Content | “സാവൂള്‍ പറഞ്ഞു: കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങള്‍ക്ക് എന്നോട് ദയ തോന്നിയല്ലോ” (1 സാമുവല്‍ 23:21).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 31}#
“ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളോട് കരുണ കാണിക്കുന്നത് വഴി, നമ്മള്‍ അവരുടെ വിശപ്പടക്കുകയും ദാഹം ശമിപ്പിക്കുകയുമാണ് ചെയ്യുന്നത്; നമ്മുടെ ആത്മീയ നിധി ഉപയോഗിച്ച്, അവരുടെ കടങ്ങള്‍ വീട്ടണം. അപ്രകാരം ചെയ്യുമ്പോള്‍ മറ്റേതൊരു തടവിനേക്കാളും കഠിനമായ അടിമത്വത്തില്‍ നിന്നും നമ്മള്‍ അവരെ മോചിപ്പിക്കുകയാണ് ചെയ്യുന്നത്; വിധി ദിവസം അടുത്തുവരുമ്പോള്‍, നമുക്കായി വാദിക്കുവാനായി ഒരു കൂട്ടം ശബ്ദങ്ങള്‍ ഉയര്‍ന്നു വരും. നമ്മളാല്‍ മോചിപ്പിക്കപ്പെട്ട ആത്മാക്കള്‍ ഇപ്രകാരം നിലവിളിച്ചു പറയും, “ഈ പുരോഹിതന്‍, ഈ മനുഷ്യന്‍, ഞങ്ങളെ സഹായിക്കുകയും ഞങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്തു, ഞങ്ങളെ ചുട്ടുപൊള്ളിച്ച അഗ്നിജ്വാലകളെ ശമിപ്പിക്കുന്നതിനായി ഇവര്‍ ഞങ്ങള്‍ക്കിടയിലേക്ക് വന്നു”.
(വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ്).
#{blue->n->n->വിചിന്തനം:}#
നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി നാളിതുവരെ നാം എന്തുചെയ്തു? ആത്മശോധന ചെയ്യുക. പുതിയവര്‍ഷത്തില്‍ അനേകം ആത്മാക്കളുടെ രക്ഷയ്ക്കായി ജീവിതം മാറ്റുമെന്നു പ്രതിജ്ഞയെടുക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IkBl4qCi2s8LRANLvH7vF6}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |