category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജര്‍മ്മനിയില്‍ ക്രിസ്തുവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്നു: ഭീതിയോടെ വിശ്വാസ സമൂഹം
Contentമ്യൂണിച്ച്: ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുവിന്റെയും വിശുദ്ധരുടെയും രൂപങ്ങള്‍ നശിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഐഎസ് തീവ്രവാദികളുമായി ബന്ധമുള്ള ചില അഭയാര്‍ത്ഥികളാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നിലെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രദേശത്തുള്ള കത്തോലിക്ക വിശ്വാസ സമൂഹം ഭീതിയിലായിരിക്കുകയാണ്. വിശ്വാസികളുടെ മനസില്‍ വേദന ഉളവാക്കുന്ന തരത്തിലാണ് പല തിരുസ്വരൂപങ്ങളും അക്രമികള്‍ വികൃതമാക്കിയിരിക്കുന്നത്. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ മൂണ്‍സ്റ്റര്‍ എന്ന സ്ഥലത്ത് ക്രിസ്തുവിന്റെ തിരുസ്വരൂപത്തില്‍ തല ഭാഗം കഴുത്തില്‍ നിന്നും മുറിച്ചു മാറ്റിയ നിലയിലാണ് കാണപ്പെട്ടത്. കന്യകാ മറിയത്തിന്റെയും നിരവധി വിശുദ്ധരുടെ രൂപങ്ങള്‍ പ്രദേശത്ത് വ്യാപകമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്. പൂര്‍ണ്ണമായും രൂപങ്ങള്‍ തകര്‍ക്കുന്നതിന് പകരം ഓരോ ഭാഗങ്ങളും നശിപ്പിക്കുന്ന പ്രവണതയാണ് ഇവിടെ കണ്ടുവരുന്നത്. മുസ്ലീം വിശ്വാസികള്‍ അധികമായി താമസിക്കുന്ന പ്രദേശത്ത്, ഇത്തരമൊരു സംഭവം നടന്നതിന് പിന്നില്‍ ഗൂഢമായ ചില മതലക്ഷ്യങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പ്രദേശവാസികളായ വലിയ ഒരു വിഭാഗം ആളുകള്‍ സംഭവത്തില്‍ ഭീതിയിലാണെന്ന് പോലീസ് ഉദ്യോഗസ്ഥനായ മിര്‍ക്കോ സ്റ്റീന്‍ 'ഹെവി' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു. തിരുസ്വരൂപങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് ആറു മുസ്ലീങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം നേരിട്ട മൂന്നു പേര്‍ സിറിയയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടിരിന്നു. മറ്റു രണ്ടു പേര്‍ പോലീസിന്റെ നിരീക്ഷണ സംവിധാനങ്ങളെ വെട്ടിച്ചു രക്ഷപ്പെട്ടുവെന്ന് വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ പോലീസിന്റെ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. സഭയെ വെറുക്കുന്നവരുടെ ഭാഗത്തു നിന്നുള്ള വിദ്വേഷം ജനിപ്പിക്കുന്ന പ്രവര്‍ത്തിയാണ് നടന്നിരിക്കുന്നതെന്നു ജര്‍മ്മന്‍ ക്രിമിനോളജിസ്റ്റായ ക്രിസ്റ്റ്യന്‍ പ്ലീഫര്‍ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ മിക്കതും നടക്കുന്നത് രാത്രി കാലങ്ങളിലാണ്. പ്രദേശത്ത് വ്യാപകമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ചില ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അഭയാര്‍ത്ഥികളായി ജര്‍മ്മനിയിലേക്ക് എത്തിയവരില്‍ ബഹുഭൂരിപക്ഷവും മുസ്ലീം മതസ്ഥരാണ്. ഇവരുടെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തികള്‍ ക്രൈസ്തവ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൈസ്തവരെ, അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മുസ്ലീം മതസ്ഥരായ അഭയാര്‍ത്ഥികള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ പുറത്തുവന്നിരുന്നു. സഹായഹസ്തവുമായി അഭയാര്‍ത്ഥികളിലേക്ക് എത്തുന്ന യൂറോപ്പിലെ ക്രൈസ്തവ സമൂഹത്തെ അക്രമിക്കുന്ന വിചിത്ര നിലപാടാണ് തീവ്രവാദ മനസ്ഥിതിയുള്ള ഒരു സംഘം മുസ്ലീം അഭയാര്‍ത്ഥികള്‍ സ്വീകരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-16 00:00:00
Keywordsജര്‍മ്മനി
Created Date2016-12-16 12:46:48