Contents

Displaying 3311-3320 of 25019 results.
Content: 3567
Category: 1
Sub Category:
Heading: e
Content: e
Image: /content_image/News/News-2016-12-14-05:16:12.jpg
Keywords:
Content: 3568
Category: 18
Sub Category:
Heading: മാർ ജേക്കബ് തൂങ്കുഴിയെ ആദരിച്ച് തൃശൂർ അതിരൂപത: നിർധനരായ 60 യുവതികൾക്ക് അമ്പതിനായിരം രൂപ വീതം ധനസഹായം കൈമാറും
Content: തൃശൂർ: പൗരോഹിത്യ സ്വീകരണത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ചു മാർ ജേക്കബ് തൂങ്കുഴിയെ തൃശൂർ അതിരൂപത ആദരിച്ചു. ലൂർദ് കത്തീഡ്രലാണ് കൃതജ്‌ഞതാദിനാഘോഷം നടന്നത്. സമ്മേളനത്തില്‍ നിർധനരായ 60 യുവതികൾക്ക് അമ്പതിനായിരം രൂപ വീതം ധനസഹായവും ഭവനരഹിത കുടുംബത്തിനു ഭവനവും അടക്കമുള്ള ജീവകാരുണ്യ സേവനങ്ങൾ തൃശൂർ അതിരൂപത പ്രഖ്യാപിച്ചു. തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പിറന്നാൾകൂടിയായ ഇന്നലെ സഹായമെത്രാൻ മാർ റാഫേൽ തട്ടിലിന്റെ ഷഷ്‌ടിപൂർത്തി വർഷത്തോടനുബന്ധിച്ചുകൂടിയാണ് ജീവകാരുണ്യ സേവനങ്ങൾ നടപ്പാക്കുന്നത്. പൗരോഹിത്യത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന മാർ തൂങ്കുഴി ആധ്യാത്മിക വ്യക്‌തിത്വമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ആഗോളസഭ അദ്ദേഹത്തെ ആധ്യാത്മിക പിതാവായാണു കാണുന്നത്. അദ്ദേഹം സംസാരിക്കുന്ന ഹൃദയത്തിൽനിന്നുള്ള ഭാഷ ഏവരുടേയും ഹൃദയത്തെ തൊട്ടുണർത്തും. കലഹിക്കാൻ വരുന്നവരെപോലും അനുരഞ്ജനപ്പെടുത്താനുള്ള കഴിവ് മാർ തൂങ്കുഴിക്കുണ്ട്. പ്രായമായ സന്യസ്തർക്കു കുടുംബക്കാർ അടക്കമുള്ളവർ കൂടുതൽ സ്നേഹവും പരിഗണനയും നല്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. രാവിലെ നടന്ന സമൂഹബലിയില്‍ നാഗ്പൂർ ആർച്ചബിഷപ് മാർ ഏബ്രഹാം വിരുതുകുളങ്ങര സന്ദേശം നൽകി. ജൂബിലി സ്മാരകമായി നിർധന കുടുംബത്തിനു ഭവനം നിർമിച്ചുനൽകുന്നതും 60 യുവതികൾക്കു വിവാഹ ധനസഹായം നൽകുന്നതും സംബന്ധിച്ച പ്രഖ്യാപനം വികാരി ജനറാൾ മോൺ. ജോർജ് കോമ്പാറ നടത്തി. ഭവനനിർമാണത്തിന് അതിരൂപതയിലെ വൈദികർ സമാഹരിച്ച തുക വൈദിക സമിതി സെക്രട്ടറി ഫാ. ജോസ് കോനിക്കര മാർ തൂങ്കുഴിക്കു കൈമാറി. മാർ തൂങ്കുഴി അത് അതിരൂപത പ്രൊക്യുറേറ്റർ ഫാ. ജോയ് മൂക്കനെ ഏൽപിച്ചു. ആർച്ച്ബിഷപ്പുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട്, മാർ കുര്യാക്കോസ് ഭരണികുളങ്ങര, മൈസൂർ ബിഷപ് ഡോ. തോമസ് വാഴപ്പിള്ളി, ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ റാഫേൽ തട്ടിൽ, മാർ മാത്യു അറയ്ക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ പോൾ ആലപ്പാട്ട്, ഡോ. ജോസഫ് കാരിക്കശേരി, ഡോ. വർഗീസ് ചക്കാലയ്ക്കൽ, ഡോ. ഫ്രാങ്കോ മുളയ്ക്കൽ, മാർ പ്രിൻസ് പാണേങ്ങാടൻ, മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, മാർ ജേക്കബ് മുരിക്കൻ, മലങ്കര സഭയിലെ തിരുവനന്തപുരം സഹായമെത്രാൻ സാമുവൽ മാർ ഐറേനിയൂസ്, മാവേലിക്കര ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/India/India-2016-12-14-05:18:33.jpg
Keywords:
Content: 3569
Category: 1
Sub Category:
Heading: ഇന്ത്യാനയില്‍ ക്രിസ്തുമസ് ട്രീയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന കുരിശ് ടൗണ്‍ കൗണ്‍സില്‍ നീക്കം ചെയ്തു: പ്രതിഷേധം ശക്തം
Content: വാഷിംഗ്ടണ്‍: ഇന്ത്യാനയിലെ ചെറുപട്ടണമായ നൈറ്റ്സ് ടൗണില്‍, ക്രിസ്തുമസ് ട്രീയുടെ മുകളിലായി സ്ഥാപിച്ചിരുന്ന കുരിശ് എടുത്ത് മാറ്റി. ജോസഫ് ടോംപ്കിന്‍സ് എന്ന പ്രദേശവാസിയുടെ പ്രതിഷേധത്തെ തുടര്‍ന്നു അമേരിക്കന്‍ സിവില്‍ ലിബെര്‍ട്ടീസ് യൂണിയന്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നൈറ്റ്സ്ടൗണ്‍ നഗരസഭ കുരിശ് എടുത്ത് മാറ്റുവാന്‍ തീരുമാനിച്ചത്. കോടതിയില്‍ നല്‍കിയ പരാതിയില്‍ മറുവാദങ്ങള്‍ ഉന്നയിക്കുവാന്‍ പോകില്ലെന്നുള്ള നഗരസഭയുടെ പ്രതികരണം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. താന്‍ നികുതി നല്‍കുന്ന പണം ഇത്തരത്തില്‍ ക്രിസ്തുമസ് ട്രീകള്‍ അലങ്കരിക്കുവാനും, അതിനു മുകളിലായി കുരിശ് സ്ഥാപിക്കുവാനും വിനിയോഗിക്കുവാന്‍ സാധ്യമല്ലെന്നതായിരുന്നു ജോസഫ് ടോംപ്കിന്‍സിന്റെ പരാതി. നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് കുരിശ് എടുത്തു മാറ്റിയതെന്നു നൈറ്റ്സ് ടൗണ്‍ അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ടൗണ്‍ സ്വകയറില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുമസ് ട്രീയുടെ മുകളില്‍ നിന്നും കുരിശ് എടുത്ത് മാറ്റുമെന്ന് വാര്‍ത്താകുറിപ്പിലൂടെ മുന്‍കൂട്ടി അറിയിച്ച നഗരസഭ, ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ പ്രത്യേക പ്രമേയം പാസാക്കുമെന്ന വിചിത്രമായ പ്രഖ്യാപനവും നടത്തി. ടൗണ്‍ കൗണ്‍സിലിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. പരാതിക്കാരന്‍ നികുതിയായി നല്‍കിയ പണത്തിന്റെ 0.0004 സെന്റ് മാത്രമാണ് ഇത്തരത്തില്‍ ഒരു ക്രിസ്തുമസ് ട്രീ അലങ്കരിക്കുവാനായി ചെലവഴിച്ചിരിക്കുന്നതെന്നാണ് കണക്ക്. തീരെ തുച്ഛമായ ഈ തുക മടക്കി നല്‍കുവാന്‍ നഗരവാസികള്‍ക്ക് നിഷ്പ്രയാസം കഴിയുമെന്നും നൈറ്റ്സ് ടൌണിലെ ബിസിനസ് പ്രമുഖനായ ലാവു ഗിയോച്ച് 'ഫോക്‌സ് ന്യൂസിനോട്' പ്രതികരിച്ചു.
Image: /content_image/News/News-2016-12-14-08:39:22.jpg
Keywords: Small,Indiana,town,removes,cross,instead,of,fighting
Content: 3570
Category: 18
Sub Category:
Heading: സഭകളുടെ ഐക്യത്തിനു വേണ്ടിയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കു രൂപം നൽകി
Content: കോട്ടയം: മലങ്കര യാക്കോബായ സുറിയാനി സഭയും കത്തോലിക്ക സഭയും ചേർന്നു സഭകളുടെ ഐക്യത്തിന്റെ പ്രായോഗിക അജപാലന മാർഗനിർദേശങ്ങൾക്കു രൂപം നൽകി. മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിൽ നടന്ന ദൈവശാസ്ത്ര ചർച്ചകൾക്കായുള്ള അന്തർദേശീയ സമിതിയുടെ സമ്മേളനത്തിലാണ് കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി സഭയും തമ്മിൽ ഇതു സംബന്ധിച്ച രൂപം നൽകിയത്. ക്രിസ്തുവിജ്‌ഞാനീയം സംബന്ധിച്ചും നിബന്ധനകൾക്കു വിധേയമായി കൂദാശകളുടെ പങ്കുവയ്ക്കൽ സംബന്ധിച്ചും സഭാമാറ്റ വിവാഹങ്ങളെ സംബന്ധിച്ചും സെമിത്തേരിയും പള്ളിയും പങ്കുവച്ചു ചില പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഇരുസഭകളും ചേർന്നു രൂപപ്പെടുത്തിയ ധാരണകളുടെയും ചർച്ചകളിൽനിന്ന് രൂപപ്പെട്ട ദൈവശാസ്ത്ര ധാരണകളുടെയും അടിസ്‌ഥാനത്തിലാണ് ഈ മാർഗരേഖ തയാറാക്കിയിരിക്കുന്നത്. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ സഭകളുടെ അംഗീകാരത്തിനായി സമർപ്പിക്കപ്പെടും. സഭൈക്യ സംവാദങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് ബ്രയാൻ ഫാരലും മലങ്കര യാക്കോബായ സുറിയാനി സഭയുടെ സഭൈക്യ സംവാദങ്ങൾക്കായുള്ള സിനഡൽ സമിതിയുടെ അധ്യക്ഷൻ കുര്യാക്കോസ് മാർ തെയോഫിലോസും ചർച്ചാ സമ്മേളനത്തിനു നേതൃത്വം നൽകി. റവ.ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, റവ.ഡോ. ഷിബു ചെറിയാൻ, റവ.ഡോ. പ്രിൻസ് പൗലോസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, റവ.ഡോ. സേവ്യർ കൂടപ്പുഴ, ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, റവ.ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, മല്പാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ, റവ.ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത, റവ. ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ, റവ.ഡോ. കുര്യാക്കോസ് കോർഎപ്പിസ്കോപ്പ മൂലയിൽ, മോൺ. ഗബ്രിയേൽ ക്വിക്കോ, റവ.ഡോ. അജി ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Image: /content_image/India/India-2016-12-14-06:40:19.jpg
Keywords:
Content: 3571
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുമായി യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ യാഥാസ്ഥിതിക ജൂത റബ്ബിമാരുടെ തീരുമാനം
Content: ലോസാഞ്ചലസ്: കത്തോലിക്ക സഭയും യഹൂദന്‍മാരും തമ്മില്‍ സഹകരണത്തോടെ മുന്നോട്ട് നീങ്ങുന്നതിനായി പ്രത്യേക കരാര്‍ ഒപ്പുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യഹൂദ റബ്ബിമാരാണ് കത്തോലിക്ക സഭയോട് ഐക്യപ്പെട്ട് മുന്നോട്ട് നീങ്ങുന്നതിനുള്ള കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. ക്രൈസ്തവ മതവും, യഹൂദ മതവും തമ്മില്‍ പലവിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ അഭിപ്രായ വ്യത്യസങ്ങളെക്കാളും ഉപരി, യോജിക്കുവാന്‍ കഴിയുന്ന പലകാര്യങ്ങളും ഇരുമതങ്ങളും പഠിപ്പിക്കുന്നുണ്ട്. മധ്യകാലഘട്ടത്തിലും, നവോത്ഥാന കാലഘട്ടത്തിലും ക്രൈസ്തവ വിശ്വാസവും, ജൂത വിശ്വാസവും തമ്മില്‍ പലപ്പോഴും അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരുന്നു. വിവിധ രാഷ്ട്രീയ സമൂഹിക കാരണങ്ങളാല്‍ ജൂതന്‍മാരുടെ കൂട്ടക്കൊല വരെ നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഷളാകുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ഇതര മതസ്ഥരോട് ക്രൈസ്തവ സമൂഹം സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് വ്യക്തവും, സുതാര്യവുമായ പഠിപ്പിക്കലുകളുമായി കത്തോലിക്ക സഭ രംഗത്തു വന്നു. അന്നു മുതല്‍ ജൂതന്‍മാരുമായി അടുത്ത ബന്ധം പുലര്‍ത്തുവാന്‍ സഭയേ കാലാകാലങ്ങളില്‍ നയിച്ചിരുന്നവര്‍ ശ്രമിച്ചുപോന്നു. യഹൂദാ റബ്ബിമാര്‍ പുറപ്പെടുവിച്ചിരിക്കുന്ന രേഖയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും, ബനഡിക്ടറ്റ് പതിനാറമന്‍ മാര്‍പാപ്പയും ജൂതന്‍മാരെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ മുതിര്‍ന്ന സഹോദരന്‍മാര്‍ എന്ന വിശേഷണമാണ് ജൂതന്‍മാരെ കുറിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നടത്തിയിട്ടുള്ളത്. വിശ്വസ സംബന്ധമായി നമ്മുടെ പിതാക്കന്‍മാരെന്നാണ് ജൂതന്‍മാരെ ബനഡിക്ടറ്റ് പതിനാറാമന്‍ അഭിസംബോധന ചെയ്തിട്ടുള്ളതെന്നും രേഖ പറയുന്നു. ക്രൈസ്തവ സഭാ പിതാക്കന്‍മാരില്‍ നിന്നുള്ള ഇത്തരം നടപടികളെല്ലാം ജൂതന്‍മാരോടുള്ള അവരുടെ സ്‌നേഹവും ഐക്യവുമാണ് കാണിക്കുന്നതെന്നും റബ്ബിമാര്‍ വിലയിരുത്തുന്നു. ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായ ജൂതകൂട്ടക്കൊല നടന്നിട്ട് 70 വര്‍ഷം പിന്നിടുമ്പോഴാണ് കത്തോലിക്ക സഭയുമായി യാഥാസ്ഥിതിക വിശ്വാസം അനുഷ്ഠിച്ച് പോരുന്ന യഹൂദ റബ്ബിമാര്‍ യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇസ്രായേലിനെ വിശുദ്ധ സ്ഥലമായി അംഗീകരിക്കുന്ന ക്രൈസ്തവ സഭകളുടെ നിലപാടിനെ ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നതെന്നും റബ്ബിമാര്‍ രേഖയിലൂടെ വ്യക്തമാക്കുന്നു. മോശയുടെ ന്യായപ്രമാണത്തെ ഒരു വശത്ത് ശക്തമായി മുറുകെപിടിക്കുകയും, ചില തെറ്റായ വിഗ്രഹങ്ങളേയും നടപടികളേയും സമൂഹ മധ്യത്തില്‍ നിന്നും നീക്കികളയുകയും ചെയ്യുന്നതിനായി യേശുക്രിസ്തു വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ജൂത പണ്ഡിതര്‍ ചൂണ്ടികാണിക്കുന്നു. ജൂതന്‍മാരുടെ മതഗ്രന്ഥമായ തോറയേ അതെ പടി ബൈബിളിലെ പഴയനിയമത്തില്‍ ഉള്‍പ്പെടുത്തുകയും, അതിനെ ആദരിക്കുകയും ചെയ്യുന്ന ക്രൈസ്തവരോട് യോജിച്ചു തന്നെ വേണം മുന്നോട്ടു പോകുവാനെന്നും അവര്‍ വിലയിരുത്തുന്നു. സ്വര്‍ഗത്തിലെ ദൈവത്തിന്റെ ഇഷ്ടം ഭൂമിയിലും നടപ്പിലാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ് ക്രൈസ്തവരെന്നും, ദൈവത്തിന്റെ അത്ഭുതകരമായ ശക്തിയെ ക്രൈസ്തവ സമൂഹം ജൂതന്‍മാരെ പോലെ തന്നെ അംഗീകരിക്കുന്നതായും റബ്ബിമാരുടെ രേഖ ചൂണ്ടികാണിക്കുന്നു. ദൈവീക കല്‍പ്പനകളെ മാനിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ക്രമപ്പെടുത്തുകയും ചെയ്യണമെന്നു വാദിക്കുന്ന ക്രൈസ്തവരോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് ദൈവഹിതം തന്നെയാണെന്നും വിവിധ പണ്ഡിതര്‍ വിലയിരുത്തുന്നു. ഇരുമതസ്ഥര്‍ക്കും അബ്രഹാം തന്നെയാണ് പൂര്‍വ്വപിതാവെന്ന കാര്യവും റബ്ബിമാരുടെ ഐക്യസന്ദേശത്തില്‍ പരാമര്‍ശിക്കുന്നു. ഇതിനാല്‍ തന്നെ സഹോദര ബന്ധത്തില്‍ വസിക്കേണ്ടവരാണ് ക്രൈസ്തവരും ജൂതന്‍മാരുമെന്ന വസ്തുതയും യഹൂദ റബ്ബിമാര്‍ പങ്കുവയ്ക്കുന്നു. കുടുംബ ബന്ധം, ജീവന്‍, സമൂഹിക ചുറ്റുപാട്, നിയമത്തിന്റെ നടത്തിപ്പുകള്‍, സമാധാന ശ്രമം തുടങ്ങി വിവിധ ആത്മീയ സാമൂഹിക തലങ്ങളില്‍ ക്രൈസ്തവരും ജൂതന്‍മാരും എത്തരത്തിലാണ് ഐക്യപ്പെട്ടിരിക്കുന്നതെന്നും റബ്ബിമാര്‍ പുറത്തിറക്കിയ പ്രത്യേക സന്ദേശം വ്യക്തമാക്കുന്നു. ലോകത്തിന്റെ നന്മയ്ക്കും, ദൈവരാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരുമിച്ച് മുന്നോട്ട് നീങ്ങാം എന്നാണ് ജൂത സമൂഹം കത്തോലിക്ക സഭയുമായുള്ള ബന്ധത്തെ കുറിച്ച് പുറത്തിറക്കിയിരിക്കുന്ന രേഖയുടെ അവസാനം പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ജൂത റബ്ബിമാര്‍ രേഖയില്‍ ഒപ്പ്‌വച്ചിട്ടുണ്ട്.
Image: /content_image/News/News-2016-12-14-08:53:51.jpg
Keywords: Orthodox,Rabbis,issue,historic,statement,of,cooperation,with,Catholic,Church
Content: 3572
Category: 8
Sub Category:
Heading: ദൈവം നമ്മുക്ക് നല്‍കിയ സമയത്തിന് നേട്ടം കൊയ്യുവാന്‍ സാധിച്ചിട്ടുണ്ടോ?
Content: "അപ്പോള്‍, പുസ്തകത്തിന്റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു" (ഹെബ്ര 10: 7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 14}# “സായാഹ്നത്തില്‍ ഞാന്‍ പൂന്തോട്ടത്തിലൂടെ ജപമാല ചൊല്ലികൊണ്ട് സെമിത്തേരിയില്‍ എത്തി. അവിടെ നിന്ന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഞാന്‍ അവരോട് ചോദിച്ചു, ‘നിങ്ങള്‍ സന്തോഷവാന്‍മാര്‍ ആണോ?’ അപ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരിന്നു, ‘ദൈവത്തിന്റെ ഇഷ്ടം ഞങ്ങള്‍ എത്രമാത്രം നിറവേറ്റിയോ അത്രമാത്രം സന്തുഷ്ടരാണ് ഞങ്ങള്‍’. പിന്നെ നിശബ്ദത മാത്രം. എപ്രകാരം എനിക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാന്‍ സാധിക്കും, എപ്രകാരം ദൈവം എനിക്ക് തന്ന സമയത്തിന്റെ നേട്ടം എനിക്ക് കൊയ്യുവാന്‍ സാധിക്കും എന്ന് ആലോചിച്ചുകൊണ്ട് നീണ്ട സമയത്തോളം ഞാന്‍ ചിന്തയില്‍ മുഴുകി”. (വിശുദ്ധ ഫൗസ്റ്റീന, ഡയറി, 515). #{red->n->n->വിചിന്തനം:}# ദൈവം നമ്മുക്ക് തന്ന സമയത്തിന്റെ നേട്ടം കൊയ്യുവാന്‍ നമ്മുക്ക് സാധിച്ചിട്ടുണ്ടോ? ദൈവത്തിന്റെ ഇഷ്ട്ടത്തിന് കീഴ് വഴങ്ങിയാണോ നാം ജീവിക്കുന്നത്?. ആത്മശോധന ചെയ്തു നല്ല കുമ്പസാരം നടത്തുക. നിത്യവിശ്രമം കൊള്ളുന്ന ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. #{blue->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-14-10:06:07.jpg
Keywords: വിശുദ്ധ ഫൗസ്റ്റീന
Content: 3573
Category: 1
Sub Category:
Heading: സൂക്ഷിക്കുക...! കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ വഴിതെറ്റിക്കുന്ന പോക്കിമോൻ ഗെയിം ഇന്ത്യയിലും
Content: വിദേശ രാജ്യങ്ങളിൽ അനേകം കുട്ടികളെയും മുതിർന്നവരെയും വഴിതെറ്റിക്കുകയും നിരവധി അപകട മരണങ്ങൾക്കു കാരണമാവുകയും ചെയ്‌ത 'പോക്കിമോൻ ഗോ' ഇന്ത്യയിലും. റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കാണ് പൈശാചിക ഗെയിം എന്ന് അറിയപ്പെടുന്ന ഈ വീഡിയോ ഗെയിം ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് 'പോക്കറ്റ് മോണസ്റ്റേഴ്‌സിലൂടെ' പൈശാചിക ശക്തികളെ തേടി കണ്ടുപിടിക്കുന്ന 'പോക്കിമോന്‍ ഗോ' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയില്‍ ഇതിനോടകം തന്നെ ഹര്‍ജി സമർപ്പിച്ചു കഴിഞ്ഞു. 'പോക്കിമോൻ ഗോ' ഇന്ത്യയിലും വാഹനാപകടത്തിനിടയാക്കിയത് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് TSR എന്നൊരു കമ്പനി "ഡന്ഞ്ചി‍യോണ്‍‍സ്‍ & ഡ്രാഗണ്‍സ്" എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു ഗെയിം പുറത്തിറക്കി. വളരെയധികം തമാശകള്‍ നിറഞ്ഞത് എന്നു കരുതിയിരുന്ന ഈ കളിയില്‍ അതിലെ കഥാപാത്രങ്ങളായി കുട്ടികള്‍ മാറിയിരുന്നു. എന്നാല്‍, മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നിറഞ്ഞു നിന്ന ഈ ഗെയിം കളിച്ച കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പൈശാചികത ഏറിവരികയും തുടര്‍ന്ന് മാനസികാസ്വസ്ഥതകള്‍ പ്രകടമാക്കി അവര്‍ മരണമടയുകയും ചെയ്തു. ഈ ഗെയിമിന്‍റെ തുടര്‍ച്ചയെന്നവണ്ണം നിര്‍മ്മാതാക്കള്‍ പുതിയ രൂപത്തില്‍ പുറത്തിറക്കിയ ഗെയിമാണ് "പോക്കിമോന്‍ ഗോ". ചരിത്രത്തിലെ തന്നെ അത്ഭുത പ്രതിഭാസ വിജയമായി മാറിയ ഈ ഗെയിം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളെപോലും മറികടന്നു. നിഷ്ക്കളങ്കമായ ഗെയിം എന്ന ലേബലിൽ പുറത്തിറക്കിയ "പോക്കിമോന്‍ ഗോ" സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് 'പോക്കറ്റ് മോണസ്റ്റേഴ്‌സിലൂടെ' പൈശാചിക ശക്തികളെ തേടി കണ്ടുപിടിക്കുകയാണ് ചെയ്യുന്നത് എന്ന യാഥാർഥ്യം പലരും തിരിച്ചറിയുന്നില്ല. മറ്റു ഗെയിമുകളെ അപേക്ഷിച്ച് ഇത്തരം ഗെയിമുകളിൽ കുട്ടികളും മുതിർന്നവരും പരിസരം പോലും മറന്ന് മുഴുകുന്നതിനാൽ കളിയില്‍ ശ്രദ്ധിച്ച് കൈകാലുകള്‍ ഒടിഞ്ഞവരെയും മറ്റ് അപകടങ്ങൾ സംഭവിച്ചവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അബോര്‍ഷന്‍, ഹിപ്പ്നോട്ടിസം, ഭൂതോച്ചാടനം തുടങ്ങിയവയുടെ അവാസ്‌തവികമായ അനുഭവങ്ങളാണ് ഇത്തരം ഗെയിമുകൾ ഉപഭോക്താക്കൾക്കു സമ്മാനിക്കുന്നത്. ഇത്തരം അനുഭവങ്ങൾ പിന്നീട് അവയുടെ യഥാർത്ഥ സാഹചര്യങ്ങൾ തേടി വലിയ അപകടങ്ങളിലേക്കു നയിക്കുന്നു. മന്ത്രവാദം, കൂടോത്രം തുടങ്ങിയ മേഖലയിലുള്ളവര്‍ ഈ ഗെയിമിനെ പൈശാചികം എന്നാണ് വിശേഷിപ്പിക്കുന്നത്. നിരവധി കുട്ടികളും മുതിർന്നവരും ഈ സത്യം മനസ്സിലാക്കാതെ ഇപ്പോഴും ഇതിനെ സാധാരണ ഗെയിമായിട്ടാണ് പരിഗണിക്കുന്നത്. 1997 ഡിസംബര്‍ 16 ന് പോക്കിമോൻ ആനിമേറ്റഡ് പതിപ്പിന്‍റെ ഒരു എപ്പിസോഡ് പ്രദര്‍ശിപ്പിച്ച തിയ്യറ്ററില്‍ നിന്നും മുപ്പത് മിനിറ്റിനകം 700 കുട്ടികളെയാണ് മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവരില്‍ ഒരാള്‍ പോലും ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ മുന്‍പ് പ്രകടിപ്പിച്ചിട്ടില്ല എന്നത് അവിടെ സംഭവിച്ചത് പൈശാചിക ആക്രമണം തന്നെയാണ് എന്നതിന്റെ വലിയ തെളിവാണ്. ജപ്പാൻകാരനായ ഈ ഗെയിമിന്റെ നിർമ്മാതാവ് സതോഷി റ്റജീരി ഒരു അഭിമുഖത്തില്‍, താന്‍ നിര്‍മ്മിച്ച പോക്കിമോന്‍ ഗെയിം തികച്ചും പൈശാചികമാണെന്ന വാസ്തവം വെളിപ്പെടുത്തി. പോക്കിമോന്‍ ഗോ എന്നത് ക്രിസ്തീയ വിശ്വാസത്തിനെതിരായി സാത്താനെ തേടുന്ന ഒരു കളിയാണെന്ന് ഇതിന്റെ നിർമ്മാതാവു തന്നെ വെളിപ്പെടുത്തുമ്പോൾ ഇത്തരം ഗെയിമുകളെക്കുറിച്ചു നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
Image: /content_image/News/News-2016-12-14-10:15:17.jpg
Keywords: pokemon
Content: 3574
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ രക്തത്താല്‍ ധന്യമായ കന്ധമാലില്‍ നിന്നും രണ്ട് ഡീക്കന്മാര്‍ കൂടി തിരുപട്ടം സ്വീകരിച്ചു
Content: ഭുവനേശ്വര്‍: ഭാരതത്തിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടകൊലയ്ക്ക് സാക്ഷ്യം വഹിച്ച ഒഡീഷായിലെ കന്ധമാൽ ജില്ലയില്‍ നിന്നും രണ്ട് യുവാക്കള്‍ കൂടി തിരുപട്ടം സ്വീകരിച്ച് സഭയുടെ അജപാലന ശുശ്രൂഷയിലേക്ക് പ്രവേശിച്ചു. ഇക്കഴിഞ്ഞ 12-ാം തീയതി നടന്ന തിരുപട്ട ശുശ്രൂഷകള്‍ക്ക് രായഗഡ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് അപ്ലിനാര്‍ സേനാപതിയാണ് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. ബാലബന്ദ് റാണാസിംഗ്, മുനിബ് പ്രധാന്‍ എന്നീ യുവാക്കളാണ് തിരുപട്ടം സ്വീകരിച്ചത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന റായിക്കിയായിലെ 'ഔര്‍ ലേഡി ഓഫ് ചാരിറ്റി' ദേവാലയത്തിലാണ് തിരുപട്ട ശുശ്രൂഷകള്‍ നടന്നത്. നിരവധി വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍ സഭയിലെ വൈദികരായിട്ടാണ് ബാലബന്ദ് റാണാസിംഗും, മുനിബ് പ്രധാനും അഭിഷിക്തരായത്. വൈദികരാകുക എന്നത് കൊണ്ട് ഒരു പ്രത്യേക ജോലിയിലേക്ക് പ്രവേശിക്കുകയല്ല ചെയ്യുന്നതെന്നും, സേവനമാണ് വൈദികരുടെ ലക്ഷ്യമെന്നും ബിഷപ്പ് അപ്ലിനാര്‍ സേനാപതി ചടങ്ങുകള്‍ക്കിടയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. കട്ടക് - ഭുവനേശ്വര്‍ അതിരുപതയുടെ കൗണ്‍സിലറായി സേവനം ചെയ്യുന്ന ഫാദര്‍ അഗസ്റ്റീന്‍ സിംഗും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഓണ്‍ലൈന്‍ കത്തോലിക്ക മാധ്യമമായ 'ഫീഡ്‌സിനോട്' കന്ധമാലില്‍ നടക്കുന്ന ദൈവീക ഇടപെടലുകളെ കുറിച്ച് അദ്ദേഹം പ്രത്യേകം സംസാരിച്ചു. "സാമൂഹികമായും, സാമ്പത്തികമായും, മതപരമായും വിവിധ പ്രശ്‌നങ്ങള്‍ കാണ്ഡമാല്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇവിടെയുള്ളവരുടെ വിശ്വാസ തീഷ്ണതയ്ക്ക് ഒരു മങ്ങലും ഏല്‍പ്പിക്കുവാന്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാരണമായിട്ടില്ല. നിരവധി പേര്‍ വൈദികരായി പ്രദേശത്തു നിന്നും സഭയുടെ ശുശ്രൂഷയിലേക്ക് കടന്നു വരുന്നു". "ദൈവത്തിന്റെയും മനുഷ്യരുടെയും ശുശ്രൂഷകരാകുക എന്നതാണ് വൈദീകരുടെ ജീവിതലക്ഷ്യം. ഇന്നത്തെ കാലഘട്ടത്തില്‍ ദൈവ വിളിയോട് ശരിയായി പ്രതികരിക്കുകയും, വൈദീക ജീവിതം തെരഞ്ഞെടുക്കുകയും ചെയ്യുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു. പ്രാര്‍ത്ഥനയാണ് ഒരു വൈദികന്റെ ശക്തി. കന്ധമാലില്‍ നിന്നും വൈദികര്‍ സഭയിലേക്ക് കടന്നു വരുന്നതിനെ സന്തോഷത്തോടെയാണ് നോക്കികാണുന്നത്". ഫാദര്‍ അഗസ്റ്റീന്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലും ഇവിടെ നിന്നും രണ്ടു വൈദികര്‍ സഭാ ശുശ്രൂഷകളിലേക്ക് പ്രവേശിച്ചിരിന്നു. കുട്ടക്- ഭുവനേശ്വര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വയുടെ നേതൃത്വത്തിലാണ് അന്ന് തിരുപട്ട ശുശ്രൂഷകള്‍ നടന്നത്. 2008 ആഗസ്റ്റ് 23-ല്‍ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് കാണ്ഡമാലില്‍ അരങ്ങേറിയ ആക്രമണത്തില്‍ 100ഓളം ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചിരിന്നു. തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിന്നു.
Image: /content_image/News/News-2016-12-14-11:08:23.jpg
Keywords: two,priests,ordained,in,Orissa,in,the,district,of,the,anti,Christian,massacres
Content: 3575
Category: 1
Sub Category:
Heading: "മരിക്കേണ്ടി വന്നാലും ക്രിസ്തുവിനെ പ്രഘോഷിക്കും": ഉത്തരകൊറിയയെ സുവിശേഷവത്ക്കരിക്കാന്‍ ചൈനീസ് മിഷ്ണറിമാര്‍ തയാറെടുക്കുന്നു
Content: ബെയ്ജിംഗ്: ക്രിസ്തുവിനെ പ്രതി ജീവന്‍ ത്യജിക്കേണ്ടി വന്നാലും ഉത്തരകൊറിയയില്‍ സുവിശേഷ പ്രഘോഷണം നടത്തും എന്ന തീരുമാനവുമായി ചൈനയിലെ മിഷ്‌ണറിമാര്‍. ചൈനയില്‍ സുവിശേഷപ്രഘോഷണം നടത്തിയതിന്റെ പേരില്‍ നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അനുഭവസമ്പത്തുള്ള സുവിശേഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഉത്തരകൊറിയയിലേക്ക് സുവിശേഷവുമായി പോകുവാന്‍ മിഷ്‌നറിമാര്‍ക്ക് തീവ്രപരിശീലനം നല്‍കുന്നത്. മേഖലയിലെ വിവിധ വെല്ലുവിളികളെ കുറിച്ചും, തങ്ങളുടെ പദ്ധതിയുടെ വിവരങ്ങളെ കുറിച്ചും പേരു വെളിപ്പെടുത്താത്ത സുവിശേഷപ്രവര്‍ത്തകര്‍ 'ചൈന എയ്ഡ്' എന്ന സംഘടനയോട് പങ്കുവച്ചു. ഉത്തരകൊറിയക്കാരായ നിരവധി പേര്‍ ചൈനയില്‍ താമസിക്കുന്നുണ്ട്. അതിര്‍ത്തിയിലൂടെ ഒഴുകുന്ന ട്യൂമെന്‍ നദിയിലൂടെ അപകടകരമായ യാത്ര നടത്തിയാണ് ഇവര്‍ ചൈനയിലേക്ക് അനധികൃതമായി കടക്കുന്നത്. തങ്ങളുടെ രാജ്യത്ത് നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഉത്തരകൊറിയക്കാര്‍ ചൈനയിലേക്ക് കടക്കുന്നത്. ഈ മേഖലയില്‍ മനുഷ്യകടത്ത് ഏറെ സജീവമാണ്. ഉത്തരകൊറിയയില്‍ നിന്നും എത്തുന്ന ചെറിയ ഒരു വിഭാഗം സ്ത്രീകള്‍ ചൈനയിലെ പുരുഷന്‍മാരെ വിവാഹം ചെയ്ത് രാജ്യത്ത് സ്ഥിരതാമസമാക്കുന്നു. എന്നാല്‍ പുരുഷന്‍മാരില്‍ പലരും തിരികെ സ്വന്തം രാജ്യമായ ഉത്തരകൊറിയയിലേക്ക് തന്നെ മടങ്ങുകയാണ്. ഇവരുടെ ഇടയിലേക്ക് സുവിശേഷം എത്തിക്കുവാന്‍ മിഷന്‍ പ്രവര്‍ത്തകര്‍ തീവ്രശ്രമങ്ങള്‍ നടത്തി. ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ കാരണം സുവിശേഷവല്‍ക്കരണം വേണ്ടവിധം ഫലം കണ്ടില്ലെന്നും ഇവര്‍ ചൈന എയ്ഡിനോട് വെളിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് സുവിശേഷം ഉത്തരകൊറിയക്കാരിലേക്ക് എത്തിക്കണമെങ്കില്‍ അവരുടെ രാജ്യത്ത് പോയി പ്രഘോഷിക്കണം എന്ന തിരിച്ചറിവിലേക്കാണ് സുവിശേഷപ്രഘോഷകര്‍ എത്തിച്ചേര്‍ന്നത്. പുതിയ ഉദ്യമത്തിനായി ദക്ഷിണകൊറിയയില്‍ നിന്നുള്ള സുവിശേഷപ്രഘോഷകരുടെ സഹായവും ചൈനീസ് മിഷ്ണറിമാര്‍ ഉപയോഗിച്ചിട്ടുണ്ട്. ഉത്തരകൊറിയക്കാരുടെ മാനസിക അവസ്ഥകളെ മാറ്റുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും വചനപ്രഘോഷകര്‍ പറയുന്നു. ക്രൈസ്തവ പീഡനങ്ങളുടെ ഈറ്റില്ലമായ രാജ്യത്ത് സുവിശേഷം പ്രചരിപ്പിക്കുന്നതിനുള്ള പരിശീലനമാണ് തങ്ങള്‍ പുതിയതായി ആരംഭിച്ച മിഷ്‌ണറിമാരുടെ പരിശീലന കളരിയിലൂടെ ലഭ്യമാക്കുന്നതെന്നും വചനപ്രഘോഷകര്‍ വെളിപ്പെടുത്തി. അവിവാഹിതരായ യുവാക്കളെയാണ് തങ്ങളുടെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും, ക്രിസ്തുവിനു വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്നാലും അതിന് തയ്യാറുള്ളവരാണ് പരിശീലനം നേടുന്നതെന്നും സുവിശേഷപ്രവര്‍ത്തകര്‍ അറിയിച്ചു. ഉത്തരകൊറിയയില്‍ നേരിടുവാന്‍ സാധ്യതയുള്ള എല്ലാ പ്രശ്‌നങ്ങളേയും മികച്ച രീതിയില്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ സംബന്ധിക്കുന്ന പരിശീലനവും മിഷ്‌ണറിമാര്‍ക്ക് നല്‍കുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 'ഓപ്പണ്‍ ഡോര്‍' എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യമാണ് ഉത്തരകൊറിയ. സ്വേഛാധിപതിയായ കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ ക്രൈസ്തവരുടെ ജീവിതം തീവ്രമായ ദുരിതത്തിലാണെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Image: /content_image/News/News-2016-12-14-14:19:12.jpg
Keywords: കൊറിയ
Content: 3576
Category: 18
Sub Category:
Heading: കത്തോലിക്കാസഭയും ഓർത്തഡോക്സ് സഭയും യോജിച്ച് ബൈബിൾ വിവർത്തനം നടത്താന്‍ ധാരണ
Content: കോട്ടയം: കത്തോലിക്കാ സഭയും മലങ്കര ഓർത്തഡോക്സ് സഭയും സംയുക്തമായി ബൈബിൾ വിവർത്തനത്തിനു രൂപം നൽകാൻ സഭൈക്യ ചർച്ചകൾക്കായുള്ള അന്തർദേശീയ ദൈവശാസ്ത്രസമിതിയുടെ സമ്മേളനത്തില്‍ ധാരണയായി. പൊതുവായ ബൈബിൾ വ്യാഖ്യാനവും സഭാപിതാക്കന്മാരുടെ പഠനവും കൂടുതൽ യോജിപ്പിനും പൊതുസാക്ഷ്യത്തിനും സാഹചര്യം സൃഷ്ടിക്കുമെന്നും സമ്മേളനം വിലയിരുത്തി. മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിൽ നടന്ന സമ്മേളനത്തിൽ സഭാചരിത്രത്തിലും സഭാപിതാക്കന്മാരുടെ പഠനത്തിലും യോജിപ്പോടെ മുന്നോട്ട് നീങ്ങുന്നതില്‍ ഊന്നിയാണ് ചര്‍ച്ചകള്‍ നടത്തിയത്. കൂടുതൽ ഗവേഷണ മേഖലകളും സ്രോതസുകളും ചർച്ചചെയ്യപ്പെട്ട സമ്മേളനത്തിൽ സഭകളുടെ നിലവിലുള്ള കൂട്ടായ്മ അതിന്റെ പരിമിതികളോടെ എല്ലാ തലങ്ങളിലും അനുഭവവേദ്യമാക്കാൻ ഉതകുന്ന മാർഗനിർദേശങ്ങൾക്കും രൂപം നൽകി. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, യാക്കോബ് മാർ ബർണബാസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, യോഹന്നാൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ. ഫാ. കോശി വൈദ്യൻ, ഫാ. ബേബി വർഗീസ്, ഫാ. ഒ.തോമസ്, ഫാ. റെജി മാത്യു, ഫാ. ജോസ് ജോൺ, ഫാ. ഏബ്രഹാം തോമസ് എന്നിവര്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രതിനിധികളായി ചര്‍ച്ചകളില്‍ പങ്കെടുത്തു. കത്തോലിക്കാസഭയുടെ പ്രതിനിധികളായി ബിഷപ് ബ്രയാൺ ഫാരൽ, ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മൽപാൻ മാത്യു വെള്ളാനിക്കൽ, റവ.ഡോ. സേവ്യർ കൂടപ്പുഴ, റവ.ഡോ. ജേക്കബ് തെക്കേപറമ്പിൽ, ഫാ.അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ.ഡോ.ഫിലിപ്പ് നെൽപുരപ്പറമ്പിൽ, മോൺ.ഗബ്രിയേൽ ക്വിക്കോ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ മതന്യൂനപക്ഷങ്ങളോടും പ്രത്യേകിച്ചു പശ്ചിമേഷ്യയിലെ ക്രൈസ്തവരോടും സമ്മേളനം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം ലോകത്ത് ഉണ്ടാകുവാന്‍ പ്രാർത്ഥനാ നിരതമാകാൻ സമ്മേളനം വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2016-12-15-04:29:09.jpg
Keywords: