category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ 'അഭിഷേകാഗ്നി 2017' കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍ 29വരെ
Contentപ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'അഭിഷേകാഗ്നി 2017' അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും. 2017 ഒക്‌ടോബര്‍ 22ാം തീയതി ഗ്ലാസ്ഗോവില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ 23ന് പ്രസ്റ്റണിലും 24ന് മാഞ്ചസ്റ്ററിലും 25ന് ബെര്‍മിംഹാമിലും 26ന് ഈസ്റ്റാംഗ്ലിയായിലും 27ന് സൗത്താംറ്റണിലും 28ന് ബ്രിസ്റ്റളിലും 29ന് ലണ്ടനിലും നടക്കും. ദിവസവും രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ച് മണിക്കാണ് കണ്‍വെന്‍ഷന്‍ അവസാനിക്കുക. കണ്‍വെന്‍ഷന് ഒരുക്കമായി ഒക്‌ടോബര്‍ 21ാം തീയതി 6പി.എം മുതല്‍ 11.45 പി.എം വരെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ജാഗരണപ്രാര്‍ത്ഥനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. രൂപതാദ്ധ്യന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ.ഡോ.മാത്യൂ ചൂരപ്പൊയ്കയില്‍ ജനറല്‍ കോര്‍ഡിനേറ്ററും നവ സുവിശേഷവത്കരണത്തിനു വേണ്ടിയുളള കമ്മീഷന്‍ ചെയര്‍മാന്‍ റവ.ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാളന്‍മാരായ റവ.ഡോ.തോമസ് പാറയടിയില്‍ എം.എസ്.റ്റി, റവ.ഫാ.സജിമോന്‍ മലയില്‍പുത്തന്‍പുര, റവ.ഫാ. ജോസഫ് വെമ്പാടംതറ വി.സി, റവ.ഡോ.മാത്യൂ പിണക്കാട്, റവ.ഫാ.ജെയിസണ്‍ കരിപ്പായി, റവ.ഫാ.ടെറിന്‍ മുല്ലക്കര, റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍, റവ.ഫാ.പോള്‍ വെട്ടിക്കാട് സി.എസ്.റ്റി തുടങ്ങിയവര്‍ ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സുമായ വിപുലമായ കമ്മിറ്റി കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നതാണ്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-24 00:00:00
KeywordsSehion, Abhishekagni
Created Date2016-12-24 14:41:30