Contents

Displaying 3421-3430 of 25025 results.
Content: 3680
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ 'അഭിഷേകാഗ്നി 2017' കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍ 29വരെ
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'അഭിഷേകാഗ്നി 2017' അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും. 2017 ഒക്‌ടോബര്‍ 22ാം തീയതി ഗ്ലാസ്ഗോവില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ 23ന് പ്രസ്റ്റണിലും 24ന് മാഞ്ചസ്റ്ററിലും 25ന് ബെര്‍മിംഹാമിലും 26ന് ഈസ്റ്റാംഗ്ലിയായിലും 27ന് സൗത്താംറ്റണിലും 28ന് ബ്രിസ്റ്റളിലും 29ന് ലണ്ടനിലും നടക്കും. ദിവസവും രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ച് മണിക്കാണ് കണ്‍വെന്‍ഷന്‍ അവസാനിക്കുക. കണ്‍വെന്‍ഷന് ഒരുക്കമായി ഒക്‌ടോബര്‍ 21ാം തീയതി 6പി.എം മുതല്‍ 11.45 പി.എം വരെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ജാഗരണപ്രാര്‍ത്ഥനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. രൂപതാദ്ധ്യന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ.ഡോ.മാത്യൂ ചൂരപ്പൊയ്കയില്‍ ജനറല്‍ കോര്‍ഡിനേറ്ററും നവ സുവിശേഷവത്കരണത്തിനു വേണ്ടിയുളള കമ്മീഷന്‍ ചെയര്‍മാന്‍ റവ.ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാളന്‍മാരായ റവ.ഡോ.തോമസ് പാറയടിയില്‍ എം.എസ്.റ്റി, റവ.ഫാ.സജിമോന്‍ മലയില്‍പുത്തന്‍പുര, റവ.ഫാ. ജോസഫ് വെമ്പാടംതറ വി.സി, റവ.ഡോ.മാത്യൂ പിണക്കാട്, റവ.ഫാ.ജെയിസണ്‍ കരിപ്പായി, റവ.ഫാ.ടെറിന്‍ മുല്ലക്കര, റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍, റവ.ഫാ.പോള്‍ വെട്ടിക്കാട് സി.എസ്.റ്റി തുടങ്ങിയവര്‍ ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സുമായ വിപുലമായ കമ്മിറ്റി കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നതാണ്.
Image: /content_image/Events/Events-2016-12-24-09:11:30.jpg
Keywords: Sehion, Abhishekagni
Content: 3681
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ വയോജനങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു
Content: കൊച്ചി: വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് ഡോ.ജോസഫ് കളത്തിപറമ്പില്‍ എറണാകുളം ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ വയോജനങ്ങളൊടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു. മുന്‍പ് നിരവധി തവണ ഹൗസ് ഓഫ് പ്രൊവിഡന്‍സ് സന്ദര്‍ശിച്ചിട്ടുള്ള അദേഹം ഇനിയും സാധിക്കുന്ന അവരങ്ങളിലെല്ലാം അവരോടൊപ്പമായിരിക്കാന്‍ തല്പരനാണെന്ന് അറിയിക്കുകയും അഗതി മന്ദിരത്തില്‍ താമസിക്കുന്ന എല്ലാ വ്യദ്ധ ജനങ്ങളെയും വ്യക്തിപരമായി കണ്ട് ഏവര്‍ക്കും ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. ഹൗസ് ഓഫ് പ്രൊവിഡന്‍സ് മദര്‍ സുപ്പീരിയര്‍ സി.മേരി പോള്‍, റവ.ഫാ.ജെറോം ചമ്മിണികോടത്ത്, ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ റവ.ഫാ.ആന്റണി റാഫേല്‍ കൊമരന്‍ചാത്ത്, അസി.ഡയറക്ടര്‍ ഫാ.ജോബ് കുണ്ടോണി, എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2016-12-24-09:25:47.jpg
Keywords:
Content: 3682
Category: 1
Sub Category:
Heading: ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരെ ആക്രമിക്കുവാന്‍ ഐ‌എസ് തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്
Content: വാഷിംഗ്ടണ്‍: ക്രിസ്തുമസ്, പുതുവത്സര ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരെ ആക്രമിക്കുവാന്‍ ഐഎസ് ഭീകരര്‍ പദ്ധതി തയാറാക്കിയതായി റിപ്പോര്‍ട്ട്. കാനഡ, യുഎസ്, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലുള്ള ദേവാലയങ്ങളുടെ ലിസ്റ്റ് പ്രത്യേകമായി തയ്യാറാക്കിയ ശേഷമാണ് തീവ്രവാദികള്‍ ആക്രമണത്തിനായി ഒരുങ്ങുന്നത്. പ്രമുഖ ഹോട്ടലുകള്‍, ക്രിസ്തുമസിനായി വിശ്വാസികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, തെരുവുകള്‍ തുടങ്ങിയവ അക്രമിക്കുവാനാണ് ഐഎസ് പദ്ധതിയിട്ടിട്ടുള്ളത്. ഇത് സംബന്ധിക്കുന്ന റിപ്പോര്‍ട്ട് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. 'ഇസ്ലാമിന്റെ മക്കള്‍' എന്ന തലകെട്ടോടെയാണ് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശം പ്രചരിക്കുന്നത്. ടെലിഗ്രാം സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഐഎസ് തീവ്രവാദികള്‍ തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്നത്. ക്രൈസ്തവരെ ആക്രമിക്കുവാനുള്ള നിരവധി ആഹ്വാനങ്ങള്‍ ഇത്തരം സന്ദേശങ്ങളിലൂടെ പരക്കുന്നു. 'രക്തത്തില്‍ കുതിര്‍ന്ന ഒരു ക്രിസ്തുമസും പുതുവത്സരവും' എന്നതാണ് ചില സന്ദേശങ്ങളുടെ ഉള്ളടക്കം. ഈ സന്ദേശത്തിലാണ് ആക്രമണം നടത്തേണ്ട പള്ളികളുടെ ലിസ്റ്റ് രാജ്യം തിരിച്ച് തയ്യാറാക്കിയിരിക്കുന്നത്. "ഈ ക്രിസ്തുമസ്, പുതുവത്സരദിനങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക്, രക്തത്തില്‍ കുതിര്‍ന്ന ഒരു ഭീകര ചലച്ചിത്രമായി മാറണം. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വേണ്ടി പള്ളികളിലേക്ക് കടന്നു പോയതിനെ കുറിച്ച് അവരും, ബന്ധുക്കളും ദുഃഖിക്കണം. ഐഎസിനെതിരെ യുദ്ധം ചെയ്യുവാന്‍ തീരുമാനിച്ചതിനെ കുറിച്ച് ഓര്‍ത്ത് ഈ രാജ്യങ്ങള്‍ വിലപിക്കണം". ഐഎസ് തീവ്രവാദികളുടെ രഹസ്യഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. അടുത്തിടെ ബെര്‍ലിനിലെ ക്രിസ്തുമസ് മാർക്കറ്റില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐഎസ് ഭീഷണിയെ തികഞ്ഞ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കി കാണുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ യുഎസിലെ വിവിധ ക്രൈസ്തവ സഭയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന 15,000 അത്മായരുടെ ലിസ്റ്റ് തയ്യാറാക്കി കൊലപ്പെടുത്തുവാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നു. ടെക്‌സാസ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഫ്‌ളോറിഡ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ ലിസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. ഹിറ്റ് ലിസ്റ്റ് പുറത്തുവന്നതിനെ തുടര്‍ന്നു വിശ്വാസികള്‍ കടുത്ത ഭീതിയിലായിരുന്നു. ഇതേ തുടര്‍ന്ന് എഫ്ബിഐ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ലിസ്റ്റിലുള്ള വിശ്വാസികള്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
Image: /content_image/News/News-2016-12-24-12:55:38.jpg
Keywords: islamic,State,Shares,List,of,U.S,Churches,to,Turn,into,Bloody,Horror,Movie
Content: 3683
Category: 6
Sub Category:
Heading: രക്ഷകന്റെ ജനനത്തിന് സാക്ഷികളായിത്തീര്‍ന്ന ആദ്യത്തെ ഭാഗ്യവാന്മാര്‍
Content: "അന്ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു (ഏശയ്യാ 9:2). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 24}# ബേത്‌ലഹേമിന്റെ മേല്‍ രാത്രിയില്‍ ഉദിച്ച പ്രകാശം ഏതാണ്? സകലരും ആ പ്രകാശം കണ്ടുവോ? സമീപത്തുള്ള ഗ്രാമപ്രദേശത്തെ വയലുകളില്‍ രാത്രിയില്‍ ആടുകളെ മാറിമാറി കാത്തുകൊണ്ടിരുന്ന ഇടയന്മാരുടെ അടുക്കല്‍ വരെ ആ പ്രകാശം എത്തി. കര്‍ത്താവിന്റെ മഹത്വം അവരുടെ മേല്‍ പ്രകാശിച്ചു. ആത്മാവില്‍ എളിയവരും ദരിദ്രരുമായിരുന്ന ഈ ആട്ടിടയന്മാരായിരുന്നു രക്ഷകന്റെ ജനനത്തിന് സാക്ഷികളായിത്തീര്‍ന്ന ആദ്യത്തെ ഭാഗ്യവാന്മാര്‍. ബേത്‌ലഹേമില്‍ വസിച്ചിരുന്ന മറ്റാര്‍ക്കും ലഭിക്കാതെ, എന്തുകൊണ്ട് ഈ ഭാഗ്യം അവര്‍ക്ക് ലഭിച്ചു? ദൈവം തനിക്കായി തെരഞ്ഞെടുത്ത യഹൂദ ജന സമൂഹത്തില്‍ ആര്‍ക്കും അത് ലഭിക്കാത്തത് എന്തുകൊണ്ടാണ്? ഇതിന്റെ ഉത്തരം യോഹന്നാന്റെ സുവിശേഷത്തില്‍ കാണാന്‍ കഴിയും. "പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യര്‍ പ്രകാശത്തേക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു" (യോഹ. 3.19). മനുഷ്യചരിത്രത്തിന്റെ കര്‍ത്താവാണ് യേശുക്രിസ്തു. ആഗസ്റ്റസ് സീസറുടെ ശാസന പ്രകാരം അവന്റെ ജനനം ഔദ്യോഗികരേഖയില്‍ ചേര്‍ക്കപ്പെട്ടിരുന്നു. ഇതിനുവേണ്ടിത്തന്നെ, ജോസഫിനും മറിയത്തിനും നസ്‌റേത്തില്‍ നിന്നും, ദാവീദിന്റെ പട്ടണമായ ബേത്‌ലെഹെമിലേക്ക് പോകണമായിരുന്നു; ഇരുവരും ദാവീദിന്റെ കുടുംബ പരമ്പരയിലും വംശാവലിയിലും പെട്ടവരായിരുന്നല്ലോ. ബേത്‌ലഹേമില്‍ ജനിച്ചവന്‍ പൂര്‍ണ്ണമായും മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്. തന്നെ, തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ചു എന്നത് നമുക്ക് അറിയാല്ലോ. അവന്റെ കഷ്ടാനുഭവത്തിന്റെ തുടക്കവും ഒടുവില്‍ കുരിശുമരണവും ഈ ശൂന്യവല്‍ക്കരണത്തില്‍ എത്രമാത്രം അടങ്ങിയുണ്ടെന്നും നമുക്കറിയാം. അവന്‍ വന്നത് 'തന്നെത്തന്നെ ബലി അര്‍പ്പിക്കുവാനാണ്.' ഇപ്രകാരം രക്ഷാകര ചരിത്രം മനുഷ്യചരിത്രവുമായി ചേര്‍ക്കപ്പെട്ടു. ബേത്‌ലഹേമിലെ ആട്ടിടയന്മാരുടെ മേല്‍ ഉദിച്ച ഈ മഹത്വമാര്‍ന്ന പ്രകാശം, ലാളിത്യവും എളിമയുമുള്ള ഹൃദയത്തോടെ അതിനെ എതിരേല്‍ക്കാന്‍ നില്‍ക്കുന്നവരുടെ രക്ഷയെയാണ് വിളിച്ചോതുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.12.93) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-24-10:32:17.jpg
Keywords: രക്ഷകന്‍
Content: 3684
Category: 8
Sub Category:
Heading: ഏറ്റവും കൂടുതല്‍ ആത്മാക്കള്‍ മോചിതരാകുന്ന ക്രിസ്തുമസ് ദിനം
Content: “കിഴക്കുനിന്നും പടിഞ്ഞാറു നിന്നും വടക്കു നിന്നും തെക്കു നിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും” (ലൂക്കാ 13:29). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 24}# “ഏറ്റവും കൂടുതല്‍ ആത്മാക്കള്‍ മോചിതരാകുന്നത് ക്രിസ്തുമസ് ദിനത്തിലാണ്. അതുകഴിഞ്ഞാല്‍ പിന്നെ പുനരുത്ഥാന ദിനത്തില്‍ (Easter), അതുകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആത്മാക്കള്‍ മോചിപ്പിക്കപ്പെടുന്നത് നമ്മുടെ കര്‍ത്താവിന്റെ തിരുനാള്‍ ദിനങ്ങളിലും, പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ദിനങ്ങളിലും, വിശ്രമത്തിന്റേയും ആശ്വാസത്തിന്റേയും മോചനത്തിന്റേയും ദിനമായ ശനിയാഴ്ചകളിലുമാണ്”. (വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി). #{blue->n->n-> വിചിന്തനം:}# ക്രിസ്തുമസ് ഏറ്റവും നല്ല രീതിയില്‍ ആഘോഷിക്കണമെന്നുണ്ടെങ്കില്‍, ഇന്നും നാളെയും സ്വര്‍ഗ്ഗത്തിലെ വിരുന്ന്‍ ശാലകള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ കൊണ്ട് നിറക്കുവാന്‍ ശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-24-12:11:17.jpg
Keywords: ആത്മാക്കള്‍
Content: 3685
Category: 6
Sub Category:
Heading: മനുഷ്യവര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പിനായുള്ള അവതാരത്തെ നമ്മുക്ക് പ്രഘോഷിക്കാം
Content: "പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!" (ലൂക്കാ 2:13-14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 25}# ബേത്‌ലഹേമില്‍ ചെന്ന്, പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍തൊട്ടിയില്‍ കിടക്കുന്ന രക്ഷകനായ ക്രിസ്തുവിനെ പറ്റിയുള്ള മാലാഖമാരുടെ ആഹ്ലാദകരമായ ഗാനം ഓരോ വര്‍ഷവും നമ്മുടെ ഹൃദയങ്ങളില്‍ മുഴങ്ങുന്നു. നമുക്കും ആത്മാവില്‍ ബെത്‌ലഹേമിലേക്ക് പോകാം. ശ്രേഷ്ഠവിശുദ്ധയായ മറിയം തന്റെ കടിഞ്ഞൂല്‍ പുത്രനെ കിടത്തിയ ശോച്യമായ പുല്‍തൊട്ടിയുടെ അടുത്തേക്ക് സന്തോഷത്തോടും കൊതിയോടും നമുക്കും യാത്ര തിരിക്കാം. ക്രിസ്തുമസ് ഒരു സാര്‍വ്വദേശീയ പെരുന്നാളാണ്; അവിശ്വാസികള്‍ പോലും ആ ആഘോഷത്തിന് ഏതോ പ്രത്യേകതയും ദൈവികതയും കല്‍പ്പിക്കുന്നു. എന്നാല്‍, ക്രിസ്ത്യാനികളാവട്ടെ, മനുഷ്യചരിത്രത്തിന്റെ കാതലായ സംഭവമായി - മനുഷ്യവര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പിനായുള്ള ദൈവവചനത്തിന്റെ അവതാരമായി ഇത് ആഘോഷിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ , റോം, 19.12.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/12?type=6 }}
Image: /content_image/Meditation/Meditation-2016-12-24-21:29:56.jpg
Keywords: ഡിസംബര്‍
Content: 3686
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ ജനിക്കുവാന്‍ ഇടവരുത്തുക
Content: “അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു. എന്തെന്നാല്‍ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീനനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നീതിന്യായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും” (ഏശയ്യ 9:2-6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 25}# “തന്റെ നിത്യവൃതത്തിന്റെ ദിവസം വിശുദ്ധ ഫൗസ്റ്റീന യേശുവിന് സമര്‍പ്പിച്ച അപേക്ഷ: “യേശുവേ, പ്രാര്‍ത്ഥനയുടെ ആവശ്യം ഏറ്റവും അധികമായിട്ടുള്ള ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. മരണശയ്യയില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു, അവരോട് കരുണ കാണിക്കണമേ. ശുദ്ധീകരണ സ്ഥലത്തെ മുഴുവന്‍ ആത്മാക്കളേയും മോചിപ്പിക്കുവാന്‍ ഞാന്‍ നിന്നോട് യാചിക്കുന്നു” (വിശുദ്ധ ഫൗസ്റ്റീന, ഡയറി, 240). #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലം ശൂന്യമാക്കുവാന്‍ വിശുദ്ധ ഫൗസ്റ്റീനക്കൊപ്പം നമുക്കും യേശുവിനോട് യാചിക്കാം. വിശുദ്ധ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുക, ദിവ്യകാരുണ്യം സ്വീകരിക്കുക, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനായി കാര്യണ്യ പ്രവര്‍ത്തികളും മധ്യസ്ഥങ്ങളും നിറവേറ്റുക. ഓര്‍ക്കുക, നിങ്ങള്‍ അവരെ മോചിപ്പിക്കുക എന്ന് സ്വര്‍ഗ്ഗം നമ്മളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലിത്തൊഴുത്തിലെ ആട്ടിടയന്‍മാരെപോലെ യേശുവിനെ ആരാധിക്കുക, അവനെ സ്നേഹിക്കുക, അവനെ ആദരിക്കുക, അവനോടു നന്ദി പറയുക, യേശുവിന്റെ ജന്മദിനത്തില്‍ അവനുവേണ്ടി മംഗള ഗീതങ്ങള്‍ ആലപിക്കുക, അതുവഴി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ ജനിക്കുവാന്‍ ഇടവരട്ടെ. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-12-25-13:40:29.jpg
Keywords: വിശുദ്ധ ഫൗസ്റ്റീന
Content: 3687
Category: 5
Sub Category:
Heading: ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം
Content: ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസങ്ങളില്‍ ദൈവമാതാവായ കന്യകാ മറിയത്തെ ആദരിക്കുവാന്‍ പൗരസ്ത്യസഭകളെ പോലെ റോമും ആഗ്രഹിച്ച ഒരു കാലഘട്ടമുണ്ടായിരിന്നു. ഇതിന്റെ ഫലമായി ഏഴാം നൂറ്റാണ്ടിലെ ജനുവരി 1 മുതല്‍ 'പരിശുദ്ധ മറിയത്തിന്റെ വാര്‍ഷികം' (നതാലെ സെന്‍റ് മരിയ) ആഘോഷിക്കുവാന്‍ തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ 'റോമന്‍ ആരാധനക്രമത്തിലെ ആദ്യത്തെ മരിയന്‍ തിരുനാള്‍' എന്നു ഈ ദിവസത്തെ വിശേഷിപ്പിക്കാം. ക്രിസ്തുമസ്സിന്റെ എട്ടാമത്തെ ദിവസമായ പുതുവത്സര ദിനത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു വരുന്ന പതിവ് അന്ന് മുതല്‍ ആരംഭിച്ചതാണ്. പരിശുദ്ധ അമ്മയുടെ ദൈവീകവും, കന്യകാപരവുമായ മാതൃത്വം ദൈവീകപരമായ ഒരു സംഭവമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരിശുദ്ധ അമ്മയുടെ മഹത്വീകരണം നമ്മെ സംബന്ധിച്ചിടത്തോളം മുക്തിക്കുമുള്ള ഉറവിടമാണ്. കാരണം “അവളിലൂടെ നമുക്ക് ജീവന്റെ രചയിതാവിനെ ലഭിച്ചു”. മറിയത്തിന്റെ തിരുനാളായ ജനുവരി 1 ന്റെ വിശിഷ്ടത ആരാധനാക്രമത്തിലെ ഭക്തിയും, ജനകീയ ഭക്തിയും തമ്മിലുള്ള കൂട്ടിമുട്ടലാണ്. ആരാധാനാ ക്രമപ്രകാരമുള്ള ഭക്തി അതിനുചേരുന്ന വിധം ഈ സംഭവത്തെ ആഘോഷിക്കുന്നു. രണ്ടാമത്‌ പറഞ്ഞ ജനകീയ ഭക്തിയില്‍ പരിശുദ്ധ അമ്മക്ക്, അവളുടെ മകന്റെ ജനനത്തിലുള്ള ആഹ്ലാദം, സന്തോഷം തുടങ്ങി പലവിധ പ്രകടനങ്ങളാലുള്ള സ്തുതികള്‍ സമര്‍പ്പിക്കുന്നു. “പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണമേ” എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനകള്‍ ഇത് നമുക്ക്‌ കൂടുതലായി വെളിവാക്കി തരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജനുവരി 1 ആഭ്യന്തര വര്‍ഷത്തിന്റെ തുടക്കം കുറിക്കലാണ്. വിശ്വാസികളും ഈ പുതുവത്സരാഘോഷങ്ങളില്‍ പങ്കുചേരുകയും പരസ്പരം പുതുവത്സരാശംസകള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. വിശ്വാസികള്‍ സാധാരണഗതിയില്‍ ഈ പുതുവര്‍ഷം ദൈവത്തിന്റെ സംഭാവനയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയും, പുതുവത്സരാശംസകള്‍ നടത്തുമ്പോള്‍ ഈ പുതുവത്സരം ദൈവത്തിന്റെ അധീശത്വത്തില്‍ ഏല്‍പ്പിക്കേണ്ടതാണ്. കാരണം എല്ലാ കാലങ്ങളും, സമയവും അവനുള്ളതാണ് (cf. Ap 1, 8; 22, 13) (128). ജനുവരി 1ന് വിശ്വാസികള്‍ക്ക്‌ നമ്മുടെ ചിന്തകളേയും, പ്രവര്‍ത്തികളെയും പുതിയ വര്‍ഷം മുഴുവനും നേരായ രീതിയില്‍ നയിക്കുവാന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാവുന്നതാണ് (129). സമാധാനപൂര്‍ണ്ണമായ പുതുവര്‍ഷത്തിന്റെ പ്രതീക്ഷയും ഈ ആശംസകളിലൂടെ കൈമാറാവുന്നതാണ്. ഇത് ബൈബിള്‍പരവും, ക്രിസ്തുശാസ്ത്ര സംബന്ധവും, ക്രിസ്തുവിന്റെ അവതാര പരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.ചരിത്രത്തിലുടനീളം ‘സമാധാനത്തിന്റെ വിഭിന്നഭാവങ്ങള്‍' ധാരാളം പേര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതായി കാണാം. പ്രത്യേകിച്ചും അക്രമത്തിന്റെയും വിനാശകരമായ യുദ്ധ സമയങ്ങളില്‍. പരിശുദ്ധ സഭയും സമാധാനത്തിനുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തില്‍ പങ്ക് ചേരുന്നു. 1967 മുതല്‍ ജനുവരി 1 ‘ലോക സമാധാന ദിന’മായി ആചരിച്ചു വരുന്നു. ജനകീയ ഭക്തിക്ക് തീര്‍ച്ചയായും സഭ തുടങ്ങിവെച്ചിരിക്കുന്ന ഈ ശ്രമങ്ങളെ മറക്കുവാന്‍ കഴിയുകയില്ല. സമാധാനത്തിന്റെ പുത്രന്റെ പിറവിയുടെ വെളിച്ചത്തില്‍, ഈ ദിവസം സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും, സമാധാന സംബന്ധിയായ വിദ്യാഭ്യാസം, കൂടാതെ സ്വാതന്ത്ര്യം, പൈതൃകമായ ഐക്യം, മനുഷ്യന്റെ അന്തസ്സ്, പ്രകൃതിയോടുള്ള സ്നേഹം, ജോലി ചെയ്യുവാനുള്ള അവകാശം, മനുഷ്യ ജീവിതത്തിന്റെ വിശുദ്ധി കൂടാതെ മനുഷ്യന്റെ ബോധമണ്ഡലത്തെ ആശയ കുഴപ്പത്തിലാക്കുകയും, സമാധാനത്തിന് ഭീഷണിയാവുകയും ചെയ്തിട്ടുള്ള അനീതിയെ ഇല്ലായ്മ ചെയ്യല്‍ തുടങ്ങിയ നന്മകള്‍ക്കായി ഈ ദിവസം നീക്കി വച്ചിരിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അലമാക്കിവൂസ് അഥവാ ടെലെമാക്കിയൂസ് 2. ബെയോക്ക് അഥവാ ഡെബെയോക്ക് 3. വിയെന്‍ ആശ്രമത്തിലെ ആബട്ടായിരുന്ന ക്ലാരൂസ് 4. കില്‍ഡാറിലെ വി. ബ്രിജീത്തായുടെ മടത്തിലെ അധിപയായിരുന്ന കോന്നോത്ത് 5. ഐറിഷ് മഠാധിപനായിരുന്ന കുവാന്‍ ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-12-25-19:07:37.jpg
Keywords: മറിയ
Content: 3688
Category: 5
Sub Category:
Heading: വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പ
Content: 314 ജനുവരിയില്‍ മെല്‍ക്കിയാഡ് പാപ്പാ അന്തരിച്ചതോടെയാണ് റോമന്‍ നിവാസിയായിരുന്ന വിശുദ്ധ സില്‍വെസ്റ്ററിനെ സഭയെ നയിക്കുവാന്‍ തിരഞ്ഞെടുത്തത്. തിരുസഭക്ക് അവളുടെ അടിച്ചമര്‍ത്തല്‍ നടത്തുന്നവരുടെ മേല്‍ താല്‍ക്കാലികമായ വിജയം ലഭിച്ച സമയത്താണ് വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പാ പദവിയിലെത്തുന്നത്. ഏതാണ്ട് 21 വര്‍ഷത്തോളം അദ്ദേഹം തിരുസഭയെ നയിച്ചു. സഭയില്‍ അച്ചടക്കം കൊണ്ടു വരികയും, നാസ്തികത്വത്തിനെതിരേയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്ത പാപ്പ നിഖ്യാ സമിതിയില്‍ പങ്കെടുക്കുകയും, ആദ്യത്തെ എക്യുമെനിക്കല്‍ സമിതിയില്‍ തന്റെ പ്രതിനിധികളെ അയക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലത്താണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ റോമില്‍ പ്രശസ്തമായ പല ദേവാലയങ്ങളും സ്ഥാപിതമായത്. ബസലിക്കയും അതിന്റെ ജ്ഞാനസ്നാന പീഠവും, സെസ്സോറിയന്‍ കൊട്ടാരത്തിലെ ബസലിക്ക (Santa Croce), വത്തിക്കാനിലെ സെന്റ്‌ പീറ്റര്‍ ദേവാലയം, കൂടാതെ രക്തസാക്ഷികളുടെ കല്ലറകള്‍ക്ക് മുകളില്‍ അനേകം സെമിത്തേരി പള്ളികളും ഇതില്‍പ്പെടുന്നു. ഇവയുടെ നിര്‍മ്മിതിയില്‍ വിശുദ്ധ സില്‍വെസ്റ്റര്‍ സഹായിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാം. അദേഹം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഒരു സുഹൃത്തായിരുന്നു. 325-ല്‍ ഇദ്ദേഹം നിഖ്യായിലെ ആദ്യ പൊതു സമിതി സ്ഥിരീകരിച്ചു. തിരുസഭക്ക് സമാധാനത്തിന്റെ ഒരു പുതിയ യുഗം ഈ വിശുദ്ധന്‍ വാഗ്ദാനം ചെയ്തു. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷം വന്ന "സമാധാനത്തിന്റെ ആദ്യത്തെ പാപ്പാ" എന്ന് ഇദ്ദേഹം വിളിക്കപ്പെട്ടിരുന്നിരിക്കാം. റോമന്‍ സംഗീത സ്കൂള്‍ ഇദ്ദേഹമാണ് സ്ഥാപിച്ചത്. വിശുദ്ധ പ്രിസില്ലയുടെ കല്ലറക്ക് മുകളില്‍ അദ്ദേഹം ഒരു സെമിത്തേരി പള്ളി പണിതു. 335 ഡിസംബര്‍ 31ന് മരണമടയുമ്പോള്‍ വിശുദ്ധനേയും ഈ പള്ളിയിലാണ് അടക്കം ചെയ്തത്. ഇദ്ദേഹത്തിന്റെ ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച് നാടകീയമായ പല ഐതിഹ്യങ്ങളും കേള്‍ക്കുവാനുണ്ട്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ കുഷ്ഠരോഗത്തില്‍ നിന്നും വിമുക്തനാക്കിയതും, ശ്വസിക്കുമ്പോള്‍ വിഷം വമിക്കുന്ന ഭീകര സത്വത്തെ വധിച്ചതും അവയില്‍ ചിലത് മാത്രമാണ്. മാമോദീസയുടെ ശക്തിയേയും, വിഗ്രാഹാരാധനക്ക് മേല്‍ ക്രിസ്തുമതത്തിന്റെ വിജയത്തേയും വരച്ച് കാട്ടുകമാത്രമാണ് ഇത്തരം ഐതിഹ്യങ്ങള്‍ കൊണ്ടു ഉദ്ദേശിക്കുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അന്തിയോക്യയില്‍ നിന്ന്‍ റോമയില്‍ താമസമാക്കിയ ബാര്‍ബേഷ്യല്‍ 2. സ്പാനിഷ് പെണ്‍കുട്ടിയായ സെന്‍സിലെ കൊളുമ്പാ 3. ദെണാത്താ, പൗളിന, റുസ്റ്റിക്കാ, നോമിനാന്താ, സെറോത്തിനാ, ഹിലാരിയാ 4. ബെല്‍ജിയത്തിലെ വാലെമ്പര്‍ട്ട് 5. ഹെര്‍മെസ് 6. റോമന്‍ വനിതയായ മേലാനിയാ ജൂനിയറും അവളുടെ ഭര്‍ത്താവ് പിനിയനും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}   ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-12-25-19:10:01.jpg
Keywords: വിശുദ്ധ സില്‍വെസ്റ്റര്‍
Content: 3689
Category: 5
Sub Category:
Heading: രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും
Content: വിശുദ്ധ സബിനുസ് ഇറ്റലിയിലെ പല നഗരങ്ങളിലേയും മെത്രാന്‍ ആയിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ അടിച്ചമര്‍ത്തലില്‍ വിശുദ്ധ സബിനുസും അദ്ദേഹത്തിന്റെ ധാരാളം പുരോഹിതന്‍മാരും തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവര്‍ണര്‍ ആയിരുന്ന വെനൂസ്റ്റിയന്‍ അവരെ തന്റെ പക്കല്‍ കൊണ്ടുവരികയും 'ജൂപ്പീറ്ററിന്‍റെ' ഒരു പ്രതിമ വിശുദ്ധന്റെ കയ്യില്‍ നല്‍കികൊണ്ട് അതിനെ ആരാധിക്കുവാന്‍ ആവശ്യപ്പെട്ടു. വിശുദ്ധനാകട്ടെ നിന്ദാപൂര്‍വ്വം ആ പ്രതിമ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇതില്‍ കുപിതനായ വെനൂസ്റ്റിയന്‍ വിശുദ്ധന്റെ രണ്ടുകരങ്ങളും മുറിച്ചു കളയുവാന്‍ ഉത്തരവിട്ടു. വിശുദ്ധന്റെ രണ്ടു പുരോഹിതാര്‍ത്ഥികളായ മാര്‍സെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരും തങ്ങളുടെ വിശ്വാസത്തെ മുറുകെപിടിച്ചതിനാല്‍ അവരെ ചമ്മട്ടികൊണ്ടടിക്കുകയും, അമിതമായി പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം പലവിധ പീഡനങ്ങള്‍ മൂലം അവര്‍ രണ്ടുപേരും അധികം താമസിയാതെ മരണമടഞ്ഞു. സബിനുസിനെ കാരാഗ്രഹത്തിലടക്കുകയും, മാര്‍സെല്ലുസ്, എക്സ്സുപെരാന്റിയൂസ് എന്നിവരുടെ മൃതദേഹങ്ങള്‍ അസ്സീസിയില്‍ മറവ് ചെയ്യുകയും ചെയ്തു. സെറെനാ എന്ന്‍ പേരായ ഒരു വിധവ തന്റെ അന്ധനായ മകനെ വിശുദ്ധ സബിനുസിന്റെ പക്കല്‍ കൊണ്ടു വന്നു. കൈകള്‍ മുറിച്ച് നീക്കപ്പെട്ട വിശുദ്ധന്‍ അവരെ അനുഗ്രഹിക്കുകയും തല്‍ഫലമായി ആ വിധവയുടെ മകന്റെ കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു. ഇത് കണ്ട നിന്ന വിശുദ്ധന്റെ സഹതടവുകാര്‍ ഉടനെ തന്നെ മാമോദീസ സ്വീകരിച്ചു. ഈ സംഭവം കണ്ണുകള്‍ക്ക് അസുഖം മൂലം പീഡനമനുഭവിച്ചിരുന്ന ഗവര്‍ണറായ വെനൂസ്റ്റിയന്റെ മതപരിവര്‍ത്തനത്തിനു കാരണമാവുകയും ചെയ്തു. അദ്ദേഹവും, അദ്ദേഹത്തിന്റെ ഭാര്യയും, കുട്ടികളും പിന്നീട് ക്രിസ്തുവിനു വേണ്ടി തങ്ങളുടെ ജീവന്‍ നല്‍കിയതായി പറയപ്പെടുന്നു. സ്പോലെറ്റോയില്‍ വെച്ച് വിശുദ്ധ സബിനൂസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും അവിടെ നിന്നും ഒരു മൈല്‍ അകലെ അടക്കം ചെയ്യുകയും ചെയ്തു. മഹാനായ വിശുദ്ധ ഗ്രിഗറി പറയുന്നതനുസരിച്ച് ഫെര്‍മോ നഗരത്തിനടുത്തായി വിശുദ്ധന്‍റെ ആദരണാര്‍ത്ഥം ഒരു ദേവാലയം പണികഴിപ്പിക്കുകയും, സ്പോലെറ്റോയിലെ മെത്രാനായിരുന്ന ക്രിസാന്തസ്സില്‍ നിന്നും വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ഈ ദേവാലയത്തിനായി ആവശ്യപ്പെടുകയും ചെയ്തു. അഗാധമായ പാണ്ഡിത്യവും വിശുദ്ധിയും നിറഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹം, വിശുദ്ധ അംബ്രോസ് അദ്ദേഹത്തിന്റെ രചനകള്‍ പ്രസാധനത്തിനു മുന്‍പ് വിമര്‍ശനത്തിനും തിരുത്തലുകള്‍ക്കുമായി വിശുദ്ധ സബിനൂസിന് നല്‍കുമായിരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സലോണിക്കന്‍ വനിതയായ അനീസിയ 2. സലോണിക്കാ ബിഷപ്പായിരുന്ന അനീസിയൂസ് 3. വുഴ്സ്റ്ററിലെ ബിഷപ്പായിരുന്ന എഗ്വിന്‍ 4. മിലാനിലെ ബിഷപ്പായിരുന്ന എവുജിന്‍ 5. ഫെലിക്സ് പ്രഥമന്‍ പാപ്പാ 6. റവേന്നായിലെ ലിബേരിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/12?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/DailySaints/DailySaints-2016-12-25-19:16:29.jpg
Keywords: രക്തസാക്ഷികളായ