category_id | India |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | മാർ ജോസഫ് സ്രാമ്പിക്കലിന് ഭരണങ്ങാനം തീർത്ഥാടനകേന്ദ്രത്തില്‍ ഇന്ന്‍ സ്വീകരണം നല്‍കും |
Content | ഭരണങ്ങാനം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട ശേഷം ആദ്യമായി വിശുദ്ധ അൽഫോൻസ തീർഥാടനകേന്ദ്രത്തിലെത്തുന്ന മാർ ജോസഫ് സ്രാമ്പിക്കലിന് ഇന്ന്‍ വൈകുന്നേരം ഏഴിനു സ്വീകരണം നൽകും. പാലാ രൂപതാ കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ നടത്തുന്ന രാത്രി ആരാധനയിൽ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.
വർഷാവസാന–വർഷാരംഭ പ്രാർഥനകൾക്കു തീർഥാടനകേന്ദ്രം റെക്ടർ ഫാ.ബർക്കുമാൻസ് കുന്നുംപുറം കാർമികത്വം വഹിക്കും. ബ്രദർ ഔസേപ്പച്ചൻ പുതുമന വചനസന്ദേശം നൽകും. രൂപതാ കരിസ്മാറ്റിക് ഡയറക്ടർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ ഭരണങ്ങാനം ഫൊറോനാ പള്ളി വികാരി ഫാ.അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, സാബു കോഴിക്കോട് തുടങ്ങിയവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും. രാത്രി ഏഴിനു തുടങ്ങുന്ന കർമങ്ങൾ പുലർച്ചെ വിശുദ്ധ കുർബാനയോടെ സമാപിക്കും. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-12-31 00:00:00 |
Keywords | Mar Joseph Srambickal, Pravacahaka sabdam |
Created Date | 2016-12-31 11:40:34 |