൈവസ്നേഹത്തിൽ നിന്നും അകലുന്നില്ല. ദൈവത്തോടുള്ള ആഴമായ സ്നേഹവും അവിടുത്തെ കണ്ടുമുട്ടുന്നതിനുള്ള അതിയായ ആഗ്രഹവും ഈ ആത്മാക്കൾക്ക് ശുദ്ധീകരണസ്ഥലത്തെ സഹനങ്ങൾ ഏറ്റെടുക്കുന്നതിന് ശക്തി പകരുന്നു.
"ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്, ദൈവത്തില്‍ നിന്നും അകന്ന അവസ്ഥയില്‍ പോലും, തങ്ങളുടെ നിത്യനായ ആ നല്ല പിതാവിനോട് വിവരിക്കാനാവാത്ത ഒരു സ്നേഹം തോന്നും. അതോടൊപ്പം, ആശ്വാസദായകനായ ദൈവത്തിന്റെ അടുക്കലേക്ക് പോകുവാനുള്ള ഒരു തീക്ഷ്ണമായ ആഗ്രഹവും".
(വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം).
#{blue->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ചൊല്ലുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} |