Content | "യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാ ദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍" (എഫേസോസ് 4:24).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 19}#
ക്രിസ്തുവിന്റെ അവതാരത്തിന്റേയും വീണ്ടെടുപ്പിന്റേയും രഹസ്യത്താല്‍ പ്രചോദിതമായി ജീവിതം നയിക്കുന്ന ക്രൈസ്തവന് സ്വന്തം മൂല്യങ്ങളെ എപ്രകാരം ശക്തിപ്പെടുത്തുവാന്‍ സാധിക്കും.? ഈ ചോദ്യത്തിന്റെ പരിപൂര്‍ണ്ണമായ ഉത്തരം നല്‍കണമെങ്കില്‍, അത് വളരെ ദീര്‍ഘമായിരിക്കും. അതുകൊണ്ട്, ഏതാനും പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാത്രം ഞാന്‍ സ്പര്‍ശിക്കട്ടെ. മനുഷ്യവ്യക്തിയെ അവന്റെ പൂര്‍ണ്ണ മൗലിക അവകാശങ്ങളോടെ സൃഷ്ടിക്കുവാന്‍ ശക്തിയും അധികാരവും വിനിയോഗിക്കപ്പെട്ടപ്പോള്‍, അവന്റെ പദവി ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമുള്ള പദവിയായി ഭവിച്ചു. ത്യാഗത്തിനും സേവനത്തിനുമായുള്ള സമ്മാനമായാണ് അവന്‍ നമ്മേ നല്‍കിയത്. ഈ ത്യാഗങ്ങളെ അനുസ്മരിച്ചു വേണം നാം ക്രൈസ്തവ മൂല്യങ്ങളെ ശക്തിപ്പെടുത്താന്‍.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഫിലാഡെല്‍ഫിയ, 3.10.79)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script |