category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഇറാഖിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഇസ്ലാം മതസ്ഥരും |
Content | ബാഗ്ദാദ്: ഇറാഖിലെ ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രിസ്മസ് ആഘോഷിച്ചു. ഷോപ്പിംഗ് മാളുകളിലും, വീടുകളിലുമെല്ലാം മുസ്ലീം വിശ്വാസികള്‍ ക്രിസ്തുമസ് ട്രീയും, മറ്റ് ആഘോഷപരിപാടികളും ഇത്തവണ പ്രത്യേകമായി ഒരുക്കിയിരുന്നു. ഭൂരിഭാഗം ക്രൈസ്തവരും പലായനം ചെയ്യുകയോ, കൊല്ലപ്പെടുകയോ ചെയ്ത ഇറാഖില്‍ അവശേഷിക്കുന്നതു ചുരുക്കം വിശ്വാസികള്‍ മാത്രമാണ്.
2013-നു ശേഷം ഇത് ആദ്യമായിട്ടാണ് മൊസൂളിന് 13 മൈല്‍ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഇറാഖി പട്ടണമായ ബാര്‍ട്ടെല്ലായില്‍, അസ്സീറിയന്‍ ക്രൈസ്തവര്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷിച്ചത്. ഐഎസ് ഭീകരവാദികള്‍ തകര്‍ത്ത ദേവാലയത്തിലാണ് തിരുപിറവിയിയുടെ ശുശ്രൂഷകള്‍ ബിഷപ്പ് മൂസാ ഷെമ്മായുടെ നേതൃത്വത്തില്‍ നടന്നത്. "സന്തോഷവും സങ്കടവും ഒരുപോലെ അനുഭവപ്പെടുന്ന വേളയാണിത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ദേവാലയത്തില്‍ തിരുപിറവിയുടെ ശുശ്രൂഷകള്‍ നടത്തുവാന്‍ സാധിച്ചുവെന്നത് ഏറെ സന്തോഷകരമാണ്. അതേ സമയം ഞങ്ങളുടെ രാജ്യത്തെ സഹോദര പൗരന്‍മാര്‍ തന്നെ വിശുദ്ധ ദേവാലയത്തെ നശിപ്പിക്കുകയും വികൃതമാക്കുകയും ചെയ്തത് ഏറെ വേദനിപ്പിക്കുന്നു". ബിഷപ്പ് മൂസാ ഷെമ്മാ 'റോയിറ്റേഴ്‌സി'നോടുള്ള പ്രതികരണത്തില്‍ പറഞ്ഞു.
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ ഷോപ്പിംഗ് മാളിന്റെ ഉടമയായ യാസിര്‍ സാദ് 19,000 പൗണ്ട് ചെലവഴിച്ചാണ് മാളിന് മുന്നില്‍ ക്രിസ്തുമസ് ട്രീ ഒരുക്കിയത്. ഏഴു മീറ്ററില്‍ അധികം ഉയരമുള്ള ട്രീയില്‍ സാന്താക്ലോസിന്റെ രൂപങ്ങളും നിരവധി അലങ്കാര വസ്തുക്കളും ഉപയോഗിച്ചിരിന്നു. രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവ സഹോദരങ്ങളോടുള്ള തന്റെ ഐക്യമാണ് ട്രീ ഒരുക്കിയതിലൂടെ താന്‍ പ്രകടിപ്പിക്കുന്നതെന്ന് യാസിര്‍ സാദ് പറഞ്ഞു.
ഇറാഖികളായ ക്രൈസ്തവര്‍ തങ്ങളുടെ ഭവനങ്ങളിലേക്ക് സുരക്ഷിതമായി വേഗം തന്നെ മടങ്ങിയെത്തട്ടെ എന്നാണ് ബാഗ്ദാദിലെ ഒരു തീംപാര്‍ക്കിലേക്ക് എത്തിയ സബാ ഇസ്മായേല്‍ എന്ന മുസ്ലീം വിശ്വാസി ക്രിസ്തുമസ് ദിനത്തില്‍ പ്രതികരിച്ചത്. പാര്‍ക്കിനു മുന്നിലും 85 അടി ഉയരമുള്ള കൂറ്റന്‍ ക്രിസ്തുമസ് ട്രീ ഒരുക്കിയിരുന്നു. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങളും ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രിസ്തുമസ് ആഘോഷിച്ചിരിന്നു.
2003-ല്‍ അമേരിക്ക ഇറാഖിലേക്ക് ആക്രമണം നടത്തിയത് മുതലാണ് ക്രൈസ്തവരുടെ പതനം രാജ്യത്ത് ആരംഭിക്കുന്നത്. പിന്നീട് വന്ന ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ ക്രൂരപീഡനങ്ങള്‍ക്കാണ് ഇരയാക്കിയത്. വിശ്വാസം ഉപേക്ഷിക്കുവാന്‍ സാധിക്കില്ലെന്നു പറഞ്ഞ ക്രൈസ്തവരെ പരസ്യമായി തലയറുത്തും, ക്രൂശിച്ചും അവര്‍ കൊലപ്പെടുത്തി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്തു ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ മായാത്ത മുറിവുകളാണ് ഇറാഖി ക്രൈസ്തവരുടെ മനസില്‍ വരുത്തി തീര്‍ത്തിരിക്കുന്നത്.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-12-26 00:00:00 |
Keywords | Iraq's,Muslims,celebrate,Christmas,in,solidarity,with,Christians |
Created Date | 2016-12-26 14:35:02 |