Content | “അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു. എന്തെന്നാല്‍ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീനനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നീതിന്യായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും” (ഏശയ്യ 9:2-6).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 25}#
“തന്റെ നിത്യവൃതത്തിന്റെ ദിവസം വിശുദ്ധ ഫൗസ്റ്റീന യേശുവിന് സമര്‍പ്പിച്ച അപേക്ഷ: “യേശുവേ, പ്രാര്‍ത്ഥനയുടെ ആവശ്യം ഏറ്റവും അധികമായിട്ടുള്ള ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. മരണശയ്യയില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു, അവരോട് കരുണ കാണിക്കണമേ. ശുദ്ധീകരണ സ്ഥലത്തെ മുഴുവന്‍ ആത്മാക്കളേയും മോചിപ്പിക്കുവാന്‍ ഞാന്‍ നിന്നോട് യാചിക്കുന്നു”
(വിശുദ്ധ ഫൗസ്റ്റീന, ഡയറി, 240).
#{blue->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലം ശൂന്യമാക്കുവാന്‍ വിശുദ്ധ ഫൗസ്റ്റീനക്കൊപ്പം നമുക്കും യേശുവിനോട് യാചിക്കാം. വിശുദ്ധ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുക, ദിവ്യകാരുണ്യം സ്വീകരിക്കുക, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനായി കാര്യണ്യ പ്രവര്‍ത്തികളും മധ്യസ്ഥങ്ങളും നിറവേറ്റുക. ഓര്‍ക്കുക, നിങ്ങള്‍ അവരെ മോചിപ്പിക്കുക എന്ന് സ്വര്‍ഗ്ഗം നമ്മളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലിത്തൊഴുത്തിലെ ആട്ടിടയന്‍മാരെപോലെ യേശുവിനെ ആരാധിക്കുക, അവനെ സ്നേഹിക്കുക, അവനെ ആദരിക്കുക, അവനോടു നന്ദി പറയുക, യേശുവിന്റെ ജന്മദിനത്തില്‍ അവനുവേണ്ടി മംഗള ഗീതങ്ങള്‍ ആലപിക്കുക, അതുവഴി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ ജനിക്കുവാന്‍ ഇടവരട്ടെ.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }}
|