category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീസസ് യൂത്തിനെ സഹായിക്കാന്‍ ഇനി ഈ വൈദികരും
Contentകൊച്ചി: മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്കാ അല്മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആത്മീയശുശ്രൂഷകൾ പ്രത്യേകമായി നിർവഹിക്കാൻ ചരിത്രത്തിലാദ്യമായി രണ്ടു നവവൈദികർ അഭിഷിക്‌തരായി. ചാലക്കുടി സ്വദേശി ഫാ.ഡിറ്റോ ദേവസി പൂത്തേക്കാടൻ, വിജയവാഡയിൽ നിന്നുള്ള ഫാ.ഗാംഗുലാ വിഗ്നൻ ദാസ് എന്നിവരാണു ജീസസ് യൂത്തിലൂടെ വളർന്ന് പ്രസ്‌ഥാനത്തിനായി ഇന്നലെ പൗരോഹിത്യ നിയോഗമേറ്റത്. നാഗ്പൂർ അതിരൂപതയോടു ചേർന്നു പൗരോഹിത്യം സ്വീകരിച്ച ഇരുവരെയും ജീസസ് യൂത്തിന്റെ ശുശ്രൂഷകൾക്കായി നാഗ്പൂർ ആർച്ച്ബിഷപ് നിയോഗമേൽപിക്കുകയായിരുന്നു. ജീസസ് യൂത്തിന്റെ സഭാത്മക ഉപദേഷ്ടാവും നാഗ്പൂർ ആർച്ച് ബിഷപ്പുമായ ഡോ. ഏബ്രഹാം വിരുതുകുളങ്ങരയുടെ കൈവയ്പിലൂടെയാണ് ഫാ.ഗാംഗുലാ വിഗ്നൻ ദാസും ഫാ.ഡിറ്റോ ദേവസി പൂത്തേക്കാടനും അഭിഷിക്‌തരായത്. കളമശേരി രാജഗിരി സിഎംഐ പ്രൊവിൻഷ്യൽ ഹൗസിലെ തിരുഹൃദയ ദേവാലയത്തിൽ നടന്ന ശുശ്രൂഷകളിൽ വിശാഖപട്ടണം ആർച്ച്ബിഷപ് ഡോ. പ്രകാശ് മല്ലവരപ്പ്, വരാപ്പുഴ മുൻ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, വിജയവാഡ ബിഷപ് ഡോ. ജോസഫ് രാജറാവു തെലഗാത്തൊട്ടി, ഉഗാണ്ടയിലെ ഫോർട്ടുപോർട്ടൽ രൂപത മെത്രാൻ ഡോ. റോബർട്ട് മുഹീർവ, മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള ജീസസ് യൂത്ത് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. നിരന്തരമായ പ്രാർഥനകൾക്കും ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണു ജീസസ് യൂത്ത് പ്രേഷിതത്വത്തിനായി പൗരോഹിത്യ വിളി സ്വീകരിക്കാൻ ഫാ.ഗാംഗുലാ വിഗ്നൻ ദാസും ഫാ.ഡിറ്റോ ദേവസി പൂത്തേക്കാടനും സന്നദ്ധരായത്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലാണു രണ്ടു നവവൈദികർ ഇതിനായി മുഴുവൻസമയ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുന്നതെന്നു ആർച്ച്ബിഷപ് ഡോ. വിരുതുകുളങ്ങര പറഞ്ഞു. ഒരു അല്മായ മുന്നേറ്റത്തിന്റെ ആത്മീയ ശുശ്രൂഷകൾക്ക് മുഴുവൻ സമയവും സേവനം ചെയ്യാൻ ഭാരതസഭയിൽ വൈദികർ അഭിഷിക്‌തരാവുന്നതു ചരിത്രത്തിൽ ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശികളായ ദേവസഹായത്തിന്റെയും ജാൻസി റാണിയുടേയും മകനാണു ഫാ.ഗാംഗുലാ വിഗ്നൻ ദാസ്. ആന്ധ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ജോലിക്കിടയിൽ ജീസസ് യൂത്ത് ഇന്റർനാഷണൽ ഫുൾടൈം വോളന്റിയേഴ്സ് ട്രെയിനിംഗിൽ പങ്കെടുത്തത്തത്. പിന്നീട് 2009 ൽ വൈദിക പരിശീലനത്തിനായി വത്തിക്കാനിലെ പൊന്തിഫിക്കൽ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കുകയായിരിന്നു. ചാലക്കുടി പോട്ട സ്വദേശി പി.എൽ ദേവസിയുടേയും ആനി ദേവസിയുടേയും മകൻ ഫാ.ഡിറ്റോ ദേവസി പുത്തേക്കാടൻ സിഎംഐ സഭയ്ക്കുവേണ്ടി ദൈവശാസ്ത്ര പഠനത്തിനായി നാഗ്പൂരിലെ സെന്റ് ചാൾസ് മേജർ സെമിനാരിയിൽ പ്രവേശിച്ചത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-12-30 00:00:00
KeywordsJesus Youth, Pravachaka Sabdam
Created Date2016-12-30 11:06:34