category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ.ടോമിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യും: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
Contentദില്ലി: യെമനില്‍ ഭീകരരുടെ പിടിയിലായ ഫാദര്‍ ടോ ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഉഴുന്നാലിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. മോചനത്തിനായി ഇതുവരെ സര്‍ക്കാര്‍ എല്ലാ വഴിയും തേടിയിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരുടെ ജീവനും സര്‍ക്കാരിന് പ്രധാനപ്പെട്ടതാണെന്നും സുഷമ വ്യക്തമാക്കി. യെമനില്‍ ഇന്ത്യയുടെ എംബസിയോ മറ്റ് കാര്യങ്ങളോ നിലവില്‍ പ്രവര്‍ത്തനം ഇല്ലെന്നും വൈദികന്റെ സുരക്ഷിത മോചനത്തിനായിട്ടാണ് പരിശ്രമിക്കുന്നതെന്നും വികാസ് സ്വരൂപ് ഇന്നലെ വ്യക്തമാക്കിയിരിന്നു. അതേ സമയം ടോം ഉഴുന്നാലിലിന്റെ വീഡിയോ സന്ദേശം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. തന്നെ തട്ടിക്കൊണ്ടുപോയവര്‍ പലതവണ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. താന്‍ വളരെ ദുഃഖിതനാണെന്നും പുറത്തു വന്ന വീഡിയോയില്‍ പറയുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പയും ബിഷപ്പുമാരും ഇന്ത്യയിലെ എല്ലാ വിശ്വാസികളും തന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യണം. തന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും ഏത് സമയത്തും ചികിത്സ വേണ്ടിവരുമെന്നും മാനുഷീക പരിഗണന കണക്കിലെടുത്ത് തന്നെ രക്ഷപെടുത്താനുളള നടപടികള്‍ സ്വീകരിക്കണമെന്നും ഫാ. ടോം ഉഴുന്നാലില്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=uuQDr04das8
Second Video
facebook_linkNot set
News Date2016-12-27 00:00:00
Keywords
Created Date2016-12-27 11:38:46