Content | “അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും, പാതയില്‍ പ്രകാശവുമാണ്” (സങ്കീര്‍ത്തനങ്ങള്‍ 119:105).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 22}#
“ആത്മാവിന്റെ ശാരീരികവും ആത്മീയവുമായ അവഗണനകളും, അപൂര്‍ണ്ണതകളും ശുദ്ധീകരിക്കുന്ന ദൈവം ആത്മാവിലേക്ക് ഒഴുകിയിറങ്ങുന്ന അവസ്ഥയാണ് ശുദ്ധീകരണസ്ഥലം. ഈ ശുദ്ധീകരണത്തിലൂടെ സ്നേഹത്തിന്റെ പരിപൂര്‍ണ്ണതയില്‍ ദൈവം രഹസ്യമായി ആത്മാവിനെ പഠിപ്പിക്കുകയും, വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത് എപ്രകാരം സംഭവിച്ചു എന്ന് ആത്മാവിനു പോലും അറിയുവാന്‍ കഴിയുകയില്ല.
എന്നാല്‍ ആത്മാവിനെ സംബന്ധിച്ചിടത്തോളം ഈ ശുദ്ധീകരണം രാത്രിയിലേപോലെ അന്ധകാരം നിറഞ്ഞിരിക്കുമെന്ന് മാത്രമല്ല സഹനങ്ങളും പീഡനങ്ങളും നിറഞ്ഞതുമാണ്. എന്തുകൊണ്ടാണ് അപ്രകാരമായിരിക്കുന്നത്? അതിന് രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്നാമത്തേത്: ദൈവീക ബുദ്ധിയുടെ ഔന്നത്യം ആത്മാവിന്റെ പ്രാപ്തിക്കും പരിധിക്കും അപ്പുറമാണ്. രണ്ടാമത്തേതാകട്ടെ ആത്മാവിന്റെ അശുദ്ധിയും. ഇക്കാരണങ്ങളാലാണ് ഈ ദൈവീക പദ്ധതി ആത്മാവിനെ സംബന്ധിച്ചിടത്തോളം വേദനാജനകവും, സഹനങ്ങളും, അന്ധകാരവും നിറഞ്ഞതായിരിക്കുന്നത്.”
(കുരിശിന്റെ വിശുദ്ധ ജോണ്‍)
#{blue->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ആളുകളെ പ്രേരിപ്പിക്കുക. അത് നിങ്ങള്‍ക്ക് സമൃദ്ധമായ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിന് ഇടയാക്കും.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |