category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅമേരിക്കയിലെ ആദ്യത്തെ ആഫ്രിക്കന്‍ വംശജനായ വൈദികന്‍ അഗസ്റ്റസ് ടോള്‍ടണിന്റ നാമകരണ നടപടികള്‍ ആരംഭിച്ചു
Contentക്വിന്‍സി: അമേരിക്കയിലെ ആദ്യത്തെ ആഫ്രിക്കന്‍ വംശജനായ വൈദികന്‍ അഗസ്റ്റസ് ടോള്‍ടണിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ നാമകരണ നടപടികളുടെ ഭാഗമായി പുറത്തെടുത്തു. ഈ മാസം 10-ാം തീയതിയാണ് ഇതിനായുള്ള നടപടികള്‍ ആരംഭിച്ചത്. നേരത്തെ 2011-ല്‍ ചിക്കാഗോ അതിരൂപതയാണ് ഫാ. അഗസ്റ്റസ് ടോള്‍ടണിയുടെ നാമകരണ നടപടിയുടെ ഔദ്യോഗിക ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്വിന്‍സിയ്ക്കു സമീപത്തുള്ള മിസൗറിയില്‍ നിന്നും അടിമ ജോലിയില്‍ നിന്നും മോചനം നേടിയവരായിരുന്നു ഫാദര്‍ അഗസ്റ്റസ് ടോള്‍ടണിന്റെ പൂര്‍വ്വീകര്‍. ചെറുപ്പത്തിലെ തന്നെ വൈദികനാകണമെന്ന ആഗ്രഹം അഗസ്റ്റസ് വെച്ചു പുലര്‍ത്തിയിരിന്നു. എന്നാല്‍ കറുത്തവംശജനാണെന്ന ആരോപണം ഉന്നയിച്ച് അമേരിക്കന്‍ സെമിനാരികള്‍ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചു. പക്ഷേ സമീപവാസികളുടെയും വിശ്വാസികളുടെയും പിന്തുണയോടെ അഗസ്റ്റസ് ടോള്‍ടണ്‍ വൈദിക പഠനത്തിനായി റോമിലേക്ക് തിരിച്ചു. പഠനശേഷം യുഎസിലെ കത്തോലിക്ക സഭയില്‍ വൈദികനായി അദ്ദേഹം തന്റെ സേവനം ആരംഭിക്കുകയായിരിന്നു. അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ ഇടയിലായിരിന്നു അദ്ദേഹം തന്റെ വൈദിക സേവനം പൂര്‍ണ്ണമായും നല്‍കിയത്. 1897-ല്‍ ചിക്കാഗോയിലാണ് ഫാദര്‍ അഗസ്റ്റസ് ടോള്‍ടണ്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം മൃതശരീരം സ്പ്രിങ്ങ് ഫീല്‍ഡ് രൂപതയുടെ കീഴില്‍ വരുന്ന ക്വിന്‍സിയിലെ സെമിത്തേരിയിലാണ് അടക്കം ചെയ്തത്. വൈദികന്റെ എല്ലാ അസ്ഥികളും വീണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തു നിന്നും ലഭിച്ച ഭൗതിക അവശിഷ്ടങ്ങള്‍ പ്രത്യേകം കവറുകളിലാക്കി സംരക്ഷിക്കും. വൈദികന്റെ മാധ്യസ്ഥം മൂലം സംഭവിച്ച 50-ല്‍ അധികം അത്ഭുത സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് രൂപത ബിഷപ്പ് പെറി പറഞ്ഞു. ഫാദര്‍ അഗസ്റ്റസ് ടോള്‍ടണിന്റെ സംസ്‌കാരത്തിനായി ഉപയോഗിച്ച ശവപെട്ടിയുടെ പുറം ഭാഗമായ ഗ്ലാസിന്റെ അവശിഷ്ടങ്ങളും ഖനനത്തില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. ശവപെട്ടിയില്‍ പിടിപ്പിച്ചിരുന്ന കുരിശും, വൈദികന്‍ ഉപയോഗിച്ചിരുന്ന വസ്ത്രത്തിലെ റോമന്‍ കോളറും ഖനനം നടത്തുന്ന സംഘം കണ്ടെത്തി. നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സമിതിയുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് അടക്കം ചെയ്ത സ്ഥലത്തു ഖനനം നടത്തിയത്. ആര്‍ക്കിയോളജിസ്റ്റ്, ഫോറന്‍സിക് ആന്ത്രോപോളജിസ്റ്റ്, മെഡിക്കല്‍ എക്‌സാമിനര്‍ എന്നിവരടങ്ങുന്ന മൂന്നു പേരുടെ സംഘമാണ്, ഭൗതികാവശിഷ്ട്ടങ്ങള്‍ പുറത്തെടുക്കുന്ന സ്ഥലത്ത് പരിശോധനകള്‍ക്ക് ആവശ്യമായ നേതൃത്വം നല്‍കിയത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-29 00:00:00
KeywordsFather,Augustus,Tolton's,cause,for,canonization,took,one,step,further
Created Date2016-12-29 18:33:39